തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര ലോ ഫ്ലോർ ബസുകളിലും ബംഗളൂരിലേക്കുള്ള വോൾവോ, സ്കാനിയ ബസുകളിലും ഇബൈക്ക്, ഇ സ്കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു നിശ്ചിത തുക ഈടാക്കിയാണ് ഇത് അനുവദിക്കുന്നത്. ദീർഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ബസ് ഇറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തിൽ തുടർ യാത്ര സാധിക്കും. നവംബർ ഒന്നു മുതൽ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രയ്ക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകമെങ്ങും സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
Read MoreCategory: Loud Speaker
കനയ്യ കുമാർ സിപിഐ ഓഫീസിലെ എസി കൊണ്ടുപോയെന്ന് പാർട്ടി നേതാവ്! കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍
പാറ്റ്ന: സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറുന്ന കനയ്യ കുമാര്‍ സിപിഐ സംസ്ഥാന സമിതി ആസ്ഥാനത്ത് സ്ഥാപിച്ചിരുന്ന എസി അഴിച്ചുകൊണ്ടു പോയെന്ന് വെളിപ്പെടുത്തല്‍. സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. കനയ്യ കുമാര്‍ സ്വന്തം പണം മുടക്കി സ്ഥാപിച്ച എസിയാണെന്നും അത് കൊണ്ടുപോയതില്‍ അപാകതയില്ലെന്നും പാണ്ഡെ വ്യക്തമാക്കി. അതേസമയം, കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭഗത് സിംഗിന്റെ ജന്മവാർഷിക ദിനമായ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ഇരുവരുടെയും കോൺഗ്രസ് പ്രവേശനം. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്.
Read Moreപീഡന പരാതി നൽകാനെത്തിയ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് പോലീസുകാരന്! സംഭവം പുറത്തറിയുന്നത് പെണ്‍കുട്ടി 5 മാസം ഗര്‍ഭിണിയായപ്പോള്‍…
ബംഗളൂരു: പീഡന പരാതി നൽകാനെത്തിയ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പോലീസുകാരന് അറസ്റ്റിൽ. കര്‍ണാകടയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡനപരാതി നല്കാൻ പെണ്‍കുട്ടി കഡബ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ കേസിന്റെ ആവശ്യത്തിനെന്നോണം സ്ഥിരമായി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുമായിരുന്നു. പിന്നീട് ഇയാള്‍ വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിവാഹം കഴിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ വിസമ്മതിച്ചു. തുര്‍ന്നാണ് പെണ്‍കുട്ടി നിയമനടപടിയുമായി മുന്നോടു നീങ്ങിയത്. അറസ്റ്റിലായ പോലീസുകാരന് പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreകുട്ടി കരയുന്നത് മൂലം ഉറക്കം നഷ്ടപ്പെട്ട ഞാന്‍ ..! നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാഞ്ഞിരപ്പള്ളി: കൂവപ്പളളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോയുടെ ഭാര്യ സൂസനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കാലങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്ത യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നു. കുട്ടി കരയുന്നത് മൂലം ഉറക്കം നഷ്ടപ്പെട്ട താൻ കുട്ടിയുടെ വായും മൂക്കും പൊത്തിപിടിച്ചുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. മാനസിക വിഭ്രാന്തി കാണിക്കുന്ന ഇവരെ കോട്ടയം മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിദഗ്ദന്റെ അഭിപ്രായം കൂടി തേടിയ ശേഷം വിശദമായി ചോദ്യം ചെയ്യും. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കൂട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് അനക്കമില്ലെന്ന് യുവതി ഓട്ടോ ഡ്രൈവറായ ഭർത്താവിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന്…
Read Moreഎന്നെ വിളിച്ചു, ഞാൻ പോയി…! ഇയാൾ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്നു; മോന്‍സന്റെ പശ്ചാത്തലം അറിയില്ലെന്ന് ജിജി തോംസൺ
തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന്റെ കൂടെയുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. മോന്‍സന്റെ പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ അറിയില്ല. പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരിയാണ് മോന്സൻ, താനും അതിന്റെ രക്ഷാധികാരിയാണ്. ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ തന്നെ വിളിച്ചിരുന്നു. ഇതല്ലാതെ അയാളുമായി കൂടുതൽ ബന്ധമില്ലെന്നും ജിജി തോംസൺ പറഞ്ഞു. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഇയാൾ ഏറ്റെടുത്തു നടത്തിയിരുന്നു. അങ്ങനെ വെഞ്ഞാറമൂട്ടിൽ നടന്ന ഒരു ചാരിറ്റി സംരംഭം ഉദ്ഘാടനം ചെയ്യാനും പോയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ഒരു ചടങ്ങിന് ക്ഷണിച്ചിരുന്നു. ഞാനും ഭാര്യയും കൊച്ചിയിലുണ്ടായിരുന്നതിനാൽ അതിൽ പങ്കെടുത്തു. മറ്റു ചില പ്രമുഖരും ആ സമയത്ത് ചടങ്ങിൽ പങ്കെടുക്കാൻ അവിടെ എത്തിയിരുന്നതായും ജിജി തോംസൺ മാധ്യമങ്ങളോടു പറഞ്ഞു.
Read Moreഅടുത്തബന്ധമോ..? മോന്സന് വേണ്ടി ഡല്‍ഹിയില്‍ ഇടപെട്ടത് കെ. സുധാകരനോ ? പത്ത് ദിവസം ഇയാളുടെ വീട്ടില്‍ താമസിച്ചിരുന്നു; ആരോപണങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: പുരാവസ്തു വില്പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരന് അടുത്ത ബന്ധമെന്ന് ആരോപണം. മോന്‍സന്റെ ഡല്‍ഹിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലെ തടസങ്ങള്‍ നീക്കാന്‍ സുധാകരന് ഇടപെട്ടിരുന്നുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. സുധാകരൻ നിരവധി തവണ മോൻസന്റെ വീട്ടിൽ എത്തിയിരുന്നു. പത്ത് ദിവസം ഇയാളുടെ വീട്ടില്‍ സുധാകരന് താമസിച്ച് ചികിത്സ നടത്തിയിരുന്നു. ഡെര്‍മറ്റോളജിസ്റ്റ് എന്ന പേരിലും മോന്സണ് തട്ടിപ്പ് നടത്തിയിട്ടുണ്ട്. പരാതിക്കാരൻ അനൂപ് 25 ലക്ഷം കൈമാറിയത് കെ സുധാകരന്റെ സാന്നിധ്യത്തിലാണെന്നും പറയപ്പെടുന്നു. അതേസമയം, സുധാകരനും മോൻസൺ മാവുങ്കലും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, കേരള പോലീസിലെയും, രാഷ്ട്രീയ, സിനിമ മേഖലകളിലെയും നിരവധി പേരുമായും മോന്സണ് അടുപ്പം പുലര്‍ത്തിയിരുന്നതായാണ് തെളിവുകൾ പുറത്തുവരുന്നത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ കൂടാതെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ…
Read Moreആരോഗ്യ മന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് പഠിക്കരുത്; എയർ ആംബുലൻസ് എന്നാൽ എയർ ഇന്ത്യ വിമാനം അല്ല! വിമർശനവുമായി സോഷ്യൽ മീഡിയ
മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം കൊണ്ടുപോകാൻ എയർ ആംബുലൻസ് ഉപയോഗിക്കാത്തതിന് വിമർശനവുമായി സോഷ്യൽ മീഡിയ. എറണാകുളത്ത് നിന്ന് കോഴിക്കോട് വരെയാണ് ഹൃദയം കൊണ്ടുപോയത്. എന്തു കൊണ്ട് എയർ ആംബുലൻസ് ഉപയോഗിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്തുവന്നിരുന്നു. ‘4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ…
Read Moreചെരുപ്പിന്റെ ഉള്ളിൽ…! സർക്കാർ സ്കൂളിലേക്ക് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി
ജയ്പുർ: ബ്ലൂടൂത്ത് ഉപകരണങ്ങൾ ഘടിപ്പിച്ച ചെരുപ്പുമായി പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമിച്ച അഞ്ചു പേർ രാജസ്ഥാനിൽ പിടിയിൽ. സർക്കാർ സ്കൂളിലേക്ക് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയിലാണ് ഹൈടെക്ക് കോപ്പിയടി പിടികൂടിയത്. ചെരുപ്പുകൾക്കിടയിൽ ബ്ലൂടൂത്ത് ഘടിപ്പിച്ചാണ് കോപ്പിയടിക്കാൻ ശ്രമിച്ചത്. പിടിയിലായവരിൽ മൂന്നു പേർ പരീക്ഷ എഴുതാൻ എത്തിയവരും മറ്റു രണ്ടു പേർ പരീക്ഷയിൽ കൃത്രിമം കാണിക്കുന്നതിന് സഹായിക്കാൻ എത്തിയവരുമാണെന്ന് പോലീസ് പറഞ്ഞു. ചെരുപ്പിന്റെ ഉള്ളിൽ ഒരു മുഴുവൻ ഫോണും ഒരു ബ്ലൂടൂത്ത് ഉപകരണവും ഉണ്ടായിരുന്നു. പരീക്ഷാർഥിയുടെ ചെവിയിലും ഒരുപകരണം ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. അട്ടിമറി സാധ്യതകള്‍ മുന്നില്‍കണ്ട് പരീക്ഷ നടക്കുന്ന പ്രദേശത്ത് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിരുന്നു.
Read Moreഓരോ ദിവസവും പുതിയ റിക്കാർഡുകള്‍ ! ബാപ്പുജിയുടെ ജൻമദിനം ഒരാഘോഷമാക്കി മാറ്റണം; പ്രധാനമന്ത്രി നരേന്ദ്ര മോദിപറയുന്നു…
ന്യൂഡൽഹി: ഉത്സവകാലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷനിൽ ഇന്ത്യ അന്താരാഷ്ട്ര റിക്കാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. ടീം ഇന്ത്യ ഓരോ ദിവസവും പുതിയ റിക്കാർഡുകൾ സൃഷ്ടിക്കുകയാണ്. ഒരാൾക്കും ഈ സുരക്ഷാ ചക്രത്തെ മറികടക്കാൻ കഴിയില്ലെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ മോദി പറഞ്ഞു. എല്ലാവരും കോവിഡ് വാക്സിൻ എടുക്കുകയും മറ്റുള്ളവരെ വാക്സിൻ എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്നും മോദി പറഞ്ഞു. സെപ്റ്റംബറിൽ ലോക നദി ദിനം ആചരിക്കുന്ന ദിവസം കൂടിയാണ്. നദികൾ ജലം ഉൾപ്പടെ നമുക്ക് നൽകി വരുന്ന നിസ്വാർഥമായ സേവനം വിസ്മരിക്കാവുന്നതല്ല. നദീസംരക്ഷണത്തിനായി എല്ലാവരും സ്വയമേ മുന്നോട്ടു വരണം. തമിഴ്നാട്ടിലെ നാഗ നദി വറ്റി വരണ്ടു കിടക്കുകയായിരുന്നു. പ്രദേശത്തെ സാധാരണ സ്ത്രീകളും സർക്കാർ പ്രതിനിധികളും കൂടി കൈ കോർത്തപ്പോൾ ആ നദി മൃതിയിൽനിന്നു രക്ഷപ്പെട്ടു. ഇപ്പോൾ അവിടെ ധാരാളം വെള്ളമുണ്ടെന്നും മോദി…
Read Moreതാലിബാൻ ഭീകരത വീണ്ടും! കടുത്ത ശിക്ഷാ രീതികൾ തുടരുമെന്നതിന്റെ സൂചന; മൃതദേഹം നഗരമധ്യത്തിൽ കെട്ടിത്തൂക്കി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ നഗരമധ്യത്തിൽ മൃതദേഹം കെട്ടിത്തൂക്കി താലിബാൻ ക്രൂരത വീണ്ടും. ഹെറാത് നഗരത്തിലെ പ്രധാന സ്ക്വയറിൽ ഒരു ക്രെയിനിലാണ് താലിബാൻ മൃതദേഹം തൂക്കിയത്. നാലു മൃതദേഹങ്ങളാണ് ഹെറാത്തിലേക്ക് കൊണ്ടുവന്നതെന്നും മൂന്നെണ്ണം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതായും സ്ക്വയറിന് സമീപം മരുന്നുകട നടത്തുന്ന വസീർ അഹമ്മദ് സെഡ്ദിഖി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. അതേസമയം, ഈ സംഭവത്തിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. താലിബാന്റെ കടുത്ത ശിക്ഷാ രീതികൾ തുടരുമെന്നതിന്റെ സൂചനയാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
Read More