കോഴിക്കോട്: കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പന ശാലകൾ വഴിയും ഇനി ഓൺലൈനായി ബുക്ക് ചെയ്തു മദ്യം വാങ്ങാൻ സൗകര്യമൊരുക്കി. ആദ്യഘട്ടമായി തിരുവനന്തപുരം സ്റ്റാച്ച്യു, എറണാകുളം ഗാന്ധി നഗർ, കോഴിക്കോട് മിനി ബൈപാസ് എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ് ഓൺലൈൻ ബുക്കിംഗിന് സൗകര്യം ഒരുക്കുക. ഇന്നുമുതല്‍ സൗകര്യം ലഭ്യമാവും. മറ്റ് ഷോപ്പുകളിൽ ഒരാഴ്ചയ്ക്കകം സംവിധാനം പ്രാവർത്തികമാകും. ഉപഭോക്താക്കൾക്ക് ആവശ്യമായ ഇനം മദ്യം ഓൺലൈനിലൂടെ പണമടച്ച് ബുക്ക് ചെയ്യാം. ആദ്യത്തെ ഇടപാടിന് പേര് നൽകിയുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. മൊബൈൽ നമ്പർ നൽകിയാൽ ലഭിക്കുന്ന സുരക്ഷാ കോഡ് നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. 23 വയസ് പൂർത്തിയായി എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം. വിൽപ്പന ശാലയിലെ തിരക്ക് ഒഴിവാക്കുകയും നീണ്ട ക്യൂ ഒഴിവാക്കി ഉപഭോക്താക്കൾക്ക് മദ്യം എളുപ്പം ലഭ്യമാക്കുകയുമാണു കൺസ്യൂമർ ഫെഡ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
Read MoreCategory: Loud Speaker
പ്രളയം ‘ഉദ്യോഗസ്ഥരുടെ തലയിലേക്ക്’ ! രാഷ്ട്രീയ സമ്മര്‍ദം അന്വേഷണ പരിധിക്ക് പുറത്ത്; ഒരു അക്കൗണ്ടിലേക്ക് തുക കൈമാറിയത് ഒമ്പതുതവണ
സ്വന്തം ലേഖകന്‍ കോഴിക്കോട്: 2018-ലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥര്‍ക്ക് ‘പണി’കിട്ടുമെന്ന് ഉറപ്പായി. കോഴിക്കോട് താലൂക്കില്‍ വന്‍തട്ടിപ്പ് നടന്നതായി സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ജില്ലാകളക്ടര്‍ നടപടി എടുക്കുമെന്നാണ് സൂചന. സംഭവിച്ചത് ഗുരുതര അനാസ്ഥയാണെന്നും നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടപടി വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ഒരു അക്കൗണ്ടിലേക്ക് ഒമ്പതുതവണ തുക കൈമാറിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തര ധനസഹായ തുക ഒരേ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. 53 ലക്ഷം ഈയിനത്തില്‍ നഷ്ടപ്പെട്ടെന്നും ഇത് തിരിച്ചു പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. അതേസമയം ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കരുതെന്നും ഇതില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ഉന്നത തല ഗൂഢാലോചന നടന്നെന്നും സംശയിക്കുന്നുണ്ട്. തത്കാലം ഉദ്യോഗസ്ഥര്ക്കെതിരേ നടപടി എടുത്ത് മുഖം രക്ഷിക്കാനാണ് ശ്രമം എന്നറിയുന്നു. അടിയന്തര ധനസഹായമായി…
Read Moreനരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം; മോദി – കമലാഹാരിസ് കൂടിക്കാഴ്ച; ഇന്ത്യ വാക്സിൻ കയറ്റുമതി പുനഃരാരംഭിച്ചതിനെ അഭിനന്ദിച്ച് കമല ഹാരിസ്
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചര്‍ച്ച നടത്തി. വൈറ്റ് ഹൗസില്‍ വച്ചാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യ വാക്സിന് കയറ്റുമതി പുനഃരാരംഭിച്ച തീരുമാനത്തെ യുഎസ് സ്വാഗം ചെയ്യുന്നുവെന്നും യുഎസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും കമല ഹാരിസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള ആദ്യത്തെ കൂടികാഴ്ചയാണിത്. ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധിയുണ്ടായിരുന്നപ്പോള് ജൂണില്‍ കമല ഹാരിസ് മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ചര്‍ച്ചയ്ക്കിടെ മോദി, കമല ഹാരിസിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായും അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ മേധാവിമാരുമായും ചർച്ച നടത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള മോദിയുടെ ചർച്ച ഇന്ന് വൈറ്റ് ഹൗസിൽ വച്ച് നടക്കും. ബൈഡൻ, മോദി, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവർ പങ്കെടുക്കുന്ന ക്വാഡ് യോഗവും ഇന്നാണ്
Read Moreപാനൂരിൽ സഹകരണ സ്ഥാപനത്തിൽ 30 ലക്ഷത്തിന്റെ തട്ടിപ്പ്! യുവ നേതാവിനെ പുറത്താക്കി; പുറത്താക്കിയ നേതാവിന് തലശേരിയിൽ വീണ്ടും നിയമനം
സ്വന്തം ലേഖകൻ തലശേരി: പാനൂരിൽ സഹകരണ സംഘത്തിൽ 30 ലക്ഷത്തിന്റെ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ യുവ നേതാവിനെ സെക്രട്ടറി പദവിയിൽ നിന്നും പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഔദ്യാഗിക ചുമതലകളിൽ നിന്നും നീക്കി. ക്രമക്കേടിനെ തുടർന്ന് പുറത്താക്കിയ നേതാവിനെ തലശേരിയിലെ സഹകരണ സ്ഥാപനത്തിൽ ജോലി നൽകിയതും വിവാദമായി. തലശേരിയിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും നേരത്തെ പ്രവർത്തിച്ച സ്ഥാപനത്തിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തലശേരിയിലെ സ്ഥാപനത്തിൽ നടക്കേണ്ട നിയമനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തട്ടിയെടുത്ത തുക തിരിച്ചടച്ചാൽ മാത്രമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകൂ എന്ന നിലപാടിലാണ് നേരത്തെ നേതാവ് ജോലി ചെയ്ത സ്ഥാപനത്തിന് ഉള്ളതെന്നാണ് അറിയുന്നത്. വായ്പയെടുത്ത് തിരിച്ചടവ് പൂർത്തിയാക്കിയവരുടെ അപേക്ഷകൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നോട്ടീസ് ലഭിച്ച ഇടപാടുകാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഇതിന് പുറമെ അധ്യാപക നിയമനം വാഗ്ദാനം…
Read Moreതെരഞ്ഞെടുപ്പ് കോഴക്കേസ്! സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദ സാന്പിൾ ശേഖരിക്കാൻ കോടതി നിർദേശം
കൽപ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും ജെആർപി മുൻ സംസ്ഥാന ട്രഷറർ കെ. പ്രസീത അഴീക്കോടിന്റെയും ശബ്ദ സാന്പിളുകൾ ശേഖരിക്കാൻ കോടതി നിർദേശം. രണ്ടുപേരുടെയും ശബ്ദ സാന്പിൾ ഒക്ടോബർ 11 ന് രാവിലെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി നൽകാനാണ് നിർദേശം. കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവിന്റെ പകർപ്പ് സുരേന്ദ്രനും പ്രസീതക്കും കൈമാറാനും നിർദേശം നൽകി.
Read Moreകൊടകര കുഴൽപ്പണം, ഇനി വലിയ കളി ! കേന്ദ്രം ഇടപെടുമോ? അന്വേഷണം ഉന്നത നേതാക്കളിലേക്ക്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കൊടകര കുഴൽപണം അപഹരണ ക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ബിജെപി ഉന്നത നേതാക്കളിലേക്കു നീങ്ങുന്നു. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതു സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ് ലക്ഷ്യം. ഈ നീക്കം സംസ്ഥാന നേതൃത്വത്തെ ആകെ പ്രതിക്കൂട്ടിലാക്കുന്നതാണ്. നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ കേന്ദ്രം എതു രീതിയില്‍ ഇടപെടുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. നിലവില്‍ കേസുമായി ബന്ധപ്പെട്ടു രണ്ടാം തവണയും ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈം ബ്രാഞ്ച് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. സുരേന്ദ്രൻ മാറുമോ? കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ടു പ്രതിരോധത്തിലായെങ്കിലും നിലവില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പൂര്‍ണ പിന്തുണ നല്കാന് കേന്ദ്ര നേതൃത്വം. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. കഴിഞ്ഞ ദിവസം ഡൽഹിയില്‍ എത്തി ചര്‍ച്ച നടത്തിയ കെ.സുരേന്ദ്രന്…
Read Moreമാനഭംഗം കൊലപാതകത്തേക്കാള്‍ ഭീകരമായ പ്രവൃത്തി! മാനഭംഗക്കേസിലെ ഇരയെ വിവാഹം കഴിച്ചാല്‍ പീഡനക്കേസ് ഒഴിവാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: മാനഭംഗക്കേസിലെ ഇരയെ വിവാഹം കഴിച്ചതിനാല്‍ പീഡനക്കേസ് ഒഴിവാക്കണമെന്നാവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി. മാനഭംഗം കൊലപാതകത്തേക്കാള്‍ ഭീകരമായ പ്രവൃത്തിയാണെന്നും അതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ ഏറ്റവും ക്രൂരവും പൈശാചികവുമായ കുറ്റകൃത്യമായി ഇതിനെ കണക്കാക്കുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരയെ താന്‍ വിവാഹം കഴിച്ചതിനാല്‍ പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് വി. ഷെര്‍സി ഇക്കാര്യം പറഞ്ഞത്. പ്രതികള്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. 2017 മാര്‍ച്ചിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയും 21കാരനുമായ പ്രതി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി തന്റെ കൂട്ടുകാരന്റെ വാടക വീട്ടിലെത്തിച്ചു പീഡിപ്പിച്ചത്. എറിയാട് സ്വദേശിയായ കൂട്ടുകാരന് കേസില്‍ രണ്ടാം പ്രതിയാണ്. പരാതിയെത്തുടര്‍ന്ന് കേസ് അന്വേഷിച്ച കൊടുങ്ങല്ലൂര്‍ പോലീസ് തൃശൂര്‍ അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ അന്തിമറിപ്പോര്‍ട്ടും നല്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഒന്നാം പ്രതി 2020 ഡിസംബറില്‍ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു.…
Read Moreകുളിക്കുന്ന ദൃശ്യം ഒളികാമറയില്‍ പകര്‍ത്തി, പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; ഒടുവില്‍ ഗര്‍ഭിണിയായി; പിന്നെ സംഭവിച്ചത്…
കാസര്‍ഗോഡ്: കുളിക്കുന്ന ദൃശ്യം ഒളികാമറയില്‍ പകര്‍ത്തിയശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയെ പലതവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍. ആദൂര്‍ പരപ്പയിലെ സി.പി. അബ്ദുള്‍ ലത്തീഫിനെ (33) യാണ് അറസ്റ്റ് ചെയ്തത്. നാലു കുട്ടികളുടെ അമ്മയായ യുവതിയാണ് പരാതിയുമായി എത്തിയത്. 2020 മേയ് മുതല്‍ 2021 മേയ് വരെയുള്ള കാലയളവില്‍ പല പ്രാവശ്യം പീഡിപ്പിച്ചതായും പിന്നീട് ഗര്‍ഭിണിയാകുകയും ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. യുവതി പരാതി നല്കിയതിനുശേഷം ഒളിവില്‍ പോയ യുവാവ് കര്‍ണാടകയില്‍ ഉണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ആദൂര്‍ ഇന്‍സ്പെക്ടര്‍ ടി. മുകുന്ദന്റെ നിര്‍ദേശപ്രകാരം എസ്ഐ മോഹനനും സംഘവും കുടകിനുസമീപം തീര്ഥഹള്ളിയില്നിന്നാണ് ലത്തീഫിനെ പിടികൂടിയത്.
Read Moreഭാര്യ വീട്ടില്‍ പോയ സമയത്ത്..! എട്ട് വയസുകാരിക്ക് പീഡനം; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
താനെ: മഹാരാഷ്ട്രയില്‍ എട്ട് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ട്യൂഷന് അധ്യാപകന് അറസ്റ്റില്‍. താനെ ജില്ലയിലാണ് സംഭവം. പ്രതി സ്വന്തം വീട്ടില്‍ വച്ചായിരുന്നു കുട്ടിയെ പഠിപ്പിച്ചിരുന്നത്. ഒരു മാസം മുന്‍പ് ഭാര്യ വീട്ടില്‍ പോയ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. അടുത്തിടെ കുട്ടി പീഡനവിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
Read Moreമകന്റെ ക്രൂരമർദ്ദനം; അറുപത്തിയേഴുകാരൻ പിതാവിന്റെ വാരിയെല്ല് തകർന്നു ആശുപത്രിയിൽ; സംഭവത്തിൽ ഒളിവിൽ പോയ മകനെ അറസ്റ്റു ചെയ്തു പോലീസ്
തിരുവനന്തപുരം: മദ്യലഹരിയിൽ പിതാവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് അടിച്ച് തകർത്ത കേസിൽ മകനെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വലിയതുറ മാധവപുരം സ്വദേശി അരുണ്‍ (41) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് അശോകൻ (67)നെയാണ് ക്രൂരമായി മർദിച്ച് വാരിയെല്ല് അടിച്ച് തകർത്തതെന്ന് പോലീസ് പറഞ്ഞു. തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് പിതാവ്. വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരു സ്ഥാപനം നടത്തി വരികയാണ് അരുണ്‍. പിതാവിനെ ഇയാൾ നിരന്തരം മർദിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജിന്റെ നിർദേശാനുസരണം വലിയതുറ സിഐ. പ്രകാശ്, എസ്ഐ.മാരായ അഭിലാഷ്, അലീന, എഎസ്ഐ. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇയാളുടെ പേരിൽ അബ്കാരി കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Read More