ലക്നോ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മാംസവും മദ്യവും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലക്നോവില്‍ കൃഷ്ണോത്സവ 2021 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഥുരയില്‍ മദ്യം, മാംസ കച്ചവടം നടത്തിയിരുന്നവര്‍ പാല് വില്‍പ്പനയിലേക്ക് ശ്രദ്ധ തിരിക്കണമെന്ന് യോഗി നിർദേശിച്ചു. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന് ചൗധരി, ശ്രീകാന്ത് ശര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Read MoreCategory: Loud Speaker
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിയും; രണ്ടു പേർ അറസ്റ്റിൽ
ജയ്പുർ: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ച് പേര് ചേര്‍ന്ന് പീഡിപ്പിച്ചു. നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഞായറാഴ്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അയല്‍വാസിയായ ഹരിപ്രസാദ് പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഈസമയം മറ്റു പ്രതികളും ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടിലേക്കു മടങ്ങിയ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കാരണം അന്വേഷിച്ചു. പിന്നീട് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ബന്ധുക്കളോട് പറഞ്ഞു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. 20കാരനായ ഒരാളെയും പ്രായപൂര്‍ത്തിയാകാത്തയാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് മൂന്ന് പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read Moreമൊബൈൽ ഫോണിനെ ചൊല്ലി തർക്കം; മക്കളെ കിണറ്റിലെറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി
ഭോപ്പാൽ: മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ രണ്ടു മക്കളെ കിണറ്റില്‍ എറിഞ്ഞതിനു ശേഷം വീട്ടമ്മ ജീവനൊടുക്കി. മധ്യപ്രദേശിലെ ചത്തര്പുരിലാണ് സംഭവം. കിണറ്റില്‍ വീണ ഒരു കുട്ടി മരിച്ചു. 33കാരിയായ യുവതിയും ഇവരുടെ 10വയസുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഭര്‍ത്താവിന്റെ അമ്മ ഇവരുടെ മൊബൈല്‍ ഫോണ്‍ മാറ്റി വച്ചിരുന്നു. ഇതേചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ യുവതി രണ്ട് പെണൺക്കളെയും കിണറ്റിലേക്ക് വലിച്ചെറിഞ്ഞതിനു ശേഷം ജീവനൊടുക്കുകയായിരുന്നു. കിണറ്റില്‍ വീണ കുട്ടികളെ പ്രദേശവാസികള്‍ രക്ഷിച്ചുവെങ്കിലും 10 വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. നാല് വയസുള്ള ഇവരുടെ ഇളയ കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
Read Moreഉമ്മൻചാണ്ടിയുമായിട്ടുള്ള ബന്ധം മുറിക്കാൻ ആർക്കും കഴിയില്ല; എ ഗ്രൂപ്പ് വിട്ടെന്ന വാർത്ത നിഷേധിച്ചു തിരുവഞ്ചൂർ
കോട്ടയം: ഉമ്മൻചാണ്ടിയുമായിട്ടുള്ള ബന്ധം മുറിക്കാൻ ആർക്കും കഴിയില്ലെന്നു കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചതുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് പാർട്ടിയിൽ ഉടലെടുത്ത അസ്വാരസ്യത്തിനിടയിൽ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് തിരുവഞ്ചൂർ മനസ് തുറന്നത്. ഉമ്മൻചാണ്ടിയുമായി പതിറ്റാണ്ടുകളായിട്ടുള്ള ബന്ധമാണ്. ഈ ബന്ധം മുറിക്കാൻ ആർക്കുംകഴിയില്ല. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചിരിക്കുന്നതു മുതിർന്ന നേതാക്കളെ മാനിച്ചാണെന്നാണു കരുതുന്നത്. എന്നാൽ പാർട്ടിയിൽ ഉടലെടുത്ത പ്രശ്നങ്ങളെ ചർച്ച ചെയ്തു പരിഹരിക്കാമായിരൂന്നു.പരസ്യപ്രതികരണങ്ങൾ ഒഴിവാക്കമായിരുന്നു. ഇതേ സമയം ഉമ്മൻചാണ്ടിയെ ഇരുട്ടിൽ നിർത്തി മുന്നോട്ടു പോകാൻ കഴിയില്ലെന്നു ഐ ഗ്രൂപ്പ് നേതാവായ ജോസഫ് വഴയ് ക്കൻ വ്യക്തമാക്കുന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെ മുതിർന്ന നേതാക്കളാണ്. ഇവരെ മാനിക്കാതെ ഇതിനു ചുമതലപ്പെട്ട നേതാക്കൾ പ്രവർത്തിച്ചുവെന്നും വാഴയ്ക്കൻ വ്യക്തമാക്കുന്നു.
Read Moreപൂട്ടിടേണ്ടി വരുമോയെന്ന ആശങ്ക..! കോവിഡ് വ്യാപനത്തിൽ വ്യാപാരികള്‍ ആശങ്കയില്‍; സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങി സംഘടനകള്‍
സ്വന്തംലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ ആശങ്കയില്‍. ഓണത്തോടനുബന്ധിച്ച് കടകമ്പോളങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് വീണ്ടും രോഗവ്യാപനം രൂക്ഷമായത്. ഇതോടെ വിവിധ തദ്ദേശസ്ഥാനപനങ്ങളില് ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വ്യാപാരികള്‍ വീണ്ടും ആശങ്കയിലായത്.തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും ഓണത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ വ്യാപാരമേഖലയ്ക്ക് സാധിച്ചിരുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജുഅപ്സര രാഷ്ട്രദീപികയോട് പറഞ്ഞു. മുന്കാലങ്ങളിലുള്ളത്ര കച്ചവടം ഓണവിപണിയില്‍ അനുഭവപ്പെട്ടിട്ടില്ല. വരുംദിവസങ്ങളില്‍ കൂടുതല്‍ കച്ചവടമുണ്ടാകുമെന്ന പ്രതീക്ഷയിലിരിക്കെയാണ് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായത്.കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ സാധിക്കാത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. പ്രതിവാര രോഗ വ്യാപന തോത് (ഡബ്ല്യുഐപിആര്‍) ഏഴിന് മുകളിലായാല്‍ ലോക്ഡൗണ്‍ എന്നാണിപ്പോള്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 10 ആയിരുന്നു പരിധി. പിന്നീടത് എട്ടാക്കി കുറച്ചു. ഏഴിലേക്ക് മാറ്റിയത് ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാറിനോട്…
Read Moreസുധാകരനെതിരേ സര്‍ജിക്കല്‍ സ്ട്രൈക്ക് ! ‘ഭൂതകാല’ പട്ടിക ഡല്‍ഹിക്ക്; ദുരനുഭവം വിശദീകരിക്കാനൊരുങ്ങി മുല്ലപ്പള്ളി ; ഇന്നു പരാതി നല്‍കുമെന്ന് കെ.പി.അനില്‍ കുമാര്‍
സ്വന്തം ലേഖകന്‍ കോഴിക്കോട് : കോണ്‍ഗ്രസില്‍ അച്ചടക്കത്തിന്റെ പടവാളുമായി രംഗത്തെത്തിയ കെ.സുധാകരനെതിരേ അതേ നാണയത്തില്‍ ആക്രമിക്കാനൊരുങ്ങി ‘ഇരകള്‍’. അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായരേയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനെയും സസ്പൻഡ് ചെയ്തതിന് പിന്നാലെയാണ് സുധാകരന്റെ ഭൂതകാലം എഐസിസിയെ അറിയിക്കാന്‍ മറുപക്ഷം തീരുമാനിച്ചത്. പഴയ കഥസസ്പെന്ഷന് നടപടി പിന്‍വലിക്കാത്ത പക്ഷം കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പും കെപിസിസി നേതൃത്വം മുമ്പാകെ മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എ, ഐ, ഗ്രൂപ്പുകാരും ഗ്രൂപ്പു സമവായങ്ങള്‍ക്കു പുറത്തുള്ളവരുമുള്പ്പെടെയുള്ള വന്‍പട തന്നെ സുധാകരന് മുമ്പ് നടത്തിയ അച്ചടക്ക ലംഘനങ്ങളുടെ പട്ടിക തയാറാക്കുന്നുണ്ട്. അന്നു സുധാകരൻ!ഓരോ നേതാക്കള്‍ക്കുമെതിരേ ഓരോകാലഘട്ടത്തിലും സുധാകരന് ഉന്നയിച്ച വിമര്‍ശനങ്ങളാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്നത്. സുധാകരന് ഇപ്പോള്‍ സ്വീകരിച്ച നടപടി കോണ്‍ഗ്രസില്‍ പതിവുള്ള രീതിയല്ല. അങ്ങനെയൊരു രീതിയുണ്ടെങ്കില്‍ സുധാകരന് നിരവധി തവണ…
Read Moreഗ്രൂപ്പുകളിയിൽ മിണ്ടാതെ യൂത്തന്മാർ..! ചാവേറാകാൻ ഇനിയില്ലെന്ന് ഉറപ്പിച്ച്, തിരുവഞ്ചൂരിന്റേയും സതീശന്റേയും ആ വാക്കുകളിൽ ഊർജ്ജം കൊണ്ട് യൂത്തൻമാൻ
കോട്ടയം: ഡിസിസി പ്രസിഡന്റ് നിയമനത്തിനെതിരേ കടുത്ത വിമർശനവുമായി മുതിർന്ന ഗ്രൂപ്പു നേതാക്കൾ പരസ്യമായി രംഗത്തുവന്നപ്പോഴും കോൺഗ്രസിൽ ചെറുപ്പക്കാരുടെ മൗനം ശ്രദ്ധേയമാകുന്നു. ഗ്രൂപ്പിന്റെ അതിപ്രസരം കോൺഗ്രസിനെ നശിപ്പിക്കുമെന്ന വികാരം കോൺഗ്രസിലെ യുവതലമുറയിൽ ശക്തമാകുന്നതിന്റെ സൂചനയാണ് ഇതു നൽകുന്നത്. നേരത്തെ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ ഗ്രൂപ്പ് നേതാക്കൾക്കു വേണ്ടി ചാവേറുകളായി രംഗത്തിറങ്ങുന്നതു പലപ്പോഴും ചെറുപ്പക്കാരായിരുന്നു. ഗ്രൂപ്പുകളിക്കില്ല ചെറുപ്പക്കാരെ രംഗത്തിറക്കി ഗ്രൂപ്പുകളുടെ വികാരം നേതൃതലങ്ങളിൽ എത്തിക്കുന്ന രീതിയും കോൺഗ്രസിൽ ശക്തമായിരുന്നു. എന്നാൽ, തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ടതോടെ ഇനി ഗ്രൂപ്പുകളിയുമായി മുന്നോട്ടുപോയാൽ കോൺഗ്രസിനു വലിയ ഭാവിയുണ്ടാകില്ലെന്നു വികാരം ശക്തമായി. യുവതലമുറയിലാണ് ഈ ചിന്ത കൂടുതൽ ശക്തമായത്. കെ.സുധാകരനും വി.ഡി. സതീശനും നേതൃത്വത്തിലേക്കു വന്നതോടെ മാറ്റം അനിവാര്യമാണെന്ന സന്ദേശം ഹൈക്കമാൻഡും പാർട്ടിക്കു നൽകി. അതോടെയാണ് സജീവ ഗ്രൂപ്പു പ്രവർത്തനത്തിൽനിന്നു യുവാക്കൾ പതിയെ വിട്ടുനിന്നു തുടങ്ങിയത്. ചാവേറുകളല്ല ഗ്രൂപ്പുകളുടെ…
Read Moreമഴ തുടരും; ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് ; 24 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കാലവർഷം സജീവമായി തുടരുമെന്നും അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 24 മണിക്കൂറിൽ ഏഴ് മുതൽ 11 വരെ സെന്റിമീറ്റർ മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകുമെന്നതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
Read Moreവീട്ടിൽനിന്നു കൊക്കെയ്ൻ പിടികൂടി; നടൻ അർമാൻ കോഹ്ലി അറസ്റ്റിൽ
മുംബൈ: ബോളിവുഡ് നടൻ അർമാൻ കോഹ്ലി(49)യെ മയക്കുമരുന്നു കൈവശം വച്ചതിനു നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) അറസ്റ്റ് ചെയ്തു. കോഹ്ലിയുടെ വീട്ടിൽ ശനിയാഴ്ച വൈകുന്നേരം എൻസിബി സംഘം നടത്തിയ കൊക്കെയ്ൻ പിടികൂടിയിരുന്നു. തുടർന്നു നടനെ എൻസിബി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനുശേഷം ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വരെ കോഹ്ലിയെ എൻസിബി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻജ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്(എൻഡിപിഎസ്) ആക്ട് പ്രകാരമാണു കോഹ്ലിക്കെതിരേ കേസെടുത്തത്. ടിവി താരം ഗൗരവ് ദീക്ഷിതിനെ എൻസിബി വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതോടെയാണു കോഹ്ലിക്കെതിരേ അന്വേഷണമുണ്ടായത്. പ്രധാന മയക്കുമരുന്ന് വ്യാപാരി അജയ് രാജു സിംഗിനെ ശനിയാഴ്ച എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ഇയാളും കോഹ്ലിയെക്കുറിച്ച് അന്വേഷണ ഏജൻസിക്കു വിവരം നല്‍കിയിരുന്നു. സൽമാൻ ഖാൻ ചിത്രമായ “പ്രേം രതൻ ധൻ പായോ’എന്നിവ ഉൾപ്പെടെ ഏതാനും ചിത്രങ്ങളിൽ കോഹ്ലി അഭിനയിച്ചിട്ടുണ്ട്. 1982ൽ ബാലതാരമായാണ് കോഹ്ലി സിനിമയിൽ അരങ്ങേറ്റം…
Read More“താലിബാൻ സർക്കാർ’ പുതിയ കമാൻഡറെ കണ്ടെത്തി; കർണാൽ അതിക്രമത്തിൽ രാകേഷ് ടികായത്ത്
നൂഹ്: ഹരിയാനയിലെ കർണാലിൽ കർഷകർക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരേ രൂക്ഷ വിമർശനവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ഹരിയാന സർക്കാരിനെ താലിബാനുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു രാകേഷ് ടികായത്തിന്റെ വിമർശനം. “കർണാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്ഡിഎം) ആയുഷ് സിൻഹയിൽ രാജ്യത്തെ താലിബാൻ സംഘം തങ്ങളുടെ ആദ്യ കമാൻഡറെ കണ്ടെത്തി. കർഷകരുടെ തലതല്ലിപ്പൊളിക്കുന്ന അവരുടെ കമാൻഡർമാർ രാജ്യം മുഴുവനുമുണ്ട്. ഇവരെ തിരിച്ചറിയണം. ഇങ്ങനെയുള്ളവരെ ഉടൻ തന്നെ നക്സൽ മേഖലയിലേക്കാണ് അയക്കേണ്ടത്’- രാകേഷ് ടികായത്ത് പറഞ്ഞു.
Read More