ഹദ്ര: ഒരു ട്രെയിൻ കിട്ടിയിരുന്നെങ്കിൽ തള്ളിനീക്കാമായിരുന്നു- മധ്യപ്രദേശിലെ ഹദ്രയിലെ റെയിൽവെ ജീവനക്കാർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സിനിമയിലെ ജയന്റെ തള്ളും വാക്കാലുള്ള തള്ളുമല്ല. ഇത് സാക്ഷാൽ തള്ള്, ടവര്‍ വാഗണ്‍ അപ്പാടെ പാളത്തിൽനിന്നും നീക്കിയ തള്ള്. സാങ്കേതിക തകരാർ മൂലം പ്രധാന പാളത്തിൽ കുടുങ്ങിയ ടവര്‍ വാഗണ്‍ റെയിൽവെ ജീവനക്കാരും നാട്ടുകാരും ചേർന്ന് മറ്റൊരു പാളത്തിലേക്ക് തള്ളി നീക്കുകയായിരുന്നു. അമ്പതോളം പേർ ചേർന്നാണ് എഞ്ചിൻ ഉന്തിനീക്കിയത്. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് മറ്റൊരു ട്രാക്കിലേക്ക് ട്രെയിൻ നീക്കിയത്. ഇതോടെ ചില ട്രെയിനുകൾ വൈകി. ട്രെയിൻ പ്രധാനട്രാക്കിൽനിന്നും നീക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
Read MoreCategory: Loud Speaker
അട്ടിമറി തെളിയുന്നു; വിട്ടയച്ച യുവതി അറസ്റ്റിൽ! ത്വയ്ബയ്ക്കൊപ്പം മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചിരുന്നു
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍നിന്നു കോടിക്കണക്കിനു രൂപയുടെ മാരക മയക്കുമരുന്നു പിടികൂടിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തശേഷം എക്സൈസ് ജില്ലാ സ്പെഷല്‍ സ്ക്വാഡ് വിട്ടയച്ച യുവതിയെ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശി ത്വയ്ബ ഔലാദ് (24) ആണ് അറസ്റ്റിലായത്. വിശദമായ ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസ് അട്ടിമറിക്കാന്‍ എക്സൈസ് ശ്രമിച്ചുവെന്ന ആരോപണം ഇതോടെ ശരിയാവുകയാണ്. ത്വയ്ബയ്ക്കൊപ്പം മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചിരുന്നു. ഇയാളെ നിരീക്ഷിച്ചുവരികയാണ്. മയക്കുമരുന്ന് പിടികൂടിയ സമയത്ത് മറ്റു പ്രതികള്‍ക്കൊപ്പം ഇവർ രണ്ടു പേരും ഉണ്ടായിരുന്നു. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. ത്വയ്ബ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. ത്വയ്ബയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാറില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നിരുന്നതെന്നു സ്ഥിരീകരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ, ഫ്ളാറ്റിൽ ആദ്യമായാണ് എത്തിയതെന്ന വാദം ത്വയ്ബ ഉയർത്തിയെങ്കിലും കേസിലെ…
Read Moreപത്ത് വയസുകാരിയോട് നഗ്നചിത്രം ആവശ്യപ്പട്ടു; നല്‍കിയില്ലെങ്കില്‍… രണ്ടു പേർ അറസ്റ്റിൽ
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ രണ്ടു പേര് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഭജന്‍ലാല്‍ ജനിയാനി(39), അജയ് തുക്കാറം(30) എന്നിവരാണ് അറസ്റ്റിലായത്. 10 വയസുകാരിയായ പെണ്‍കുട്ടിക്ക് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചു നല്കി. കൂടാതെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രവും ഇവര്‍ ആവശ്യപ്പെട്ടു. നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ കൊലപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. സംഭവത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ ചുമത്തിയെന്ന് പോലീസ് പറഞ്ഞു.
Read Moreപെൺകുട്ടികളെ കെണിയിലാക്കാൻ പുതിയ തന്ത്രം! ജാഗ്രത പാലിക്കാൻ പാലാ രൂപതയുടെ മുന്നറിയിപ്പ്; സർക്കുലറിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇങ്ങനെ…
പാലാ: പെൺകുട്ടികളെ കെണിയിൽ വീഴ്ത്താൻ പുതിയ തന്ത്രങ്ങളുമായി ഇറങ്ങിയ ചില സംഘങ്ങൾക്കെതിരേ മുന്നറിയിപ്പ് നൽകി പാലാ രൂപത. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളെ അറിയിക്കാനായി വൈദികർക്കു നൽകിയ സർക്കുലറിലാണ് പുതിയ തട്ടിപ്പിനെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്നത്. വൈദികരെന്ന വ്യാജേനെ ഫോൺ വിളിച്ചാണ് ചില സംഘങ്ങൾ കെണിയൊരുക്കുന്നതെന്നു സർക്കുലറിൽ പറയുന്നു. അടുത്ത കാലത്ത് പല ഇടവകകളിലും ഇത്തരം തന്ത്രവുമായി ചിലർ രംഗത്തിറങ്ങിയതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബിഷപ് ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നൽകിയത്. സർക്കുലറിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇങ്ങനെ: പെൺകുട്ടികളെ കെണിയിലാക്കാൻ വിവിധ തന്ത്രങ്ങളുമായി ചില സംഘങ്ങൾ രംഗത്തുണ്ട്. അടുത്ത കാലത്തായി വൈദികരായി ചമഞ്ഞു വിശ്വാസികളെ കബളിപ്പിച്ചു പെൺകുട്ടികളുടെ ഫോൺ നന്പരും വിവരങ്ങളും ചോർത്തിയെടുക്കുന്ന സംഘങ്ങളാണ് രംഗത്തിറങ്ങിയിരിക്കുന്നത്. വൈദികൻ എന്ന വ്യാജേന ഇടവകയിൽ കൂടുതൽ അംഗീകരിക്കപ്പെടുന്ന, പ്രാദേശിക ജനപ്രതിനിധികൾ അടക്കമുള്ള സ്ത്രീകളെയാണ് തട്ടിപ്പുകാർ ആദ്യം വിളിക്കുന്നത്. ഞാൻ ഇവിടുത്തെ…
Read Moreമുഖ്യമന്ത്രി തുടരട്ടെയെന്ന് രാഹുൽ, സിംഗ് ഇനിയെന്തു ചെയ്യും? പഞ്ചാബിനു പിന്നാലെ ഛത്തീസ്ഗഡിലും തമ്മിലടി
നിയാസ് മുസ്തഫ പഞ്ചാബിലെ തമ്മിലടിക്ക് പിന്നാലെ ഛത്തീസ്ഗഡ് കോൺഗ്രസിലും സമാനമായ രീതിയിൽ അരങ്ങേറുന്ന തമ്മിലടിക്ക് ആശ്വാസമായില്ല. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ രഹസ്യപിന്തുണയോടെ മന്ത്രിമാർ ഉൾപ്പെടെ ഏതാനും എംഎൽഎമാർ വിമത നീക്കം നടത്തി വരികയാണ്. ഇതിനു സമാനമായ രീതിയിലാണ് ഛത്തീസ്ഗഡിലും കോൺഗ്രസിനുള്ളിലെ ചേരിപ്പോര് അരങ്ങേറുന്നത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ആരോഗ്യ മന്ത്രി ടി.എസ്. സിംഗ് ദിയോയും തമ്മിലാണ് ഇവിടെ അധികാരത്തിനുവേണ്ടിയുള്ള വടംവലി. ബാഗേലിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിൽ സിംഗ് ഉറച്ചു നിൽക്കുന്നത് ഹൈക്കമാൻഡിനും കീറാമുട്ടിയായി. ഇന്നലെ വൈകിട്ട് മൂന്നുമണിക്കൂറോളം ഭൂപേഷ് ബാഗേൽ രാഹുൽഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബാഗേലിനു പിന്തുണ അറിയിച്ച് 50 എംഎൽഎമാരെയും ഡൽഹിയിൽ ബാഗേൽ രാഹുൽഗാന്ധിക്ക് മുന്നി ൽ അണിനിരത്തി. ഭരണത്തിൽ രണ്ടര വർഷത്തിനു ശേഷം ബാഗേലിനെ മാറ്റി…
Read Moreതലശേരി പീഡനം! കുരുക്ക് മുറുക്കി പ്രോസിക്യൂഷൻ; ഷാറാറയെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർക്കെതിരേ ആരോഗ്യ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി
സ്വന്തം ലേഖകൻ തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീ (68) ന് ലൈംഗിക ശേഷിയില്ലെന്ന് റിപ്പോർട്ട് ചെയ്ത തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകി. ഡിസ്ട്രിക്ട് ഗവ.പ്ലീഡർ ബി.പി. ശശീന്ദ്രൻ, ഗവ.പ്ലീഡർ ബീന കാളിയത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഹെൽത്ത് ഡയറക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകിയത്. പറയേണ്ടത് പറയാതെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർക്കെതിരെ വകുപ്പ്തല നടപടിയും ക്രിമനൽ കുറ്റം ചുമത്തി കേസെടുക്കുന്നതും ഉൾപ്പെടെ പരിഗണിക്കാൻ ഉതകുന്ന തരത്തിലുള്ള റിപ്പോർട്ടാണ് ആരോഗ്യവകുപ്പിന് പ്രോസിക്യൂഷൻ അയച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. ജനറൽ ആശുപത്രിയിലെ ലൈംഗിക ക്ഷമത പരിശോധന റിപ്പോർട്ട് വിവാദമായതിനെ തുടർന്ന്അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീറുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ,…
Read Moreവീട്ടുപടിക്കൽ മത്സ്യം! മീമീ ഫിഷ് ആപ്പുമായി സംസ്ഥാന ഫിഷറീസ് വകുപ്പ്; ഹോംഡെലിവറിക്കായി നിയോഗിക്കുന്നത് ഇടയ്ക്ക് വച്ച് പഠനം മുടങ്ങിയ ബിരുദവിദ്യാർഥികളെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് വീട്ടുപടിക്കൽ മത്സ്യം എത്തിക്കുന്നതിനു മീമീ ഫിഷ് ആപ്പുമായി സംസ്ഥാന ഫിഷറീസ് വകുപ്പ്. മത്സ്യത്തിനു പുറമേ മത്സ്യോത്പന്നങ്ങളും മൊബൈൽ ആപ്പിലൂടെ ബുക്ക് ചെയ്ത് വാങ്ങിക്കുന്നതിനായാണ് പദ്ധതി. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ചലച്ചിത്ര താരവും അവതാരികയുമായ ആനിക്കു ആദ്യ വിൽപന നടത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ ഏതാനും സ്ഥലങ്ങളിൽ ആദ്യ ഘട്ടത്തിൽ മീമീ ഫിഷിന്റെ സേവനങ്ങൾ ലഭ്യമാവുമെന്നു മന്ത്രി പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ (കഐസിഎഡിസി) സാമൂഹ്യസാന്പത്തിക പദ്ധതിയുടെ ഭാഗമായാണ് പരിവർത്തനം എന്ന പദ്ധതിക്കു കീഴിൽ ഈ സംരംഭം നടപ്പാക്കുന്നത്. കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, സാറ്റം (സൊസൈറ്റ് ഫോർ അഡ്വാൻസ് ടെക്നോളജീസ് ആൻഡ് മാനേജ്മന്റ്) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. മത്സ്യത്തിനും മൂല്യവർധിത ഉത്പന്നങ്ങൾക്കുമായി സംസ്ഥാനത്തുടനീളം വിൽപനശാലകളും ഓണ്‍ലൈൻ ഹോം ഡെലിവറി സംവിധാനവുമാണ്…
Read Moreതിരിച്ചടിച്ച് അമേരിക്ക! കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു; വിമാനത്താവളത്തില്‍ കൂടുതല്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കു സാധ്യത
വാഷിംഗ്ടണ്‍ ഡിസി: കാബൂൾ ആക്രമണത്തിന് അമേരിക്കയുടെ തിരിച്ചടി. അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തി. ഇക്കാര്യം പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രോൺ ആക്രമണത്തിൽ കാബൂൾ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വധിച്ചതായാണ് വിവരം. നൻഗർഹാർ പ്രവിശ്യയിലാണ് അമേരിക്ക ആക്രമണം നടത്തിയത്. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചാവേര്‍ ആക്രമണത്തിനു ശേഷം അമേരിക്ക നടത്തുന്ന ആദ്യ തിരിച്ചടിയാണിത്. ആക്രമണം നടത്തിയവരെ പിന്തുടര്ന്നു പിടികൂടുമെന്നും ശിക്ഷിക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞിരുന്നു. ‘ആക്രമണം നടപ്പിലാക്കിയവരും അമേരിക്കയെ ഉന്നമിടുന്നവരും അറിയുക. ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കുകയുമില്ല. പിന്തുടര്ന്നു പിടികൂടും, ശിക്ഷിക്കും. ഐഎസ് ഭീകരര്‍ക്കും അവരുടെ കേന്ദ്രങ്ങള്‍ക്കും നേരെ…
Read Moreബുധനാഴ്ച കോളജിൽ പരീക്ഷയുണ്ടായിരുന്നു, പക്ഷേ അവര്‍ എത്തിയില്ല! മൈസൂരു കൂട്ടമാനഭംഗം; നാലുപേർ കസ്റ്റഡിയിൽ; മലയാളികളുണ്ടെന്ന് സംശയം
മൈസൂരു: മൈസൂരുവിനടുത്ത് ചാമുണ്ഡി ഹില്ലിൽ എംബിഎ വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ എൻജിനിയറിംഗ് വിദ്യാർഥികളായ നാലു പേർ കസ്റ്റഡിയിൽ. കസ്റ്റഡിയിലുള്ളവരിൽ മലയാളികളും ഉൾപ്പെടതായാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കസ്റ്റിഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കസ്റ്റഡിയിലായവർ നഗരത്തിലെ പ്രമുഖ എൻജിനിയറിംഗ്കോളജ് വിദ്യാർഥികളാണ്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ചാമുണ്ഡി ഹില്ലിൽ സുഹൃത്തിനൊപ്പമെത്തിയ വിദ്യാർഥിനി കൂട്ടമാനംഭത്തിനിരയായത്. സുഹൃത്തിനെ അടിച്ചു വീഴ്ത്തിയശേഷം പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച മുതൽ പ്രതികളെന്ന് സംശയിക്കുന്നവർ അപ്രത്യക്ഷരായിരുന്നു. പീഡനദൃശ്യം മൊബൈലിൽ പകർത്തിയ സംഘം ഇതു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞതോടെ രണ്ടുപേരെയും മർദിച്ചവശരാക്കിയശേഷം സംഘം കടന്നുകളയുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഇരുവർക്കും ബുധനാഴ്ച പുലർച്ചെ 1.30 ഓടെയാണ് ബോധം വീണുകിട്ടിയത്. തുടർന്ന് റോഡരികിലെത്തി വാഹനം കൈകാട്ടി നിർത്തി ചികിത്സ തേടുകയായിരുന്നു. സംഭവം നടന്ന ചൊവ്വാഴ്ച രാത്രി 7.30 മുതൽ ചാമുണ്ഡിഹിൽ പ്രദേശത്തെ ടവർ ലൊക്കേഷൻ…
Read Moreഉദരത്തിൽ വളരുന്ന ശിശുവിന് ആപത്തുണ്ടാകുമോ? ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ വാക്സിൻ ഒഴിവാക്കി; ഒടുവിൽ അമ്മയും കുഞ്ഞും കോവിഡിന് കീഴടങ്ങി
അലബാമ: ഉദരത്തിൽ വളരുന്ന ശിശുവിന് ആപത്തുണ്ടാകുമോ എന്ന ഭയത്താൽ കോവിഡ് വാക്സീൻ സ്വീകരിക്കുന്നത് നീട്ടിവച്ച നഴ്സായ മാതാവും കുഞ്ഞും ഒടുവിൽ കോവിഡ് ബാധിച്ചു മരിച്ചു. ഹേലി റിച്ചാർഡ്സണ് (32)വും ഗർഭസ്ഥ ശിശുവുമാണ് കോവിഡിനു കീഴടങ്ങിയത്. കോവിഡിനെ തുടർന്നു ഹേലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഓഗസ്റ്റ് 18നു കുഞ്ഞും രണ്ടു ദിവസത്തിനുശേഷം മാതാവും മരിക്കുകയായിരുന്നു. ഫ്ളോറിഡ പെൻസകോള അസൻഷൻ സേക്രഡ് ഹാർട്ട് ആശുപത്രിയിലെ നഴ്സായിരുന്ന ഹേലി. ഇവരും ഭർത്താവും രണ്ടു വയസ്സുള്ള മകളും ഒരുമിച്ചു അലബാമയിലാണ് താമസിച്ചിരുന്നത്. ജൂലൈ ഒടുവിലാണ് ഹേലിക്ക് കോവിഡ് സ്ഥിരീകരിച്ചത്. വാക്സീൻ സ്വീകരിക്കുന്നതു കൊണ്ട് ഗർഭാവസ്ഥ ശിശുവിന് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഭയമാണ് ഇവരെ വാക്സീൻ സ്വീകരിക്കുന്നതിൽ നിന്നു വിലക്കിയതെന്നു ഭർത്താവ് റിച്ചാർഡ്സണ് പറഞ്ഞു. കോവിഡ് വന്നെങ്കിലും വീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്ക് ഹൃദയമിടിപ്പ് വർധിക്കുകയും അലബാമ മൊബൈൽ യുഎസ്എ ഹെൽത്ത് മെയ്ൻ ആശുപത്രി…
Read More