ജോണ്സണ് വേങ്ങത്തടംകൊച്ചി: കോടതിയിൽനിന്ന് അനുകൂല നിലപാടുണ്ടായതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനല്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസ് വീണ്ടും ശക്തമായി അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറെടുക്കുന്നു. വിദേശത്തേക്ക് പണം കടത്താന്‍ മുഖ്യമന്ത്രി യുഎഇ കോണ്‍സുലേറ്റിനെ ഉപയോഗിച്ചെന്ന് സരിത്ത് കസ്റ്റംസിന് നൽകിയ മൊഴിയാണ് നിര്‍ണായകമാകുന്നത്. ഡോളര്‍ കടത്തുകേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി പ്രതികള്‍ക്ക് കസ്റ്റംസ് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് കണ്ടെത്തലുകള്‍ ഒന്നൊന്നായി വിവരിച്ചിരുന്നത്. അന്വേഷണം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസു കേന്ദ്രീകരിച്ചു നടത്താനാണ് കസ്റ്റംസിന്റെ നീക്കം. ഇതോടെ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയേറ്റും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണ പരിധിയിലാക്കും. ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു കേന്ദ്ര ഏജന്‍സികളെ നിശബ്ദമാക്കാനുള്ള നീക്കം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞതോടെയാണ് ഇഡിയും കസ്റ്റംസും എന്‍ഐഎയും ശക്തമായി വീണ്ടും കളത്തിലിറങ്ങുന്നത്. കസ്റ്റംസിന് സ്വപ്ന സുരേഷും സരിത്തും നല്കിയ ഡോളര്‍ കടത്ത് മൊഴി പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ്…
Read MoreCategory: Loud Speaker
യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് കളമൊഴിഞ്ഞു; ജന്മദേശം പിടിച്ചെടുത്ത് താലിബാൻ; ഇനി ലക്ഷ്യം കാബൂൾ?
കാബൂൾ: യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് കളമൊഴിഞ്ഞതോടെ താലിബാൻ ഭീകരർ രാജ്യം പിടിച്ചെടുക്കൽ തുടരുന്നു. അഫ്ഗാൻ സൈന്യവുമായുള്ള ശക്തമായ ഏറ്റുമുട്ടലിനൊടുവിൽ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ തങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു. ഒരു കാലത്ത് താലിബാന്റെ ശക്തികേന്ദ്രമായിരുന്നു ഈ നഗരത്തിന് വ്യാപാര കേന്ദ്രമെന്ന നിലയിൽ തന്ത്രപരമായ പ്രാധാന്യമുണ്ട്. താലിബാന്റെ ജന്മദേശമെന്നാണ് കാണ്ഡഹാർ അറിയപ്പെടുന്നത്. കാബൂളിന് അടുത്തേക്ക്കാബൂൾ പിടിച്ചെടുക്കുക എന്നതാവും ഇനി താലിബാന്റെ പ്രധാന നോട്ടും. ഏതാനും ആഴ്ചകൾ മുൻപ് തന്നെ കാണ്ഡഹാറിന്റെ പ്രാന്തപ്രദേശങ്ങളെല്ലാം താലിബാൻ പിടിച്ചെടുത്തിരുന്നു. ബുധനാഴ്ച കാണ്ഡഹാറിലെ സെൻട്രൽ ജയിൽ തകർത്ത ഭീകരർ വ്യാഴാഴ്ച നഗരമധ്യത്തിൽ പ്രവേശിച്ചു. അഫ്ഗാനിസ്ഥാന്റെ തന്ത്രപ്രധാനമായ നഗരമാണ് കാണ്ഡഹാർ. വിമാനത്താവളം, കാർഷിക വ്യാവസായിക കേന്ദ്രങ്ങൾ, വ്യാപാരകേന്ദ്രം തുടങ്ങിയ ഇവിടെ സ്ഥിതിചെയ്യുന്നു. കഴിഞ്ഞ ദിവസം ഗസ്നി പ്രവിശ്യയുടെ തലസ്ഥാനമായ ഗസ്നി നഗരം താലിബാൻ ഭീകരർ പിടിച്ചെടുത്തിരുന്നു. രാജ്യതലസ്ഥാനമായ കാബൂളിൽനിന്ന് 150 കിലോമീറ്റർ മാത്രം…
Read Moreകെഎസ്ആർടിസിയുടെ ലോജിസ്റ്റിക്സ് സർവീസ്; 22പേരെ നിയമിച്ചു; പ്രവർത്തം ഉടൻ ആരംഭിക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ ലോജിസ്റ്റിക്സ് മാർക്കറ്റിംഗ് വിഭാഗം ഉടൻ പ്രവർത്തനമാരംഭിക്കും. ലോജിസ്റ്റിക്സ് മാർക്കറ്റിംഗ് വിഭാഗത്തിലേക്ക് 22 ജീവനക്കാരെ കഴിഞ്ഞ ദിവസം നിയമിച്ചുകൊണ്ട് സിഎംഡി ബിജു പ്രഭാകരന്റെ ഉത്തരവിറങ്ങി. വിവിധ ഡിപ്പോകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 21 കണ്ടക്ടർമാർക്കും ഒരു അസിസ്റ്റന്റിനുമാണ് ഇപ്പോൾ വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിൽ നിയമനം നല്‍കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് ( മാർക്കറ്റിംഗ് ) എന്ന തസ്തികയിലേയ്ക്ക് നിയമിച്ചിട്ടുള്ള ഇവർക്ക് ഒരു സ്വകാര്യ സ്ഥാപനവുമായി ചേർന്ന് ഒരു മാസം മുമ്പ് വിദഗ്ദ പരിശീലനവും നല്‍കിയിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ എട്ട് ഡിപ്പോകളിലാണ് ഇപ്പോൾ ലോജിസ്റ്റിക്സ് പ്രവർത്തനം തുടങ്ങുന്നത്. ഡിപ്പോകളിൽ ഇവർക്ക് പ്രത്യേകം ഓഫീസും ഓഫീസിൽ ബോർഡും സ്ഥാപിക്കും. ഇവരുടെ സർവീസ് ബുക്കും, മറ്റ് സേവന വിവരങ്ങളും ചീഫ് ഓഫീസിലേക്ക് മാറ്റാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ആഴ്ചതോറും ഇവരുടെ പ്രവർത്തന റിപ്പോർട്ടുകൾ ഡപ്യൂട്ടി…
Read Moreഅശ്ലീല വിഡിയോ കേസിൽ നടി ഗഹന വസിഷ്ഠിന്റെ ജാമ്യാപേക്ഷ തള്ളി
മുംബൈ: അശ്ലീല വിഡിയോ കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് നടി ഗഹന വസിഷ്ഠ് നല്കിയ മുൻ കൂർ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളിക്കളഞ്ഞു. ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയാണു കേസിൽ മുഖ്യപ്രതി. കേസിൽ നടിക്കെതി രേയുള്ളത് ഗൗരവതരമായ കുറ്റമാണെന്നും അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നും കോടതി കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടിരുന്നു.
Read Moreസ്വർണക്കടത്ത്: തുടർച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സ്വർണക്കടത്തിലെ പ്രതികൾ ഉന്നയിച്ച ഡോളർക്കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയിൽ പ്രതിപക്ഷ ബഹളം. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണമെന്ന് ചൂണ്ടിക്കാട്ടി ചോദ്യോത്തര വേളക്കിടെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങുകയായിരുന്നു. തുടർന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു. വിദേശ കറൻസി കടത്തിയെന്ന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ബാനറുമായി എത്തിയായിരുന്നു പ്രതിഷേധം. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും പല സുപ്രധാന വിഷയങ്ങളിലും മന്ത്രിമാര്‍ക്ക് മറുപടി പറയാനുണ്ടെന്നും സ്പീക്കര്‍ എം.ബി. രാജേഷ് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. വിഷയത്തിൽ പുതുതായി ഒന്നും പ്രതികരിക്കാനില്ലെന്നും കേസ് കോടതിയുടെ പരിഗണനയിൽ ആണെന്നും അത്തരം വിഷയങ്ങൾ സഭയിൽ പരിഗണിക്കാൻ അനുമതി നൽകാനാകില്ലെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാല്‍ ഇത് അവഗണിച്ച പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിക്കുകയായിരുന്നു. കഴിഞ്ഞദിവസം സഭ ബഹിഷ്കരിച്ച…
Read Moreകാലത്തിനൊപ്പമാണ് കോട്ടയം മെഡിക്കൽ കോളജ്! കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും സംവിധാനം ഒരുങ്ങുന്നു; 40 ലക്ഷം രൂപം ചെലവുവരുന്ന ശസ്ത്രക്രിയ ഇവിടെ സൗജന്യം
കോട്ടയം: ആധുനിക ചികിത്സാ സംവിധാനങ്ങളുമായ കാലത്തിനൊപ്പമാണ് കോട്ടയം മെഡിക്കൽ കോളജ്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയതിനു പിന്നാലെ മെഡിക്കൽ കോളജിൽ ഇനി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും സംവിധാനമൊരുങ്ങുന്നു. സർക്കാർ ആശുപത്രികളിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രമാണു കരൾമാറ്റിവയ്ക്കൽ നടന്നത്. കോട്ടയം മെഡിക്കൽ കോളജിൽ സൗകര്യം ഒരുക്കുന്നതോടെ സ്വകാര്യ ആശുപത്രികളിൽ 40 ലക്ഷം രൂപം ചെലവുവരുന്ന ശസ്ത്രക്രിയ സൗജന്യമായി ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് പ്രിൻസിപ്പിൽ ഡോ. പി.കെ. ജയകുമാർ പറഞ്ഞു. ഇതിനായി മൂന്നു മൊഡുലാർ തിയറ്ററുകൾ മെഡിക്കൽ കോളജിൽ സജ്ജമാക്കിവരികയാണ്. നിലവിൽ അഞ്ചു രോഗികളാണു കരൾ മാറ്റിവയ്ക്കലിനു മെഡിക്കൽ കോളജിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അത്യാഹിതവിഭാഗത്തിൽ എമർജൻസി ചികിത്സാ സൗകര്യവും നവജാത ശിശുചികിത്സാ വിഭാഗവും ഉടൻ സജ്ജമാക്കും. എല്ലാ ജീവനക്കാർക്കും തീപിടിത്ത സാധ്യതകൾ തടയുന്നതിനുള്ള പരിശീലനം നൽകുമെന്നും ഡോ. ജയകുമാർ പറഞ്ഞു.
Read Moreവ്യക്തിപൂജ വിവാദം! ആരോപണ വിധേയനായ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനു ക്ലീൻ ചിറ്റ്; ജയരാജന്റെ വിശ്വസ്തർക്കെതിരേ പാർട്ടി നടപടി; പേരു മാറ്റിയിട്ടും…
സ്വന്തം ലേഖകൻ കണ്ണൂര്‍: വ്യക്തിപൂജ വിവാദവുമായി ബന്ധപ്പെട്ടു പാർട്ടിക്കുള്ളിൽ ആരോപണ വിധേയനായ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനു ക്ലീൻ ചിറ്റ് നൽകിയതിനു പിന്നാലെ ജയരാജന്റെ വിശ്വസ്തർക്കെതിരേ പാർട്ടി നടപടി. ജില്ലാ സെക്രട്ടറിയായിരിക്കെ പി. ജയരാജന്റെ വിശ്വസ്തനായ ഓഫീസ് ജീവനക്കാരനുൾപ്പെടെയുള്ളവർക്കെതിരേയാണ് നടപടി. ജില്ലാ സെക്രട്ടറി എന്ന നിലയിൽ പി. ജയരാജനെ വ്യക്തിപരമായി പ്രസ്ഥാനത്തെക്കാളും മുകളിലേക്ക് ഉയർത്തിക്കാട്ടാൻ ശ്രമം നടത്തിയെന്നാണ് ഇവർക്കെതിരേയുള്ള പ്രധാന കണ്ടെത്തൽ. താക്കീത് സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ജീവനക്കാരനായ ബാബു ചാലി ഉൾപ്പെടെയുള്ളവർക്കു നടപടിയുടെ ഭാഗമായി താക്കീത് നൽകി. വ്യക്തി പൂജ വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നിയോഗിച്ച ടി.ഐ. മധുസൂദനൻ എംഎൽഎ, എ.എൻ. ഷംസീർ എംഎൽഎ, എൻ. ചന്ദ്രൻ എന്നിവരുൾപ്പെട്ട അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുറത്താക്കൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജനു സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച ജില്ലാ…
Read Moreജിഎസ്എൽവി-എഫ് വിക്ഷേപണം പരാജയപ്പെട്ടു! രണ്ട് തവണ മാറ്റിവച്ച വിക്ഷേപണമായിരുന്നു ഇത്; സംഭവിച്ചത് ഇങ്ങനെയൊക്കെ…
ശ്രീഹരിക്കോട്ട: ജിഎസ്എൽവി-എഫ്10 വിക്ഷേപണം പരാജയപ്പെട്ടു. ഇതോടെ ഇഒഎസ്-03 ഭൗമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാൻ ഐഎസ്ആർഒയ്ക്ക് സാധിച്ചില്ല. ജിഎസ്എൽവിയുടെ ദൗത്യം ക്രയോജനിക് ഘട്ടത്തിലാണ് പാളിയത്. രണ്ട് തവണ മാറ്റിവച്ച വിക്ഷേപണമായിരുന്നു ഇത്. 2017നുശേഷം ആദ്യ വിക്ഷേപണ പരാജയം കൂടിയാണ് ഇത്. ഇന്നു പുലർച്ചെ 5.43ന് സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽനിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 51.70 മീറ്റർ ഉയരമുള്ള ജിഎസ്എൽവി ഒരു ത്രീ സ്റ്റേജ് എൻജിൻ റോക്കറ്റ് ആണ്. ആദ്യ ഘട്ടത്തിൽ ഖര ഇന്ധനവും രണ്ടാമത്തേതിൽ ദ്രാവക ഇന്ധനവും മൂന്നാമത്തേതിൽ ക്രയോജനിക് എൻജിനുമാണ് പ്രവർത്തിക്കുന്നത്. 24 മണിക്കൂറും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇഒഎസ് 03 ഉപഗ്രഹത്തിന്റെ വിക്ഷേപണം. 2,268 കിലോഗ്രാം ഭാരമുള്ള ഇഒഎസ് -03 വിക്ഷേപിച്ച് 18 മിനിറ്റിനുള്ളിൽ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു പദ്ധതി. ദിവസവും നാലോ അഞ്ചോ തവണ രാജ്യത്തിന്റെ സമഗ്രവും വ്യക്തവുമായ ചിത്രങ്ങൾ പകർത്തുകയാണ് ഇഒഎസ്–3യുടെ പ്രധാന ജോലി.…
Read More‘വണ്ടി ഞാൻ മോഡിഫിക്കേഷൻ ചെയ്യും; പോയി പണി നോക്കാൻ പറ’ ;എംവിഡി പിടിച്ചാൽ കുടുംബം വിറ്റിട്ടാണെങ്കിലും കേസ് കൊടുക്കും; മറ്റൊരു യു ട്യൂബറും വിവാദത്തിൽ
സ്വന്തം ലേഖകൻ കണ്ണൂർ: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് കർശന നടപടികൾ സ്വീകരിച്ചു വരുന്നതിനിടെ മല്ലുട്രാവലറുടെ യൂ ട്യൂബ് വീഡിയോയും വിവാദത്തിൽ. കണ്ണൂർ ഇരിട്ടി സ്വദേശിയായ ഷാക്കിർ സുബ്ഹാന്റെയാണ് മല്ലു ട്രാവലർ എന്ന യൂ ട്യൂബ് ചാനൽ. എംവിഡിമാരെയും കേരളത്തിന്റെ ഗതാഗത നിയമങ്ങളെയും വെല്ലുവിളിച്ചു കൊണ്ടാണ് വീഡിയോ. മാസങ്ങള്‍ക്ക് മുമ്പ് ഫെസ് ബുക്ക് ലൈവിലായി നടത്തിയ വീഡിയോ ആണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇ ബുൾ ജെറ്റ് യൂട്യൂബ് വ്ലോഗർമാരായ സഹോദരങ്ങൾക്കെതിരെ കേസെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വാഹനങ്ങളുടെ മോഡിഫിക്കേഷനാണ് ചർച്ചാ വിഷയമായിരിക്കുന്നത്. വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്; “വണ്ടി ഞാൻ മോഡിഫിക്കേഷൻ ചെയ്യും. ഞാൻ പൈസയും ടാക്സും കൊടുത്ത് മേടിച്ചിട്ടു വണ്ടി മോഡിഫിക്കേഷൻ ചെയ്യാൻ എനിക്ക് അവകാശമില്ലേ ? പോയി പണി നോക്കാൻ പറ. നാട്ടിൽ വന്നു പച്ചയ്ക്ക്…
Read Moreമുഖ്യമന്ത്രി രാജിവയ്ക്കണം; സഭാ കവാടത്തിൽ പ്രതീകാത്മക പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: വിദേശത്തേക്കു പണം കടത്തിയെന്ന മൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കു പുറത്ത് പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി ഡോളർ കടത്തിയെന്ന ആരോപണത്തിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിച്ചത്. നേരത്തേ, സഭാ നടപടികൾ ബഹിഷ്കരിച്ച പ്രതിപക്ഷം, സഭാ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. ചോദ്യോത്തര വേള കഴിഞ്ഞതിനു പിന്നാലെ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ അനുമതി നൽകാനാവില്ലെന്നായിരുന്നു സ്പീക്കർ എം.ബി. രാജേഷ് ഇക്കാര്യത്തിൽ വിശദീകരിച്ചത്. ഇതേ തുടർന്ന് മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം സഭാ നടപടികൾ പൂർണമായി ബഹിഷ്കരിക്കുകയായിരുന്നു. പിന്നീടാണ് നിയമസഭയുടെ മുന്നിൽ പ്രതീകാത്മകമായി സഭ ചേർന്ന്…
Read More