കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്കെതിരേ കസ്റ്റംസിന് ലഭിച്ച മൊഴി പുറത്ത്. നയതന്ത്ര ബാഗിലൂടെയുളള സ്വര്‍ണക്കടത്ത് കേസിലെ പ്രതികൂടിയായ സരിത്തിന്റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്. യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്കു കൈമാറാനായി പണമടങ്ങിയ പായ്ക്കറ്റ് വിദേശത്തേക്കു കൊണ്ടുപോയെന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്റെ മൊഴിയിൽ പറയുന്നു. ഡോളര്‍ കടത്തുകേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പായി പ്രതികള്‍ക്കു കസ്റ്റംസ് നല്കിയ കാരണംകാണിക്കല്‍ നോട്ടീസിലാണ് ഇക്കാര്യമുള്ളത്. സരിത്തിന്റെ മൊഴി ഇങ്ങനെ: മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണു സ്വപ്ന സുരേഷ് വിളിച്ചത്. വിദേശത്തേക്കു കൊണ്ടുപോകേണ്ട ഒരു പായ്ക്കറ്റ് എടുക്കാന്‍ മുഖ്യമന്ത്രി മറന്നെന്നും സെക്രട്ടേറിയറ്റില്‍ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിര്‍ദേശം. സെക്രട്ടേറിയറ്റിൽ പോയി ജനറല്‍ അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ ഹരികൃഷ്ണനില്നിന്നു പായ്ക്കറ്റ് ഏറ്റുവാങ്ങി. ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ പായ്ക്കറ്റ് കോണ്‍സുലേറ്റില്‍ കൊണ്ടുവന്നു. എന്താണ് ഉളളിലുളളതെന്നറിയാന്‍ കൗതുകം തോന്നി. കോണ്സുലേറ്റിലെ് സ്കാനറില്വച്ച് പായ്ക്കറ്റ് പരിശോധിച്ചു. അതിനുളളില്‍ കെട്ടുകണക്കിനു പണമായിരുന്നു.
Read MoreCategory: Loud Speaker
മദ്യം വാങ്ങാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിബന്ധനകൾ കടുപ്പിച്ച് ബെവ്കോ! പലരും മദ്യം വാങ്ങാനാവാതെ മടങ്ങി…
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽനിന്നു മദ്യം വാങ്ങാനെത്തുന്നവർ ആർടിപിസിആർ പരിശോധനാ ഫലമോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയതിനു പിന്നാലെ നിബന്ധനകൾ കടുപ്പിച്ച് ബെവ്കോ. ഇന്നലെ ജില്ലയിൽ പലയിടത്തും ബിവറേജസ് ഔട്ലെറ്റുകളിൽ രേഖകളില്ലാതെ മദ്യം വാങ്ങാനെത്തിയവരെ മദ്യം നൽകാതെ തിരിച്ചയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മദ്യം വാങ്ങാനെത്തുന്നവർ വാക്സിൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയത്. ഇതു സംബന്ധിച്ച നോട്ടീസ് ബിവറേജസ് ഔട്ലെറ്റുകൾക്കു മുന്നിൽ പതിക്കാനും നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ എല്ലാ ബിവറേജസ് ഔട്ലെറ്റുകൾക്കു മുന്നിലും പോസ്റ്റർ പതിച്ചു. ഇതിനു പിന്നാലെ രേഖകളില്ലാതെ മദ്യം വാങ്ങാനെത്തിയവരെ തിരിച്ചയയ്ക്കുകയും ചെയ്തു. കടകൾക്കുള്ള മാർഗനിർദേശം മദ്യവിൽപ്പനക്കും ബാധകമാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ നിബന്ധന ഏർപ്പെടുത്തിയത്.
Read Moreസർക്കാർ ജീവനക്കാർക്ക് 4,000 രൂപ ബോണസ്; പെൻഷൻകാർക്ക് 1,000 രൂപ! ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്കും ഉത്സവബത്ത
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4,000 രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 2750 രൂപ വീതം ഉത്സവബത്തയായി നൽകും. പെൻഷൻകാർക്ക് 1,000 രൂപ ഉത്സവ ബത്തയായി നൽകും. കഴിഞ്ഞ വർഷത്തെ അതേ മാതൃകയിലാണ് ബോണസ് നൽകുക. ശന്പള പരിഷ്കരണം നടന്നിടത്ത് 34,000 രൂപയും പരിഷ്കരണം നടക്കാത്തിടത്ത് ഏകദേശം 31,000 രൂപ വരെ ശന്പളം വാങ്ങുന്നവർക്കു ബോണസിന് അർഹതയുണ്ടാകും. ജീവനക്കാർക്ക് 15,000 ഫെസ്റ്റിവൽ അഡ്വാൻസായി നൽകും. ഇത് അഞ്ചു തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം. താൽക്കാലിക- കരാർ- കണ്ടിജന്റ് ജീവനക്കാർക്ക് 5,000 രൂപയാണ് അഡ്വാൻസ്. സാന്പത്തികമായി കഴിവു ള്ളവർ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അഭ്യർഥിച്ചു.
Read Moreതിരക്ക് നിയന്ത്രിക്കാന്‍ വീണ്ടും എത്തുമോ രാത്രി ഷോപ്പിംഗ്? പ്രതിപക്ഷനേതാവുൾപ്പെടെ പ്രമുഖരുടെ പ്രതികരണം ഇങ്ങനെ…
സിജോ പൈനാടത്ത് കൊച്ചി: കച്ചവടസ്ഥാപനങ്ങളിലെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാത്ത സാഹചര്യത്തില്‍, തിരക്ക് നിയന്ത്രിക്കാന്‍ രാത്രികാല ഷോപ്പിംഗ് പരിഹാരമാകുമോ? ഒരിടവേളയ്ക്കുശേഷം കൊച്ചി നഗരവാസികളും വ്യാപാരികളും നൈറ്റ് ഷോപ്പിംഗിന്റെ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ഘട്ടം ഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ നഗരത്തിലും പുറത്തും വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് കൂടിത്തുടങ്ങിയിട്ടുണ്ട്. ഒരേസമയം കടകളില്‍ കയറാവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും തിരക്കേറുന്ന ഘട്ടങ്ങളില്‍ അതു ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം. ഹോള്‍സെയില്‍ കടകളിലും സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ചിലസമയങ്ങളില്‍ നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നതും കച്ചവടക്കാരെ അലട്ടുന്നുണ്ട്. മിക്ക കടകള്‍ക്കു മുമ്പിലും ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച പോലീസ് നിര്‍ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഷോപ്പിംഗിനെത്തുന്നവര്‍ അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കാര്യമായ സംവിധാനങ്ങളില്ല. കടകളില്‍ ഇങ്ങനെ(യാവണം)വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഒമ്പതു വരെ പ്രവര്‍ത്തിക്കാമെന്നാണു ഓഗസ്റ്റ് അഞ്ചു മുതലുള്ള വ്യവസ്ഥ. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന…
Read Moreകോവിഡ് പ്രതിരോധത്തിൽ നിർണായകമായേക്കാവുന്ന വാക്സിൻ മിക്സിംഗ്: പഠനത്തിനു പച്ചക്കൊടിയുമായി ഡിസിജിഐ
ന്യൂഡൽഹി: രണ്ടു ഡോസുകൾക്ക് വ്യത്യസ്ത വാക്സിനുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ പരീക്ഷണം തുടരാൻ ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. കോവിഡ് പ്രതിരോധത്തിൽ നിർണായകമെന്നും കരുതുന്നതാണ് ഈ പരീക്ഷണം. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലാണ് രണ്ടു വാക്സിനുകൾ കൂട്ടിക്കലർത്തി ഉപയോഗിക്കുന്നതിൽ പഠനം നടക്കുക. രാജ്യത്ത് പ്രയോഗത്തിലുള്ള കോവിഷീൽഡ്, കോവാക്സിൻ എന്നിവ ഒരേയാളിൽ രണ്ടു വ്യത്യസ്ത ഡോസുകൾക്ക് ഉപയോഗിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് തെളിഞ്ഞതായി നേരത്തേ ഐസിഎംആർ വ്യക്തമാക്കിയിരുന്നു. യുപിയിലെ 60 വയസിനു മുകളിൽ പ്രായമുള്ള 18 പേരിൽ മേയ്, ജൂണ്‍ മാസങ്ങളിൽ ഇക്കാര്യത്തിൽ പഠനം നടത്തിയിരുന്നു. മിക്സിംഗ് നടത്തിയവരിൽ പ്രതിരോധ ശേഷി കൂടുതൽ കണ്ടെത്തിയതായി പഠനം തെളിയിച്ചുവെന്ന് ഐസിഎംആർ അവകാശപ്പെടുന്നു. ഇക്കാര്യത്തിൽ ക്ലിനിക്കൽ ട്രയൽ സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി വെല്ലൂർ മെഡിക്കൽ കോളജിൽ തുടരും. ഫൈസർ- അസ്ട്രാസെനക്ക, സ്ഫുട്നിക്- അസ്ട്രാസെനക്ക വാക്സിനുകൾ വ്യത്യസ്ത ഡോസുകളിൽ നൽകാനാകുമോ എന്ന പഠനം…
Read Moreആനക്കൂട്ടത്തിന്റെ മടക്കയാത്ര; ഒന്നരലക്ഷം പേരെ ഒഴിപ്പിച്ചു! യാത്ര തുടങ്ങിയ ഇടത്തേക്ക് ഇനി 200 കിലോമീറ്റർകൂടി
ബെയ്ജിംഗ്: അസാധാരണ യാത്ര മതിയാക്കി മടങ്ങുന്ന ആനക്കൂട്ടത്തിനു തടസ്സങ്ങളുണ്ടാകാതിരിക്കാൻ ചൈനീസ് അധികൃതർ ഒന്നര ലക്ഷം പേരെ ഒഴിപ്പിച്ചു മാറ്റി. ഡ്രോണുകളും വാഹനങ്ങളുമായി 25,000 പോലീസുകാരാണ് ആനകളുടെ യാത്രയെ നിരീക്ഷിച്ചു വേണ്ടതു ചെയ്യുന്നത്. യുനാൻ പ്രവിശ്യയിലെ മെംഗ്യാംഗ്സി സംരക്ഷിത വനത്തിൽനിന്ന് ഒന്നര വർഷം മുന്‍പാണ് ആനക്കൂട്ടം യാത്ര തുടങ്ങിയത്. അഞ്ഞൂറു കിലോമീറ്റർ നീണ്ട യാത്ര അന്താരാഷ്ട്രതലത്തിൽ വലിയ വാർത്താപ്രാധാന്യം നേടി. കൃഷിയിടങ്ങളിലൂടെയും വലുതും ചെറുതുമായ നഗരങ്ങളിലൂടെയുമുള്ള യാത്ര വലിയ നാശനഷ്ടത്തിനിടയാക്കി. ജൂണിൽ പ്രവിശ്യാ തലസ്ഥാനമായ കുൻമിംഗ് വരെ പോയ ശേഷമാണ് ആനക്കൂട്ടം മടങ്ങുന്നത്. അസാധാരണമായ യാത്രയുടെ കാരണം വ്യക്തമായിട്ടില്ല. യാത്ര തുടങ്ങിയ ഇടത്തേക്ക് ഇനി 200 കിലോമീറ്റർകൂടിയുണ്ട്.
Read Moreസ്ത്രീധന വിവാഹങ്ങളെ ഒറ്റപ്പെടുത്തണം, ജനപ്രതിനിധികൾ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം നൽകിയുള്ള വിവാഹ ചടങ്ങുകളിൽ ജനപ്രതിനിധികൾ പങ്കെടുക്കരുതെന്നും നിയമസഭയിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു. പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകളുണ്ട്. അതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreവാക്സിൻ ഇനി സ്വന്തം വാർഡിൽ നിന്ന് എടുക്കണം! 60 വയസ് കഴിഞ്ഞവർക്കും 18 വയസ് കഴിഞ്ഞ കിടപ്പ് രോഗികൾക്കും രണ്ടാം ഡോസ് വാക്സിൻ സ്പോട്ട് രജിസ്ട്രേഷനിലൂടെ; പുതിയ മാർഗരേഖ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. വാക്സിനെടുക്കാൻ ഇനി മുതൽ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാർഡിൽ തന്നെ ബുക്ക് ചെയ്യണമെന്നാണ് നിർദേശം. വാക്സിൻ വിതരണത്തിനായി വാർഡ് തലത്തിൽ മുൻഗണനാ പട്ടിക തയാറാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഓരോ കേന്ദ്രത്തിലും ലഭിക്കുന്ന വാക്സിൻ പകുതി ഓൺലൈൻ രജിസ്ട്രേഷൻ വഴിയും പകുതി സ്പോട്ട് രജിസ്ട്രേഷൻ വഴിയും ബുക്ക് ചെയ്യണം. 60 വയസ് കഴിഞ്ഞവർക്കും 18 വയസ് കഴിഞ്ഞ കിടപ്പ് രോഗികൾക്കും രണ്ടാം ഡോസ് വാക്സിൻ സ്പോട്ട് രജിസ്ട്രേഷനിലൂടെ ലഭിക്കും. താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിന് പുറത്തെ വാക്സിനേഷൻ കേന്ദ്രത്തിൽ സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് തടസമില്ല. എന്നാൽ അതത് തദ്ദേശ സ്ഥാപനങ്ങളിലുള്ളവർക്കാകും മുൻഗണന. സർക്കാർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള ഇതര രോഗങ്ങളുള്ള 18 വയസിന് മുകളിലുള്ളവർക്ക് ആദ്യ ഡോസ് വാക്സിൻ സ്പോട്ട് രജിസ്ട്രേഷനിലൂടെ ലഭിക്കും. മറ്റുള്ളവരെല്ലാം കോവിൻ…
Read Moreഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മകൻ മരിച്ചു; മാതാപിതാക്കൾക്ക് പരിക്ക്; അപകടം സംഭവിച്ചത് സിലിണ്ടര്‍ നിറയ്ക്കുന്നതിനിടെ
ഹൈദരാബാദ്: ഹൈദരാബാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 18കാരന് മരിച്ചു. മാതാപിതാക്കള്‍ക്ക് ഗുരുതര പരിക്ക്. ധൂല്പേട്ടിലാണ് സംഭവം. അനധികൃതമായി ഗ്യാസ് സിലിണ്ടര്‍ നിറച്ചു നല്കുന്ന സ്ഥലത്താണ് അപകടം നടന്നത്. സിലിണ്ടര്‍ നിറയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Read Moreഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ വാട്സ് ആപ്പ് ചോര്‍ത്തിയ വിദ്യാര്‍ഥിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ‘പൊക്കി’; വിരുതന്റെ തന്ത്രം ഇങ്ങനെ…
കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ വാട്സ് ആപ്പ് ചോര്‍ത്തിയ വിരുതനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പൊക്കി. കോഴിക്കോട് മെഡിക്കല്‍കോളജ് സ്വദേശിയായ അധ്യാപികയുടെ വാട്സ് ആപ്പാണ് ചോര്‍ത്തിയത്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് സംഭവം. ക്ലാസെടുക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളെ കാണിക്കുന്നതിന് അധ്യാപിക സ്ക്രീന്‍ ഷെയറിംഗ് ആപ്പ് ഉപയോഗിച്ചിരുന്നു. ക്ലാസിനിടെ അധ്യാപികയുടെ നമ്പറില്‍ മറ്റൊരുഫോണില്‍ വാട്സ് ആപ്പ് അക്കൗണ്ട് ആരംഭിച്ചു. ഒടിപി അധ്യാപികയുടെ ഫോണിലേക്കാണ് ലഭിക്കുക. സ്ക്രീന്‍ ഷെയറിംഗ് ഉപയോഗിക്കുന്നതിനായി ഫോണിലേക്ക് വരുന്ന എല്ലാ വിവരങ്ങളും സ്ക്രീനില്‍ തെളിയും. ഇപ്രകാരം ഒടിപി വന്നപ്പോള്‍ അത് ഉപയോഗിച്ച് മറ്റൊരു ഫോണില്‍ വാട്സ്ആപ്പ് ആരംഭിക്കുകയായിരുന്നു. അധ്യാപിക വാട്സ്ആപ്പ് വെരിഫിക്കേഷന് നടത്താതിരുന്നതിനാല്‍ പാസ്വേര്ഡും ഉണ്ടായിരുന്നില്ല. അതിനാല്‍ ഒടിപി ലഭിച്ചയുടന്‍ അധ്യാപികയുടെ വാട്സ്ആപ്പ് മറ്റൊരു ഫോണില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അധ്യാപികയുടെ ഫോണില്‍ നിന്ന് വാട്സ്ആപ്പ് പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. വാട്സ്ആപ്പ് പ്രവര്‍ത്തിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അധ്യാപിക…
Read More