‘വ​ണ്ടി ഞാ​ൻ മോ​ഡി​ഫി​ക്കേ​ഷ​ൻ ചെ​യ്യും; പോ​യി പ​ണി നോ​ക്കാ​ൻ പ​റ’ ;എം​വി​ഡി പി​ടി​ച്ചാ​ൽ കു​ടും​ബം വി​റ്റി​ട്ടാ​ണെ​ങ്കി​ലും കേ​സ് കൊ​ടു​ക്കും; മറ്റൊരു യു ട്യൂബറും വി​വാ​ദ​ത്തി​ൽ



സ്വ​ന്തം ലേ​ഖ​ക​ൻ

ക​ണ്ണൂ​ർ: വാ​ഹ​ന മോ​ഡി​ഫിക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​തി​നി​ടെ മ​ല്ലു​ട്രാ​വ​ല​റു​ടെ യൂ​ ട്യൂ​ബ് വീ​ഡി​യോ​യും വി​വാ​ദ​ത്തി​ൽ. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ ഷാ​ക്കി​ർ സു​ബ്ഹാ​ന്‍റെ​യാ​ണ് മ​ല്ലു ട്രാ​വ​ല​ർ എ​ന്ന യൂ ട്യൂ​ബ് ചാ​ന​ൽ.

എം​വി​ഡി​മാ​രെ​യും കേ​ര​ള​ത്തി​ന്‍റെ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ച്ചു കൊ​ണ്ടാ​ണ് വീ​ഡി​യോ. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഫെ​സ് ബു​ക്ക് ലൈ​വി​ലാ​യി ന​ട​ത്തി​യ വീ​ഡി​യോ ആ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്.

ഇ ​ബു​ൾ ജെ​റ്റ് യൂ​ട്യൂബ് വ്ലോ​ഗ​ർ​മാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ മോ​ഡി​ഫി​ക്കേ​ഷ​നാ​ണ് ച​ർ​ച്ചാ വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്; “വ​ണ്ടി ഞാ​ൻ മോ​ഡി​ഫി​ക്കേ​ഷ​ൻ ചെ​യ്യും.

ഞാ​ൻ പൈ​സ​യും ടാ​ക്‌​സും കൊ​ടു​ത്ത് മേ​ടി​ച്ചി​ട്ടു വ​ണ്ടി മോ​ഡി​ഫി​ക്കേ​ഷ​ൻ ചെ​യ്യാ​ൻ എ​നി​ക്ക് അ​വ​കാ​ശ​മി​ല്ലേ ? പോ​യി പ​ണി നോ​ക്കാ​ൻ പ​റ. നാ​ട്ടി​ൽ വ​ന്നു പ​ച്ച​യ്ക്ക് ഞാ​ൻ ചെ​യ്യും. ബാ​ക്കി വ​രു​ന്നി​ട​ത്തു​വ​ച്ച് കാ​ണാം. ഞാ​ൻ ആ ​വ​ണ്ടി എ​റ​ണാ​കു​ള​ത്തേ​ക്ക് ഓ​ട്ടി​യി​ട്ടു ത​ന്നെ പോ​കും.

ആ ​വ​ണ്ടി​യു​ടെ ഏ​ക​ദേ​ശം എ​ഴു​പ​ത് ശ​ത​മാ​ന​ത്തോ​ളം മോ​ഡി​ഫി​ക്കേ​ഷ​നാ​ണ്. അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ൽ ഓ​ടി​യി​ട്ട് പി​ടി​ച്ചി​ട്ടി​ല്ല. എ​ന്നി​ട്ട​ല്ലേ, സേ​ഫ്റ്റി​യു​ടെ കാ​ര്യാ​ണേ​ൽ ഇ​ത്ര​യും രാ​ജ്യ​ങ്ങ​ളി​ലോ​ടി​യി​ട്ടും ഒ​രു പ്ര​ശ്‌​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല.വ​ണ്ടി മോ​ഡി​ഫൈ ചെ​യ്യു​ന്ന​തു കൂ​ടു​ത​ൽ കം​ഫ​ർ​ട്ടി​നും കൂ​ടു​ത​ൽ സേ​ഫ്റ്റി​ക്കും വേ​ണ്ടി​യാ​ണ്.

എ​ന്നി​ട്ട് വ​ണ്ടി മോ​ഡി​ഫി​ക്കേ​ഷ​ൻ ചെ​യ്തു എ​ന്നും പ​റ​ഞ്ഞ് എം​വി​ഡി പി​ടി​ച്ചാ​ൽ പി​ന്നെ തീ​ർ​ന്നു അ​തോ​ടെ, കു​ടും​ബം വി​റ്റാ​ണെ​ങ്കി​ലും ഞാ​ൻ ഓ​നി​ക്കെ​തി​രെ കേ​സു​കൊ​ടു​ക്കും. ഞാ​ൻ ഒ​രു കാ​ര്യം ചോ​ദി​ക്ക​ട്ടെ, അ​ടു​ത്ത ഇ​ല​ക്ഷ​നി​ല്‍ ഞാ​ന്‍ നി​ന്നാ​ല്‍ നി​ങ്ങ​ളെ​ല്ലാ​രും എ​ന്നെ കേ​ര​ള​ത്തി​ലെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മി​നി​സ്റ്റ​ര്‍ ആ​ക്കി ത​രു​മോ?

നി​ങ്ങ​ള്‍ എ​ന്നെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മി​നി​സ്റ്റ​ര്‍ ആ​ക്കി​യാ​ല്‍ ഞാ​ന്‍ നി​ങ്ങ​ള്‍​ക്ക് തി​രി​ച്ചു ത​രു​ന്ന പ്രോ​മി​സ്. നി​ങ്ങ​ളു​ടെ വ​ണ്ടി ഏ​തു ത​ര​ത്തി​ലും ക​സ്റ്റ​മൈ​സ് ചെ​യ്യാ​ന്‍ പ​റ്റും. ആ ​രീ​തി​യി​ല്‍ ഞാ​ന്‍ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രും.

നി​ങ്ങ​ളു​ടെ വ​ണ്ടി​യി​ല്‍ പ​ത്ത് ട​യ​ര്‍ ക​യ​റ്റ​ണോ, 20 ട​ര്‍ ക​യ​റ്റ​ണോ പ​ച്ച പെ​യി​ന്‍റോ നീ​ല പെ​യി​ന്‍റോ അ​ടി​ക്ക​ണ​മോ അ​തോ പെ​യി​ന്‍റ് ത​ന്നെ വേ​ണ്ടേ, ഇ​നി അ​ത​ല്ല, ബം​ബ​ര്‍ വേ​ണോ…​നി​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള പോ​ലെ നി​ങ്ങ​ളു​ടെ വ​ണ്ടി ക​സ്റ്റ​മൈ​സ് ചെ​യ്ത് കൊ​ണ്ടു വ​രാ​നു​ള്ള നി​യ​മം ഞാ​ന്‍ കൊ​ണ്ടു വ​രും. സ​ത്യം,” – എ​ന്നാ​ണ് വീ​ഡി​യോ​യി​ൽ മ​ല്ലു ട്രാ​വ​ല​ർ പ​റ​യു​ന്ന​ത്.

വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ല്ലു ട്രാ​വ​ല​ർ

എ​ന്നാ​ൽ, ഒ​രു വ​ർ​ഷം മു​ൻ​പ് താ​ൻ ചെ​യ്ത വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​ത്തി​ൽ വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് മ​ല്ലു ട്രാ​വ​ല​ർ വി​ശ​ദീ​ക​ര​ണ വീ​ഡി​യോ​യു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലൂ​ടെ ഓ​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞു ബൈ​ക്കു​മാ​യാ​ണ് വീ​ഡി​യോ​യി​ൽ എ​ത്തി​യ​ത്. ഇ​ത്, റോ​ഡി​ലി​റ​ക്കി​യാ​ൽ ഗ​താ​ഗ​ത നി​യ​മ​ന​ത്തി​ന് ലം​ഘ​ന​മാ​ണെ​ന്നാ​ണ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

ഈ ​വാ​ഹ​നം ഇ​തു​വ​രെ കേ​ര​ള​ത്തി​ലെ നി​ര​ത്തു​ക​ളി​ൽ ഓ​ടി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തി​ന്‍റെ മോ​ഡി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​ശ​ദീ​ക​ര​ണം കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മ​ല്ലു ട്രാ​വ​ല​ർ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

Related posts

Leave a Comment