തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളിൽ കടകളിലെ പ്രവേശനം സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച പുതിയ നിബന്ധനകൾക്കെതിരേ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. നിബന്ധനകൾ മാറ്റില്ലെന്ന ആരോഗ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ലോക്ക്ഡൗണ്‍ ഇളവുകളായി ആരോഗ്യമന്ത്രി സഭയിൽ അവതരിപ്പിച്ചതും ചീഫ് സെക്രട്ടറി ഉത്തരവിലൂടെ നിബന്ധനയായി പ്രഖ്യാപിച്ചതും പരസ്പര വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെ.ബാബുവാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. അശാസ്ത്രീയ നിർദേശങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ബുദ്ധിമുട്ടിക്കുന്നതാണിതെന്നും ബാബു ആരോപിച്ചു. നിയന്ത്രണങ്ങളുടെ മറവിൽ പോലീസ് കനത്ത പിഴ ഈടാക്കുകയാണ്. സർക്കാർ ഈ നിബന്ധനയിൽ മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ ആവശ്യമാണെന്നും പോലീസ് ചെയ്യുന്നത് അവരുടെ ജോലിയാണെന്നുമായിരുന്നു അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നൽകിയ മന്ത്രി വീണാ ജോർജ് വിശദീകരിച്ചത്. വകഭേദം വന്ന ഡെൽറ്റ വൈറസാണ് രണ്ടാം തരംഗത്തിൽ പടരുന്നത്. ജനങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ചമതലയാണ്. നിയന്ത്രണങ്ങൾ ഇല്ലാതിരുന്നാൽ കോവിഡ് കേസുകളുടെ…
Read MoreCategory: Loud Speaker
കാരായിമാരുടെ കണ്ണൂരിലേക്കുള്ള മടങ്ങിവരവ് ! കണ്ണൂർ സിപിഎമ്മിൽ ഇനി പുതിയ രാഷ്ട്രീയനീക്കങ്ങൾ
റെനീഷ് മാത്യു കണ്ണൂർ: കാരായിമാരുടെ കണ്ണൂരിലേക്കുള്ള മടങ്ങിവരവ് സിപിഎമ്മിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ സൃഷ്ടിക്കും. ഫസൽവധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴുവർഷമായി കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതിയുടെ ജാമ്യവ്യവസ്ഥകളിൽ ഇളവുകൾ ലഭിച്ചതോടെ മൂന്നുമാസത്തിനുള്ളിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിലെത്തും. ഇവർ മടങ്ങിയെത്തുന്നതോടെ കണ്ണൂരിൽ സിപിഎം നേതൃതലത്തിലും അഴിച്ചുപണിയുണ്ടായേക്കും. നിലവിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ, മുൻ മന്ത്രി ഇ.പി.ജയരാജൻ എന്നിവർ പാർട്ടിയിൽ സജീവമല്ല. നിലവിലെ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വീണ്ടും നിയമിച്ചേക്കും. കഴിഞ്ഞ ഇടതുസർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തപ്പോഴാണ് സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്നത്. കോവിഡ് നിയന്ത്രണങ്ങളിലുള്ള സർക്കാരിന്റെ നയങ്ങൾ സിപിഎമ്മിലെ ഒരുവിഭാഗത്തിൽ കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. കെ.കെ.ശൈലജ എംഎൽഎ പ്രതിഷേധം പരസ്യമായി…
Read Moreചില വൈദ്യ ഘടകങ്ങൾ അനുയോജ്യമായി വന്നാൽ മാത്രമേ..! വ്യത്യസ്ത രക്തഗ്രൂപ്പിലുള്ള വൃക്ക മാറ്റിവച്ചു
ചെന്നൈ: വ്യത്യസ്ത രക്തഗ്രൂപ്പിലുള്ള ദാതാവിന്റെ വൃക്ക ചെന്നൈ കാവേരി ആശുപത്രിയിൽ 29 കാരനു വച്ചുപിടിപ്പിച്ചു. കോവിഡ് രോഗമുക്തനായ ആളാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ദാതാവിന്റെയും സ്വീകർത്താവിന്റെയും ചില വൈദ്യ ഘടകങ്ങൾ അനുയോജ്യമായി വന്നാൽ മാത്രമേ മാറ്റിവയ്ക്കൽ നടക്കൂ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രക്തഗ്രൂപ്പ്. ഒരേ രക്തഗ്രൂപ്പിൽപ്പെട്ടവരോ അല്ലെങ്കിൽ ഒ ഗ്രൂപ്പിൽ പെട്ടവരോ(യൂണിവേഴ്സൽ ഡോണർ) ആയിരിക്കണം ദാതാക്കൾ. വ്യത്യസ്ത രക്തഗ്രൂപ്പിൽ പെട്ടവർക്കും ദാതാവാകാൻ സാധിക്കുമെങ്കിൽ വൃക്കരോഗം മൂലം ഡയാലിസിസ് ചെയ്യുന്നവർക്കു കൂടുതൽ ആശ്വാസമാകും. ദാതാവ് വ്യത്യസ്ത രക്തഗ്രൂപ്പിൽ പെട്ടയാളാണെങ്കിൽ സ്വീകർത്താവിന്റെ ശരീരം കിഡ്നി നിരസിക്കും. രോഗിയുടെ ശരീരത്തിലെ ആന്റിബോഡിയും സ്വീകരിച്ച കിഡ്നിയിലെ ആന്റിജനും തമ്മിൽ പ്രവർത്തിച്ചാണ് ആ കിഡ്നിയെ ശരീരം നിരസിക്കുക. ഈ പ്രതിസന്ധി മറികടക്കുന്നതിനായി സ്വീകർത്താവിന്റെ ശരീരത്തിലെ ആന്റിബോഡിയുടെ അളവ് ചികിത്സകളിലൂടെ കുറച്ചുകൊണ്ടുവരും. സ്വീകർത്താവ് കോവിഡ് മുക്തനായ വ്യക്തിയായതിനാൽ, കോവിഡ് ആന്റിബോഡിയും ചികിത്സയിലൂടെ കുറച്ചാണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ…
Read Moreപെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ ? ഡൽഹിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മരണകാരണം കണ്ടെത്താനായില്ല
ന്യൂഡൽഹി: ഡൽഹിയിൽ പൂജാരിയും കൂട്ടാളികളും ക്രൂരമായി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മരണ കാരണം കണ്ടെത്താനായില്ലെന്നു വിദഗ്ധ സംഘം. മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് യഥാർഥ മരണ കാരണം വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടി ഡൽഹി പോലീസിന് റിപ്പോർട്ട് നൽകിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കളുടെ സമ്മതമില്ലാതെ ബലമായി സംസ്കരിക്കുകയായിരുന്നു. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഡോക്ടർമാരുടെ സംഘം കന്റോണ്‍മെന്റ് പോലീസ് കമ്മീഷണറെ അറിയിച്ചു. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തും മുൻപേ തന്നെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചിരുന്നു. മൃതദേഹം ദഹിപ്പിച്ചതിൽ പെണ്കുട്ടികയുടെ കാലുകളുടെ ഭാഗം മാത്രമാണ് ഫോറൻസിക് പരിശോധനയ്ക്കായി ലഭിച്ചത്. പെണ്‍കുട്ടിയുടെ കൊലപാതകം സംബന്ധിച്ച് ഡിസിപി മോണിക്ക ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്. പോലീസ് നേരത്തെ മുതൽ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാൽ, കൂടുതൽ ശാസ്ത്രീയവും വിശാലവുമായ അന്വേഷണത്തിനായാണ് കേസ്…
Read Moreതാരക പ്രഭ മാഞ്ഞു… നാടൻ പാട്ടുകാരൻ പി.എസ് ബാനർജി അന്തരിച്ചു
ശാസ്താംകോട്ട : ചിത്രകാരനും ഡിസൈനറും നാടൻ പാട്ട് കലാകാരനുമായ മനക്കര മനയിൽ സുഭദ്ര -പാച്ചു ദന്പതികളുടെ മകൻ പി.എസ്. ബാനർജി (41) അന്തരിച്ചു. കോവിഡ് അനന്തര ചികിൽസയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു, ഇന്ന് പുലർച്ചെയാണ് അന്ത്യം. ചിത്രകാരൻ പാട്ടുകാരൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു. ടെക്നോപാർക്കിലെ ഒരു ഐ ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. ബാനർജി പാടിയ താരക പെണ്ണാളേ എന്ന നാടൻ പാട്ട് ഏറെ ജനപ്രീതി നേടിയിരുന്നു. ഈ പാട്ടിലൂടെയാണ് ബാനർജി ശ്രദ്ധിക്കപ്പെടുന്നത്. ഇതിനുശേഷം നിരവധി ശ്രദ്ധേയമായ നാടൻ പാട്ടുകൾ അദ്ദേഹം പാടി.ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഭാര്യ ജയപ്രഭ. രണ്ട് മക്കളുണ്ട്.
Read Moreഅമ്മയെന്ന ഉത്തരവാദിത്വവും തൊഴിലും ഒരുമിച്ചു കൊണ്ടുപോകുന്നത് ഏറെ ദുഷ്കരമെന്നു ഹൈക്കോടതി
കൊച്ചി: അമ്മയെന്ന ഉത്തരവാദിത്വവും തൊഴിലും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ട് സ്ത്രീകള്‍ക്കു മാത്രമേ മനസിലാവുകയുള്ളൂവെന്നും ജോലിയുള്ള അമ്മമാരുടെ സ്ഥിതി ഏറെ ദുഷ്കരമാണെന്നും ഹൈക്കോടതി. കൊല്ലത്തെ വനിതാ ശിശുവികസന ഓഫീസിലെ കരാര്‍ ജീവനക്കാരിക്ക് പ്രസവാവധി അനുവദിക്കാതെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇക്കാര്യം പറഞ്ഞത്. പിരിച്ചുവിട്ട കരാര്‍ ജീവനക്കാരി വന്ദന ശ്രീമേധയെ രണ്ടാഴ്ചയ്ക്കകം തിരിച്ചെടുക്കണമെന്നും ഇവരുടെ പ്രസവാവധി അപേക്ഷ വീണ്ടും പരിഗണിച്ചു തീര്‍പ്പാക്കാനും വിധിയില്‍ പറയുന്നു. ഹര്‍ജിക്കാരിയെ സ്ഥിരപ്പെടുത്താന്‍ കഴിയുമോയെന്നു പരിശോധിക്കണമെന്നും വിധിയിലുണ്ട്.
Read Moreസംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്ന് ! 70 പേരുടെ ജീവൻ കവർന്നെടുത്ത പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്..
മൂന്നാർ: 70 പേരുടെ ജീവൻ കവർന്നെടുത്ത പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്.. 2020 ഓഗസ്റ്റ് ആറിന് രാത്രി 10.30-ന് പെട്ടിമുടിയിലുണ്ട ായ ഉരുൾപൊട്ടൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായിരുന്നു.ഒരു കിലോമീറ്ററിലധികം ഉയരമുള്ള മലമുകളിൽനിന്നും ആർത്തലച്ച് എത്തിയ ഉരുളിൽ എസ്റ്റേറ്റിലെ നാലു ലയങ്ങൾ മണ്ണടിഞ്ഞു. അവിടെയുണ്ടായിരുന്ന ലേബർ ക്ലബ്ബും കാന്റീനും തകർന്നിടഞ്ഞു. കെട്ടിടങ്ങൾ നിന്ന സ്ഥലം പാറകളും മണ്ണും വന്നടിഞ്ഞ് യുദ്ധസമാന ഭൂമിയായി.ഒരു മാസത്തോളം നീണ്ട ുനിന്ന രക്ഷാപ്രവർത്തനങ്ങൾക്ക് സമാനതകളില്ലായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയോടെപ്പം മൂന്നൂറിലധികം ആളുകളാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കാണാതായ 70 പേരിൽ 66 പേരുടെയും മൃതദേഹങ്ങ ൾ ഇരുപതു ദിവസംകൊണ്ടു കണ്ടെത്തി. നാലുപേരെ കണ്ടെത്താനാവാത്തത് ഇന്നും വേദനയായി അവശേഷിക്കുന്നു. ഉറ്റവർക്ക് സൂക്ഷിക്കാൻ നല്ല ഒരു ചിത്രംപോലും കാത്തുവയ്ക്കാനാവാത്തവിധം ദുരന്തം സർവതും തട്ടിയെടുത്തു. പെട്ടിമുടിക്കു സമീപമുള്ള രാജമലയിൽ തന്നെയാണ് മരിച്ചവരെ സംസ്കരിച്ചത്.…
Read Moreസ്ത്രീ ശരീരത്തിൽ അനുമതിയില്ലാതെയുള്ള കൈയേറ്റം ബലാത്സംഗക്കുറ്റമെന്ന് ഹൈക്കോടതി! നിരീക്ഷണം ഇങ്ങനെ…
കൊച്ചി: സ്ത്രീ ശരീരത്തിൽ അനുമതിയില്ലാതെ ലൈംഗിക പൂര്‍ത്തീകരണത്തിനായി നടത്തുന്ന ഏതൊരു പ്രവൃത്തിയും ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണക്കോടതി ആജീവനാന്ത തടവുശിക്ഷ വിധിച്ചതിനെതിരേ പ്രതി മൂവാറ്റുപുഴ സ്വദേശി സന്തോഷ് നല്കിയ അപ്പീലിലാണ് ജസ്റ്റീസ് വിനോദ് ചന്ദ്രന്, ജസ്റ്റീസ് സിയാദ് റഹ്മാന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. കേസില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്നു വ്യക്തമാക്കിയ ഡിവിഷന് ബെഞ്ച് പ്രതിയുടെ ആജീവനാന്ത തടവുശിക്ഷ, ജീവപര്യന്തം കഠിന തടവുശിക്ഷയാക്കി ഭേദഗതി ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 375 പ്രകാരം അനുമതിയില്ലാതെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ബലാത്സംഗക്കുറ്റമായി നിര്‍വചിച്ചിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ അത്തരത്തിലുള്ള ശാരീരിക ബന്ധമുണ്ടായില്ലെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം സ്വദേശിനിയായ പെണ്‍കുട്ടി സ്കൂളിലെ മെഡിക്കല്‍ ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണ് പ്രതിക്കെതിരേ പരാതി പറഞ്ഞത്.…
Read Moreഐഎൻഎല്ലിലെ പിളർപ്പ്: സിപിഎം വഹാബ് പക്ഷത്തിനൊപ്പം? സൂചനയുമായി പാർട്ടി ചാനലും
നിശാന്ത് ഘോഷ്കണ്ണൂർ: എൽഡിഎഫിന്റെ ഘടകകക്ഷിയായ ഐഎൻഎൽ പിളർപ്പ് കേരള രാഷ്ട്രീയം ചർച്ചെ ചെയ്യുന്പോൾ സിപിഎം വഹാബ് പക്ഷത്തിനൊപ്പമെന്ന സൂചനയുമായി പാർട്ടി ചാനലും സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിരുന്ന മാധ്യമപ്രവർത്തകന്റെ ചാനലും. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ സാന്പത്തീക സ്രോതസുമായും ബാങ്ക് ഇടപാടുകളും സംബന്ധിച്ച് ഇന്നലെ നടന്ന ചാനൽ ചർച്ചയിലാണ് ഇതു സംബന്ധിച്ച ചില രാഷ്ട്രീയ സൂചനകൾ വ്യക്തമായത്. അവിഭക്ത ഐഎൻഎൽ നേതാക്കളും നിലവിൽ ദേശീയ നേതൃത്വം തങ്ങൾക്കൊപ്പമെന്ന് അവകാശപ്പെടുകയും ചെയ്തു പോരുന്ന ഐഎൻഎൽ വിഭാഗക്കാരെ കൈരളി ചാനലും റിപ്പോർട്ടർ ചാനലും തഴഞ്ഞിരുന്നു. പകരം സംസ്ഥാന ജനറൽ സെക്രട്ടറിയായ കാസിം ഇരിക്കൂർ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് അറിയിച്ച സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബിനെയും സംസ്ഥാന സമിതിയംഗവുമായ എൻ.കെ. അബ്ദുൾ അസീസിനെയുമാണ് ഇരു ചാനലുകളും ചർച്ചാ പാനലിൽ പങ്കെടുപ്പിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലിൽ അബ്ദുൾ വഹാബായിരുന്നു ഐഎൻഎൽ പ്രതിനിധി. റിപ്പോർട്ടർ ചാനലിൽ അബ്ദുൾ…
Read Moreന്യൂറോ സർജൻ വധം! ഏഴു പ്രതികൾക്കു വധശിക്ഷ; 2013 സെപ്റ്റംബർ 14നായിരുന്നു സുബ്ബയ്യയുടെ കൊലപാതകം
ചെന്നൈ: തമിഴ്നാട്ടിൽ കുടുംബവഴക്കിനെത്തുടർന്ന് പ്രസിദ്ധ ന്യൂറോസർജൻ ഡോ. എസ്.ഡി. സുബ്ബയ്യയെ കൊലപ്പെടുത്തിയ കേസിൽ ഏഴു പ്രതികൾക്കു വധശിക്ഷ. രണ്ടു പ്രതികളെ ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. കേസിൽ ആകെ പത്തു പ്രതികളാണുണ്ടായിരുന്നത്. വധശിക്ഷ ലഭിച്ചവരിൽ രണ്ട് അഭിഭാഷകരും ഉൾപ്പെടുന്നു. ഒരു പ്രതിയെ പ്രോസിക്യൂഷൻ സാക്ഷിയായതിനെത്തുടർന്ന് കുറ്റവിമുക്തനാക്കി. 2013 സെപ്റ്റംബർ 14നായിരുന്നു സുബ്ബയ്യയുടെ കൊലപാതകം. ഭൂമിതർക്കത്തിന്റെ പേരിൽ കുടുംബാംഗങ്ങൾ വാടകഗുണ്ടകളെ ഉപയോഗിച്ചു വീടിനു മുന്നിലിട്ട് ഇദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചു. ഒന്‍പതു ദിവസത്തിനുശേഷം അദ്ദേഹം ആശുപത്രിയിൽ മരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. ജയിംസ് സതീഷ് കുമാർ, ഗുണ്ടാസംഘാംഗങ്ങളായ മുരുകൻ, ശെൽവപ്രകാശ്, അയ്യപ്പൻ, അധ്യാപകനായ പൊന്നുസ്വാമി, ഇയാളുടെ ഭാര്യ മേരി പുഷ്പം, മക്കളായ പി. ബേസിൽ, പി. ബോറിസ്, യേശുരാജൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു പിന്നാലെ ഒളിവിൽപോയ പ്രധാന പ്രതിയും അഭിഭാഷകനുമായ ബി. വില്യംസ് അഞ്ചു വർഷത്തിനുശേഷം…
Read More