സ്റ്റാ​ൻ സ്വാ​മി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ജീ​വ​ൻ​നി​ല​നി​ർ​ത്തു​ന്ന​ത് വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ

മും​ബൈ: എ​ൽ​ഗാ​ർ പ​രി​ഷ​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ജ​സ്യൂ​ട്ട് വൈ​ദി​ക​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫാ. ​സ്റ്റാ​ൻ സ്വാ​മി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. മും​ബൈ ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ​നി​ല​നി​ർ​ത്തു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 84 കാ​ര​നാ​യ ഫാ.​സ്റ്റാ​ൻ സ്വാ​മി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ഫാ. ​ജോ​സ​ഫ് സേ​വ്യ​ർ സ്ഥി​രീ​ക​രി​ച്ചു. ഫാ.​സ്റ്റാ​ൻ സ്വാ​മി സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ ചൊ​വ്വാ​ഴ്ച ബോം​ബെ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ 2020 ഒ​ക്ടോ​ബ​ർ മു​ത​ൽ മും​ബൈ​യി​ലെ ത​ലോ​ജ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന വൈ​ദി​ക​നെ ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നേ​ര​ത്തേ സ​ബ​ർ​ബ​ൻ ബാ​ന്ദ്ര​യി​ലെ ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. പാ​ർ​ക്കി​ൻ​സ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി ഫാ. ​സ്റ്റാ​ൻ സ്വാ​മി ന​ൽ​കി​യ ഹ​ർ​ജി​യെ​ത്തു​ട​ർ​ന്നാ​ണി​ത്. സ്വ​കാ​ര്യാ ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഫാ.​സ്റ്റാ​ൻ സ്വാ​മി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ച് ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി…

Read More

മാംസം ഭ​ക്ഷി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യു​പി​യി​ൽ 22 വ​യ​സു​കാ​ര​നെ ത​ല്ലി​ക്കൊ​ന്നു; സംഭവത്തെക്കുറിച്ച് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 22 വ​യ​സു​കാ​ര​നെ മാംസം ഭ​ക്ഷി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ത​ല്ലി​ക്കൊ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗാ​സി​യാ​ബാ​ദി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലും സ​മീ​പ​ത്തു​ള്ള ഏ​താ​നും ക​ട​ക​ളി​ലും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യും മീ​റ​റ്റ് സ്വ​ദേ​ശി​യു​മാ​യ പ്ര​വീ​ണ്‍ സെ​യ്നി ആ​ണ് മൂ​വ​ർ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​വീ​ണ്‍ സെ​യ്നി​യെ അ​ക്ര​മി​ച്ച സൈ​നി​ക​നാ​യ നി​തി​ൻ ശ​ർ​മ, അ​ശ്വി​നി ശ​ർ​മ, അ​കാ​ശ് ത്യാ​ഗി എ​ന്നി​വ​രെ ഗാ​സി​യാ​ബാ​ദ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​രി​ച്ച പ്ര​വീ​ണ്‍ സോ​യ​യും റൊ​ട്ടി​യു​മാ​ണു ക​ഴി​ച്ച​തെ​ന്നും മാം​സം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്ന പ്ര​വീ​ണി​നെ ഇ​രു​ന്പു​ദ​ണ്ഡു​ക​ളും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ചു ക്രൂ​ര​മാ​യി ത​ല്ലി​ച്ച​തയ്ക്കുകയായിരുന്നു. അ​ക്ര​മി​ക​ൾ മ​ദ്യ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ മാം​സം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നി​ല്ല അ​ക്ര​മം ഉ​ണ്ടായ​തെ​ന്നാ​ണു യു​പി പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ണ്ടായ​തി​നു തെ​ളി​വി​ല്ല. എ​ല്ലാ​വ​രും സ​സ്യാ​ഹാ​ര​മാ​യി​രു​ന്നു ക​ഴി​ച്ചി​രു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ നി​തി​നും കൂ​ട്ട​രും ക​ഴി​ക്കു​ന്ന​തെ​ന്തെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ പ്ര​വീ​ണും കൂ​ട്ട​രും എ​ത്തി​യ​താ​ണു പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മെ​ന്നും…

Read More

ഏ​റെ നേ​ര​ത്തെ വാ​ക്ക് ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍..! മ​ക​ളു​ടെ കാ​മു​ക​ന്‍റെ കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ പി​താ​വ് വെ​ടി​വ​ച്ചു കൊ​ന്നു

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ല്‍ മ​ക​ളു​ടെ കാ​മു​ക​ന്‍റെ കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ പി​താ​വ് വെ​ടി​വ​ച്ചു കൊ​ന്നു. ഗു​ര്‍​ദാ​സ്പു​ര്‍ ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ബ​റ്റാ​ല​യി​ലെ ബ​ല​ര്‍​വാ​ള്‍ സ്വ​ദേ​ശി​യാ​യ സു​ഖ്ജി​ന്ദ​ര്‍ സിം​ഗ് എ​ന്ന​യാ​ളാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ജ​ര്‍​മ്മ​ന്‍​ജീ​ത്ത് സിം​ഗ് എ​ന്ന യു​വാ​വു​മാ​യി സു​ഖ്ജി​ന്ദ​ര്‍ സിം​ഗി​ന്‍റെ മ​ക​ള്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് ക​ലി​പൂ​ണ്ട സു​ഖ്ജി​ന്ദ​ര്‍, ജ​ര്‍​മ്മ​ന്‍​ജീ​ത്തി​ന്‍റെ ഫാ​മി​ലെ​ത്തി. ജ​ര്‍​മ്മ​ന്‍​ജീ​ത്തും അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് സു​ഖ് വി​ന്ദ​ര്‍ സിം​ഗും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഏ​റെ നേ​ര​ത്തെ വാ​ക്ക് ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ സു​ഖ്ജീ​ന്ദ​ര്‍ സിം​ഗ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​ര്‍​ക്കും നേ​രെ നി​റ​യൊ​ഴി​ച്ചു. വെ​ടി​യേ​റ്റ സു​ഖ്‌​വി​ന്ദ​ര്‍ സിം​ഗ് സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു. ജ​ര്‍​മ്മ​ന്‍​ജീ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഉ​ട​ന്‍ ത​ന്നെ സം​ഭ​വ​മ​റി​ഞ്ഞ് ജ​ര്‍​മ്മ​ന്‍​ജീ​ത്തി​ന്‍റെ മു​ത്ത​ച്ഛ​ന്‍ മം​ഗ​ള്‍​സിം​ഗ്, ബ​ന്ധു​ക​ളാ​യ ജ​സ്ബീ​ര്‍ സിം​ഗ്, ബാ​ബ​ന്‍​ദീ​പ്, ജ​ഷ​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് സു​ഖ്ജീ​ന്ദ​ര്‍ ഇ​വ​ര്‍​ക്ക് നേ​രെ​യും നി​റ​യൊ​ഴി​ച്ചു. വെ​ടി​യേ​റ്റ മം​ഗ​ള്‍​സിം​ഗ്, ജ​സ്ബീ​ര്‍​സിം​ഗ്, ബാ​ബ​ന്‍​ദീ​പ് എ​ന്നി​വ​രും കൊ​ല്ല​പ്പെ​ട്ടു. വെ​ടി​യേ​റ്റ…

Read More

ച​ല​ച്ചി​ത്ര താ​രം മാ​ത്ര​മ​ല്ല, ഇ​ട​തു​പ​ക്ഷ എം​എ​ൽ​എ കൂ​ടി​യാ​ണ്! മു​കേ​ഷി​നെതിരെ എ​ഐ​എ​സ്എ​ഫ്; മു​കേ​ഷി​നെ​തി​രെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നിൽ പ​രാ​തി

കൊ​ല്ലം: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യെ ശ​കാ​രി​ച്ച കൊ​ല്ലം എം​എ​ല്‍​എ മു​കേ​ഷി​നെ വി​മ​ര്‍​ശി​ച്ച് എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​അ​രു​ണ്‍ ബാ​ബു. ച​ല​ച്ചി​ത്ര താ​രം മാ​ത്ര​മ​ല്ല മു​കേ​ഷെ​ന്നും ഒ​രു ഇ​ട​തു​പ​ക്ഷ എം​എ​ല്‍​എ കൂ​ടി​യാ​ണെ​ന്നും അ​ത് മ​റ​ക്ക​രു​തെ​ന്നും അ​രു​ണ്‍ ബാ​ബു ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. അ​തേ​സ​മ​യം, ബോ​ധ​പൂ​ർ​വം ത​ന്നെ പ്ര​കോ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് സം​ഭ​വ​ത്തി​ൽ മു​കേ​ഷ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. പി​ന്നി​ലാ​രെ​ന്ന് ഊ​ഹി​ക്കാ​നാ​കു​മെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​കേ​ഷി​നെ​തി​രെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നിൽ പ​രാ​തി തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം എം​എ​ൽ​എ മു​കേ​ഷ് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു പ​രാ​തി. മു​കേ​ഷി​നെ​തി​രെ എം​എ​സ്എ​ഫ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് തു​റ​യൂ​രാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മു​കേ​ഷി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ര്‍​ഹ​മാ​യ ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി.

Read More

‌സ്പി​രി​റ്റ് കൊ​ണ്ടു​വ​രു​ന്ന വ​ഴി! ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് സ്പി​രി​റ്റ് തി​രി​മ​റി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ പ​ങ്ക് ; ഇ​പ്പോ​ൾ പി​ടി​ക്ക​പ്പെടുന്നത്‌ ​ ഏ​റെ നാ​ളു​ക​ളാ​യി ന​ട​ന്നു​വ​രു​ന്ന സ്പി​രി​റ്റ് തി​രി​മ​റി​

തി​രു​വ​ല്ല: സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ പു​ളി​ക്കീ​ഴ് ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സി​ന്‍റെ ഭാ​വി​യെ​പ്പോ​ലും അ​പ​ക​ട​ത്തി​ൽ​പെ​ടു​ത്തു​ന്ന സ്പി​രി​റ്റ് തി​രി​മ​റി​യെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം. ഏ​റെ നാ​ളു​ക​ളാ​യി ന​ട​ന്നു​വ​രു​ന്ന സ്പി​രി​റ്റ് തി​രി​മ​റി​യാ​ണ് ഇ​പ്പോ​ൾ പി​ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ശി​പാ​ർ​ശ ലോ​ക്ക​ൽ പോ​ലീ​സ് ന​ല്കി​യെ​ങ്കി​ലും തു​ട​ർ അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് ആ​ശ​ങ്ക.‌ മു​ന്പ് പ​ഞ്ച​സാ​ര ഉ​ത്പാ​ദ​ന കേ​ന്ദ്ര​മാ​യി​രു​ന്ന പു​ള​ക്കീ​ഴ് ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് ക​രി​ന്പി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വി​ൽ ഉ​ത്പാ​ദ​നം നി​ർ​ത്തി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു പി​ന്നീ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ ത​ന്നെ മ​ദ്യ ഉ​ത്പാ​ദ​ന​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു. ജ​വാ​ൻ റ​മ്മാ​ണ് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ച്ചു​വ​ന്ന​ത്. ഇ​തി​ന് ഏ​റെ വി​ല്പ​ന​യുണ്ട്. എ​ന്നാ​ൽ ഏ​റെ​നാ​ളാ​യി ജ​വാ​ൻ റ​മ്മി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഉ​ത്പാ​ദ​നം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ ഗൂ​ഢ​നീ​ക്കം ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഇ​തു നൽകുന്ന​ത്. പൊ​തു​മേ​ഖ​ല​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഈ ​ബ്രാ​ൻ​ഡി​നെ ഇ​ല്ലാ​യ്മ ചെ​യ്ത് വി​പ​ണി പി​ടി​ച്ച​ട​ക്കാ​ൻ ചി​ല…

Read More

കി​റ്റെ​ക്‌​സി​നു വീ​ണ്ടും നോ​ട്ടീ​സ്! 73 നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്നു തൊ​ഴി​ൽ വ​കു​പ്പ്; ക​മ്പ​നി​ക്കു ബാ​ധ​ക​മ​ല്ലാ​ത്ത നി​യ​മ​ങ്ങ​ളെ​ന്നു കി​റ്റെ​ക്‌​സ്

കി​ഴ​ക്ക​മ്പ​ലം: കി​റ്റെ​ക്‌​സി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളെ തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ തൊ​ഴി​ൽ വ​കു​പ്പ് വീ​ണ്ടും കി​റ്റെ​ക്സ് മാ​നേ​ജ്മെ​ന്‍റി​നു നോ​ട്ടീ​സ് ന​ൽ​കി. മോ​ട്ടോ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് വ​ർ​ക്കേ​ഴ്‌​സ് നി​യ​മം, കോ​ൺ​ട്രാ​ക്റ്റ് ലേ​ബേ​ഴ്‌​സ് ആ​ക്ട്, ഇ​ന്‍റ​ർ സ്‌​റ്റേ​റ്റ് മൈ​ഗ്ര​ന്‍റ് വ​ർ​ക്ക്‌​മെ​ൻ ആ​ക്ട് തു​ട​ങ്ങി 73 നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്നാ​ണ് കി​റ്റെ​ക്‌​സ് ഗാ​ർ​മെ​ന്‍റ്സി​നു നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്. പെ​രു​മ്പാ​വൂ​ർ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ ആ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നോ​ട്ടീ​സി​ൽ പ​റ​യു​ന്ന പ​ല നി​യ​മ​ങ്ങ​ളും കി​റ്റെ​ക്‌​സ് ക​മ്പ​നി​ക്കു ബാ​ധ​ക​മ​ല്ലാ​ത്ത​താ​ണെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും കി​റ്റെ​ക്‌​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സാ​ബു എം. ​ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നു പ​റ​യു​ന്ന​ത​ല്ലാ​തെ പ​രി​ശോ​ധ​ന​യി​ൽ എ​ന്തെ​ല്ലാം ക​ണ്ടെ​ത്തി​യെ​ന്നു നോ​ട്ടീ​സി​ൽ പ​റ​യു​ന്നി​ല്ല. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​രം തൂ​ക്കി കൊ​ല്ലാ​ൻ വ​രെ കു​റ്റ​ങ്ങ​ളു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് നോ​ട്ടീ​സി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 3,500 കോ​ടി​യു​ടെ നി​ക്ഷേ​പ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്നു പ്ര​ഖ്യാ​പി​ച്ച​തി​നു പു​റ​കെ മി​നി​മം…

Read More

വാതിലില്‍ തട്ടിവിളിച്ച ശേഷം അജ്ഞാതന്‍ അകത്തേക്കു കയറി, പിന്നെ നടന്നത്..! സംഭവത്തെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികം

ഹൂസ്റ്റണ്‍: വാതിലില്‍ തട്ടിവിളിച്ച ശേഷം അകത്തേക്കു കയറി അജ്ഞാതന്‍ വീട്ടിലുണ്ടായിരുന്ന കുട്ടികളെയും മാതാപിതാക്കളെയും വെടിവച്ചു. ആക്രമണത്തില്‍ ഡോണ്‍ വയ ലാഗ്‌വേ (29), ഗ്രിഗറി കാറി (35), ഹാര്‍മണി (6) എന്നിവര്‍ കൊല്ലപ്പെട്ടു. സോഫയില്‍ നിരത്തി ഇരുത്തിയ ശേഷം ഒരോരുത്തരെയായി വെടിവയ്ക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10.30 ഓടെ സൗത്ത് ഹൂസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. വീട്ടില്‍ മാതാപിതാക്കളും പത്തും, ആറും, ഒന്നും വയസ് പ്രായമുള്ള മൂന്നു കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരുടെ എട്ടു വയസുള്ള മകന്‍ ബന്ധുവിന്റെ വീട്ടിലായിരുന്നു. സോഫയില്‍ നിരത്തി ഇരുത്തിയശേഷം ആദ്യം വെടിയുതിര്‍ത്തത് പത്തു വയസുള്ള പെണ്‍കുട്ടിക്കു നേരെയാണ്. കയ്യില്‍ വെടിയേറ്റ കുട്ടി നിലത്തേക്ക് വീഴുകയും, മരിച്ചതുപോലെ കിടക്കുകയും ചെയ്തതിനാല്‍ രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. പിന്നീട് ആറു വയസുള്ള കുട്ടിക്കും, മാതാപിതാക്കള്‍ക്കും നേരെ വെടിയുതിര്‍ത്തു. മൂവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായി ഹൂസ്റ്റണ്‍ പൊലീസ് പറഞ്ഞു. വെടിയേറ്റ…

Read More

സി​നി​മ​ക്കോ നി​ർ​മ്മാ​താ​ക്ക​ൾ​ക്കോ ഗു​ണ​മി​ല്ലാ​ത്ത തീ​രു​മാ​നം; സ​ർ​ക്കാ​ർ തു​ട​ങ്ങു​ന്ന ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​നെ​തി​രെ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ തു​ട​ങ്ങു​ന്ന ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​നെ​തി​രെ ച​ല​ച്ചി​ത്ര​കാ​ര​ൻ​ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. എ​ൺ​പ​താം പി​റ​ന്നാ​ൾ ദി​ന​മാ​യ ഇ​ന്ന് ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ടൂ​ർ സ​ർ​ക്കാ​ർ തു​ട​ങ്ങു​ന്ന ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​നെ​തി​രെ വി​മ​ർ‌​ശ​ന​മു​ന്ന​യി​ച്ച​ത്. സി​നി​മ​ക്കോ നി​ർ​മ്മാ​താ​ക്ക​ൾ​ക്കോ ഗു​ണ​മി​ല്ലാ​ത്ത തീ​രു​മാ​നം ആ​ണി​തെ​ന്ന് അ​ടൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ ഒ​ടി​ടി പ്ലാ​റ്റ്ഫോം നി​ർ​മ്മാ​താ​ക്ക​ൾ​ക്ക് ഗു​ണ​മാ​കി​ല്ല. പ​ണ്ട് താ​ൻ കൊ​ടി​യേ​റ്റം സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടി. ഇ​പ്പോ​ൾ ആ ​സ്ഥി​തി അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് തീ​യ​റ്റ​ർ റി​ലീ​സി​നാ​യി സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ അ​ടു​ത്ത സി​നി​മ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും മോ​ഹ​ൻ​ലാ​ലു​മൊ​ത്തു​ള്ള ഒ​രു സി​നി​മ സം​ഭ​വി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ന​ട​ന് വേ​ണ്ടി​യ​ല്ല താ​ൻ സി​നി​മ നി​ർ​മ്മി​ക്കു​ന്ന​തെ​ന്നും അ​ടൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ഒ​ടി​ടി പ്ലാ​റ്റ്ഫോം തു​ട​ങ്ങു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നു.

Read More

പ​ട്ടി​ക ചോ​രേ​ണ്ട കാ​ര്യ​മി​ല്ല; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​ളി​ച്ചു​ക​ളി​ന​ട​ത്തു​ന്നു; വ്യാ​ജന്മാരെ ചേ​ർ​ത്ത​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ക്കേ​ണ്ട​തെന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ പ​ട്ടി​ക ചോ​ർ​ത്തി​യെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​രാ​തി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ട്ടി​ക ചോ​രേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വോ​ട്ട​ർ​പ​ട്ടി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണെ​ന്നും ചോ​ർ​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​ളി​ച്ചു​ക​ളി​ന​ട​ത്തു​ക​യാ​ണ്. 4.5 ലക്ഷം ഇ​ര​ട്ട വോ​ട്ട​ർ​മാ​രു​ടെ പ​ട്ടി​ക താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ​മാ​റി​യ​താ​ണ്. എ​ന്നാ​ൽ 35000 ഇ​ര​ട്ട​വോ​ട്ട​ർ​മാ​രെ ഉ​ള്ളു​വെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ. താ​ൻ തെ​ളി​വ് സ​ഹി​ത​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. വി​ഷ​യം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ലും കൊ​ണ്ടു​വ​ന്നി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി വോ​ട്ടെ​ടു​പ്പി​ന് നി​ബ​ന്ധ​ന​ക​ൾ വ​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​വോ​ട്ട​ർ പ​ട്ടി​ക ഒ​രു അ​ബ​ദ്ധ പ​ഞ്ചാം​ഗ​മാ​ണ്. പ​ട്ടി​ക​യി​ലെ ഇ​ര​ട്ടി​പ്പു​ക​ൾ ക​ണ്ടെ​ത്തി ശു​ദ്ധീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. വ്യാ​ജന്മാരെ ചേ​ർ​ത്ത​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ക്കേ​ണ്ട​ത്. അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗാ​തം ചെ​യ്യു​ന്നു. എ​ന്നാ​ൽ ഈ ​അ​ന്വേ​ഷ​ണം കൊ​ണ്ട്…

Read More

ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ മേ​ഖ​ല​യി​ൽ ഡ്രോ​ൺ; പാ​ക് വാ​ദം ത​ള്ളി, അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ മേ​ഖ​ല​യി​ൽ ഡ്രോ​ൺ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ വാ​ദം ത​ള്ളി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ. ഡ്രോ​ൺ സാ​ന്നി​ധ്യം കെ​ട്ടി​ച്ച​മ​ച്ച ആ​രോ​പ​ണം മാ​ത്ര​മാ​ണെ​ന്നാ​യി​രു​ന്നു പാ​കി​സ്ഥാ​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ളോ പ​രാ​തി​ക​ളോ ഇ​ന്ത്യ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ഇ​ന്ത്യ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പാ​ക് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഡ്രോ​ൺ ക​ണ്ട​യു​ട​ൻ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. പ​രാ​തി രേ​ഖാ​മൂ​ല​വും, അ​ല്ലാ​തെ​യും ഞാ​യ​റാ​ഴ്ച ത​ന്നെ പാ​ക്കി​സ്ഥാ​ന് കൈ​മാ​റി​യി​രു​ന്നെ​ന്നും മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പാ​ക്കി​സ്ഥാ​ൻ അ​ന്വേ​ഷി​ക്കു​ക​യും ഇ​ത്ത​രം സു​ര​ക്ഷാ​വീ​ഴ്ച​ക​ൾ ത​ട​യു​ക​യും ചെ​യ്യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നി​ലെ ഇ​സ്‌​ലാ​മാ​ബാ​ദി​ലു​ള്ള ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഡ്രോ​ണി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്. ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ വ​ള​പ്പി​ലെ ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച​യി​ൽ…

Read More