തിരുവനന്തപുരം: “”മത്സ്യത്തൊഴിലാളി കുടുംബമാണ്. മകൾ 75 ശതമാനം അംഗപരിമിതയാണ്. കുട്ടിക്ക് അപസ്മാരവുമുണ്ട്. ചികിത്സയ്ക്ക് ബസിലും ട്രെയിനിലും കൊണ്ടുപോകാൻ പറ്റാത്തതു കൊണ്ട് ഒരു കാർ വാങ്ങി. ഇതു കാരണം മുൻഗണനാ വിഭാഗത്തിലുള്ള കാർഡ് സ്വയം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അല്ലെങ്കിൽ നടപടിയെടുക്കുമെന്നും അറിയിച്ചു. പേടിച്ച് അപേക്ഷ നൽകി. ഇപ്പോൾ വെള്ള കാർഡായെന്നാണ് അറിഞ്ഞത്. സാർ സഹായിക്കണം” – കൊല്ലം നീണ്ടകരയിൽ മത്സ്യത്തൊഴിലാളിയായ ഗംഗയുടെ പരാതിയാണിത്. ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ ഇന്നലെ നടത്തിയ ഫോൺ ഇൻ പരിപാടിയിലാണ് സങ്കടാവസ്ഥ ഗംഗ അറിയിച്ചത്. സുഖമില്ലാത്ത മകളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ഒരു കാർ എടുത്തെന്നു കരുതി മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി ഗംഗയെ സമാധാനിപ്പിച്ചു. മുൻഗണനാ വിഭാഗത്തിൽ കടന്നുകൂടിയ അനർഹർക്ക് ഒഴിവാകാൻ സമയം നൽകിയിട്ടുണ്ട്. ആരെയും നിർബന്ധിച്ച് പിന്‍മാറ്റേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഗംഗയുടെ പരാതിയിൽ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി…
Read MoreCategory: Loud Speaker
ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിച്ചാലും ഡ്രൈവിംഗിന്റെ ശ്രദ്ധ മാറിപ്പോവും! ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ചാൽ കർശന നടപടി
തിരുവനന്തപുരം: ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ചു ഫോണിൽ സംസാരിക്കുന്നവർക്കെതിരേ പോലീസ് കർശന നടപടി സ്വീകരിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. ബ്ലൂടൂത്ത് ഉപയോഗം മോട്ടോർ വാഹന നിയമം ലംഘിക്കുന്നതായാൽ കർശന നടപടിയെടുക്കും. മോട്ടോർ വാഹന നിയമപ്രകാരം ഡ്രൈവിംഗിനിടെ ഇത്തരം തടസങ്ങൾ പാടില്ലാത്തതാണ്. ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിച്ചാലും ഡ്രൈവിംഗിന്റെ ശ്രദ്ധ മാറിപ്പോവും. അപകടങ്ങൾ കൂട്ടാനേ ഇത് വഴിവയ്ക്കുവെന്നും ഡിജിപി പറഞ്ഞു.
Read Moreകോവിഡ് ദുരിതാശ്വാസമായി എല്ലാവർക്കും 4,000 രൂപ; വിശ്വസിക്കരുതെന്ന് പിഐബി
ന്യൂഡൽഹി: കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രകാരം രാജ്യത്തെ എല്ലാവർക്കും 4,000 രൂപ വീതം കേന്ദ്ര സർക്കാർ നൽകുന്നതായി വാട്സ്ആപ്പിലൂടെ വ്യാജ സന്ദേശം. കൊറോണ കെയർ ഫണ്ട് സ്കീമിന് കീഴിലാണ് സർക്കാർ എല്ലാവർക്കും 4,000 രൂപ നൽകുന്നതെന്ന് വാട്സ്ആപ്പ് സന്ദേശത്തിൽ അവകാശപ്പെടുന്നു. എന്നാൽ ഇത്തരത്തിൽ ഒരു പദ്ധതിയില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും പിഐബി മുന്നറിയിപ്പ് നൽകി.
Read Moreഅന്വേഷണത്തില്‍ നിര്‍ണായകമായ ചില കണ്ടെത്തലുകളുണ്ട്! ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഐഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അതേസമയം കേസ് അന്വേഷണത്തിന് സമയം നല്‍കണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഐഷയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണം പ്രാഥമികഘട്ടത്തിൽ ആയതിനാൽ ഇടപെടാനാവില്ലെന്ന് കോടതി നിലപാടെടുത്തു. ഇതുവരെയുള്ള കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ ചില കണ്ടെത്തലുകളുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണത്തിന് സമയം നല്‍കണമെന്നുമാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടത്. കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
Read Moreരാജ്യത്ത് 46,617 പുതിയ രോഗികൾ; പ്രതിദിന കോവിഡ് രോഗികളിൽ മുന്നിൽ കേരളം; കേന്ദ്രസംഘം കേരളത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ ഉണ്ടാകുന്ന സംസ്ഥാനങ്ങളിൽ കേരളം വീണ്ടും മുന്നിൽ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 46,617 കേസുകളിൽ 12,868ഉം കേരളത്തിൽനിന്നാണ്. രാജ്യത്ത് മൊത്തം മരണസംഖ്യ നാലു ലക്ഷം കവിഞ്ഞു. മേയ് 23 മുതൽ ഇന്നലെ വരെയുള്ള ദിവസങ്ങളിൽ മാത്രം ഒരു ലക്ഷം മരണമാണ് ഉണ്ടായത്. വൈറസിന്റെ ഡെൽറ്റ വേരിയന്റ് ഏതാണ്ട് 100 രാജ്യങ്ങളിൽ ഇപ്പോഴും സജീവമാണെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലനിൽക്കേ വരും മാസങ്ങൾ കൂടുതൽ ജാഗ്രതവേണ്ടിവരും. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടകം, ഡൽഹി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളാണ് കേരളത്തോടൊപ്പം രോഗബാധയുടെ കാര്യത്തിൽ മുൻനിരയിലുള്ളത്. ജമൂയിയിൽ എല്ലാവരുംകുത്തിവയ്പ്പെടുത്തുഭോപ്പാൽ: മധ്യപ്രദേശിലെ ഷാഹ്ദോൽ ജില്ലയിലെ ജമൂയി സന്പൂർണ കോവിഡ് വാക്സിനേഷൻ എന്ന ലക്ഷ്യം നേടുന്ന ആദ്യ പഞ്ചായത്ത്. യോഗ്യരായ 1,855 പേരും ഇവിടെ കുത്തിവയ്പ്പെടുത്തതായി ജില്ലാ കളക്ടർ വാർത്താ…
Read Moreഇത് രണ്ടാം തവണ! സുനന്ദ പുഷ്കർ കേസ് വീണ്ടും വിധി പറയാൻ മാറ്റി; തനിക്കെതിരെ തെളിവുകൾ ഇല്ലെന്ന് ശശി തരൂരിന്റെ വാദം
ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും വിധി പറയാൻ മാറ്റി. ഇത് രണ്ടാം തവണയാണ് കേസ് വിധി പറയാൻ മാറ്റുന്നത്. ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണമോയെന്നതിൽ ഡൽഹി റോസ് അവന്യു കോടതിയായിരുന്നു വിധി പറയേണ്ടിയിരുന്നത്. ആത്മഹത്യ പ്രേരണയ്ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണം അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ കോടതിയെ അറിയിച്ചിരുന്നു. 2014 ജനുവരി പതിനേഴിനാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
Read Moreകോവാവാക്സ് വാക്സിന് ഒരു രാജ്യവും അനുമതി നൽകിയിട്ടില്ല! കുട്ടികളിൽ കോവാവാക്സ് പരീക്ഷണം അനുവദിക്കരുതെന്നു വിദഗ്ധ സമിതി
ന്യൂഡൽഹി: അമേരിക്കൻ മരുന്നു കന്പനിയായ നോവാ വാക്സിന്റെ കോവാവാക്സ് ഇന്ത്യയിൽ കുട്ടികളിൽ പരീക്ഷണം നടത്താൻ അനുമതി നൽകരുതെന്ന് വിദഗ്ധ സമിതിയുടെ ശിപാർശ. കേന്ദ്രസർക്കാരിന്റെ കോവിഡ് വിദഗ്ധ സമിതി പാനലാണു ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് ശിപാർശ സമർപ്പിച്ചത്. രണ്ടു മുതൽ 17 വരെയുള്ള കുട്ടികളിൽ പരീക്ഷണം നടത്താൻ അനുമതി തേടിയാണ്, ഇന്ത്യയിലെ വിതരണക്കാരായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ചത്. രാജ്യത്തെ 10 നഗരങ്ങളിലായി രണ്ടു മുതൽ 11 വരെയും 12 മുതൽ 17 വരെയും പ്രായമുള്ള കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് 920 കുട്ടികളിൽ പരീക്ഷണം നടത്താനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിട്ടത്. ജൂലൈയിൽ കുട്ടികളിൽ പരീക്ഷണം ആരംഭിക്കാനായിരുന്നു പദ്ധതി. മുതിർന്നവരിലെ പരീക്ഷണം ആദ്യം പൂർത്തിയാക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്ട്രോളർ ജനറൽ നിർദേശം നൽകി. കോവാവാക്സ് വാക്സിന് ഒരു രാജ്യവും…
Read Moreവളരെ ശ്രദ്ധയോടെ നിയന്ത്രണങ്ങൾ പാലിക്കണം; അതോടൊപ്പം തന്നെ ഇതും ചെയ്യണം! കരുതലെടുത്താൽ മൂന്നാം തരംഗം ഒഴിവാക്കാമെന്ന് എയിംസ്
ന്യൂഡൽഹി: ജനങ്ങൾ കരുതലോടെ ഇരിക്കുകയും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുകയും ചെയ്താൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കില്ലെന്ന് എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേരിയ. നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിന് അനുസരിച്ചായിരിക്കും മൂന്നാം തരംഗത്തിന്റെ വരവ്. വളരെ ശ്രദ്ധയോടെ നിയന്ത്രണങ്ങൾ പാലിക്കണം. അതോടൊപ്പം തന്നെ വലിയൊരു വിഭാഗം ജനങ്ങൾക്ക് വാക്സിൻ നൽകുകയും വേണം. എന്നാൽ, മൂന്നാം തരംഗം ഉണ്ടാകാതിരിക്കുകയോ ഉണ്ടായാൽ തന്നെ അതിന്റെ വ്യാപ്തി കുറയുകയോ ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ പേർക്ക് വാക്സിൻ നൽകുന്നത് ഡൽറ്റ പ്ലസ് ഉൾപ്പെടെ വകഭേദം വന്ന വൈറസിനെ ചെറുക്കാനും ഉപകരിക്കും. ഡൽറ്റ പ്ലസ് കടുത്ത അപകടകാരിയാണെന്നതിന് തെളിവേകുന്ന കൂടുതൽ വിവരങ്ങളില്ല. കോവിഡ് വാക്സിൻ സ്വീകരിച്ച് മാനദണ്ഡങ്ങളെല്ലാം തന്നെ പാലിക്കുകയാണെങ്കിൽ പ്രതിരോധിച്ചു നിൽക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreആറ് അറകളിലായി സൂക്ഷിച്ചിരിക്കുന്ന സ്പിരിറ്റ് ഊറ്റിയെടുത്തത് അതീവരഹസ്യമായി! സര്‍ക്കാര്‍ ചെലവിലെത്തിച്ച സ്പിരിറ്റിലെ തിരിമറി; മൂന്നു പേര് അറസ്റ്റില്‍
തിരുവല്ല: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് എത്തിയ ടാങ്കര്‍ ലോറികളില്‍നിന്ന് 20,687 ലിറ്റര്‍ സ്പിരിറ്റ് മറിച്ചുവിറ്റ സംഭവത്തില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ പുളിക്കീഴ് പോലീസ് കേസെടുത്തു. ലോറി ഡ്രൈവര്‍മാരും കണക്ക് സൂക്ഷിപ്പുകാരനുമടക്കം മൂന്നു പേര് അറസ്റ്റില്‍. ലോറി ഡ്രൈവര്‍മാരായ തൃശൂര്‍ പൊട്ടച്ചിറ കുന്നത്ത് വീട്ടില്‍ നന്ദകുമാര്‍, ഇടുക്കി കാവുമ്പാടി വട്ടക്കുന്നേല്‍ വീട്ടില്‍ സിജോ തോമസ്, ട്രാവന്‍കൂര്‍ ഷുഗേഴ്സില് സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന പാണ്ടനാട് മണിവീണ വീട്ടില്‍ അരുണ്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ജനറല്‍ മാനേജര്‍ അലക്സ് പി. ഏബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷെഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി, ടാങ്കറിലെത്തിച്ച സ്പിരിറ്റ് മറിച്ചുവില്‍ക്കാന്‍ സഹായിച്ച മധ്യപ്രദേശ് ബൈത്തുള്‍ സ്വദേശി അബു എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.…
Read Moreകേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക! ഉത്തരവില്‍ പറയുന്നത് ഇങ്ങനെയൊക്കെ…
ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. കേരളത്തില്‍ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വിമാനം, ബസ്, ട്രെയിന്‍, ടാക്സി, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് മാത്രമേ വിമാനക്കമ്പനികള്‍ ബോര്‍ഡിംഗ് പാസുകള്‍ നല്‍കാവൂ എന്നും കര്‍ണാടക സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കേരള-കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ , കൊടഗു , ചാമ്രാജ് നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും. വിദ്യാഭ്യാസം, ബിസിനസ്, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി കര്‍ണാടക സന്ദര്‍ശിക്കുന്നവര്‍ രണ്ടാഴ്ച കൂടുമ്പോൾ ടെസ്റ്റ് എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആരോഗ്യ പ്രവർത്തകർക്കും രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കും മരണ/ചികിത്സ…
Read More