കോട്ടയം: ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. നിയമസഭയിലെ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന് ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ജോര്‍ജിന്റെ പ്രതികരണം. കെ.എം. മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ എക്കാലത്തേയും നിലപാട്. പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന പാര്‍ട്ടിയില്‍ പോയി ജോസ് കെ. മാണി ചേര്‍ന്നത് തന്നെ അപമാനകരമാണ്. പിതാവ് അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയില്‍ പോയി പറഞ്ഞ സിപിഎമ്മിനൊപ്പം ഇനി നില്‍ക്കില്ലെന്നാണ് ജോസ് തീരുമാനിക്കേണ്ടത്. മാണിയോട് സ്നേഹമുള്ള പ്രവര്‍ത്തകരെങ്കിലും ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയാറാവണം. അല്ലാത്തപക്ഷം മാണി അഴിമതിക്കാരനാണെന്ന് ജോസ് സമ്മതിക്കുകയാണെന്നും ജോര്‍ജ് പ്രതികരിച്ചു.
Read MoreCategory: Loud Speaker
നെടുമ്പാശേരിയിൽ കുടുങ്ങിയത് ശ്രീലങ്കൻ അധോലോക നായകൻ! കിടങ്ങൂരിൽനിന്നും ഇയാളുടെ സഹോദരൻ സുരേഷ് രാജും പിടിയിലായി; വീടെടുത്ത് കൊടുത്തവരും കുടുങ്ങും
ആലുവ: കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ പിടിയിലായത് രാജ്യാന്തര ബന്ധമുള്ള ശ്രീലങ്കൻ അധോലോക നായകൻ. അന്താരാഷ്ട്രവിമാനത്താവള പരിസര പ്രദേശങ്ങളായ അത്താണി, കിടങ്ങൂർ എന്നിവിടങ്ങളിൽ തമിഴ്നാട് തീവ്രവാദവിരുദ്ധ സേനയും ക്യു ബ്രാഞ്ച് സംഘവും എറണാകുളം റൂറൽ ജില്ലാ പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ശ്രീലങ്കയിലെ കൊളംബോ സ്വദേശികളായ സുരേഷ് രാജും രമേഷും അറസ്റ്റിലാകുകയായിരുന്നു. സഹോദരങ്ങളായ ഇവരെ നെടുമ്പാശേരിയിലെ എടിഎസ് കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തതിൽ നിന്നാണ് അധോലോക ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. തമിഴ്നാട് സ്വദേശിയെന്ന വ്യാജേന അത്താണി തേയ്ക്കാനത്ത് വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന രമേഷിനെ റൂറൽ എസ്പി കെ. കാർത്തികിന്റെ നേതൃത്വത്തിൽ നെടുമ്പാശേരി പോലീസാണ് അറസ്റ്റ് ചെയ്തത്. കിടങ്ങൂരിൽനിന്നും ഇയാളുടെ സഹോദരൻ സുരേഷ് രാജും പിടിയിലായി. ഇയാളെ ഇന്റർപോൾ തെരച്ചിൽ സർക്കുലർ പുറപ്പെടുവിച്ച് അന്വേഷിച്ചു വരികയായിരുന്നു. ശ്രീലങ്കൻ അധോലോകത്തിലെ പ്രധാനിയായ സുരേഷിനെ തേടിയാണ് തമിഴ്നാട് പോലീസ് സംഘമെത്തിയത്.…
Read More20687 ലിറ്റര്‍ സ്പിരിറ്റിന്റെ കുറവ്! ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറി; അന്വേഷണം അട്ടിമറിക്കാന്‍ നീക്കം; തിരിമറിക്കു പിന്നില്‍ ഉദ്യോഗസ്ഥ ബന്ധം
തിരുവല്ല: ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സുമായി ബന്ധപ്പെട്ട സ്പിരിറ്റ് തിരിമറിയുടെ പിന്നാമ്പുറം നീളുമ്പോള്‍ അന്വേഷണസംഘം വിപുലീകരിക്കണമെന്ന ആവശ്യം തത്കാലം പരിഗണിക്കപ്പെടാനിടയില്ല. ടാങ്കര്‍ ലോറികളിലെത്തിച്ച സ്പിരിറ്റില്‍ മോഷണം നടന്നുവെന്ന കുറ്റം മാത്രം ഉള്‍പ്പെടുത്തി പുളിക്കീഴ് പോലീസിന്റെ അന്വേഷണത്തില്‍ കേസൊതുക്കാനാണ് ശ്രമം. ഡ്രൈവര്‍മാര്‍ അടക്കമുള്ള മുഖ്യപ്രതികളായ കേസില്‍ നിലവില്‍ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരും രക്ഷപെടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിന്റെ പ്രവര്‍ത്തനം സ്പിരിറ്റ് തിരിമറി വിവാദത്തില്‍ തടസപ്പെടരുതെന്ന എക്സൈസ് വകുപ്പിലെ ഉന്നതരുടെ നിര്‍ദേശത്തേ തുടര്‍ന്ന് ഇന്നുമുതല്‍ മദ്യത്തിന്റെ ഉത്പാദനം പുനരാരംഭിക്കും. നിലവില്‍ പുളിക്കീഴ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ അന്വേഷണസംഘത്തെ വിപുലീകരിക്കണമെന്ന നിര്‍ദേശം പോലീസ് നല്‍കിയിരുന്നു. ഇതോടൊപ്പം കേസില്‍ വിജിലന്‍സ് അന്വേഷണം ഭരണ, പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിമാസം ശരാശരി 15 ലോഡ് സ്പിരിറ്റാണ് വിദേശമദ്യ നിര്‍മാണത്തിനായി പുളിക്കീഴ് ട്രാവന്‍കൂര്‍…
Read Moreബൂത്തുകളില്‍ അഴിച്ചു പണിയുമായി ബിജെപി! ബിജെപിയ്ക്ക് ഒരു വോട്ടുപോലും നേടാനാവാത്ത ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍ നേതൃമാറ്റം; ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ
കെ. ഷിന്റുലാല്‍ കോഴിക്കോട് : സംസ്ഥാനത്തെ ബൂത്തുകമ്മറ്റികളില് സമ്പൂര്‍ണ അഴിച്ചുപണിക്കൊരുങ്ങി ബിജെപി. ലോക്സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബൂത്ത് കമ്മറ്റികളെ പുന:സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് നാളെ ചേരുന്ന സംസ്ഥാന ഭാരവാഹിയോഗം ആക്ഷന്‍ പ്ലാന്‍ തയാറാക്കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒരു വോട്ടുപോലും നേടാനാവാത്ത ബൂത്തുകളിലാണ് ആദ്യഘട്ടത്തില്‍ നേതൃമാറ്റം നടത്തുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് 65000 ല്‍ പരം വോട്ടു നേടിയ മഞ്ചേശ്വരത്തെ രണ്ടു ബൂത്തുള്‍പ്പെടെ 59 നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് പൂജ്യം വോട്ട് ലഭിച്ചത്. ഇത്തരത്തില്‍ സംസ്ഥാനത്ത് 318 ഓളം ബൂത്തുകളാണുള്ളത്. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ഇത്തരം ബൂത്തുകളുടെ ചുമതലക്കാര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് ജില്ലാ കമ്മിറ്റികളോട് സംസ്ഥാന നേതൃത്വം നേരത്തെ തന്നെ വിശദീകരണം തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ബൂത്ത് കമ്മിറ്റി പുന:സംഘടപിക്കുന്നത്. ബൂത്തുകളുടെ ചുമതല വഹിച്ച നേതാക്കളെയെല്ലാം മാറ്റി പുതിയ ഭാരവഹികള്‍ക്ക് ചുമതല…
Read Moreഅനധികൃത സ്വത്തുസന്പാദന കേസ്! കെ.എം.ഷാജിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ്
സ്വന്തംലേഖകന്‍ കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാവശ്യപ്പെട്ട് അടുത്ത ദിവസം ഷാജിക്ക് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളും ഷാജി സമര്‍പ്പിച്ച രേഖകളും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ട്. അതിനാല്‍ വിജിലന്‍സ് സ്വമേധയാ ശേഖരിച്ച തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാവും ഇനിയുള്ള ചോദ്യം ചെയ്യല്‍. എംഎല്‍എയായിരിക്കെ കണ്ണൂര്‍ അഴീക്കോട്ടെ സ്കൂളിന് പ്ലസ്ടു അനുവദിച്ച് കിട്ടാന്‍ ഷാജി സ്കൂള്‍ മനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപയും നിരവധി രേഖകളും ഇതിനിടെ വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പണം…
Read Moreസാഹചര്യം അനുസരിച്ച് വർക്ക് ഫ്രം ഡ്യൂട്ടിയിൽ തുടരാൻ സൗകര്യം അനുവദിക്കുന്നതായിരിക്കും! കെഎസ്ആർടിസി ഉത്തരവിട്ടു, ജീവനക്കാർ ആശ്വാസത്തിൽ
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസിയിൽ വർക്ക് ഫ്രം ഹോം സംവിധാനത്തിനും കരാർ, ദിവസ വേതനക്കാർക്ക് വേതനം നല്‍കുന്നതിനും മാനദണ്ഡങ്ങൾ നിശ്ചയിച്ച് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരന്റെ ഉത്തരവ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വർക്ക് ഫ്രം ഹോം നടപ്പാക്കുന്നതെന്ന് ജൂലൈ ഒന്നിന് ഒപ്പുവെച്ച ഉത്തരവിൽ സൂചിപ്പിക്കുന്നു. ഭിന്നശേഷിക്കാർ, ഇതര രോഗ ബാധിതർ, ഓട്ടിസം സെറിബ്രൽ പാൾസി, മറ്റ് മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ തുടങ്ങിയവരുടെ രക്ഷിതാക്കളായ ജീവനക്കാർ, ഗർഭിണികൾ, അവയവ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, വിധേയരാകാൻ പോകുന്നവർ, ഒരു മാസത്തിന് മുമ്പ് വിധേയരായിട്ടുള്ളവർ തുടങ്ങിയവർക്കാണ് വർക്ക് ഫ്രം ഹോം ഡ്യൂട്ടി. ഈ വിഭാഗത്തിലുള്ളവർ ഡ്യൂട്ടിക്ക് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കും. സാഹചര്യം അനുസരിച്ച് വർക്ക് ഫ്രം ഡ്യൂട്ടിയിൽ തുടരാൻ സൗകര്യം അനുവദിക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന തീയതികളിൽ പ്രത്യേക കാഷ്യൽ…
Read Moreഡിസിസി അധ്യക്ഷ സ്ഥാനത്തിന് വടംവലി! ശബരീനാഥിനും ബൽറാമിനും സാധ്യത
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിൽ പ്രായപരിധി മാനദണ്ഡമാകില്ലെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിലപാടിനോട് മുതിർന്ന നേതാക്കളും യോജിച്ചതോടെ അധ്യക്ഷ സ്ഥാനത്തിനായി നേതാക്കളുടെ വടംവലി തുടങ്ങി. ഈ വിഷയം സംബന്ധിച്ച് ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുമായി കെ.സുധാകരൻ ചർച്ച നടത്തും. ഇന്നു തന്നെ കെ.സുധാകരൻ ഡൽഹിക്കു പോകുമെന്നാണ് അറിയുന്നത്. രാഹുൽ ഗാന്ധിയുടെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാകും. ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നടപ്പാക്കിയ 60 വയസ് പ്രായപരിധി ഇത്തവണ ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. പ്രായപരിധിയിൽ കാര്യമില്ലെന്ന നിലപാടാണ് കെ.സുധാകരന്. തന്റെ പ്രായം തന്നെയാണ് സുധാകരൻ ഉയർത്തിക്കാട്ടുന്നത്. പുതിയ ഡി സി സി അദ്ധ്യക്ഷന്മാരുടെ നിയമനം സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾക്കും തുടക്കമായി. കെപിസിസി ഭാരവാഹികളെ തീരുമാനിക്കും മുന്‍പുതന്നെ ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാനാണ് സാധ്യത. ആലപ്പുഴ, പാലക്കാട് ഉൾപ്പടെയുളള ജില്ലകളിലെ ഡി സി സി അദ്ധ്യക്ഷന്മാർ രാജി വച്ചിരിക്കുകയാണ്.…
Read Moreമൂന്ന് വർഷം പെണ്‍കുട്ടിയെ..! അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഇടുക്കി: വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിൽ കൊല്ലപ്പെട്ട ആറ് വയസുകാരി പെണ്‍കുട്ടിയെ പ്രതി അർജുൻ മൂന്ന് വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴി. പ്രതി തന്നെയാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. ഇയാൾ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. ജൂണ്‍ 30-നാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. ആറ് വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹോദരൻ വീടിന് പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആദ്യം ആത്മഹത്യ എന്ന് തോന്നിപ്പിച്ചുവെങ്കിലും കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായെന്ന കാര്യം വ്യക്തമായത്. പിന്നാലെ പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചിരുന്നത്. സംഭവം ദിവസം ഇയാൾ ലൈംഗികമായി ഉപദ്രവിച്ചപ്പോൾ കുട്ടി ബോധരഹിതയായി. മരിച്ചുവെന്ന് കരുതി ഇയാൾ ഷാളിൽ…
Read Moreവരുമാനമൊന്നും ഇല്ലാത്ത അർജുൻ എങ്ങനെ ആഡംബര ജീവിതം നയിക്കുന്നു ? അർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസിന് മുന്നിൽ
കൊച്ചി: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ ഭാര്യ അമല ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ അഭിഭാഷകനൊപ്പമാണ് യുവതി എത്തിയത്. വരുമാനമൊന്നും ഇല്ലാത്ത അർജുൻ എങ്ങനെ ആഡംബര ജീവിതം നയിക്കുന്നുവെന്നും പണത്തിന്റെ സ്രോതസ് എന്താണെന്നും ഉൾപ്പടെയുള്ള വിവരങ്ങളാകും കസ്റ്റംസ് ഭാര്യയിൽ നിന്നും തിരക്കുക. അർജുന്റെ ഇടപാടുകൾ വീട്ടുകാരുടെ അറിവോടെയായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഭാര്യാമാതാവ് നൽകിയ പണം ഉപയോഗിച്ചാണ് വീട് നിർമിച്ചതെന്നും കാർ വായ്പ അടയ്ക്കുന്നതെന്നുമാണ് അർജുൻ കസ്റ്റംസിന് നൽകിയിരുന്ന മൊഴി. ഇക്കാര്യങ്ങളെല്ലാം ഭാര്യയിൽ നിന്നും അന്വേഷണ സംഘം ചോദിച്ചറിയും. ഭാര്യയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസം അർജുനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും.
Read Moreസംസ്ഥാനത്ത് നാളെ കടകളടച്ച് വ്യാപാരി സമരം! കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടത്; പങ്കുചേരില്ലെന്ന് വ്യാപാരി വ്യവസായി സമിതി
കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ വ്യാപാരികള്‍ കടകളടച്ച് സമരം നടത്തും. വ്യാപാരി വ്യവസായി ഏകോപനസമിതി നേതൃത്വത്തില്‍ സെക്രട്ടേറിയറ്റുള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ആറിന് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സൂചനാ സമരം നടത്തുന്നത്. തുടര്‍ന്ന് വൈകിട്ട് സെക്രട്ടറിയേറ്റ് ചേര്‍ന്ന് മറ്റു സമരപരിപാടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര അറിയിച്ചു. ടിപിആര്‍ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി കാറ്റഗറി തീരുമാനിച്ചത് തികച്ചും അശാസ്ത്രീയമാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പല വ്യാപാര സ്ഥാപനങ്ങളും രണ്ടുമാസത്തോളമായി അടഞ്ഞുകിടക്കുകയാണ്. സോണുകള്‍ നോക്കാതെ കേരളത്തിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം നല്‍കണം. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണിനോട് സഹകരിക്കും. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് പോലുള്ള…
Read More