തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം നടപ്പിലാക്കും. വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്ടോപ്പുകള് ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിംഗിനു സംവിധാനം ഉണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി നീക്കിവെച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന് കമ്മീഷന് രൂപീകരിക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തിൽ അറിയിച്ചു.
Read MoreCategory: Loud Speaker
എന്‍ജിനിയറിംഗ് റാങ്ക് പട്ടിക: മാര്‍ക്ക് മാത്രം മാനദണ്ഡം ആക്കണമെന്ന് ശിപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിംഗ് പ്രവേശനത്തിന്, പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നടത്തുന്ന പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥിക്കു ലഭിക്കുന്ന സ്കോര്‍ മാത്രം പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ ശിപാര്‍ശ. മുന്‍കാലങ്ങളില്‍ പ്രവേശന പരീക്ഷയിലെ മാര്‍ക്കിനൊപ്പം പ്ലസ് ടുവോ അതിനു തുല്യമായ പരീക്ഷകളിലെയോ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ മൂന്നു വിഷയങ്ങളിലെ മാര്‍ക്ക് കൂടി പരിഗണിച്ചായിരുന്നു റാങ്ക് പട്ടിക തയാറാക്കുന്നത്. ഇത്തവണ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ ഉള്‍പ്പെടെ പല ബോര്‍ഡുകളും 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് പ്രവേശന കമ്മീഷണറേറ്റ് ഇത്തരമൊരു ശിപാര്‍ശ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരാണ് തീരുമാനം കൈക്കൊള്ളേണ്ടത്. ജൂലൈ 24 നാണ് സംസ്ഥാനത്തെ എന്‍ജിനിയറിംഗ് /ഫാര്‍മസി പ്രവേശന പരീക്ഷ.
Read Moreസുരക്ഷാ പ്രശ്നം; കൊലക്കേസില്‍ അറസ്റ്റിലായ സുശീൽ കുമാറിനെ പ്രത്യേക സെല്ലിൽ പാർപ്പിക്കും
ന്യൂഡൽഹി: കൊലക്കേസില്‍ അറസ്റ്റിലായ മുൻ ദേശീയ ഗുസ്തി താരം സുശീല്‍ കുമാറിനെ ജയിലിലെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കും. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയിലെ മണ്ഡോലി ജയിലിലാണ് സുശീല്‍ കുമാര്‍ ഉള്ളത്. സന്ദര്‍ശകരെ കാണാനും അദ്ദേഹത്തിന് അനുമതിയില്ല. മുന്‍ദേശീയ ജൂനിയര്‍ ഗുസ്തിതാരം സാഗര്‍ ധന്‍കറിനെ കൊലപ്പെടുത്തിയ കേസിലാണ് സുശീല്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ സുശീല്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ കോടതി തള്ളി. തുടര്‍ന്ന് ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ പഞ്ചാബില്‍ നിന്നുമാണ് സുശീല്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreകൃത്രിമമെങ്കില്‍ തെളിയിക്കൂ… തെളിയിച്ചാൽ നീതിന്യായ വ്യവസ്ഥ തരുന്ന ഏത് ശിക്ഷയും അനുഭവിക്കാൻ തയാര്‍..! കെ. സുരേന്ദ്രന്റെ പ്രസ്താവനയെ വെല്ലുവിളിച്ച് പ്രസീത അഴീക്കോട്
കണ്ണൂര്‍: സി.കെ. ജാനുവിന് പത്തു ലക്ഷം നൽകിയെന്നതുമായി ബന്ധപ്പെട്ടുള്ള ഫോൺ സംഭാഷണം കൃത്രിമമായി സൃഷ്ടിച്ചതാണെന്നുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവനയെ വെല്ലുവിളിച്ച് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. താൻ പുറത്തുവിട്ട ഫോൺ സംഭാഷണം വ്യാജമാണെന്ന് സുരേന്ദ്രൻ തെളിയിച്ചാൽ നീതിന്യായ വ്യവസ്ഥ തരുന്ന ഏത് ശിക്ഷയും അനുഭവിക്കാൻ തയാറാണെന്ന് പ്രസീത പറഞ്ഞു. ശബ്ദരേഖ പരിശോധിച്ചാൽ കൃത്രിമമായി നിർമിച്ചതാണോ അല്ലയോ എന്നു വ്യക്തമാകും. കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ നിയമനടപടി സ്വീകരിക്കുമെന്നാണ് സി.കെ. ജാനു പറഞ്ഞത്. അതേ സമയമാണ് കെ. സുരേന്ദ്രൻ ഫോൺ സംഭാഷണം വ്യാജമായി നിർമിച്ചതെന്ന് പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടൽ ഹൊറൈസണിൽ വച്ചാണ് സുരേന്ദ്രനും സി.കെ. ജാനുവും ചർച്ച നടത്തിയത്. ഹോട്ടലിൽ സി.കെ. ജാനുവും പാർട്ടി നേതാക്കളുമുള്ളപ്പോൾ കെ. സുരേന്ദ്രൻ അവിടെ എത്തുകയും മറ്റുള്ളവരെ മുറിയിൽനിന്ന് മാറ്റിനിർത്തി ചർച്ച…
Read Moreതലസ്ഥാനത്തിന്റെ വാര്‍ത്താ സ്പന്ദനങ്ങളിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുവച്ച കര്‍മോത്സുകനായ മാധ്യമപ്രവര്ത്തകന്! ദീപിക റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്ത് അന്തരിച്ചു
തിരുവനന്തപുരം: ദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്ത് (36) അന്തരിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. മൃതദേഹം മീനാങ്കലിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഒരു വ്യാഴവട്ടക്കാലത്തിലേറെയായി തലസ്ഥാനത്തിന്റെ വാര്‍ത്താ സ്പന്ദനങ്ങളിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുവച്ച കര്‍മോത്സുകനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ശ്രീജിത്ത്. മൂന്നു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നിട്ടും വാര്‍ത്തയുടെ ലോകത്ത് ശ്രീജിത്ത് സജീവമായിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ടു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമകാലത്ത് വീട്ടിലിരുന്നും വാര്‍ത്തകളുടെ പിന്നാലെ അത്യുത്സാഹിയായി അലഞ്ഞു. പലപ്പോഴും കേരളം കാത്തിരുന്ന രാഷ്ട്രീയ പ്രതികരണങ്ങള്‍ ഏറ്റവും ആദ്യം വായനക്കാര്‍ക്കു മുന്നിലെത്തിക്കാന്‍ ശ്രീജിത്തിനു കഴിഞ്ഞു. ശ്രീജിത്തിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടുകളും പോലീസ് സ്റ്റോറികളും വായനക്കാരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സമീപകാലത്ത് രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത വിവാദമായ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ജെ ശ്രീജിത്ത് എന്ന ബൈലൈനില്‍ അച്ചടിച്ചു വന്ന റിപ്പോർട്ടുകളിൽ വായനക്കാര്‍ കാത്തിരുന്ന ഒട്ടേറെ വിശദാംശങ്ങളുണ്ടായിരുന്നു.…
Read Moreഅറിഞ്ഞാരുന്നോ… പെട്രോൾ നൂറ് കടന്നു..! എന്തിനും ഏതിനും പ്രതികരണം നടത്തുന്ന ചില ബോളിവുഡ് താരങ്ങള്‍ക്ക് പ്രതികരണശേഷിയില്ലേ? താരങ്ങള്‍ക്ക് കത്തയച്ച് കോൺഗ്രസ്
മുംബൈ: രാജ്യത്ത് പെട്രോൾ വില കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നൂറിനു മുകളിലാണ് പെട്രോൾ വില. എല്ലാക്കാര്യത്തിലും എന്തിനും ഏതിനും പ്രതികരണം നടത്തുന്ന ചില ബോളിവുഡ് താരങ്ങൾക്ക് ഈ വിഷയത്തിൽ പ്രതികരണശേഷി ഇല്ലാതായോ എന്നാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം ചോദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, അനുപം ഖേർ എന്നിവർക്ക് കത്തയയ്ക്കുകയും ചെയ്തു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധിച്ചപ്പോള്‍ ട്വീറ്റ് ചെയ്ത് പ്രതിഷേധിച്ച താരങ്ങൾക്ക് ഇപ്പോഴൊന്നും പറയാനില്ലേയെന്നും ജഗ്തപ് ചോദിക്കുന്നു.
Read Moreപെരുംകൊള്ള..! സാധാരണക്കാരന്റെ മനസിൽ പൊള്ളുന്ന തീക്കാറ്റായി ഇന്ധനവില കുതിപ്പ് തുടരുന്നു; കേന്ദ്രം മൗനത്തിൽ
കൊച്ചി: രാജ്യത്തെ സാധാരണക്കാരന്റെ മനസിൽ പൊള്ളുന്ന തീക്കാറ്റായി ഇന്ധനവില കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 95.14 രൂപയും ഡീസൽ വില 90.55 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 96.74 രൂപയായപ്പോൾ ഡീസൽ വില 92.04 രൂപയായി. നിലവിലെ സ്ഥിതി തുടർന്നാണ് സംസ്ഥാനത്തും പെട്രോൾ വില ഉടൻ സെഞ്ചുറിയടിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്ന് തുടങ്ങിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് തീവെട്ടിക്കൊള്ളയുമായി ഇന്ധനവില വർധന. ഇതിനെതിരേ പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്.
Read Moreവിവാഹമോചനങ്ങൾ വർധിക്കുന്നു! കൂടുതല്‍ വിവാഹമോചനവും നടക്കുന്നത് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍; തടയിടാന്‍ ഗോവ സര്‍ക്കാര്‍
പനാജി: വിവാഹത്തിനു മുൻപുള്ള കൗൺസലിംഗ് നിർബന്ധമാക്കാനുള്ള തീരുമാനവുമായി ഗോവ സർക്കാർ. വിവാഹമോചന കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സംസ്ഥാന സർക്കാരിന്റെ ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് റൂറൽ ഡവലപ്മെന്റ് (GIPARD) കൗൺസിലിംഗ് കോഴ്സും അതിന്റെ ഘടനയും തീരുമാനിക്കുമെന്ന് സംസ്ഥാന നിയമമന്ത്രി നിലേഷ് കാബ്രൽ പറഞ്ഞു. വിവാഹം കഴിഞ്ഞ് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലാണ് കൂടുതല്‍ വിവാഹമോചനവും നടക്കുന്നത്. വിവാഹത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ദമ്പതികൾക്കിടയിൽ അവബോധം സൃഷ്ടിക്കണം. അതിനായാണ് വിവാഹത്തിനു മുമ്പുള്ള കൗൺസിലിംഗ് നിർബന്ധമാക്കണമെന്ന് തീരുമാനിച്ചതെന്ന് നിലേഷ് കാബ്രൽ വ്യക്തമാക്കി.
Read Moreരണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ രാവിലെ ഒൻപതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. കോവിഡ് മൂലമുണ്ടായ നികുതി വരുമാന നഷ്ടം പരിഹരിക്കാനുള്ള ശ്രമം ബജറ്റിലുണ്ടാകും. തുടർ ഭരണ സാഹചര്യത്തിൽ തുടർ ബജറ്റാകും അവതരിപ്പിക്കുക. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി സംസ്ഥാനം ലോക്ഡൗണിലാണ്.വ്യാപാര- വാണിജ്യ- സാന്പത്തിക മേഖലയാകെ തകർച്ച നേരിടുകയാണ്. എല്ലാ മേഖലയുടെയും ഉത്തേജനത്തിനായി സാന്പത്തിക പാക്കേജ് ആവശ്യമാണെന്ന വാദം ശക്തമാണ്. കോവിഡ് ഒന്നാം തരംഗത്തിൽ സാന്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിനേക്കാൾ കൂടുതൽ തളർച്ച നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ സാന്പത്തിക ഉത്തേജക നടപടികൾ വേണമെന്ന ആവശ്യം സാന്പത്തിക മേഖല മുന്നോട്ടു വച്ചിട്ടുണ്ട്. ഇതോടൊപ്പം ഒക്ടോബറോടെ മൂന്നാം തരംഗം ഉണ്ടാകുമെന്ന വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മുന്നൊരുക്കം നടത്താൻ ആരോഗ്യ മേഖലയേയും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യ മേഖലയ്ക്കായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണു…
Read Moreസി.കെ. ജാനു പണം ചോദിച്ചിട്ടില്ല, കൊടുത്തിട്ടുമില്ല; തെരഞ്ഞെടുപ്പ് ചെലവിന് പണം നല്‍കിയതിന് രേഖകളുണ്ടെന്ന് കെ. സുരേന്ദൻ
കോഴിക്കോട്: ബിജെപിയെ ആക്രമിക്കാമെന്നും എന്നാല്‍ സി.കെ. ജാനുവിനെ ആക്ഷേപിക്കരുതെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത പുറത്തുവിട്ട ഓഡിയോ ടേപ്പിലാണ് പ്രതികരണം. സി.കെ. ജാനുവിനെ വെറുതെ വിടണം. സി.കെ.ജാനു തന്നോട് പണം ചോദിച്ചിട്ടില്ല. കൊടുത്തിട്ടില്ല. സംസാരിച്ചിട്ടുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവിന് പണം നല്‍കിയതിന് രേഖകളുണ്ട്. പ്രസീത വിളിച്ചില്ലെന്ന് പറയുന്നില്ല, ശബ്ദരേഖ മുഴുവനായും പരിശോധിക്കണമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Read More