ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെ തുടർന്ന് 9,346 കുട്ടികള്‍ ഉപേക്ഷിക്കപ്പെടുകയോ അനാഥരാക്കപ്പെടുകയോ ഒരു രക്ഷിതാവിനെ നഷ്ടപ്പെടുകയോ ചെയ്തെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് (എന്‍സിപിസിആര്‍). വിവിധ സംസ്ഥാനങ്ങള്‍ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2,110 കുട്ടികളോടെ ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നിൽ. 4,451 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടതായും 141 കുട്ടികള്‍ക്ക് രണ്ട് മാതാപിതാക്കളെയും നഷ്ടപ്പെട്ടതായി മഹാരാഷ്ട്ര സര്‍ക്കാരും അറിയിച്ചു. ബീഹാർ 1,327, കേരളം 952, മധ്യപ്രദേശ് 712 എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളത്. ബാലാവകാശ കമ്മീഷന്റെ വെബ്സൈറ്റായ ബാല്‍ സ്വരാജില്‍ ജൂണ്‍ 7 വരെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് തുടരണമെന്നും കോവിഡ് ബാധിച്ച കുട്ടികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
Read MoreCategory: Loud Speaker
കാലവർഷം വ്യാഴാഴ്ച എത്തും! ശനിയാഴ്ച മുതൽ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടി; ഏഴു ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ തെക്കുപടിഞ്ഞാറൻ കാലവർഷം പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടിയെന്നും അടുത്ത ദിവസംതന്നെ കാലവർഷപ്പെയ്ത്ത് ആരംഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞതോടെയാണ് കാലവർഷം വൈകിയത്. കാലവർഷം എത്താൻ വൈകുകയാണെങ്കിലും സംസ്ഥാനത്ത് വേനൽമഴ വ്യാപകമായി തുടരുകയാണ്. അഞ്ചു വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളതീരത്തും ലക്ഷദ്വീപ് ഭാഗത്തും തെക്കുകിഴക്കൻ അറബിക്കടലിലും ബുധനാഴ്ച വരെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ…
Read Moreഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലർട്ട്; 30-40 കിലോ മീറ്റർ വേഗതയിൽ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അഞ്ച് വരെ 30-40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ കേരള തീരത്തു മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പ്.
Read Moreതട്ടികൊണ്ടുപോകലിനു പിന്നില്‍ ഷിഹാബിനോടുള്ള സംഘത്തിന്റെ പകയോ? വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘം; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നതടക്കം വിശദമായ അന്വേഷണത്തിനാണു അധികൃതര്‍ ഒരുങ്ങുന്നത്. എറണാകുളം കമ്മട്ടിപ്പാടത്തിനു സമീപത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി അനി ജോയിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഗുണ്ടാസംഘത്തിലെ അംഗങ്ങളായ കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ മുഹമ്മദ് അജ്മല്‍ (28), സഞ്ജയ് ഷാഹുല്‍ (31) എന്നിവരാണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്. ഇരുവരും കാപ്പാ കേസ് പ്രതികളാണ്. അനിയുടെ സുഹൃത്തായ ഷിഹാബ് നല്കിയ പരാതിയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഷിഹാബിനോടുള്ള സംഘത്തിന്റെ പകയാണു തട്ടികൊണ്ടുപോകലിനു പിന്നിലെന്നാണു വിവരം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതികളായ ഗുണ്ടാസംഘം എറണാകുളത്ത് താമസിക്കുന്ന വിവരം ഷിഹാബ് ചിലരോട് പറഞ്ഞിരുന്നു. മാത്രമല്ല, ഇയാളുടെ കാര്‍ അപകടത്തില്പ്പെടുത്തിയതിന്റെ നഷ്ടപരിഹാരം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഷിഹാബിനെതിരെ ഗുണ്ടാസംഘത്തിനു പകയാകുകയും ഷിഹാബിനെ തട്ടിക്കൊണ്ടുപോകാന്‍…
Read Moreകെഎസ്ആർടിസിക്ക് പുതിയ ബോർഡ് സെക്രട്ടറി; അഴിച്ചു പണിയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ പുതിയ ബോർഡ് സെക്രട്ടറിയെ നിയമിച്ചു. ഉന്നത ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി നടത്തി കൊണ്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരന്റെ ഉത്തരവ്. എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമനം ലഭിച്ച ആർ.ചന്ദ്രബാബുവാണ് പുതിയ ബോർഡ് സെക്രട്ടറി . എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എം.കെ.ശ്രീകുമാർ (സെൻട്രൽ സോൺ), സി.വി.രാജേന്ദ്രൻ (നോർത്ത് സോൺ) എന്നിവർ വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനങ്ങളും അധിക ചുമതല നല്‍കലും സ്ഥലം മാറ്റവും. കെഎസ്ആർടി സി ജീവനക്കാർ കൂട്ടത്തോടെ വിരമിച്ച ദിവസം തന്നെ ഉന്നതതലത്തിൽ അഴിച്ചുപണി നടത്തികൊണ്ട് ഉത്തരവായതും ശ്രദ്ധേയമായി.എക്സിക്യൂട്ടീവ് ഡയറക്ടറു(ടെക് നിക്കൽ) ടെ ചുമതല വഹിച്ചിരുന്ന മെക്കാനിക്കൽ എഞ്ചിനീയർ ആർ.ചന്ദ്രബാബുവിനെ എക്സിക്യുട്ടീവ് ഡയറക്ടർ (ഓപ്പറേഷൻ സ് ) ആയി നിയമിച്ചു. ബോർഡ് സെക്രട്ടറിയായും സിഎംഡിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായും അദ്ദേഹത്തിന് ചുമതല നൽകിയിട്ടുണ്ട്.എക്സിക്യൂട്ടീവ് ഡയറക്ടർ (വിജിലൻസ് ) ഷറഫ് മുഹമ്മദിനെ സെൻട്രൽ സോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി…
Read Moreബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്: സത്യം തെളിയിക്കാൻ എട്ട് ദിവസം കൈയിൽ കിട്ടും; രവി പൂജാരിയെ രാത്രിയോടെ കൊച്ചിയിലെത്തിച്ചേക്കും
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിൽ അധോലോക നേതാവ് രവി പൂജാരിയെ ഇന്നുരാത്രി കൊച്ചിയിലെത്തിച്ചേക്കും. കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ കൊച്ചിയിലെത്തിക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്നു രാത്രിയില്‍തന്നെ പ്രതിയെ കൊച്ചിയിലെത്തിക്കാനുള്ള നീക്കങ്ങളാണ് അധകൃതര്‍ നടത്തുന്നത്. എട്ട് ദിവസത്തേക്കാണു രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണു പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ 2018 ഡിസംബര്‍ 15ന് ഉച്ചയ്ക്കാണ് വെടിവയ്പുണ്ടായത്. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു. വെടിവയ്പ്പ് നടത്തിയ മറ്റ് പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു. ഏതാനു ദിവസങ്ങള്‍ക്കുമുമ്പാണു പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. കേരളത്തില്‍ മൂന്നു കേസുകളാണ് രവി പൂജാരിക്കെതിരേയുള്ളത്. മൂന്നും വെടിവയ്പ് കേസുകളാണ്. കൊച്ചിയിലെത്തിച്ചശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും…
Read Moreമുല്ലപ്പള്ളിക്ക് പകരം ആര് ; സുധാകരനെതിരേ ചില നേതാക്കൾ ഹൈക്കമാന്റിനോട് പറഞ്ഞത്; പുറത്ത് വരുന്ന മറ്റ് പേരുകൾ ഇങ്ങനെ…
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം വെച്ച് വൈകിപ്പിക്കില്ലെന്ന് സൂചന. പ്രഖ്യാപനം നീണ്ടു പോയാല്‍ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നുള്ളത് കൊണ്ടു തന്നെ ഹൈക്കമാൻഡ് ആരാകും കെപിസിസി പ്രസിന്റെന്നുള്ള കാര്യം ഉടൻ അറിയിക്കാനാണ് സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം ഒഴിഞ്ഞ സാഹചര്യത്തിൽ പ്രവർത്തകരുടെ പിന്തുണ കെ. സുധാകരനാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. എന്നാൽ അദ്ദേഹത്തിന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചത്. കെ.ബാബുവിന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും അടൂർ പ്രകാശിന്റെയും പേരുകൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് സൂചന.
Read Moreകൊടകര കുഴൽപ്പണ കവർച്ച; ബിജെപി നേതാക്കളുടെ മൊഴി തെറ്റെന്ന് അന്വേഷണ സംഘം; അവകാശവാദം പൊളിയുന്ന സൂചനകൾ പുറത്ത്
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ നൽകിയ മൊഴി തെറ്റെന്ന് പ്രത്യേക അന്വേഷണ സംഘം. കുഴൽപ്പണക്കേസിൽ പാർട്ടിക്കു ബന്ധമില്ലെന്ന അവകാശവാദം പൊളിയുന്ന സൂചനകൾ വന്നതോടെ ബിജെപി കൂടുതൽ പ്രതിരോധത്തിലായി. കവർച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേതാണെന്ന് രണ്ടു തവണ നടത്തിയ ചോദ്യംചെയ്യലുകളിൽ ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജൻ മൊഴിനൽകിയെന്ന് പോലീസ് പറയുന്നു. കോഴിക്കോട് സ്വദേശിയായ ഇയാളെ സംസ്ഥാനത്തെ ഉന്നത ബിജെപി നേതാക്കൾ അടക്കം ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. പണം കവർച്ച നടന്നശേഷവും ഇയാൾ നേതാക്കളുമായി പലതവണ ഫോണിൽ സംസാരിച്ചു. എന്നാൽ നേതാക്കളെ ചോദ്യംചെയ്തപ്പോൾ തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടകാര്യമാണ് ധർമ്മരാജനുമായി സംസാരിച്ചത് എന്നായിരുന്നു മൊഴി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ധർമ്മരാജന് ഇത്തരത്തിൽ യാതൊരു ചുമതലകളും ബിജെപിയിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. തുടർന്നാണ് ധർമ്മരാജനെ രണ്ടാമതും ചോദ്യംചെയ്തത്. രണ്ടാംതവണയും പണം ബിജെപിക്കുവേണ്ടി കൊണ്ടുവന്നു എന്ന മൊഴി ഇയാൾ ആവർത്തിച്ചു. ഈ…
Read Moreസ്കൂൾ തുറന്നു കുട്ടികളില്ലാതെ,വീടുകള്‍ വിദ്യാലയങ്ങളായി; കുരുന്നുകള്‍ക്ക് ആവേശമായി ഓണ്‍ലൈന്‍ പ്രവേശനോത്സവം
മുടിയൂര്‍ക്കര ഗവണ്മെന്റ് എല്‍പി സ്കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളായ ബിയാമില്, ഏബല്‍, റോണ്‍, ഹരിപ്രിയ എന്നിവര്‍ ഓണ്‍ലൈന്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്നു. -രാഷ്ട്ര ദീപിക കോട്ടയം: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലും ഓണ്‍ലൈന്‍ പ്രവേശനോത്സവത്തോടെ വീടുകള്‍ വിദ്യാലയങ്ങളാക്കി ആയിരക്കണക്കിനു കുരുന്നുകള്‍ അറിവിന്റെ പുതിയ വാതായനങ്ങള്‍ തേടി ഒന്നാം ക്ലാസിലെത്തി. അക്ഷരമുറ്റങ്ങള്‍ കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയെങ്കിലും മഹാമാരി ഇത്തവണയും കുട്ടികളെ സ്കൂളിലെത്തിച്ചല്ല. മഴയുടെ സംഗീതവുമായി വിരുന്നെത്തിയിരുന്ന ജൂണ്‍ മാസ പുലരികളില്‍ പുത്തനുടുപ്പു പുസ്തകവും വര്ണകുടകളുമായി മാതാപിതാക്കളുടെ കൈപിടിച്ച് സ്കൂളിലേക്കു കരച്ചിലുമായി എത്തുന്ന കാഴ്ച ഇത്തവണയുമല്ലാതായി. പകരം മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീടുകളിലെ സ്വീകരണ മുറി ക്ലാസ് മുറിയാക്കി കുട്ടികള്‍ വെര്‍ച്വല്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി.സ്കൂളിലെ ഫ്സറ്റ് ബല്ലിനു പകരം വിക്ടേഴ്സ് ചാനലില്‍ ടീച്ചര്‍ എത്തിയപ്പോള്‍ അമ്മയുടെ നീട്ടിയുള്ള വിളിയെത്തി. വിക്്ടേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത് സംസ്ഥാന തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തിനു…
Read Moreഇന്ധനവിലയിൽ ഇന്നും വർധനവ്; പെട്രോൾ സെഞ്ചുറിയിലേക്ക്
കൊച്ചി: രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.09 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ചു രൂപയുമാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്ന് തുടങ്ങിയത്.
Read More