തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായിരുന്ന കെ.എം. മാണി താമസിച്ചിരുന്ന ഔദ്യോഗിക വസതിയായ പ്രശാന്തിൽ മന്ത്രി റോഷി അഗസ്റ്റിൻ താമസിക്കും. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിനടുത്താണു പ്രശാന്ത്. ഒന്നാം പിണറായി സർക്കാരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയായിരുന്നു പ്രശാന്തിൽ താമസിച്ചിരുന്നത്. അദ്ദേഹം ക്ലിഫ് ഹൗസ് പരിസരത്തെ പെരിയാറിലേക്കു മാറി. റവന്യു മന്ത്രി കെ. രാജന് കന്റോണ്‍മെന്റ് ഹൗസ് പരിസരത്തെ ഗ്രേസ് അനുവദിച്ചു. മറ്റു മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ ചുവടെ: എ.കെ. ശശീന്ദ്രൻ- കാവേരി, അഹമ്മദ് ദേവർകോവിൽ- തൈക്കാട് ഹൗസ്, ആന്റണി രാജു- മൻമോഹൻ ബംഗ്ലാവ്, കെ.എൻ. ബാലഗോപാൽ- പൗർണമി, ആർ. ബിന്ദു- സാനഡു, ജെ. ചിഞ്ചുറാണി- അശോക, എം.വി. ഗോവിന്ദൻ- നെസ്റ്റ്, പി.എ. മുഹമ്മദ് റിയാസ്- പന്പ, പി. പ്രസാദ്- ലിൻഡ് ഹസ്റ്റ്, കെ. രാധാകൃഷ്ണൻ- എസൻഡൻസ്, പി. രാജീവ്- ഉഷസ്, സജി ചെറിയാൻ- കവടിയാർ ഹൗസ്, വി.…
Read MoreCategory: Loud Speaker
45 ലക്ഷം ഡാറ്റ സെറ്റ് ഹാക്കർമാർ ചോർത്തിയെന്ന്! എയർ ഇന്ത്യയ്ക്കു നേരെ സൈബർ ആക്രമണം; പ്രാഥമിക വിവരങ്ങൾ ഇങ്ങനെ…
ന്യൂഡൽഹി: എയർ ഇന്ത്യ യാത്രക്കാരുടെ വിവരങ്ങൾ സൈബർ ആക്രമണത്തിൽ ചോർന്നതായി വെളിപ്പെടുത്തൽ. ലക്ഷക്കണക്കക്കിന് യാത്രക്കാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പ്രാഥമിക വിവരം. യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ അടക്കം ആക്രമണത്തിൽ ചോർന്നു. 2011 ഓഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. പേര്, ജനന തീയതി, കോണ്ടാക്റ്റ് വിവരം, ക്രഡിറ്റ് കാർഡ്, പാസ്പോർട്ട് നമ്പർ അടക്കമുള്ള വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. 45 ലക്ഷം ഡാറ്റ സെറ്റ് ഹാക്കർമാർ ചോർത്തിയെന്നാണ് പ്രാഥമിക വിവരം. ഡാറ്റ ചോർച്ച നടന്നുവെന്ന വിവരം എയർ ഇന്ത്യ യാത്രക്കാരെ ഇ- മെയിൽ വഴി അറിയിക്കുകയായിരുന്നു. എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സീത എന്ന കമ്പനിയാണ് സൈബർ ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് എയർ ഇന്ത്യ അറിയിക്കുന്നത്. എയർ ഇന്ത്യക്ക് പുറമേ ഇതേ കമ്പനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സർവീസുകളും ഇരയായതായി റിപ്പോർട്ടുകളുണ്ട്.
Read Moreപൂച്ചയ്ക്കാര് മണികെട്ടും? ഗ്രൂപ്പ് രാഷ്ട്രിയം അടിത്തറ തകർത്തു; കോൺഗ്രസ് പ്രവർത്തകർ തകർന്ന് തരിപ്പണമായി; തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്. പാര്‍ട്ടിയോട് കൂറും ആത്മാര്‍ഥതയുമുള്ള പുതുതലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന് മുന്നറിയിപ്പ് നല്കി. ഗ്രൂപ്പ് രാഷ്ട്രിയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തു. പൂച്ചയ്ക്കാര് മണികെട്ടും എന്നതാണ് പ്രശ്നം. പറയാന്‍ ആര്‍ക്കും ധൈര്യമില്ല. എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണം. ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്രം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. അവരെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത്രെയും നാള് മിണ്ടാതിരുന്നതെന്നും ഉണ്ണിത്താന് തുറന്നടിച്ചു.
Read Moreഇരുപത്തിയഞ്ചിൽ കൂടുതൽ വേണ്ട..! സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കില്ല
തിരുവനന്തപുരം: രണ്ടാം ഇടതു മുന്നണി സര്‍ക്കാരില്‍ സിപിഎം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്. സിപിഎം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി നേതാക്കളെ തന്നെ നിയമിക്കാനും തീരുമാനമായി. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെയും പാര്‍ട്ടിയാണ് നിയമിക്കുന്നത്. മന്ത്രിമാരുടെ നിലവിലെ പേഴ്സണല്‍ സ്റ്റാഫ് അംഗസംഖ്യയായ 25 തന്നെ തുടരാനാണ് തീരുമാനം. ഡെപ്യൂട്ടേഷനില്‍ സ്റ്റാഫുകളിലേക്ക് വരുന്നവരുടെ പരമാവധി പ്രായപരിധി 51 ആക്കി. ഇവര്‍ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് മുന്‍പ് വിരമിക്കരുത് എന്ന അടിസ്ഥാനത്തിലാണ് തീരുമാനം.
Read Moreകോവിഡിനൊപ്പം തലവേദനയായി ബ്ലാക്ക് ഫംഗസ്; രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ ഫംഗസ് ബാധ; കേരളത്തിലും മരണം സ്ഥിരീകരിച്ചു
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിനിടെയാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നത് ആശങ്കയുണർന്നു. രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ ഇതിനകം ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, ബ്ലാക്ക് ഫംഗസ് രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസെസ്) എന്ന രോഗത്തിനു കാരണം. പ്രതിരോധ ശേഷിയുള്ളവർക്ക് ബ്ലാക്ക് ഫംഗസ് ഭീഷണിയല്ല. എന്നാൽ പ്രതിരോധശേഷി കുറഞ്ഞവർ, പ്രമേഹ രോഗികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ എന്നിവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്.രാജസ്ഥാൻ, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ബ്ലാക്ക് ഫംഗസിനെ പകർച്ചാവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 90 പേരാണ് മ്യൂക്കോർമൈക്കോസിസ് ബാധിച്ച് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിച്ച 1500 കോവിഡ് രോഗികളെങ്കിലും മഹാരാഷ്ട്രയിലുണ്ട്. ഇവരിൽ 850 പേർ ആശുപത്രികളിൽചികിത്സയിലാണ്. മാരകമായ ഫംഗൽ അണുബാധയുടെ…
Read Moreരാഷ്ട്രീയ ഉപദേഷ്ടാക്കൾ നല്‍കുന്നത് തെറ്റായ നിർദേശങ്ങള്‍..! കമൽഹാസന്റെ പാർട്ടിയിൽനിന്നുള്ള നേതാക്കളുടെ രാജി തുടരുന്നു…
ചെന്നൈ: നടൻ കമൽഹാസൻ നേതൃത്വം നല്കുന്ന മക്കൾ നീതി മയ്യം പാർട്ടിയിലെ പ്രമുഖ നേതാവ് സി.കെ. കുമാരവേൽ പാർട്ടിവിട്ടു. 2019ൽ ഇദ്ദേഹം എംഎൻഎം വിട്ടെങ്കിലും പാർട്ടിയിൽ തിരിച്ചെത്തിയിരുന്നു. കമൽഹാസന്റെ രാഷ്ട്രീയ ഉപദേഷ്ടാക്കൾ തെറ്റായ നിർദേശങ്ങളാണു നല്‍കുന്നതെന്ന് കുമാരവേൽ ആരോപിച്ചു. കമൽഹാസൻ മത്സരിച്ച കോയന്പത്തൂർ സൗത്ത് സീറ്റ് വിജയിക്കാൻ മാത്രമായിരുന്നു എംഎൻഎം ശ്രദ്ധ കൊടുത്തതെന്നു കുമാരവേൽ കുറ്റപ്പെടുത്തി. എംഎൻഎം വൈസ് പ്രസിഡന്റ് ഡോ. ആർ. മഹേന്ദ്രൻ, ജനറൽ സെക്രട്ടറി എം. മുരുകാനന്ദം എന്നിവർ ഈയിടെ എംഎൻഎം വിട്ടിരുന്നു. പാർട്ടിയിൽ ജനാധിപത്യമില്ലെന്നായിരുന്നു ഈ നേതാക്കളുടെ ആരോപണം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപ്പോലും വിജയിക്കാൻ എംഎൻഎമ്മിനായില്ല. കോയന്പത്തൂർ സൗത്ത് മണ്ഡലത്തിൽ 1728 വോട്ടിനാണു കമൽ ഹാസൻ പരാജയപ്പെട്ടത്. ബിജെപി സ്ഥാനാർഥിയാണു വിജയിച്ചത്.
Read Moreടൗട്ടെയിൽ ഗുജറാത്തിൽ ഒലിച്ചുപോയത് 10 കോടിയുടെ ഉപ്പ്! തൊഴിലാളികളുടെ താത്കാലിക കുടിലുകൾക്കു സമീപം സ്ഥാപിച്ചിരുന്ന 25 വലിയ സോളാർ പാനലുകളും നശിച്ചു
സുരേന്ദ്രനഗർ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗുജറാത്തിലെ ലിറ്റിൽ റാൻ ഓഫ് കച്ച്(എൽആർകെ) മേഖലയിൽ ഒലിച്ചുപോയത് 10 കോടി രൂപയുടെ ഉപ്പ്. ഉപ്പുപാടങ്ങളിൽ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം മെട്രിക് ടൺ ഉപ്പാണു നഷ്ടപ്പെട്ടത്. ഒരു മെട്രിക് ടൺ ഉപ്പിന് 300 രൂപ മുതൽ 350 രൂപ വരെയാണു വിലയെന്ന് ഉപ്പുപാടം തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ അഗാരിയ ഹിത്രാക്ഷക് സമിതി ജില്ലാ കോ-ഓർഡിനേറ്റർ ഭരത് സുമേര പറഞ്ഞു. ഏപ്രിൽ-ജൂൺ കാലയളിവിലാണ് ഉപ്പ് സംഭരിച്ച് ഗോഡൗണുകളിലാക്കുന്നത്. 12 ലക്ഷം മെട്രിക് ടൺ ഉപ്പ് ഇതുവരെ ഗോഡൗണുകളിലേക്കു മാറ്റിയിരുന്നു. സുരേന്ദ്രനഗർ ജില്ലയിലെ ഉപ്പുപാടങ്ങളിൽ മൂന്നു ലക്ഷം ടൺ ഉപ്പായിരുന്നു അവശേഷിച്ചിരുന്നത്. 5000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള മരുഭൂമിയാണ് ലിറ്റിൽ റാൻ ഓഫ് കച്ച്. ഇതിന്റെ ഏറിയ ഭാഗവും സുരേന്ദ്രനഗർ ജില്ലയിലാണ്. 10,000 തൊഴിലാളികളാണ് ഉപ്പുപാടങ്ങളിൽ ജോലി ചെയ്യുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ഉപ്പുപാടങ്ങളിലെ തൊഴിലാളികളെ…
Read Moreകോവിഡ് വാക്സിനെടുക്കരുതെന്ന് ക്രൈസ്തവ നേതാക്കൾ നിർദേശിച്ചെന്ന്..! ബിജെപി എംപി ശോഭ കരന്തലാജെയുടെ വിവാദ പ്രസ്താവന ഇങ്ങനെ…
മംഗളൂരു: കോവിഡ് വാക്സിൻ എടുക്കരുതെന്ന് ക്രൈസ്തവ നേതാക്കൾ വിശ്വാസികളോടു നിർദേശിച്ചെന്ന് ആരോപിച്ച് കർണാടകയിലെ ബിജെപി എംപി ശോഭ കരന്തലാജെ. ഉഡുപ്പി-ചിക്കമംഗളൂരു എംപിയാണ് ഇവർ. ശോഭയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവും മുൻ എംഎൽസിയുമായ ഐവാൻ ഡിസൂസ പോലീസിൽ പരാതി നല്കി. എംപിയുടെ പരാമർശത്തിനെതിരെ മംഗളൂരു രൂപത, ഉഡുപ്പി കാത്തലിക് സഭ, മലങ്കര ഓർത്തഡോക്സ് സഭ എന്നിവ രംഗത്തെത്തി. ക്രൈസ്തവസമൂഹത്തെ ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശോഭ കരന്തലാജെയുടെ നീക്കം രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് എതിരാണെന്ന് ഡിസൂസ പറഞ്ഞു. ബുധനാഴ്ച ചിക്കമംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ശോഭ കരന്തലാജെയുടെ വിവാദ പ്രസ്താവന.
Read Moreഎൻഎസ്എസ് പ്രവർത്തകർ സുകുമാരൻ നായരുടെ കോലം കത്തിച്ചു; കാരണം ഞെട്ടിക്കുന്നത്
ആലപ്പുഴ: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കോലം കത്തിച്ചു. ചെട്ടിക്കുളങ്ങര 14-ാം നമ്പർ കരയോഗത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മാവേലിക്കര ചെട്ടിക്കുളങ്ങര കോയിക്കല്‍ തറയില്‍ വച്ചാണ് കോലം കത്തിച്ചത്. സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കോലം കത്തിച്ചത്.
Read Moreരാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് സ്റ്റാലിൻ; രാഷ്ട്രപതിക്ക് അയച്ച കത്തിൽ കുറിക്കുന്ന മറ്റ് കാര്യങ്ങളിങ്ങനെ…
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട് സർക്കാരിന്റെ ശിപാർശയിൽ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു. സർക്കാർ ശിപാർശ രാഷ്ട്രപതി അംഗീകരിക്കണമെന്ന് സ്റ്റാലിൻ രാഷ്ട്രപതിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. അടിയന്തരമായി ഏഴ് പ്രതികളെയും മോചിപ്പിക്കണം. മൂന്ന് പതിറ്റാണ്ടായി പ്രതികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത വേദനയും ദുരിതവുമാണ്. പ്രതികളെ മോചിപ്പിക്കണമെന്നാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും സർക്കാരിന്റെ പേരിലുള്ള കത്തിൽ സ്റ്റാലിൻ പറഞ്ഞു.
Read More