കെഎ​സ്ആ​ർടിസിയു​ടെ ക​ടം തീ​രാ​ൻ 2038 വ​രെ കാ​ത്തി​രി​ക്ക​ണം; പലിശയായി അടച്ചത് തുകയുടെ എട്ടിരട്ടിയോളം

ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ​ടി​സി​യു​ടെ ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ന്‍റെ ക​ടം തീ​രാ​ൻ 2038 വ​രെ കാ​ത്തി​രി​ക്ക​ണം. ക​ട​മെ​ടു​ത്ത തു​ക​യു​ടെ എ​ട്ട് ഇ​ര​ട്ടി​യി​ല​ധി​കം ഇ​തു​വ​രെ പ​ലി​ശ​യാ​യി അ​ട​ച്ചു ക​ഴി​ഞ്ഞു. ഇ​നി​യും ബാ​ക്കി ക​ടം അ​വ​സാ​ന​ത്തെ ആ​ഡി​റ്റ് അ​നു​സ​രി​ച്ച് 2787.58 കോ​ടി​യാ​ണ്. ക​ടം തീ​രും വ​രെ ജീ​വ​ന​ക്കാ​രു​ടെ ഡി ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​നേ ക​ഴി​യി​ല്ലെ​ന്ന് മാ​നേ​ജ്മെ​ന്‍റ് വൃ​ത്ത​ങ്ങ​ൾ. 2008 -ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ബാ​ങ്കു​ക​ളി​ൽ നി​ന്നും 300 കോ​ടി ക​ട​മെ​ടു​ത്ത​ത്. എ​ന്നാ​ൽ 20 17- 18 വ​രെ ഒ​രു ചി​ല്ലി​ക്കാ​ശും അ​ട​ച്ചി​ല്ല. ഒ​ടു​വി​ൽ ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യം ക​ട​വും പ​ലി​ശ​യും ഉ​ൾ​പ്പെ​ടെ 3600 കോ​ടി​യാ​യി നി​ജ​പ്പെ​ടു​ത്തി. 2018 – 19 മു​ത​ൽ കെ​എ​സ്ആ​ർ​ടി സി ​ദി​വ​സം 1. 19 കോ​ടി വീ​തം എ​സ്ബി​ഐ​യി​ൽ അ​ട​ച്ചു കൊ​ണ്ടി​രി​ക്ക​യാ​ണ്. മാ​സം 36 കോ​ടി​യോ​ളം ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ന് അ​ട​ച്ചു കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്ന് ഫി​നാ​ൻ​ഷ്യ​ൻ ക​ൺ​ട്രോ​ള​റും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ എ.…

Read More

ഷൂ​ട്ടിം​ഗ് താ​ര​ത്തെ പീഡിപ്പിച്ചു; ദേ​ശീ​യ ഷൂ​ട്ടിം​ഗ് കോ​ച്ചി​നെ​തി​രേ പോ​ക്സോ കേ​സ്

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ ത​ല​ത്തി​ലു​ള്ള പി​സ്റ്റ​ള്‍ ഷൂ​ട്ടിം​ഗ് കോ​ച്ച് അ​ങ്കു​ഷ് ഭ​ര​ദ്വാ​ജി​നെ​തി​രേ 17 വ​യ​സുകാ​രി ഷൂ​ട്ട​ര്‍ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​യാ​ന പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രാ​തി​യെ തു​ട​ര്‍​ന്ന് നാ​ഷ​ണ​ല്‍ റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (എ​ന്‍​ആ​ര്‍​എ​ഐ) കോ​ച്ചി​നെ താ​ത്കാ​ലി​ക​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.ഡ​ല്‍​ഹി​യി​ലെ ഡോ. ​ക​ര്‍​ണി സിം​ഗ് ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ല്‍ ന​ട​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​നുശേ​ഷം ഫ​രീ​ദാ​ബാ​ദി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി. പ്ര​ക​ട​നം വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ട്ട​ല്‍ ലോ​ബി​യി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം മു​റി​യി​ലേ​ക്ക് നി​ര്‍​ബ​ന്ധി​ച്ച് ക​യ​റ്റി പീ​ഡി​പ്പി​ച്ചു​വെ​ന്ന് പെ​ണ്‍​കു​ട്ടി ആ​രോ​പി​ക്കു​ന്നു. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ ക​രി​യ​ര്‍ ന​ശി​പ്പി​ക്കു​ക​യും കു​ടും​ബ​ത്തി​ന് ദ്രോ​ഹം ചെ​യ്യു​ക​യും ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഫ​രീ​ദാ​ബാ​ദ് വ​നി​താ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.പോ​ക്‌​സോ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 6, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 351(2) എ​ന്നീ വ​കു​പ്പു​ക​ള്‍…

Read More

ഊ​ട്ടി​യി​ൽ സ്വ​കാ​ര്യ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് 36 പേ​ർ​ക്ക് പ​രി​ക്ക്: ഒ​രാ​ൾ ഗു​രു​ത​രാ​സ്ഥ​യി​ൽ

ചെ​ന്നൈ: ഊ​ട്ടി​യി​ൽ സ്വ​കാ​ര്യ ബ​സ് 100 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ 36 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഊ​ട്ടി​യി​ൽ നി​ന്ന് ത​ങ്കാ​ടി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ണ​ലാ​ട് എ​ന്ന സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ഡ്രൈ​വ​ർ​ക്ക് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ബ​സ് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ത​ല​കു​ത്ത​നെ മ​റി​യു​ക​യു​മാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​യാ​ണ് ബ​സി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ർ ഊ​ട്ടി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ ബ​സ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

Read More

പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ അ​ന്ത​രി​ച്ചു: വിട പറഞ്ഞത് പശ്ചിമഘട്ട സംരക്ഷണത്തിന്‍റെ ശബ്ധം

പു​നെ: മു​തി​ർ​ന്ന പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ (84) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പു​നെ​യി​ലെ പ്ര​യാ​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. കു​ടും​ബ​മാ​ണ് മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​സ്കാ​രം. ഇ​ന്ത്യ​യി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ശാ​സ്ത്രീ​യ​വും പ്രാ​യോ​ഗി​ക​വു​മാ​യ അ​ടി​ത്ത​റ പാ​കി​യ വ്യ​ക്തി​ത്വ​മാ​ണ് മാ​ധ​വ് ഗാ​ഡ്ഗി​ൽ. 2011ലാ​ണ് പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്തി ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ അ​നി​യ​ന്ത്രി​ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​ലി​യ വി​നാ​ശ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. വ്യ​വ​സാ​യ​വ​ത്ക​ര​ണ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും മൂ​ല​മു​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ൽ പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ലോ​ക​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​ത് ഗാ​ഡ്ഗി​ലാ​യി​രു​ന്നു. 1942 മേ​യ് 24നാ​യി​രു​ന്നു മാ​ധ​വ് ഗാ​ഡ്ഗി​ലി​ന്‍റെ ജ​ന​നം. പൂ​നെ, മും​ബൈ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍ നി​ന്നാ​യി ജീ​വ​ശാ​സ്ത്രം, ഗ​ണി​ത​പ​രി​സ്ഥി​തി​ശാ​സ്ത്ര​ത്തി​ൽ ഹാ​ർ​വാ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ ഡോ​ക്ട​റേ​റ്റ്, ഹാ​ർ​വാ​ഡി​ൽ ഐ​ബി​എം ഫെ​ലോ എ​ന്നി​ങ്ങ​നെ​യാ​ണ് യോ​ഗ്യ​ത​ക​ൾ. അ​പ്ലൈ​ഡ്…

Read More

മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന ഇ​ട​ങ്ങ​ളി​ലെ സു​ര​ക്ഷ വി​ല​യി​രു​ത്തി ക​ള​ക്ട​ർ; ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു; 12 മു​ത​ൽ 22 മ​ദ്യ​നി​രോ​ധ​നം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യ്ക്കു പു​റ​ത്ത് മ​ക​ര​ജ്യോ​തി ദ​ർ​ശ​നം സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ലെ സു​ര​ക്ഷ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തി. ളാ​ഹ വ​നം വ​കു​പ്പ് ഓ​ഫീ​സ് പ​രി​സ​ര​ത്തു​ള്ള തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര ഇ​ട​ത്താ​വ​ളം ജി​ല്ലാ ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. തു​ട​ര്‍​ന്ന് മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നാ​യി ആ​ളു​ക​ൾ ത​ന്പ​ടി​ക്കു​ന്ന ആ​ങ്ങ​മൂ​ഴി – പ​ഞ്ഞി​പ്പാ​റ, ഇ​ല​വു​ങ്ക​ൽ, നെ​ല്ലി​മ​ല, അ​ട്ട​ത്തോ​ട് പ​ടി​ഞ്ഞാ​റ് ഉ​ന്ന​തി, അ​ട്ട​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ​യാ​ണ് സം​ഘം പ​രി​ശോ​ധി​ച്ച​ത്. പ​ഞ്ഞി​പ്പാ​റ​യി​ല്‍ സു​ര​ക്ഷാ​വേ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കാ​യി അ​ന്ന​ദാ​നം ഒ​രു​ക്കും. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യം ദ​ര്‍​ശ​ന ഇ​ട​ങ്ങ​ളി​ല്‍ ഉ​റ​പ്പാ​ക്കും. സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ത​ര്‍​ക്ക് വി​രി​വ​യ്ക്കാ​നും ടോ​യ്‌ല​റ്റ് സൗ​ക​ര്യ​വും പ​ഞ്ഞി​പ്പാ​റ​യി​ല്‍ ത​യാ​റാ​യി. ദ ​ര്‍​ശ​ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കും. ഇ​ല​വു​ങ്ക​ൽ, അ​ട്ട​ത്തോ​ട്, നെ​ല്ലി​മ​ല ദ​ര്‍​ശ​ന ഇ​ട​ങ്ങ​ളി​ല്‍ സു​ര​ക്ഷാ​വേ​ലി സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. നെ​ല്ലി​മ​ല​യി​ല്‍ അ​ട​ക്കം ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കും. പോ​ലീ​സ്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ദ​ര്‍​ശ​ന ഇ​ട​ങ്ങ​ളി​ല്‍ നി​യോ​ഗി​ക്കു​മെ​ന്നും…

Read More

ഇത്തിരിയെങ്കിലും അയഞ്ഞല്ലോ പൊന്നേ… സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ‍​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് രാ​വി​ലെ വ​ർ​ദ്ധി​ച്ച സ്വ​ർ​ണ​വി​ല വൈ​കു​ന്നേ​രം കു​റ​ഞ്ഞു. രാ​വി​ലെ പ​വ​ന് 480 രൂ​പ വ​ർ​ദ്ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ വൈ​കു​ന്നേ​രം 880 രൂ​പ കു​റ​ഞ്ഞു. ഒ​രു പ​വ​ൻ 22 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 101,400 രൂ​പ​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​വ​ന്‍റെ വി​ല ഒ​രു ല​ക്ഷം ക​ട​ന്ന​തി​ന് ശേ​ഷം ഉ​ച്ച​യ്ക്ക് 320 രൂ​പ​യും വൈ​കു​ന്നേ​രം 280 രൂ​പ​യും ഉ​യ​ർ​ന്നി​രു​ന്നു. ഇ​ന്ന​ലെ പ​വ​ന്‍റെ വി​ല 440 രൂ​പ വ​ർ​ദ്ധി​ച്ചി​രു​ന്നു. ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ് അ​സേ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വി​ല​യെ അ​നു​സൃ​ത​മാ​ക്കി​യാ​ണ് കേ​ര​ള​ത്തി​ൽ വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി നി​ര​ക്കു​ക​ൾ, ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ, നി​കു​തി​ക​ൾ, വി​നി​മ​യ നി​ര​ക്കു​ക​ളി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​യി​ലെ സ്വ​ർ​ണ വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്.

Read More

സ്പാം ​കോ​ളു​ക​ൾ ത​ട​യു​ന്ന​തി​ൽ വീ​ഴ്ച; ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ട്രാ​യ് 150 കോ​ടി രൂ​പ പി​ഴ​യി​ട്ടു

പ​ര​വൂ​ർ: സ്പാം ​കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​യ​യ്ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് ടെ​ലി​കോം ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് 150 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി ട്രാ​യ്.2020 മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഇ​ത്ര​യും തു​ക ഫൈ​ൻ ആ​യി ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഉ​പ​ഭോ​ക്തൃ പ​രാ​തി​ക​ളി​ൽ തെ​റ്റാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ എ​ടു​ത്ത​തി​നും ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത പ​രി സ്പാ​മ​ർ​മാ​രു​ടെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​നു​മാ​ണ് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് മു​തി​ർ​ന്ന​ത്. ഉ​പ​ഭോ​ക്തൃ പ​രാ​തി​ക​ളി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ് സ്പാം ​നി​യ​ന്ത്രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന് ട്രാ​യ് നേ​ര​ത്തേ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ ട്രാ​യ് കൃ​ത്യ​മാ​യ ഓ​ഡി​റ്റ് ന​ട​ത്തു​ക​യു​ണ്ടാ​യി. ഇ​തി​ൽ നി​ന്നും നി​ര​വ​ധി പ​രാ​തി​ക​ൾ തെ​റ്റാ​യ രീ​തി​യി​ലാ​ണ് തീ​ർ​പ്പാ​ക്കി​യ​തെ​ന്നും ട്രാ​യ് അ​ധി​കൃ​ത​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 21 ല​ക്ഷ​ത്തി​ല​ധി​കം സ്പാ​മ​ർ​മാ​രെ ട്രാ​യ് ത​ന്നെ വിഛേ​ദി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ഒ​രു ല​ക്ഷ​ത്തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളെ…

Read More

വി.​കെ. പ്ര​ശാ​ന്ത് കോ​ര്‍​പ്പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് എം​എ​ല്‍​എ ഓ​ഫീ​സ് ഒ​ഴി​യു​ന്നു; മാ​റ്റം ത​ർ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നെ​ന്ന് എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ ശാ​സ്ത​മം​ഗ​ല​ത്തെ കോ​ര്‍​പ്പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് എം​എ​ല്‍​എ ഓ​ഫീ​സ് ഒ​ഴി​യു​ന്നു. മ​രു​തം​കു​ഴി​യി​ലേ​ക്കാ​ണ് പു​തി​യ ഓ​ഫീ​സ് മാ​റു​ന്ന​ത്. ഫ​ര്‍​ണി​ച്ച​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ മാ​റ്റിത്തുട​ങ്ങി. വ​ട്ടി​യൂ​ര്‍​ക്കാ​വ് യൂ​ത്ത് ബ്രി​ഗേ​ഡ് സൊ​സൈ​റ്റി​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് പ്ര​ശാ​ന്ത് ഓ​ഫീ​സ് മാ​റ്റു​ന്ന​ത്. ത​ര്‍​ക്ക​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് ഓ​ഫീ​സ് മാ​റു​ന്ന​തെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് വ്യ​ക്ത​മാ​ക്കി. ഈ ​വ​ര്‍​ഷം മാ​ര്‍​ച്ച് 31 വ​രെ ശാ​സ്ത​മം​ഗ​ല​ത്തെ കോ​ര്‍​പ്പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​രാ​ര്‍ പ്ര​കാ​രം പ്ര​ശാ​ന്തി​ന് കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്നു. കൗ​ണ്‍​സി​ല​ര്‍ ഓ​ഫീ​സും എം​എ​ല്‍​എ ഓ​ഫീ​സും ഒ​രു കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു വ​ന്നി​രു​ന്ന​ത്. ശാ​സ്ത​മം​ഗ​ലം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റാ​യി ബി​ജെ​പി നേ​താ​വും മു​ന്‍ ഡി​ജി​പി​യു​മാ​യ ആ​ര്‍. ശ്രീ​ലേ​ഖ വി​ജ​യി​ച്ചുവ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്ന് പ്ര​ശാ​ന്തി​നോ​ട് ശ്രീ​ലേ​ഖ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​ന്‍റെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പ്ര​ശാ​ന്ത് ഉ​പ​യോ​ഗി​ക്കു​ന്ന മു​റി കൂ​ടി വേ​ണ​മെ​ന്നാ​യി​രു​ന്നു ശ്രീ​ലേ​ഖ​യു​ടെ ആ​വ​ശ്യം. ഇ​ത് ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. വാ​ട​ക കാ​ലാ​വ​ധി ക​ഴി​യാ​തെ താ​ന്‍ ഓ​ഫീ​സ്…

Read More

റേ​ഷ​ൻ ക​ട​യി​ൽ ‘പോ​റ്റി​യെ കേ​റ്റി​യെ’ പാ​ട്ട്‌​വ​ച്ചു: പൊ​തു​സ്ഥ​ല​ത്ത് രാ​ഷ്ട്രീ​യ ഗാ​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് സി​പി​എം നേ​താ​വ്; നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ത​ല്ലി​ച്ച​ത​ച്ചു

കണ്ണൂർ: യു​ഡി​എ​ഫ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ പു​റ​ത്തി​റ​ക്കി​യ വി​വാ​ദ​മാ​യ “​പോ​റ്റി​യെ കേ​റ്റി​യെ’ എ​ന്ന പാ​ട്ടു വ​ച്ച​ത് ​ചോ​ദ്യം ചെ​യ്‌​ത സി​പി​എം നേ​താ​വി​ന് മ​ർ​ദ​നം. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മു​ല്ല​ക്കൊ​ടി സ്വ​ദേ​ശി ടി.​പി. മ​നോ​ഹ​ര​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മ​യ്യി​ൽ അ​രി​മ്പ്ര പ്ര​ദേ​ശ​ത്തെ ഒ​രു റേ​ഷ​ൻ ക​ട​യി​ൽ ഭാ​സ്ക​ര​ൻ എ​ന്ന​യാ​ൾ “പോ​റ്റി​യേ കേ​റ്റി​യേ’ എ​ന്ന പാ​ട്ട് വ​ച്ചി​രു​ന്നു. ഇ​ത് കേ​ട്ട മ​നോ​ഹ​ര​ൻ പൊ​തു​സ്ഥ​ല​ത്ത് ഇ​ത്ത​രം രാ​ഷ്ട്രീ​യ ഗാ​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ പാ​ട്ട് നി​ർ​ത്താ​ൻ ത​യാ​റാകാതെ ഭാ​സ്ക​ര​ൻ ശ​ബ്ദം കൂ​ട്ടി. മ​നോ​ഹ​ര​ൻ ഇ​തും ചോ​ദ്യം ചെ​യ്ത​തോ​ടെ ഭാ​സ്ക​ര​ൻ പ്ര​കോ​പി​ത​നാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കുക​യും മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഭാ​സ്ക​ര​ൻ ക​ഴു​ത്തി​ന് പി​ടി​ച്ച് മ​ർ​ദി​ച്ചെ​ന്നാ​ണ് മ​നോ​ഹ​ര​ൻ മ​യ്യി​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Read More

ഡ​ൽ​ഹി മ​സ്ജി​ദ് ഒ​ഴി​പ്പി​ക്ക​ലി​നി​ടെ സം​ഘ​ർ​ഷം: പോ​ലീ​സു​കാ​ർ​ക്കു നേ​രേ ക​ല്ലേ​റ്; ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ച് പോ​ലീ​സ്; സ്ഥ​ല​ത്ത് കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി രാം​ലീ​ല മൈ​താ​ന​ത്തി​ന് സ​മീ​പ​മു​ള്ള മ​സ്ജി​ദി​നോ​ടു​ചേ​ർ​ന്നു​ള്ള അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ വ്യാ​പ​ക സം​ഘ​ർ​ഷം. ഇ​ന്നു പു​ല​ർ​ച്ചെ ന​ട​ന്ന ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക്കി​ടെ​യു​ണ്ടാ​യ ക​ല്ലേ​റി​ൽ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് തു​ർ​ക്ക്മാ​ൻ ഗേ​റ്റി​ലെ സ​യി​ദ് ഫൈ​സ് ഇ​ലാ​ഹി മ​സ്ജി​ദി​നോ​ട് ചേ​ർ​ന്നു​ള്ള ഭൂ​മി​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നാ​ണ് ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്. ഏ​ക​ദേ​ശം 300 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​രും 30 ബു​ൾ​ഡോ​സ​റു​ക​ളും സ​ഹി​തം പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി ത​ട​യാ​ൻ ശ്ര​മി​ച്ച 25-30 ഓ​ളം വ​രു​ന്ന സം​ഘം പോ​ലീ​സി​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രേ ‌ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ച​ത്. നി​ര​വ​ധി നി​ർ​മാ​ണ​ങ്ങ​ൾ ന​ട​പ​ടി​യി​ലൂ​ടെ പോ​ലീ​സ് ത​ക​ർ​ത്തു. ക​ല്ലേ​റി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​യാ​ൻ നൂ​റി​ല​ധി​കം വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ…

Read More