തിരുവനന്തപുരം: വി.കെ. പ്രശാന്ത് എംഎല്‍എയുടെ പുതിയ ഓഫീസ് മരുതംകുഴിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് രാവിലെയാണ് ് മരുതംകുഴിയിലുള്ള യൂത്ത് ബ്രിഗേഡ് സൊസൈറ്റി കെട്ടിടത്തില്‍ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. വിവാദങ്ങള്‍ക്കല്ല വികസനത്തിനാണ് പ്രധാന്യമെന്ന് എല്‍ഡിഎഫ് തെളിയിച്ചിട്ടുണ്ടെന്നും വിവാദങ്ങള്‍ക്കില്ലെന്നും അതിനാലാണ് ഓഫീസ് മാറിയതെന്നും പ്രശാന്ത് പറഞ്ഞു. ശാസ്തമംഗലത്തെ കോര്പറേഷന് കെട്ടിടത്തില്‍ വാടകയ്ക്കായിരുന്നു നേരത്തെ പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. തന്റെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ സൗകര്യകുറവുണ്ടെന്നും പ്രശാന്തിന്റെ ഓഫീസ് മാറണമെന്നും പ്രശാന്തിനോട് വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ ആര്.ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. സാധ്യമല്ലെന്ന് പ്രശാന്ത് നിലപാടെടുത്തിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് പ്രശാന്ത് തന്റെ ഓഫീസ് മരുതംകുഴിയിലേക്കു മാറ്റിയത്.
Read MoreCategory: Loud Speaker
‘വെള്ളാപ്പള്ളി വര്‍ഗീയ പരാമര്‍ശം നടത്തുന്നത് വലിയ തിരിച്ചടിയായി’; വെള്ളാപ്പള്ളിക്കെതിരേ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം.വെള്ളാപ്പള്ളി വര്‍ഗീയ പരാമര്‍ശം നടത്തുന്നത് വലിയ തിരിച്ചടിയായി. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വര്‍ഗീയ വിഭജനത്തിന് വഴിവച്ചു. വെള്ളാപ്പള്ളി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളെ പിന്തുണച്ചാല്‍ പാര്‍ട്ടിക്ക് ഇനിയും വലിയ തിരിച്ചടിയുണ്ടാകുമെന്ന് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്നലെ നടന്ന ജില്ലാ കമ്മിറ്റിയിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ പാര്‍ട്ടിയിലെ ഒരു വിഭാഗം വിമര്‍ശിച്ചത്.
Read Moreസംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ പുതിയ സ്റ്റോപ്പ്; കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പെന്ന് യാത്ര സംഘടനകൾ
പരവൂർ: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റോപ്പുകൾ ഉടൻ പ്രാബല്യത്തിലാകുമെന്നാണ് വിവരം. അതേ സമയം കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിക്കുന്നതെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 16127, 16128 ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ്പ് അനുവദിച്ചു.16325, 16325 നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്റ്റേഷനുകളിൽ നിർത്തും.16327, 16328 മധുരൈ-ഗുരുവായൂർ എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിർത്തും.16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു.16336 നാഗർകോവിൽ – ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനിൽ നിർത്തും.16341 ഗുരുവായൂർ – തിരുവനന്തപുരം…
Read Moreസി.വി. ആനന്ദബോസിന് വധഭീഷണി; സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ ഗവർണർ കൊൽക്കത്തയിൽ നടക്കുമെന്ന് ലോക്ഭവൻ
കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരേ വധഭീഷണി ഉയർന്നതിനെത്തുടർന്ന് സുരക്ഷ കർശനമാക്കി. ഇന്നലെ രാത്രിയോടെയാണ് ഗവർണർക്ക് വധഭീഷണി സന്ദേശമെത്തിയത്. ലോക്ഭവൻ ഉടൻതന്നെ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കുകയും ഗവർണറുടെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി വിലയിരുത്തുകയും ചെയ്തു. വധഭീഷണി നിലനിൽക്കെ തന്നെ, സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ ഇന്ന് കൊൽക്കത്ത നഗരത്തിലൂടെ നടക്കുമെന്ന് ലോക്ഭവൻ അറിയിച്ചു. ഭീഷണികൾക്ക് വഴങ്ങില്ലെന്ന പ്രഖ്യാപനവുമായാണ് ഗവർണറുടെ ഈ തീരുമാനം.അതിനിടെ, എൻഎസ്എസ് നേതൃത്വത്തിനെതിരേ നേരത്തെ ഉയർത്തിയ രൂക്ഷവിമർശനങ്ങളിൽ നിന്ന് ഗവർണർ പിന്നോട്ടുപോയി. തന്റെ പ്രസ്താവനകൾ വിവാദമാക്കേണ്ടതില്ലെന്നും എൻഎസ്എസിനോട് വ്യക്തിപരമായ പരാതികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി ലഭിക്കാത്തതിലുള്ള വിഷമം മാത്രമാണ് താൻ പങ്കുവച്ചതെന്ന് ആനന്ദബോസ് തിരുത്തി.നേരത്തെ ഡൽഹിയിൽ നടന്ന മന്നം അനുസ്മരണ പരിപാടിയിൽ എൻഎസ്എസ് നേതൃത്വത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. മന്നം സ്മാരകം എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണെന്നും ഗേറ്റ് കീപ്പറെ കാണാനല്ല…
Read Moreവേദിക്ക് പേരിടുന്നതിനായി 25 പൂക്കളുടെ പട്ടിക തയാറാക്കിയിട്ടും അതില്‍ താമര ഇല്ല: പേരിടാന്‍ പോലും സിപിഎമ്മിന് ഭയം; കലോത്സവ വേദികളില്‍ പ്രതിഷേധവുമായി ബിജെപി
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ക്ക് പേര് നൽകിയതിൽ ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയതിനെ വിമർശിച്ച് ബിജെപി. ദേശിയ പുഷ്പമായ താമരയെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബ് ആരോപിച്ചു. വേദിക്ക് പേരിടുന്നതിനായി 25 പൂക്കളുടെ പട്ടിക തയാറാക്കിയിട്ടും അതില്‍ താമര ഉള്‍പ്പെടുത്താത്തത് ‘വിവാദം ഭയന്നാണെന്ന’ സംഘാടക സമിതിയുടെ വിശദീകരണം സാംസ്കാരിക കേരളത്തിന് ഒട്ടും ചേര്‍ന്നതല്ലെന്ന് ജസ്റ്റിന് ജേക്കബ് ആരോപിച്ചു. കലയും സംസ്കാരവും ആഘോഷിക്കുന്ന വേദികളില്‍ പോലും ഇത്തരം രാഷ്ട്രീയ വിദ്വേഷം കലര്‍ത്തുന്നത് വരുംതലമുറയ്ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ്. സാംസ്കാരിക ബോധവും വിവേചനശക്തിയും വേണ്ട അധികാരികള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അത്യന്തം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ‘വിദ്യാരംഗം’ മാസികയുടെ ലോഗോയില്‍ നിന്ന് താമര നീക്കം ചെയ്തത് മുതല്‍ ആരംഭിച്ച നീക്കങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ ചെയ്യും. ഇത്തരം നീക്കങ്ങളില്‍ നിന്ന് അധികൃതര്‍…
Read Moreഎഐ അശ്ലീല ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ എക്സ് മറുപടി തൃപ്തികരമല്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഗ്രോക്ക് എഐ ചാറ്റ്ബോട്ട് അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് എക്സ് സമര്‍പ്പിച്ച മറുപടി തൃപ്തികരമല്ലെന്ന് കേന്ദ്ര സര്‍ക്കാർ. കേന്ദ്രത്തിന്റെ നോട്ടീസിനോട് വിശദമായ മറുപടിയാണ് മസ്ക് നല്‍കിയതെങ്കിലും പ്രധാന വിവരങ്ങള്‍ ഒഴിവാക്കിയതായാണ് വിമര്‍ശനം. ഗ്രോക്ക് എഐ വഴി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കം ചെയ്യാനും 72 മണിക്കൂറിനുള്ളില്‍ വിശദമായ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നല്‍കാനുമാണ് കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം ഗ്രോക്കിനോട് ആവശ്യപ്പെട്ടത്. ഗ്രോക്ക് എഐ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച വൈകിട്ട് അഞ്ചിനകം എക്സ് ദീര്‍ഘമായ മറുപടി സമര്‍പ്പിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പോസ്റ്റുകളും അശ്ലീല ചിത്രങ്ങളും നീക്കം ചെയ്യുന്നതിനുള്ള നയങ്ങളും വിശദീകരിച്ചു.
Read More“നെറികേട് കാണിക്കുന്നവരെനിലക്ക് നിർത്താൻ നേതൃത്വം തയാറാകണം’; സിപിഐയ്ക്ക് മുന്നറിയിപ്പുമായി സിപിഎം
തളിപ്പറമ്പ്: തളിപ്പറന്പിൽ സിപിഐക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം. നെറികേട് കാണിക്കുന്നവരെ നിലക്കുനിർത്താൻ സിപിഐ നേതൃത്വം ആർജ്ജവം കാണിക്കണമെന്നും ബിജെപി-ലീഗ്-കോൺഗ്രസ് പ്രവർത്തകരെ ചേർത്തുപിടിച്ച് സിപിഐയിലെ ചിലർ സർക്കാരിന്റെ മുഖത്ത് ചെളിവാരിയെറിയുകയാണെന്നും സിപിഎം നേതാക്കൾ തളിപ്പറന്പിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. പുതുവത്സരാഘോഷത്തിന്റെ മറവിൽ മാന്തംകുണ്ട് റസിഡൻസ് അസോസിയേഷന്റെ പേരിൽ അതിന്റെ രക്ഷാധികാരിയായി പ്രവർത്തിക്കുന്നു എന്നു പറയുന്ന ഒരു വ്യക്തിയും സിപിഐക്കാരനുമായ ആൾ കഴിഞ്ഞ കുറെ ദിവസങ്ങളായി സിപിഎമ്മിനും അതിന്റെ നേതൃത്വത്തിനുമെതിരായി നിരന്തരം നെറികെട്ട പ്രസ്താവനകൾ മാധ്യമങ്ങളിലൂടെ നട ത്തികൊണ്ടിരിക്കുകയാണ്. നവമാധ്യമങ്ങൾ മുഖേനെയും ദുഷ്പ്രചരണങ്ങൾ അഴിച്ചുവിടുന്നുണ്ട്. പോലീസിന്റെ നടപടിയെ ന്യായീകരിക്കാനോ തള്ളിക്കളയാനോ ഉള്ള ഉത്തരവാദിത്വം സിപിഎമ്മിനില്ല. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഇടപെടില്ല എന്ന രാഷ്ട്രീയ മര്യാദയുടെ ഭാഗമാണിത്. എന്നാൽ, എൽഡിഎഫ് സർക്കാരിലെ ഒരു ഘടകകക്ഷി എന്നനിലയിൽ പ്രവർത്തിക്കുന്ന സിപിഐയുടെ തളിപ്പറമ്പ് നേത്യത്വത്തിലെ ഒരു വിഭാഗം ഇതിനു വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചുകാണുന്നത്. വലതുപക്ഷത്തിന്റെ കയ്യിലെ…
Read Moreഅഞ്ച് വർഷത്തിനുള്ളിൽ 1500 കോച്ചുകൾ കൂടി: വന്ദേ ഭാരത് ചെയർകാറുകളുടെ ഉത്പാദനം നിർത്താനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു
പരവൂർ: വന്ദേ ഭാരത് ചെയർകാറുകകളുടെ ഉത്പാദനം നിർത്താനുള്ള മുൻ തീരുമാനം അടിയന്തിരമായി പിൻവലിച്ച് റെയിൽവേ മന്ത്രാലയം. പുതുതായി 120 ട്രെയിൻ സെറ്റുകൾ കൂടി പൂർത്തിയാക്കിയ ശേഷം ചെയർകാറുകളുടെ ഉത്പാദനം നിർത്താനാണ് നേരത്തേ തീരുമാനിച്ചത് – ഈ തീരുമാനമാണ് ഇപ്പോൾ റെയിൽവേ ഉപേക്ഷിച്ചിട്ടുള്ളത്. 2026 മുതൽ 2030 വരെയുള്ള അഞ്ച് വർഷ കാലയളവിനുള്ളിൽ 88 റേക്കുകൾക്ക് (ട്രെയിൻ സെറ്റുകൾ ) തുല്യമായ 1500 വന്ദേ ഭാരത് ചെയർകാർ കോച്ചുകൾ നിർമിക്കാൻ റെയിൽ മന്ത്രാലയം ബന്ധപ്പെട്ടവർക്ക് പുതുതായി നിർദേശം നൽകിക്കഴിഞ്ഞു. ഇതിൽ 720 കോച്ചുകൾ ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരിക്കും നിർമിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഇന്റർസിറ്റി റൂട്ടുകളിൽ സർവീസ് നടത്തുന്ന എല്ലാ ശതാബ്ദി എക്സ്പ്രസ് ട്രെയിനുകളുടെയും റേക്കുകളുടെ ഉത്പാദനം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. അവയ്ക്ക് പകരം വന്ദേ ഭാരത് റേക്കുകൾ ഏർപ്പെടുത്താനാണ് റെയിൽവേയുടെ തീരുമാനം. ഇപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്ന 88…
Read Moreസെൻസസ് നടപടികൾക്ക് തുടക്കം: ആദ്യഘട്ടം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ; ജാതി വിവരങ്ങളും ശേഖരിക്കും
ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ-സെൻസസ് 2027 – ഒന്നാം ഘട്ട നടപടികൾ ഏപ്രിലിൽ ആരംഭിക്കും. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ഒന്നാംഘട്ടം സെപ്റ്റംബർ 30ന് അവസാനിക്കും. വീടുകളുടെ പട്ടിക തയാറാക്കുന്ന ഹൗസ്ലിസ്റ്റിംഗ് നടപടികൾ ഇക്കാലയളവിലാണ് നടക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ചിരുന്നു. ഇത് പുനരാരംഭിക്കുന്നതോടെ രാജ്യം ഡിജിറ്റൽ സെൻസസിലേക്ക് പൂർണമായും മാറുകയാണ്. രണ്ട് ഘട്ടങ്ങൾആദ്യ ഘട്ടത്തിൽ വീടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുക. രണ്ടാം ഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും.ഓരോ സംസ്ഥാനത്തെയും വിവരശേഖരണം തുടങ്ങുന്നതിന് 15 ദിവസം മുമ്പ് പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി നൽകാൻ സൗകര്യമുണ്ടാകും. ഇതിനുശേഷമായിരിക്കും ഉദ്യോഗസ്ഥർ ഓരോ വീടുകളിലുമെത്തി വിവരങ്ങൾ ശേഖരിക്കുക. ജാതി തിരിച്ചുള്ള വിവരങ്ങൾ1931-ന് ശേഷം ഇതാദ്യമായാണ് രാജ്യവ്യാപകമായി സെൻസസിൽ ജാതി വിവരങ്ങൾ കൂടി ശേഖരിക്കുന്നത്. ഡിജിറ്റലായിട്ടായിരിക്കും രേഖപ്പെടുത്തുകയെന്ന് സർക്കാർ നേരത്തെ…
Read Moreകെഎസ്ആർടിസിയുടെ കടം തീരാൻ 2038 വരെ കാത്തിരിക്കണം; പലിശയായി അടച്ചത് തുകയുടെ എട്ടിരട്ടിയോളം
ചാത്തന്നൂർ: കെ എസ് ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിന്റെ കടം തീരാൻ 2038 വരെ കാത്തിരിക്കണം. കടമെടുത്ത തുകയുടെ എട്ട് ഇരട്ടിയിലധികം ഇതുവരെ പലിശയായി അടച്ചു കഴിഞ്ഞു. ഇനിയും ബാക്കി കടം അവസാനത്തെ ആഡിറ്റ് അനുസരിച്ച് 2787.58 കോടിയാണ്. കടം തീരും വരെ ജീവനക്കാരുടെ ഡി എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്ന് മാനേജ്മെന്റ് വൃത്തങ്ങൾ. 2008 -ലാണ് കെഎസ്ആർടിസി ബാങ്കുകളിൽ നിന്നും 300 കോടി കടമെടുത്തത്. എന്നാൽ 20 17- 18 വരെ ഒരു ചില്ലിക്കാശും അടച്ചില്ല. ഒടുവിൽ ബാങ്ക് കൺസോർഷ്യം കടവും പലിശയും ഉൾപ്പെടെ 3600 കോടിയായി നിജപ്പെടുത്തി. 2018 – 19 മുതൽ കെഎസ്ആർടി സി ദിവസം 1. 19 കോടി വീതം എസ്ബിഐയിൽ അടച്ചു കൊണ്ടിരിക്കയാണ്. മാസം 36 കോടിയോളം ബാങ്ക് കൺസോർഷ്യത്തിന് അടച്ചു കൊണ്ടിരിക്കയാണെന്ന് ഫിനാൻഷ്യൻ കൺട്രോളറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ.…
Read More