കണ്ണൂർ: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. സുകുമാരൻനായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുവിരുദ്ധ രാഷ്ട്രീയമായിരുന്നു. അതൊന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായം അംഗീകരിക്കില്ലെന്ന് അന്നേ ഞങ്ങൾ വ്യക്തമാക്കിയിട്ടുള്ളതായും ലേഖനത്തിൽ പറയുന്നു. മതവിശ്വാസം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ യുഡിഎഫും ബിജെപിയും മത്സരിക്കുന്നതാണു കണ്ടത്. വർഗീയ ധ്രുവീകരണവും സാന്പത്തിക പരിഷ്കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എൻഎസ്എസിനെപ്പോലുള്ള സമുദായ സംഘടനകൾ നോക്കുന്നില്ല. ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാന്പത്തിക ഉദാരവത്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്്ട്രീയത്തിന്റെ വാലാകാൻ സമുദായസംഘടനകൾ ശ്രമിക്കുന്നു. അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താല്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരൻ നായരെപ്പോലുള്ള നേതാക്കൾ മനസിലാക്കണം. എൻഎസ്എസ് സ്വീകരിച്ചിരുന്ന സമദൂരം എന്ന നയം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിന്റെ കൂടെച്ചേരാൻ എൻഎസ്എസിന് കഴിയില്ലെന്നാണു കരുതുന്നത്. കാരണം…
Read MoreCategory: Loud Speaker
കുംഭമേളയെ ഞെട്ടിച്ച് കോവിഡ്; മുഖ്യ സന്യാസി അടക്കം മരിച്ചു; ഒരു വിഭാഗം പിൻമാറി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ സൂപ്പർ സ്പ്രെഡിനുള്ള സാധ്യത ഏറിയതിനാൽ കുംഭമേള ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ തീരുമാനിച്ചു. 13 പ്രധാന അഖാഢകളിൽ ഒന്നായ നിരഞ്ജിനി അഖാഢയാണ് നാളെ മേള സമാപിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. അഖാഢ പരിഷത്തിന്റെ അന്തിമ തീരുമാനത്തോടെ മേള സമാപിച്ചേക്കും. ഹരിദ്വാറിലെ കോവിഡ് വ്യാപനത്തിന്റെ രൂക്ഷമായ സ്ഥിതി കണക്കിലെടുത്ത് കുംഭമേള അവസാനിപ്പിക്കുകയാണെന്ന് നിരഞ്ജിനി അഖാഢ സെക്രട്ടറി രവീന്ദ്രപുരി മഹാരാജ് പറഞ്ഞു. ഈ മാസം 30 വരെ കുഭമേള നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ഇവിടെ കഴിഞ്ഞദിവസം മാത്രം 1700ലേറെ പുതിയ കേസുകൾ സ്ഥിരീകരിച്ചു. ചടങ്ങുകൾ അവസാനിപ്പിച്ചാൽ തീർഥാടകർ മടങ്ങിപ്പോകും എന്ന കണക്കുകൂട്ടലിലാണ് സംഘാടകർ. മുഖ്യൻ മരിച്ചു, നിർവാണി അഖാഢ പിൻവാങ്ങി ഹരിദ്വാർ: മുഖ്യ സന്യാസിയായ മഹാമണ്ഡലേശ്വർ കപിൽദേവ് ദാസിന്റെ മരണത്തോടെ മഹാ കുംഭമേളയിൽനിന്നു പിൻവാങ്ങാൻ രണ്ടാമത്തെ വലിയ അഖാഢയായ നിർവാണി തീരുമാനിച്ചു. കുംഭമേള വേദിക്കടുത്ത് സ്വകാര്യ കേന്ദ്രത്തിൽ കോവിഡ് ബാധയെത്തുടർന്നാണ് 65കാരനായ…
Read Moreചികിത്സ തേടുന്നവരിൽ 90 % ആളുകൾക്കും കോവിഡ്; ആരോഗ്യ പ്രവർത്തകരും രോഗബാധിതർ; ആശങ്ക പ്രകടിപ്പിച്ച് എയിംസ് ഡയറക്ടർ
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹി എയിംസിലെ സ്ഥിതി ഏറെ ഗുരുതരമെന്ന് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയ. ചികിത്സ തേടുന്നവരിൽ 90% ആളുകൾക്കും കോവിഡ് പോസിറ്റീവാണെന്നും എയിംസിലെ നിരവധി ആരോഗ്യപ്രവർത്തകരും രോഗബാധിതരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യൻ നിർമിത സ്പുട്നിക് 5 വാക്സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസിഡർ ബാല വേങ്കിടേഷ് വർമ അറിയിച്ചു. വാക്സിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.മേയിൽ വാക്സിന്റെ നിർമാണം വർധിപ്പിക്കും. പ്രതിമാസം 50 ദശലക്ഷം വാക്സിൻ നിർമിക്കുമെന്നും വേങ്കിടേഷ് പറഞ്ഞു. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് റഷ്യൻ നിർമിത സ്പുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയത്.
Read Moreമകളെ മാനഭംഗപ്പെടുത്തി, പ്രതിയുടെ വീട്ടിൽക്കയറി പിതാവ് ആറു പേരെ വെട്ടിക്കൊന്നു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
വിശാഖപട്ടണം: മകളെ മാനഭംഗപ്പെടുത്തിയ പ്രതിയുടെ കുടുംബത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ ആറു പേരെ വെട്ടിക്കൊന്ന് പിതാവ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ ജുട്ടഡ ഗ്രാമത്തിലാണു സംഭവം. ബട്ടിന അപ്പല രാജുവാണു കൂട്ടക്കൊലപാതകം നടത്തിയത്. ഇന്നലെ യാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബമ്മിഡി രമണ(60), ഉഷാ റാണി(35), അല്ലു രമാദേവി(53), എൻ. അരുണ(37), ഉഷാറാണിയുടെ മക്കളായ ഉദയ്(രണ്ട്), ഉർവിഷ(ആറു മാസം) എന്നിവരാണു കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം അപ്പല രാജു പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വലിയ അരിവാൾകൊണ്ടാണ് അപ്പല രാജു ആറു പേരെയും വെട്ടിക്കൊന്നത്. ഇയാളുടെ മകളെ ഈ കുടുംബത്തിലെ വിജയ് എന്നയാൾ വിവാഹംവാഗ്ദാനം നല്കി രണ്ടു വർഷംമുന്പ് മാനഭംഗപ്പെടുത്തിയതായി ആരോപണമുയർന്നു. ഇതു ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും വിജയ്ക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് വിജയ് മറ്റൊരാളെ വിവാഹം ചെയ്തു. തുടർന്ന് ഇരു കുടുംബങ്ങളും…
Read Moreകേന്ദ്രത്തിന്റെ വാക്സിനേഷൻ ഉത്സവം തട്ടിപ്പ്; പിഎം കെയേഴ്സ് എന്താണ് ചെയ്യുന്നതെന്ന രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
കേന്ദ്രത്തിന്റെ വാക്സിനേഷൻ ഉത്സവം തട്ടിപ്പ്; പിഎം കെയേഴ്സ് എന്താണ് ചെയ്യുന്നതെന്ന രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന വാക്സിനേഷൻ ഉത്സവം തട്ടിപ്പാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതിയായ കിടക്കകളും മെഡിക്കൽ ഓക്സിജനും വാക്സിനുകളും ലഭ്യമല്ലാതെ കേന്ദ്രത്തിന്റെ പോരായ്മ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. എന്നാൽ വാക്സിൻ ഉത്സവം എന്ന പേരിൽ തട്ടിപ്പ് നടത്തുകയാണെന്നും രാഹുൽ ട്വിറ്ററിൽ പറഞ്ഞു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപം നല്കിയ പിഎം കെയേഴ്സ് എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ചോദിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ വീണ്ടും എത്തിയത്.
Read Moreമാസ് ടെസ്റ്റിന് സർക്കാർ! രണ്ടു ദിവസത്തിനുള്ളിൽ രണ്ടരലക്ഷം കോവിഡ് പരിശോധന
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമായതിനിടെ മാസ് ടെസ്റ്റിന് സർക്കാർ തീരുമാനിച്ചു. വരുന്ന രണ്ടു ദിവസത്തിനുള്ളിൽ രണ്ടരലക്ഷം പേർക്ക് പരിശോധന നടത്തും. രോഗവ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലായിരിക്കും കൂടുതൽ പരിശോധന നടത്തുക. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തവരെയും പരിശോധനയ്ക്ക് വിധേയരാക്കും. ബുധനാഴ്ച സംസ്ഥാനത്ത് 8,778 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ ഉയർന്നിരുന്നു. 13.45 ശതമാനമാണ് വ്യാഴാഴ്ചയുണ്ടായത്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ രോഗികൾ 1,000 കടക്കുകയും ചെയ്തു. രോഗവ്യാപനം കൂടിയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങളും കടുപ്പിച്ചിരുന്നു. ബസും ട്രെയിനും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ സീറ്റിംഗ് പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റില്ല. നിന്നുള്ള യാത്ര പൂർണമായി തടയാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. പൊതുപരിപാടികൾ അനുവദിക്കില്ല. വിവാഹ ചടങ്ങിൽ പങ്കാളിത്തം 100 പേരാക്കി ചുരുക്കി. കടകൾ രാത്രി ഒൻപതിന് ശേഷം തുറക്കാൻ പാടില്ല തുടങ്ങിയ…
Read Moreതടവറയിലും വൈറസ് ഭീതി! മഹാരാഷ്ട്രയിൽ 198 തടവുകാർക്കും 86 ജയിൽ ജീവനക്കാർക്കും കോവിഡ്
മുംബൈ: മഹാരാഷ്ട്രയിൽ 198 തടവു പുള്ളികൾക്കും 86 ജയിൽ ജീവനക്കാർക്കും കോവിഡ്. സംസ്ഥാന ജയിൽ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെ ഏഴ് തടവുപുള്ളികളും എട്ട് ജയിൽ ജീവനക്കാരും കോവിഡ് ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയിൽ ഇതുവരെ 1,326 തടവുപുള്ളികൾക്കും 3,112 ജയിൽ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നൽകിയതായും ജയിൽ വകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 58,952 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 278 പേർ മരിക്കുകയും ചെയ്തു.
Read Moreമന്ത്രി സുനിൽകുമാറിനു വീണ്ടും കോവിഡ്! മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും കോവിഡ്; ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും…
തൃശൂർ: രണ്ടാമതും കോവിഡ് ബാധിച്ചതിനെ തുടർന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാറിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തിനും മകനും കോവിഡ് പോസിറ്റീവ് ആയത്. നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് വിമുക്തരാകുന്നതുവരെ ഇരുവരും ആശുപത്രിയിൽ തുടരും. മന്ത്രി സുനിൽകുമാറിന് കഴിഞ്ഞ സെപ്റ്റംബർ 23ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് രോഗം ഭേദമായി. കോവിഡ് വാക്സിൻ എടുക്കുന്നതിന് ഇന്ന് ബുക്ക് ചെയ്തിരുന്നതാണ്. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ ടെസ്റ്റ് ചെയ്തതെന്ന് വി.എസ്. സുനിൽകുമാർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ കോവിഡ് വന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെയാണ് മന്ത്രി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നത്. നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുമായി സന്പർക്കത്തിൽ വന്നവർ പരിശോധിക്കണമെന്നും, സ്വയം നിരീക്ഷണത്തിൽ പോകണമെന്നും മന്ത്രി അഭ്യർഥിച്ചു.
Read Moreസംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത! 40 കിലോമീറ്റർ വേഗതയിൽകാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Read Moreകോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം! മൃതദേഹങ്ങൾ സംസ്കരിക്കാൻ സൗകര്യമില്ലാതെ ബന്ധുക്കൾ അലയുന്നു… (വീഡിയോ )
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആശുപത്രി കിടക്കകൾക്കും ശ്മശാന ങ്ങൾക്കും ക്ഷാമമെന്ന് റിപ്പോർട്ടുകൾ. രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ആശുപത്രികൾക്കു പുറത്ത് നീണ്ട നിരയായി കിടക്കുന്നതും, മറുവശത്ത് മൃതദേഹങ്ങൾ അടക്കം ചെയ്യാൻ സ്ഥലമില്ലാതെ ബന്ധുക്കൾ നരകിക്കുന്നതും വാർത്തയാവുകയാണ്. ആശുപത്രികളിൽ രോഗികളുടെ ബന്ധുക്കൾ കിടക്കകൾക്കുവേണ്ടി കലഹിക്കുന്നതായും ചിലയിടങ്ങളിൽ തെരുവുകളിൽപോലും രോഗികൾക്ക് ഓക്സിജൻ നൽകുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഗുജറാത്തിലെ സൂററ്റിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ സൗകര്യമില്ലാതെ ബന്ധുക്കൾ വലയുകയാണ്. ദഹിപ്പിക്കാനുള്ള ലോഹക്കൂടുകൾ ദിവസം മുഴുവൻ ഉപയോഗിച്ച് ഉരുകിപ്പോകുന്ന സ്ഥിതിയാണ്. ഡൽഹിയിലും സംസ്കാരച്ചടങ്ങുകൾ പ്രതിസന്ധിയിലായി. ദഹിപ്പിക്കാൻ സൗകര്യമുള്ള ഏറ്റവും വലിയ പൊതു ശ്മശാനമായ നിഗംബോധ് ഘട്ടിൽ പ്രതിദിന സംസ്കാരങ്ങളുടെ എണ്ണം കുതിച്ചുയർന്നതോടെ ആവശ്യത്തിനുള്ള സാമഗ്രികൾ കിട്ടാതായി. ഐടിഒയ്ക്കു സമീപമുള്ള ഏറ്റവും വലിയ ശ്മശാനത്തിൽ മണ്ണുമാന്തിയന്ത്രം നിരന്തരം കുഴിയെടുക്കുകയാണ്. എന്നാൽ ഇവിടെ സ്ഥലം ഇല്ലാതായ സ്ഥിതിയാണ് ഇപ്പോൾ.
Read More