തലശേരി: കതിരൂർ നാലാം മൈലിൽ ബോംബ് നിർമാണത്തിനിടയിലുണ്ടായ സ്ഫോടനത്തിൽ സിപി എം പ്രവർത്തകന്റെ രണ്ടു കൈപ്പത്തികളും തകർന്നു. നാലാം മൈൽ പറമ്പത്ത് കോളനിയിലെ നിജേഷ് എന്ന മാരിമുത്തു (38) വിനെയാണ് ഇരു കൈപ്പത്തികളും തകർന്ന് അതീവ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകനായ ഒരാളെ കതിരൂർ സിഐ ബി.കെ. ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. നിജേഷിനു പുറമെ വിജീഷ്, ആകാശ്,ഗൾഫിൽ നിന്നും വന്നൊരാൾ, മറ്റൊരാൾ എന്നിവർ ചേർന്ന് ബോംബ് നിർമിക്കുന്നതിനിടയിലാണ് സ്ഫോടനമെന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. മാലിന്യം ഉപയോഗിക്കുന്ന ടാങ്കിൽ കൈകൾ കടത്തി ബോംബ് കെട്ടുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ കേട്ടതായി നാട്ടുകാർ പറഞ്ഞു. സ്ഫോടനത്തിൽ വേസ്റ്റ് ടാങ്കിന്റെ മൂടി തകർന്നിട്ടുണ്ട്. ഇരു കൈകളും…
Read MoreCategory: Loud Speaker
മുഖ്യമന്ത്രി കോവിഡ് മുക്തനായി! കണ്ണൂരിലെ വീട്ടില്‍ ഒരാഴ്ചത്തെ ക്വാറന്റൈനില്‍ തുടരും; ആരോഗ്യപ്രശ്നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും അധികൃതര്‍
കോഴിക്കോട് : കോവിഡ് മുക്തനായതിനെ ത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി വിട്ടു. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്ചത്തെ ക്വാറന്റൈനില്‍ തുടരും. അതിന് ശേഷമേ പൊതുരംഗത്ത് സജീവമാവുകയുള്ളൂ. മുഖ്യമന്ത്രിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. പ്രത്യേക മെഡിക്കല്‍സംഘമാണ് അദ്ദേഹത്തെ പരിചരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും ഭര്‍ത്താവ് മുഹമ്മദ് റിയാസിനും രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്. കോവിഡ് മുക്തനായതിനെ തുടര്‍ന്ന് അദ്ദേഹം എല്ലാവരോടും നന്ദി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മികച്ച രീതിയിലുള്ള പരിചരണമാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും നല്‍കിയതെന്നും ഈ ഘട്ടത്തില്‍ മാനസികമായി വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നു…
Read Moreവാക്സിൻ സ്വീകരിച്ച ആറു സ്ത്രീകളില്‍ രക്തം കട്ടപിടിക്കുന്നു! ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ വിതരണം നിറുത്തി
വാഷിംഗ്ടൺ: വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് ജോൺസൺ ആന്‍ഡ് ജോൺസൺ കോവിഡ്-19 വാക്സിൻ വിതരണം യുഎസിൽ തത്കാലത്തേക്കു നിറുത്തി. വാക്സിൻ സ്വീകരിച്ച ആറു സ്ത്രീകളിലാണു രക്തം കട്ടപിടിച്ചതെന്നു സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസിപി), ഫുഡ് ആൻഡ് അഡ്മിനിസ്ട്രേറ്റഷൻ ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. രക്തം കട്ടപിടിച്ചവരിൽ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയു കയും ചെയ്തു. ഇതുവരെ 68 ലക്ഷം ഡോസ് ജോൺസൺ ആൻഡ് ജോൺസൻ വാക്സിൻ യുഎസിൽ നൽകിക്കഴിഞ്ഞു. നേരത്തെ വാക്സിനു പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ജോൺസൺ ആൻഡ് ജോൺസൺ വാക്സിനു പകരം മറ്റുള്ളവ നൽകാൻ വാക്സിൻ വിതരണ കേന്ദ്രങ്ങൾക്കു നിർദേശം നൽകി. മോഡേണ, ഫൈസർ കന്പനികളുടെ വാക്സിനാണു യുഎസ് അനുമതി നൽകിയിരിക്കുന്നത്. സിഡിസിപിയുടെ നേതൃത്വത്തിൽ ബുധനാഴ്ച അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ യൂറോപ്പിൽ വിതരണം…
Read Moreആശുപത്രിയിലെ പകുതിയിലേറെ ജീവനക്കാർക്കും കോവിഡ്! കോവിഡ് പരിശോധനയ്ക്കു സ്രവം ശേഖരിച്ചത് തോട്ടക്കാരൻ
റെയ്സൺ (മധ്യപ്രദേശ്): ജീവനക്കാരുടെ ക്ഷാമംമൂലം ആശുപത്രിയിലെ തോട്ടക്കാരന് കോവിഡ് പരിശോധനയ്ക്കെത്തിയവരുടെ സ്രവ സാംപിൾ ശേഖരിക്കേണ്ടിവന്നു. സാഞ്ചിയിലെ സർക്കാർ ആശുപത്രിയിലാണു സംഭവം. ആരോഗ്യമന്ത്രി പി. പ്രഭുറാം ചൗധരിയുടെ മണ്ഡലത്തിലാണു സാഞ്ചി. തിങ്കളാഴ്ച ഹൽകി റാം സ്രവം ശേഖരിക്കുന്ന വീഡിയോ പ്രദേശിക ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. ആശുപത്രിയിലെ പകുതിയിലേറെ ജീവനക്കാർക്കും കോവിഡാണ്. മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. ഇതിനാലാണ് തോട്ടക്കാരനെ സ്രവമെടുക്കാൻ ചുമതലപ്പെടുത്തിയതെന്നു ബ്ലോക്ക് മെഡിക്കൽ ഓഫീസർ രാജ്യശ്രീ ടിഡ്കെ പറഞ്ഞു. ബിഎംഒ പറഞ്ഞിട്ടാണ് സ്രവമെടുത്തതെന്നു ഹൽകി റാം പറഞ്ഞതിനു പിന്നാലെയായിരുന്നു രാജ്യശ്രീയുടെ പ്രതികരണം. വിവാദങ്ങൾക്കിടെ ചൊവ്വാഴ്ചയും ഹൽകി സ്രവമെടുക്കൽ തുടർന്നു. ഇതിനിടെ, ദാമോഹ് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഇന്നലെ മന്ത്രി പ്രഭുറാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എന്നാൽ, ജീവനക്കാരുടെ ക്ഷാമത്തെക്കുറിച്ചു പ്രതികരിക്കാൻ മന്ത്രി തയാറായില്ല.
Read Moreഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഓഫീസ് അസിസ്റ്റന്റിനും നിയമനം നൽകി ജലീൽ! വിവാദമായപ്പോൾ ജലീലിന്റെ മറുപടി ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ കെ.ടി. അദീബിനൊപ്പം ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഓഫീസ് അസിസ്റ്റന്റിനും നിയമനം നൽകി മന്ത്രി കെ.ടി. ജലീൽ. അദീബിനൊപ്പം ജനറൽ മാനേജരുടെ ഇന്റർവ്യൂവിൽ പങ്കെടുത്ത ഉയർന്ന യോഗ്യതയുള്ള പി. മോഹനന് ഡെപ്യൂട്ടി മാനേജർ തസ്തികയിലാണ് നിയമനം നൽകിയത്. നിയമ പ്രശ്നം ഉണ്ടാക്കാതിരിക്കാനായിരുന്നു നിയമനം. എന്നാൽ, ഡെപ്യൂട്ടി മാനേജർ തസ്തികയിൽ എത്താൻ മോഹനന് താത്പര്യമുണ്ടായിരുന്നില്ല. തുടർന്ന് ഇദ്ദേഹത്തിനു പകരമായാണ് ഓഫീസ് അസിസ്റ്റന്റായ വ്യക്തിക്ക് ഇതേ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നൽകിയത്. ഇതു വിവാദമായപ്പോൾ ഇദ്ദേഹത്തിന് എംബിഎ ഉള്ളതിനാലാണ് നിയമനം നൽകിയതെന്നായിരുന്നു കെ.ടി. ജലീലിന്റെ മറുപടി. രണ്ടര വർഷത്തോളം നീണ്ട ബന്ധുനിയമന വിവാദത്തിന് ഒടുവിലാണ് ഇന്നലെ ജലീൽ രാജിവച്ചത്. മന്ത്രിപദവിക്കൊപ്പം വിവാദങ്ങളെയും അദ്ദേഹം ഒപ്പം കൂട്ടി. തദ്ദേശ വകുപ്പു മന്ത്രിയായിരുന്ന ജലീലിന്റെ നടപടികൾക്കെതിരേ സിപിഎം ഭരിക്കുന്ന തദ്ദേശ സ്ഥാപന ഭരണ…
Read Moreജലീലിന്റെ രാജിക്കു വഴിവച്ചതു കോടിയേരിയുടെ കർശന നിലപാട്! ഇ.പി. ജയരാജനു ലഭിക്കാത്ത ആനുകൂല്യം ജലീലിന് നൽകുന്നതിനെതിരേയും പാർട്ടിയിൽ പ്രതിഷേധം
എം.പ്രേംകുമാർ തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനു രാജിവയ്ക്കേണ്ടി വന്നതു സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കർക്കശ നിലപാടിനെത്തുടർന്ന്. ജലീലിന്റെ രാജിയെ സംബന്ധിച്ചു പാർട്ടിയിൽ ശക്തമായ രണ്ടഭിപ്രായം രൂപപ്പെട്ടെങ്കിലും കോടിയേരിയുടെ ഉറച്ച നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജലീലിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും കോടിയേരിക്കൊപ്പം ചേർന്നതോടെ തന്റെ വിശ്വസ്തനായ മന്ത്രി ജലീലിനെ പിണറായിക്കു കൈവിടേണ്ടി വന്നു. ഹൈക്കോടതി വിധിക്കു കാക്കാതെ രാജിവയ്ക്കാൻ ജലീലിനോടു നിർദേശിച്ചതും കോടിയേരി തന്നെയാണ്. കെ.ടി. ജലീൽ മന്ത്രിയായി തുടരുന്നതു പൊതുസമൂഹത്തിനു മുന്നിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തൽ കോടിയേരിയടക്കമുള്ള സിപിഎം നേതാക്കൾക്കുണ്ടായിരുന്നു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മന്ത്രി എ.കെ. ബാലൻ ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടാണു സ്വീകരിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവനും മന്ത്രിയെ പിന്തുണച്ചു. എന്നാൽ പാർട്ടി വേദികളിൽ ആലോചിക്കാതെ ഒരു…
Read Moreഗുണ്ടാത്തലവൻ പുന്നമട അഭിലാഷിന്റെ കൊലപാതകം: രാഷ്ട്രീയ ബന്ധം ചർച്ചയാകുന്നു
മങ്കൊമ്പ് : കൈനകരിയിലെ ഗുണ്ടാത്തലവനെ വീട്ടിൽ കയറി അടിച്ചുകൊന്ന കേസുമായി ബന്ധപ്പെട്ടു നാലു പ്രതികളെ കസ്റ്റഡിയിലെടുത്തു. രണ്ടു കൊലപാതകങ്ങൾ അടക്കം 25 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ പുന്നമട അഭിലാഷാ(42)ണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ടു കൈനകരി സ്വദേശികളായ നാലുപേരെയാണ് അമ്പലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തത്. കൈനകരി മഴുവൻ ചേരിച്ചിറയിൽ മനോഹരന്റെ മകൻ മജു (29), കൈനകരി അത്തിത്തറയിൽ മത്തായിയുടെ മകൻ ജയേഷ് (34) ജയേഷിന്റെ സഹോദരൻ അജേഷ് (31), കൈനകരി അത്തിത്തറയിൽ ബാബുവിന്റെ മകൻ സുരേഷ് (28) എന്നിവരാണ് പോലീസ് പിടിയിലായതെന്നാണ് സൂചന. ദേഹോപദ്രവം ഏൽപ്പിക്കാൻ കരുതിക്കൂട്ടി എത്തിയ സംഘത്തിന്റെ മർദ്ദനമാണ് മരണകാരണമെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയാലേ കൃത്യമായി മരണകാരണം പറയാൻ കഴിയുകയുള്ളൂവെന്നും അന്വേഷണച്ചുുമതലമുള്ള അമ്പലപ്പുഴ ഡി വൈ എസ് പി സുരേഷ് കുമാർ പറഞ്ഞു. ഞായറാഴ്ച രാത്രി 12.15 ഓടെ അഭിലാഷിന്റെ ഭാര്യ…
Read Moreആറന്മുളയില് 23 പേര്‍ക്ക് വീണ്ടും പോസ്റ്റല്‍ ബാലറ്റ്! പോളിംഗ് ഉദ്യോഗസ്ഥർ എത്രതവണ വോട്ട് ചെയ്യണം?!
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ ഇരട്ടവോട്ടുകളും ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ എത്തി വോട്ടു ചെയ്തവര്‍ക്ക് വീണ്ടും തപാല്‍ ബാലറ്റുകളും. പരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ നിയമനടപടിക്കൊരുങ്ങി യുഡിഎഫ്. ഏപ്രില്‍ 1, 2, 3 തീയതികളില്‍ പത്തനംതിട്ട മാര്‍ത്തോമ്മ ഹൈസ്കൂളിലെ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ വോട്ടു ചെയ്ത 23 ഉദ്യോഗസ്ഥര്‍ക്കാണ് വരണാധികാരിയുടെ ഓഫീസ് വീണ്ടും പോസ്റ്റല്‍ ബാലറ്റ് അയച്ചതായി പരാതി ഉണ്ടായത്.ഇതിന്റെ തെളിവുകള്‍സഹിതം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്‍ക്ക് പരാതി നല്‍കിയതായി യുഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ വി.ആര്. സോജി പത്രസമ്മേളനത്തില്‍ അറിയിച്ചു. 23 പേര്‍ക്കും അടിയന്തരമായി വരണാധികാരി നോട്ടീസ് അയച്ച് ബാലറ്റ് പേപ്പറുകള്‍ തിരികെ വാങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാലറ്റ് തിരികെ നല്‍കാതെ വോട്ട് ചെയ്യുന്നവരുടെ പേരില്‍ ജനപ്രാതിനിധ്യനിയമം 62 (4) പ്രകാരം കേസ് എടുക്കണം. ആറന്മുള മണ്ഡലത്തില്‍ മാത്രം 80 വയസിനു മുകളിലുളള…
Read Moreനടനും സംവിധായകനുമായ കുമരജന്‍ മരിച്ച നിലയിൽ! കുമരജന്‍ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍
ചെന്നൈ: നടനും സംവിധായകനുമായ കുമരജന്‍ (35) മരിച്ച നിലയിൽ. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമി ഴ്ചിത്രം നിര്‍മിച്ചിരുന്നു. ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
Read Moreശിവകുമാറിന്റെ ധീരതയില്‍ രക്ഷപെട്ടത് ആറുപേരുടെ ജീവന്! പൈലറ്റ് കെ.ബി. ശിവകുമാറിന് അഭിനന്ദനപ്രവാഹം
പൊൻകുന്നം: യൂസഫലിയുടെ ഹെലികോപ്റ്റർ മനോധൈര്യം കൈവിടാതെ ചതുപ്പിലേക്കിറക്കിയ ചിറക്കടവ് സ്വദേശി പൈലറ്റ് കെ.ബി. ശിവകുമാറിന് അഭിനന്ദനപ്രവാഹം. ചിറക്കടവിന് അഭിമാനമായി മാറിയ ശിവകുമാറിനെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കാൻ നാട്ടുകാർ മറന്നില്ല. ശിവകുമാറിന്റെ ധീരതയിൽ ആറുപേരുടെ ജീവൻ രക്ഷപ്പെട്ടപ്പോൾ അഭിമാനം ചിറക്കടവ് ഗ്രാമത്തിനുകൂടി സ്വന്തമാണെന്ന് നാട്ടുകാർ പറയുന്നു. അപകടം കഴിഞ്ഞയുടൻ ശിവകുമാർ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും ശിവകുമാറിനെ പോയി കാണുകയും ചെയ്തുവെന്ന് ജ്യേഷ്ഠൻ ശശികുമാർ പറഞ്ഞു. ചിറക്കടവ് കോയിപ്പുറത്ത് മഠത്തിൽ ഭാസ്കരൻനായരുടെയും ഭവാനിയമ്മയുടെയും മകനാണ് ശിവകുമാർ. സൈനിക സേവനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം ഡൽഹിയിൽ റെലിഗേർ എന്ന ഫ്ലൈറ്റ് കമ്പനിയിൽ ജോലി ചെയ്തു. അക്കാലത്ത് ഡൽഹിയിൽ വിവിഐപിമാരുടെ ഫ്ലൈറ്റ് പറത്തലായിരുന്നു പ്രധാന ചുമതല. പ്രധാന മന്ത്രി നരേന്ദ്രമോദി, സോണിയ ഗാന്ധി, ലാലുപ്രസാദ് യാദവ് തുടങ്ങിയവരുടെ യാത്രകളിൽ പൈലറ്റായി ശിവകുമാർ സേവനം ചെയ്തു. പിന്നീട് എം.എ. യൂസഫലിയുടെ പൈലറ്റായി സേവനം തുടങ്ങുകയായിരുന്നു. എറണാകുളത്താണ്…
Read More