ടേക്ക് ഓഫിനിടെ ചൈനയില്‍ വിമാനത്തിനു തീപിടിച്ചു ! ആളുകള്‍ രക്ഷപ്പെട്ടോടുന്ന ദൃശ്യങ്ങള്‍ പുറത്ത്…

ചൈനയിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെ ടിബറ്റന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു.

യാത്രക്കാരില്‍ ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു.113 യാത്രക്കാരും ഒമ്പത് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു.

രാവിലെ എട്ടു മണിയോടെയാണ് സംഭവം. ചൈനീസ് നഗരമായ ചോങ്ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി തീപിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തി തീ അണച്ചു. തീനാളങ്ങള്‍ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയപ്പെട്ട് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

മാര്‍ച്ചില്‍ ചൈനയിലെ കുന്‍മിങ്ങില്‍നിന്ന് പറന്നുയര്‍ന്ന വിമാനം മലഞ്ചെരുവില്‍ തകര്‍ന്നുവീണ് 132 യാത്രക്കാര്‍ മരിച്ചിരുന്നു.

Related posts

Leave a Comment