വാ​ട്സ്ആ​പ്പ്, ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍ അ​ട​ക്ക​മു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ പാ​കി​സ്ഥാ​ന്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു; കാരണമായി ചൂണ്ടിക്കാട്ടുന്നത്…

  ഇ​സ്ലാ​മാ​ബാ​ദ്: വെ​ള്ളി​യാ​ഴ്ച (ഏ​പ്രി​ല്‍ 16 മു​ത​ൽ) രാ​വി​ലെ 11 മു​ത​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ നി​രോ​ധി​ച്ചു. ഇ​സ്ലാ​മി​ക പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ വാ​ട്സ്ആ​പ്പ്, ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍, ടി​ക് ടോ​ക്ക്, ഇ​ന്‍​സ്റ്റാ​ഗ്രാം, യൂ​ട്യൂ​ബ് എ​ന്നി​വ​യാ​ണ് ത​ട​ഞ്ഞ​ത്. നി​രോ​ധ​നം താ​ത്ക്കാലിക​മാ​ണെ​ങ്കി​ലും ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു താ​ല്‍​ക്കാ​ലി​ക നി​രോ​ധ​നം നി​ല​വി​ല്‍ വ​രു​ന്ന​ത്. രാ​ജ്യ​ത്തു​ട​നീ​ളം നി​രോ​ധ​നം ഉ​ട​ന്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്താ​ന്‍ പാ​കി​സ്ഥാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പാ​കി​സ്ഥാ​ന്‍ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ളും, ലാ​പ്‌​ടോ​പ്പു​ക​ളും ഉ​ള്‍​പ്പെ​ടെ ഏ​ത് ഉ​പ​ക​ര​ണ​ത്തി​ലും മൊ​ബൈ​ല്‍ ഡാ​റ്റ അ​ല്ലെ​ങ്കി​ല്‍ ബ്രോ​ഡ്ബാ​ന്‍​ഡ് അ​ല്ലെ​ങ്കി​ല്‍ വൈ​ഫൈ ക​ണ​ക്ഷ​നു​ക​ള്‍ വ​ഴി പാ​ക്കി​സ്ഥാ​നി​ല്‍ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ഇ​തി​ന​ര്‍​ത്ഥം.

Read More

കും​ഭ​മേ​ള ച‌​ട​ങ്ങു​ക​ൾ പ്ര​തീ​കാ​ത്മ​ക​മാ​ക്ക​ണം; കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ച​ട​ങ്ങു​ക​ൾ വെ​ട്ടി​ച്ചു​രു​ക്ക​ണ​മെന്ന അഭ്യർഥനയുമായി പ്ര​ധാ​ന​മ​ന്ത്രി

  ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കും​ഭ​മേ​ള ച​ട​ങ്ങു​ക​ൾ പ്ര​തീ​കാ​ത്മ​ക​മാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ച​ട​ങ്ങു​ക​ൾ വെ​ട്ടി​ച്ചു​രു​ക്ക​ണ​മെ​ന്നും മോ​ദി അ​ഭ്യ​ർ​ഥി​ച്ചു. ജു​ന അ​ഖാ​ര​യി​ലെ ആ​ചാ​ര്യ മ​ഹാ​മ​ണ്ഡ​ലേ​ശ്വ​ർ സ്വാ​മി അ​വ​ധേ​ശാ​ന​ന്ദ ഗി​രി​യു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കും​ഭ​മേ​ള​യ്ക്ക് വ​ലി​യ ജ​ന​ക്കൂ​ട്ട​മെ​ത്തു​ന്ന സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്ക​ണ​മെ​ന്ന് സ്വാ​മി അ​വ​ധേ​ശാ​ന​ന്ദ ഗി​രി ആ​വ​ശ്യ​പ്പെ​ട്ടു. മേ​ള​വേ​ദി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

സി​പി​എം രാ​ജ്യ​സ​ഭാ സ്ഥാ​നാർ​ഥി​ക​ളാ​യി; ജോ​ൺ ബ്രി​ട്ടാ​സും വി.​ശി​വ​ദാ​സും മ​ത്സ​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളാ​യി ജോ​ണ്‍ ബ്രി​ട്ടാ​സും ഡോ.​വി. ശി​വ​ദാ​സും മ​ത്സ​രി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ബ്രി​ട്ടാ​സ് കൈ​ര​ളി ടി​വി എം​ഡി​യാ​ണ്. ഡോ. ​വി. ശി​വ​ദാ​സ​ൻ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​ണ്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ​രു​വ​ർ​ക്കും അം​ഗീ​കാ​രം ന​ൽ​കി​യ​ത്. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന കെ.​കെ. രാ​ഗേ​ഷി​ന് വീ​ണ്ടും അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി അ​നു​മ​തി ന​ൽ​കി​യി​ല്ല. വ​യ​ലാ​ർ ര​വി, കെ.​കെ. രാ​ഗേ​ഷ്, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എ​ന്നി​വ​ർ സ്ഥാ​ന​മൊ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെു​പ്പ് ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ൽ 30നാ് ​തെ​ര​ഞ്ഞെ​ടു​പ്പ്.

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ കോ​വി​ഡ് ഭീ​ഷ​ണി​യി​ൽ ഒ​തു​ങ്ങി​! ഇ​ത്ത​വ​ണ കു​ന്നം​കു​ളം വ​ല​വീ​ശി​പ്പി​ടി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ബി​ജെ​പി

കു​ന്നം​കു​ളം: തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ കോ​വി​ഡ് ഭീ​ഷ​ണി​യി​ൽ ഒ​തു​ങ്ങി​യെ​ങ്കി​ലും ഇ​ത്ത​വ​ണ കു​ന്നം​കു​ളം വ​ല​വീ​ശി​പ്പി​ടി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ബി​ജെ​പി. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പു ന​ട​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ന്നം​കു​ളം മേ​ഖ​ല​യി​ൽ ബി​ജെ​പി ഉ​ണ്ടാ​ക്കി​യ മു​ന്നേ​റ്റ​വും, പ്ര​വ​ർ​ത്ത​ക​രു​ടെ വ​ർ​ധ​ന​വും ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്കെ​ടു​പ്പി​നു​ശേ​ഷ​വു​മാ​ണ് ബി​ജെ​പി ക്യാ​ന്പ് ഈ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ അ​നീ​ഷ് കു​മാ​ർ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് കു​ന്നം​കു​ള​ത്ത് മ​ത്സ​രി​ച്ച​ത്. മൂ​ന്നു​ത​വ​ണ​യും മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ണ്ടാ​ക്കി​യ മു​ന്നേ​റ്റം നി‌​സാ​ര​മ​ല്ല. ആ​ദ്യം കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്ന ബി​ജെ​പി ഇ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​ണ്. ഏ​റെ​കാ​ലം ന​ഗ​ര​സ​ഭ ഭ​രി​ച്ച കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ൾ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ ചൊ​വ്വ​ന്നൂ​ർ, ക​ട​ങ്ങോ​ട്, എ​രു​മ​പ്പെ​ട്ടി, പോ​ർ​കു​ളം, കാ​ട്ട​കാ​ന്പാ​ൽ, വേ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ത്ത​വ​ണ ബി​ജെ​പി​ക്ക് അം​ഗ​ങ്ങ​ളു​ണ്ട്. ഈ ​ഒ​രു മു​ന്നേ​റ്റം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് ബി​ജെ​പി ക്യാ​ന്പ്. അ​നീ​ഷ്കു​മാ​ർ…

Read More

കോ​വി​ഡ് കേ​സ്, പോ​ലീ​സി​ന് ക്വാ​ട്ട..! മാ​സ്‌​കൊ​ന്ന് താ​ഴ്ന്നാ​ല്‍ പി​ഴ; ഒ​രു പോ​ലീ​സു​കാ​ര​ന്‍ ശ​രാ​ശ​രി 10 കേ​സ് പി​ടി​കൂ​ട​ണ​മെ​ന്ന് നി​ര്‍​ദേ​ശം

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​ന് ക്വാ​ട്ട ! ഒ​രു ദി​വ​സം ഒ​രു പോ​ലീ​സു​കാ​ര​ന്‍ ശ​രാ​ശ​രി 10 കേ​സു​ക​ളെ​ങ്കി​ലും പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ മി​ക്ക പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​യും പോ​ലീ​സു​കാ​ര്‍​ക്ക് സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ (എ്‌​സ്എ​ച്ച്ഒ) ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തോ​ടെ പൊ​തു​ഇ​ട​ങ്ങ​ളി​ലി​റ​ങ്ങു​ന്ന​വ​രെ പി​ന്തു​ട​ര്‍​ന്ന് നി​രീ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പോ​ലീ​സ്. കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ കോ​ഴി​ക്കോ​ട് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​ല്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​സ്എ​ച്ച്ഒ​മാ​രോ​ട് ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശ​വും ന​ല്‍​കി. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സു​കാ​ര്‍​ക്ക് ക്വാ​ട്ട നി​ശ്ച​യി​ച്ച​ത്. ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ മാ​സ്‌​കി​ടാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 404 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ല്‍ പ്ര​കാ​രം ഇ​തി​നേ​ക്കാ​ള്‍ പ​തി​ന്‍​മ​ട​ങ്ങ് ആ​ളു​ക​ള്‍ ഇ​പ്പോ​ഴും ശ​രി​യാ​യ രീ​തി​യി​ല്‍ മാ​സ്‌​കി​ടാ​തെ​യാ​ണ് പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന​ത്. പോ​ലീ​സു​കാ​ര്‍ ഊ​ര്‍​ജ്ജി​ത​മാ​യി രം​ഗ​ത്തി​റ​ങ്ങി​യാ​ല്‍…

Read More

സർക്കാരിനു തിരിച്ചടി! സ​ര്‍​ക്കാ​രി​നു തി​രി​ച്ച​ടി ന​ല്‍​കി കൊ​ണ്ടു സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ സു​പ്ര​ധാ​ന​വി​ധി

കൊ​ച്ചി: സ​ര്‍​ക്കാ​രി​നു തി​രി​ച്ച​ടി ന​ല്‍​കി കൊ​ണ്ടു സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ സു​പ്ര​ധാ​ന​വി​ധി. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രേ (ഇ​ഡി) ക്രൈം​ബ്രാ​ഞ്ച് എ​ടു​ത്ത കേ​സു​ക​ൾ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ട് എ​ഫ്‌​ഐ​ആ​റു​ക​ളു​മാ​ണ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. ഇ​ഡി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഇ​ഡി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ന്‍ പ്ര​തി​ക​ളു​ടെ മേ​ല്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി എ​ന്നാ​യി​രു​ന്നു എ​ഫ്‌​ഐ​ആ​ര്‍. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ പ്ര​ത്യേ​ക കോ​ട​തി പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കു​മെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ഴാ​ണ് ഇ​ഡി കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്. പി​ണ​റാ​യി​വി​ജ​യ​ന്‍, സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ള്‍ പ​റ​യ​ണ​മെ​ന്നു ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ ഉ​ന്ന​ത​വ്യ​ക്തി​ക​ളു​ടെ പേ​രു പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഇ​ഡി​ക്കെ​തി​രേ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​തെ​ന്ന്…

Read More

പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കി;  കാമുകന്‍റെ സുഹൃത്തുക്കൾക്ക് ചേർന്ന്  മാനഭംഗപ്പെടുത്തി;എല്ലാം കാമുകന്‍റെ ഒത്താശയോടെ…

മാ​വേ​ലി​ക്ക​ര: ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത കേ​സി​ല്‍ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി പോ​ലാ​സ്. ത​ഴ​ക്ക​ര വെ​ട്ടി​യാ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ര്‍​കു​ള​ങ്ങ​ര വ​ട​ക്ക് മൈ​ത്രി ന​ഗ​റി​ല്‍ ക​രു​ണ​യി​ല്‍ പ്ര​ഭാ​ത് (29) ആ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി പ്ര​കാ​രം, കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്ത​താ​യി കു​റ​ത്തി​കാ​ട് പോ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള കേ​സി​ല്‍, ശൂ​ര​നാ​ട് പ​താ​രം സ്വ​ദേ​ശി ജി​തി​ന്‍, അ​ഖി​ല്‍, വി​ഷ്ണു എ​ന്നീ മൂ​ന്നു പ്ര​തി​ക​ള്‍ കൂ​ടി​യു​ണ്ടാ​യി​രു​ന്നു എ​ന്നാ​ല്‍ ര​ണ്ടാം പ്ര​തി ജി​തി​ന്‍ ര​ണ്ടു ദി​വ​സം മു​മ്പ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ബാ​ക്കി​യു​ള്ള​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ലാ​ണ് കു​റ​ത്തി​കാ​ട് പോ​ലീ​സ് ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.2020 മാ​ര്‍​ച്ച് 1 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ആ​ദ്യ സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്നാം പ്ര​തി പ്ര​ഭാ​ത്, പെ​ണ്‍​കു​ട്ടി​യെ സ്നേ​ഹം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യാ​യി​രു​ന്നു ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​തെ​ന്ന് എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്നു. മൂ​ന്നാം പ്ര​തി അ​ഖി​ല്‍, മാ​ര്‍​ച്ച് 1…

Read More

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച​ വ​രെ കാ​റ്റും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യും! സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റിയുടെ മുന്നറിയിപ്പ് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച​വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 വ​രെ കി​ലോ​മീ​റ്റ​ർ​വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​നും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി. ഞാ​യ​ർ തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത​യു​ണ്ട്. പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വ​മു​ള്ള വേ​ന​ൽ മ​ഴ ഉ​ച്ച​ക​ഴി​ഞ്ഞ സ​മ​യ​ത്താ​കും ആ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് തു​റ​സാ​യ സ്ഥ​ല​ത്ത് നി​ൽ​ക്ക​രു​തെ​ന്നും ഗൃഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്ക​ണ​മെ​ന്നും ടെ​ലി​ഫോ​ണും മൊ​ബൈ​ൽ ഫോ​ണും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും തു​റ​ന്ന സ്ഥ​ല​ത്ത് കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് പെ​പ്പി​ലൂ​ടെ മി​ന്ന​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന​തി​നാ​ൽ ടാ​പ്പി​ൽ നി​ന്നു വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തും കു​ളി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Read More

150 കോ​ടി​യു​ടെ ഹാ​ഷി​ഷു​മാ​യി പാ​ക് പൗ​ര​ന്മാ​ർ പി​ടി​യി​ൽ ! ഇ​വ​രു​ടെ പ​ദ്ധ​തി പൊളിച്ചത്‌ ഭീ​ക​ര​വി​രു​ദ്ധ സേ​ന

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ 150 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഹാ​ഷി​ഷു​മാ​യി എ​ട്ട് പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​ർ പി​ടി​യി​ൽ. 30 കി​ലോ​യോ​ളം ഹാ​ഷി​ഷു​മാ​യി ഇ​വ​രെ ഗു​ജ​റാ​ത്ത് തീ​ര​ത്തു​നി​ന്നു​മാ​ണ് ഭീ​ക​ര​വി​രു​ദ്ധ സേ​ന പി​ടി​കൂ​ടി​യ​ത്. ഹാ​ഷി​ഷ് ഗു​ജ​റാ​ത്തി​ലെ​ത്തി​ച്ച് റോ​ഡ് മാ​ർ​ഗം പ​ഞ്ചാ​ബി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നി​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി. പാ​ക്കി​സ്ഥാ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള നൂ​ഹ് എ​ന്ന ബോ​ട്ടാ​ണ് ഗു​ജ​റാ​ത്തി​ലെ കു​ച്ചി​ലു​ള്ള ജ​ഖാ​വു തീ​ര​ത്തെ​ത്തി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ കൂ​ടി സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ ഭീ​ക​ര​വി​ര​ദ്ധ സേ​ന പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും വി​ക​ര​വി​രു​ദ്ധ സേ​ന അ​റി​യി​ച്ചു.

Read More

മ​ൻ​സൂ​റി​നെ ബോം​ബെ​റി​ഞ്ഞ​ത് വി​പി​ൻ! പ്രാ​ഥ​മി​ക കൃ​ത്യം നി​ർ​വ​ഹി​ച്ച് വ​രാ​മെ​ന്ന് പ​റ​ഞ്ഞ് പോ​യ രതീഷ്…; ര​തീ​ഷി​ന്‍റെ മ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക മൊ​ഴി

ത​ല​ശേ​രി: പാ​നൂ​ർ പു​ല്ലൂ​ക്ക​ര പാ​റാ​ൽ വീ​ട്ടി​ൽ മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ പ്ര​തി കൂ​ലോ​ത്ത് ര​തീ​ഷ് ഒ​ളി​വി​ൽ ക​ഴി​യ​വെ തൂ​ങ്ങിമ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ. ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ പ്രാ​ഥ​മി​ക കൃ​ത്യം നി​ർ​വ​ഹി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് പ​റ​മ്പി​ലേ​ക്ക് ന​ട​ന്ന് പോ​യ ര​തീ​ഷി​നെ പി​ന്നീ​ട് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കൂ​ട്ടു പ്ര​തി​യു​ടെ മൊ​ഴി. സ്റ്റേ​റ്റ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി​ക്ര​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത പെ​രി​ങ്ങ​ളം ഓ​ച്ചി​റ​ക്ക​ൽ പീ​ടി​ക ഒ​ത​യോ​ത്ത് വീ​ട്ടി​ൽ വി​പി​നാ​ണ് (28) ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. ഈ ​കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ശ്രീ​രാ​ഗും ര​തീ​ഷും താ​നും ഒ​രു​മി​ച്ചാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. പ്രാ​ഥ​മി​ക കൃ​ത്യം നി​ർ​വ​ഹി​ച്ച് വ​രാ​മെ​ന്ന് പ​റ​ഞ്ഞ് പോ​യ ര​തീ​ഷി​നെ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​പി​ൻ പ​റ​യു​ന്നു. വ​ട​ക​ര ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഷാ​ജ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്…

Read More