തൃശൂർ: ശബരിമലയിലെ സ്വർണം കടത്തിയ കേസിൽ അടൂർ പ്രകാശിനു ബന്ധമുണ്ടാകാൻ സാധ്യതയില്ലെന്ന് രമേശ് ചെന്നിത്തല. എംപിയെന്ന നിലയിൽ ചില പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാകാം. മറ്റെന്തെങ്കിലും അറിവുണ്ടെന്നു കരുതുന്നില്ല. അയ്യപ്പന്റെ മുതലു കട്ടവരാരും രക്ഷപ്പെടില്ല. കേസ് അന്താരാഷ്ട്ര മാനങ്ങളുള്ളതാണെന്നാണു വിവരം. അതുകൊണ്ടാണു കോടതിയുടെ നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പു തോൽവിയുടെ കാരണമെന്തെന്നു സിപിഐക്കു മനസിലായിട്ടും സിപിഎം അംഗീകരിക്കില്ല. ശബരിമലയും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായില്ലെന്നാണു സിപിഎം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Read MoreCategory: Loud Speaker
കൊച്ചിയിലെ മച്ചുനനെ കച്ച മുറുക്ക് തപ്പുകളും തകിലുകളും പൊരുതി മുഴക്ക്… പുതുവത്സരാഘോഷം: ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയത് രണ്ടു ലക്ഷം പേര്, കാര്‍ണിവലിന് ഇന്ന് സമാപനം
കൊച്ചി: പപ്പാഞ്ഞിയെ കത്തിച്ച് 2026നെ വരവേറ്റ് കൊച്ചി. രണ്ടു ലക്ഷത്തിലധികം പേരാണ് ഇത്തവണ ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തത്. വെളി മൈതാനത്തും പരേഡ് ഗ്രൗണ്ടിലുമായി രണ്ടു പപ്പാഞ്ഞികളെയാണ് ഇത്തവണ കത്തിച്ചത്. കൊച്ചിന് കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരേഡ് ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിച്ചത്. ഹൈബി ഈഡന് എംപിയാണ് പപ്പാഞ്ഞിക്ക് തീകൊളുത്തിയത്. വെളി മൈതാനത്ത് നടന് വിനയ് ഫോര്‍ട്ട് ആണ് പപ്പാഞ്ഞിക്ക് തീ കൊളുത്തിയത്. കൂടാതെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ കൊച്ചിയുടെ പല ഭാഗത്തായി ഒരുക്കിയ പപ്പാഞ്ഞികളെയും അഗ്നിക്കിരയാക്കി. ഫോര്‍ട്ട് കൊച്ചിയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്രത്യേക സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. റോഡ് അരികില്‍ പാര്‍ക്കിംഗ് നിരോധിച്ചിരുന്നു. അതേസമയം, കൊച്ചിന് കാര്‍ണിവല്‍ അവസാനിക്കുന്ന ഇന്ന് വൈകിട്ട് നാലിന് കാര്‍ണിവല്‍ റാലി നടക്കും. വെളി മൈതാനത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ റാലി സമാപിക്കും.
Read Moreഅരയിൽ തിരുകിയിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം
ഛത്തീസ്ഗഡ്: സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതിനെത്തുടർന്ന് പഞ്ചാബിലെ ഫിറോസ്പുരിൽ യുവാവിന് ദാരുണാന്ത്യം. ധനി സുച്ച സ്വദേശിയായ ഹർപിന്ദർ സിങ് എന്ന മുപ്പതുകാരനാണ് അപകടത്തിൽ മരിച്ചത്. വിദേശത്തെ ജോലി കഴിഞ്ഞ് അടുത്തിടെ നാട്ടിലെത്തിയ ഹർപിന്ദർ, വീട്ടിലെ സോഫയിൽ ബന്ധുവിനോടൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് അപകടം നടന്നത്. സോഫയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ അരയിൽ തിരുകിയിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ തന്നെ ഹർപിന്ദറിനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ട് വയസുള്ള പെൺകുഞ്ഞിന്റെ പിതാവാണ്.
Read Moreവാഹനാപകടം: അദാലത്തിലൂടെ പലിശ ഇനത്തിൽ കോടികളുടെ ലാഭം; ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കും
ചാത്തന്നൂർ: കെഎസ്ആർടി സി ബസുകൾ ഉൾപ്പെട്ട വാഹനാപകട കേസുകളുടെ നഷ്ട പരിഹാരം നല്‍കുന്നതിനായി നടത്തിയ അദാലത്തുകൾ വിജയകരം.നഷ്ടപരിഹാരത്തിന്റെ പലിശയിനത്തിൽ കോടികളുടെ ലാഭം നേടാനായെന്നും കെ എസ് ആർ ടിസി വർഷങ്ങളായി കെട്ടി കിടക്കുന്ന നഷ്ടപരിഹാര കേസുകൾക്ക് പരിഹരിക്കാനും കഴിഞ്ഞു. 272 കേസുകൾ അതിവേഗത്തിൽ തീർപ്പാക്കി കഴിഞ്ഞു. കഴിഞ്ഞ ജൂലൈ 28 മുതൽ നവംബർ 24 വരെയുള്ള കാലഘട്ടത്തിലാണ് ഇത്രയധികം കേസുകൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞത്. മാത്രമല്ല ഒരു മാസത്തിനകം നഷ്ടപരിഹാര തുകയും വിതരണം ചെയ്യാൻ നടപടിയായി. നഷ്ടപരിഹാരത്തുകയുടെപലിശ ഇനത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കോടികൾ ലാഭിക്കാനും കഴിഞ്ഞു. കെഎസ്ആർടിസിയുടെ എംഎ സിറ്റി യിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ചീഫ് ലാ ഓഫീസറുടെ നേതൃത്വത്തിലുള്ള കെഎസ്ആർടിസിയുടെ ലീഗൽ ടീം നടത്തിയ ശ്രമമാണ് വിജയിച്ചത്. ഹൈക്കോടതിയുടെ ലീഗൽ സർവീസ് അതോറിറ്റിയുടെ നിർദേശപ്രകാരം ജില്ലാ ലീഗൽ സർവീസ് അഥോരിറ്റിയുമായി ബന്ധപ്പെട്ട് എംഎസിറ്റി കോടതികളുടെ മേൽനോട്ടത്തിൽ…
Read Moreശബരിമല സ്വര്‍ണക്കൊള്ള; പ്രതികളിൽ നിന്ന് കണ്ടെടുത്തതിനേക്കാൾ കൂടുതൽ സ്വർണം ശബരിമലയിൽ നിന്നും കടത്തിയെന്ന് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതികളിൽനിന്നു കണ്ടെടുത്തതിനേക്കാൾ കൂടുതൽ സ്വർണം ശബരിമലയിൽനിന്നും കടത്തിയെന്ന് എസ്ഐടി. ഈ സ്വർണം കണ്ടെടുക്കേണ്ടതുണ്ടെന്നും അതിന് ഉണ്ണിക്കൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധനൻ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മൂവരും നേരത്തെ നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.ഇവരെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനും എസ്ഐടി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇന്നലെ എസ്ഐടി ചോദ്യം ചെയ്ത ഡിണ്ടിഗൽ സ്വദേശി ഡി. മണിയിൽ നിന്ന് ഇയാളുടെ സഹായി നൽകിയ മൊഴികളും എസ്ഐടി പരിശോധിക്കുകയാണ്.
Read Moreപൊൻകുന്നത്ത് കെഎസ്ആർടിസി ഉല്ലാസയാത്ര ബസ് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം; 28 യാത്രക്കാരും സുരക്ഷിതർ
പൊന്‍കുന്നം: മലപ്പുറത്തുനിന്ന് പത്തനംതിട്ട ഗവിയിലേക്ക് സഞ്ചരിക്കുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രാ ബസിനു തീപിടിച്ചു. യാത്രക്കാര്‍ക്കു പരുക്കില്ല. ഇന്നു പുലര്‍ച്ചെ നാലിന് പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ പൊന്‍കുന്നത്തിനു സമീപം ചെറുള്ളി കുന്നത്തുപുഴ ആറാട്ടുകടവിനു സമീപമായിരുന്നു അപകടം. ബസ് പൂർണമായും കത്തിനശിച്ചു. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മണിമല ജംക്ഷൻ പിന്നിടുന്പോഴാണ് ബിസിൽനിന്നു പുക ഉയർന്നത്. തുടർന്നു ബസ് ജീവനക്കാർ യാത്രക്കാരെ ഉടൻ പുറത്തിറക്കി. . കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സും മണിമല പോലീസും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്. യാത്രക്കാരുടെ ലഗേജും മറ്റു സാധനങ്ങളും കത്തിനശിച്ചു. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി മലപ്പുറം ഡിപ്പോയിൽനിന്ന് ഇന്നലെ രാത്രി ഒന്‍പതോടെ ബസ് പുറപ്പെട്ടത്. കെ.എ. അബ്ബാസ്
Read Moreവിശാൽ വധക്കേസ്: മത തീവ്രവാദികൾക്കു മുന്നിൽ കീഴടങ്ങിയ ഇടത്-വലത് സർക്കാരുകൾ വിശാലിന് നീതിനിഷേധിച്ചെന്ന് എബിവിപി
ചെങ്ങന്നൂർ: സജീവ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പ്രതികളെയും കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു 2012 ജൂലൈ 16ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പരിസരത്ത് വച്ചാണ് കോന്നി എൻഎസ്എസ് കോളജ് വിദ്യാർഥിയായ വിശാലിനു കുത്തേറ്റത്. പിറ്റേന്ന് ചികിത്സയിലിരിക്കെ മരിച്ചു. കാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. കേസിൽ ഉൾപ്പെട്ട ഒരു പ്രതി പ്രായപൂർത്തിയാകാത്തയാളാണ്. പുതിയ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എബിവിപി സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ ആക്രമണത്തിലാണ് വിശാലിന് ജീവൻ നഷ്ടമായത്. മറ്റ് പത്തോളം പ്രവർത്തകർക്കും അന്ന് പരിക്കേറ്റിരുന്നു.ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ വിചാരണ വേളയിൽ സാക്ഷികൾ കൂട്ടത്തോടെ മൊഴി മാറ്റിയത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായി. കാമ്പസിലെ കെഎസ്…
Read Moreസ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ’പവന് വില ഒരു ലക്ഷത്തിനു താഴേക്ക്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2,120 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളില്‍ പവന് ലക്ഷം രൂപ കടന്ന സ്വര്‍ണവില ഒരു ലക്ഷത്തിനു താഴെയായി. ഇന്ന് ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4530 വരെ പോയതിനുശേഷം 4330 ഡോളര്‍ വരെ തിരിച്ചിറങ്ങി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 215 രൂപ കുറഞ്ഞ് 10,265 രൂപയും പവന് 82,120 രൂപയുമായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 170 രുപ കുറഞ്ഞ് 7,995 രൂപയും പവന് 63,960 രൂപയുമായി. ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 5,160 രൂപയും പവന് 41,280 രൂപയുമാണ് വിപണി വില.ഇന്നലെ മൂന്നു തവണകളായാണ് സ്വര്‍ണവില മാറി മറഞ്ഞത്. ഗ്രാമിന് 195 രൂപയുടെയും പവന് 1,560…
Read Moreസേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; പരസ്യത്തിൽ അഭിനയിച്ചു എന്നു മാത്രമേയുള്ളുവെന്ന് ജയസൂര്യ; വീണ്ടും ചോദ്യം ചെയ്തേക്കും
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ മറ്റ് ഇടപാടുകളില്ലെന്ന് നടന് ജയസൂര്യ. താന്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചതേയുള്ളുവെന്നും കരാര്‍ തുക പൂര്‍ണമായും ലഭിച്ചില്ലെന്നും നടന് വ്യക്തമാക്കി. അതേസമയം ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം. കമ്പനി ഉടമ സ്വാതിഖ് റഹീമുമായുള്ളത് ബ്രാന്‍ഡ് അംബാസിഡര്‍ ബന്ധം മാത്രമെന്നാണ് ജയസൂര്യയുടെ മൊഴി. ജയസൂര്യക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണെന്ന നിഗമനത്തിലാണ് ഇഡി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടും ഇഡി അന്വേഷിക്കുന്നുണ്ട്. തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയെ ഇന്നലെയും കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ രണ്ടാം തവണയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി. കുറഞ്ഞ തുകയ്ക്ക് ലാപ്ടോപ്പും മൊബൈലും ലേലം ചെയ്തെടുക്കാന്‍ കഴിയുന്ന ആപ്പാണിത്. ഇതിനെതിരേ തൃശൂരില്‍…
Read Moreഹുൻസൂരിലെ ജ്വല്ലറി കവർച്ചയ്ക്കു പിന്നിൽ പ്രഫഷണൽ കൊള്ളസംഘം? അന്വേഷണം സമീപ സംസ്ഥാനങ്ങളിലേക്കും
ഇരിട്ടി: പട്ടാപ്പകൽ ഹുൻസൂരിലെ സ്കൈ ജ്വല്ലറിയിൽ നിന്ന് ഏഴു കിലോയോളം സ്വർണം കൊള്ളയടിച്ചതിനുപിന്നിൽ അന്തർ സംസ്ഥാന മോഷണ സംഘമാണെന്ന സംശയം ശക്തം. ആസൂത്രിതമായി ദീർഘനാളത്തെ നിരീക്ഷണത്തിനു ശേഷമാണ് കൊള്ള നടത്തിയതെന്നാണ് വിലയിരുത്തൽ. തോക്കുമായി ജ്വല്ലറിയിൽ എത്തിയ അഞ്ചംഗസംഘം സംസാരിച്ചിരുന്നത് ഹിന്ദി, ഇംഗ്ലീഷ് ഭാഷകളായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വേരുകളുള്ള സംഘമായിരിക്കാം കൊള്ളയ്ക്കു പിന്നിലെന്നും സംശയമുണ്ട്. പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ഹുൻസൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മോഷണം നടത്താൻ പ്രതികൾ തെരഞ്ഞെടുത്ത സമയവും ദിവസവും കൃത്യമായ ആസൂത്രണത്തിന്റെ തെളിവാണ്.ഹുൻസൂർ മാർക്കറ്റിൽ പൊതുവായി നാലാമത്തെ ഞായറാഴ്ച കടകൾ ഭൂരിഭാഗവും അവധി ആയിരിക്കും. അതുകൊണ്ടുതന്നെ മാർക്കറ്റിൽ ആളുകളുടെ സാന്നിധ്യം വളരെ കുറവായിരിക്കും. ഭൂരിപക്ഷം കടകളും അവധിയായ ദിവസം കൊള്ളയടിച്ചാൽ നഗരത്തിരക്കിൽ പെടാതെ എത്രയും പെട്ടെന്ന് രക്ഷപ്പെടാനാകും എന്ന നിരീക്ഷണത്തിലാവാം നാലാമത്തെ ഞായറാഴ്ചത്തെ കൊള്ളയെന്നാണു…
Read More