തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോ കോൺഗ്രസ് പിൻവലിച്ചു. വിശ്വാസ സംരക്ഷണത്തിനു നിയമം എന്ന മുദ്രാവാക്യം ഉയർത്തുന്ന വീഡിയോ സ്ത്രീ വിരുദ്ധമാണെന്നും വർഗീയത പടർത്തുവെന്നും ആരോപണം ശക്തമായ സാഹചര്യത്തിലാണ് പിൻവലിച്ചത്. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കേരള എന്ന ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ട പരസ്യമാണ് പിൻവലിച്ചത്. . കെട്ടുനിറച്ച് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തർക്കൊപ്പം ഹെഡ്സെറ്റും കൂളിംഗ് ഗ്ളാസും ധരിച്ച ലിപ്സ്റ്റിക് പുരട്ടിയ യുവതിയും പോകുന്നതാണ് പരസ്യത്തിലുള്ളത്. യുവതി പോലീസിനൊപ്പം സെൽഫിയെടുക്കുന്നതും ഭക്തർ യുവതിക്കെതിരെ പ്രതിഷേധിക്കുന്നതും പരസ്യത്തിലുണ്ട്. വിശ്വാസ സംരക്ഷണത്തിന് നിയമം യുഡിഎഫിന്റെ വാക്ക്, നാട് നന്നാകാൻ യുഡിഎഫ് എന്നീ മുദ്രാവാക്യങ്ങളോടു കൂടിയാണ് വീഡിയോ അവസാനിക്കുന്നത്. വേണ്ടത്ര അവധാനതയോ അനുമതിയോ ഇല്ലാതെ പുറത്തിറങ്ങിയ പരസ്യമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇത്തരം പ്രശ്നങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ സോഷ്യൽ മീഡിയാ നയം രൂപീകരിക്കാനും കോൺഗ്രസ് തീരുമാനിച്ചു
Read MoreCategory: Loud Speaker
യുഡിഎഫില്‍ കുറ്റ്യാടി മോഡല്‍ ! മുസ്ലിം ലീഗ് തീരുമാനം കാത്ത് അണികള്‍; പ്രദേശിക നേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സൂചന
സ്വന്തംലേഖകന്‍ കോഴിക്കോട്: എല്‍ഡിഎഫില്‍ ഏറെ വിവാദമായ കുറ്റ്യാടി മോഡല്‍ പ്രതിഷേധം യുഡിഎഫില്‍ വിജയിക്കുമോ എന്ന് ഇന്നറിയാം. പേരാമ്പ്രയില്‍ മുസ്ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റണമെന്നാണ് പ്രദേശിക നേതാക്കളുടെ വികാരം. ഇതോടെ സിപിഎം പ്രാദേശിക നേതൃത്വം കുറ്റ്യാടിയില്‍ പരീക്ഷിച്ച പുതു തന്ത്രം മുസ്ലിം ലീഗിലും വിജയിക്കുമോയെന്ന ആശങ്കയിലാണ് അണികള്‍. അതേസമയം സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സ്ഥാനാര്‍ഥിയെ തന്നെ പേരാമ്പ്രയില്‍ മത്സരിപ്പിക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം. പേരാമ്പ്രയില്‍ സമവായത്തിലെത്താനാകാതെ തര്‍ക്കം തുടരുന്നതിനിടെ ഇന്നലെ ലീഗ് പ്രാദേശിക നേതാക്കളെ പാണക്കാടേക്ക് വിളിപ്പിച്ചിരുന്നു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന സി.എച്ച്. ഇബ്രാഹിംകുട്ടി ഹാജിയെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന രീതിയിലാണ് ഇന്നലെ ചര്‍ച്ച നടന്നത്. ഇന്ന് വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്. ഇംബ്രാഹിംകുട്ടി ഹാജിക്കെതിരേ പ്രദേശിക ലീഗ് പ്രവര്‍ത്തകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു പരിപാടിയില്‍ പോലും പങ്കെടുക്കാതിരുന്ന വ്യക്തിയെ സ്ഥാനാര്‍ഥിയാക്കരുതെന്നായിരുന്നു പൊതു…
Read Moreഉമ്മൻചാണ്ടിയുടെ ഉറപ്പ്! ഒടുവിൽ ഗോപിനാഥ് തേങ്ങയുടച്ചു, പൊട്ടിത്തെറികളില്ലാതെ; കോണ്‍ഗ്രസിനു വേണ്ടി ഗോപിനാഥ് ഇറങ്ങും
പാലക്കാട്: ഒടുവിൽ ഗോപിനാഥ് തേങ്ങയുടച്ചു, പൊട്ടിത്തെറികളില്ലാതെ. കോണ്‍ഗ്രസിനു വേണ്ടി പ്രചരണത്തിനിറങ്ങും. ഇന്നലെ അർധരാത്രി ഉമ്മൻ ചാണ്ടി ഗോപിനാഥിന്റെ പെരിങ്ങോട്ടുകുറുശിയിലെ വീട്ടിലെത്തി നടത്തിയ ചർച്ചയിലാണ് ഗോപിനാഥിന്റെ തീരുമാനമുണ്ടായത്. തെരഞ്ഞെടുപ്പിനു ശേഷം ഗോപിനാഥിന് പാർട്ടിയിൽ അർഹിക്കുന്ന പ്രാധാന്യം നല്‍കുമെന്ന ഉറപ്പിലാണ് ഇടഞ്ഞുനിന്ന ഗോപിനാഥിനെ ഉമ്മൻചാണ്ടി ഒപ്പം നിർത്തിയത്. ചർച്ചയിൽ തൃപ്തനാണെന്നും കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം നടത്തുമെന്നും ഗോപിനാഥ് പറഞ്ഞു. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയായി കോണ്‍ഗ്രസിനെ വലച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ടെലിഫോണിലും വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നേരിട്ടും ഗോപിനാഥുമായി ചർച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല. കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് ഗോപിനാഥ് രംഗത്തെത്തിയിരുന്നത്. ജില്ലാ നേതൃത്വം മാറണമെന്ന ആവശ്യമാണ് അദ്ദേഹം ഉയർത്തിയത്. മത്സരരംഗത്തേക്കില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ജില്ലാ നേതൃത്വം അദ്ദേഹത്തെ അവഗണിച്ചതോടെ പാർട്ടി വിടുമെന്ന സൂചന നിലനിർത്തി രണ്ടാഴ്ചയായി സമ്മർദ്ദം…
Read Moreക്ലൈമാക്സില്‍ രമ സ്ഥാനാര്‍ഥി! കടത്തനാടന്‍ അങ്കം മുറുകി; അനിശ്ചിതത്വത്തിന് വിരാമമിട്ട് പോര്‍മുഖം തെളിഞ്ഞു
സ്വന്തം ലേഖകന്‍ കോഴിക്കോട് : കടത്തനാട്ടില്‍ അനിശ്ചിതത്വത്തിന് വിരാമമിട്ട് പോര്‍മുഖം തെളിഞ്ഞു. യുഡിഎഫ് പിന്തുണയോടെ ആര്‍എംപി നേതാവ് കെ.കെ.രമ വടകരയില്‍ മത്സരിക്കും. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണുവാണ് സ്ഥാനാര്‍ഥിയായി ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ രമയെ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫ് -ആര്‍എംപി സഖ്യം വന്‍ വിജയമായിരുന്നു. ഇതേത്തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യവുമായി മുന്നോട്ടു പോവാമെന്ന് ആര്‍എംപി തീരുമാനിച്ചു. എന്നാല്‍ കെ.കെ.രമ സ്ഥാനാര്‍ഥിയായാല്‍ സഖ്യത്തിന് തയാറെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തീരുമാനിക്കുന്നതിനെ ആര്‍എംപി ആദ്യം മുതല്‍ എതിര്‍ത്തു. മത്സരിക്കാനില്ലെന്ന് കെ.കെ.രമയും വ്യക്തമാക്കി. സ്ഥാനാര്‍ഥിയായി എന്‍. വേണുവിന്റെ പേര് രമ തന്നെ മുന്നോട്ടുവച്ചു. സംസ്ഥാന സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയുമെല്ലാം വേണുവിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് പിന്തുണയും നല്കി. ഈ തീരുമാനത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിര്‍ത്തു. കെപിസിസി പ്രസിഡന്റിന്റെ സ്വന്തം മണ്ഡലത്തില്‍…
Read Moreഅഗ്നിപര്‍വതമായി എലത്തൂര്‍! രാത്രിയില്‍ ഡിസിസിക്ക് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്ഥാനാര്‍ഥി-സീറ്റ് പ്രഖ്യാപനത്തിനെത്തുടര്ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ആളിക്കത്തുന്നു. യുഡിഎഫില്‍ 92 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചെങ്കിലും കോഴിക്കോട് എലത്തൂരിലും കണ്ണൂര്‍ ധര്‍മടത്തും അനിശ്ചിതത്വം തുടരുകയാണ്. എലത്തൂര്‍ സീറ്റ് യുഡിഎഫ് മാണി സി. കാപ്പന്റെ നാഷണല്‍ കോണ്‍ഗ്രസ് കേരള (എന്‍സികെ) പാര്‍ട്ടിക്കാണ് നല്‍കിയത്. സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്നാണ് പൊതുവികാരം. എന്‍സികെക്ക് സീറ്റ് അനുവദിച്ചതിനെതിരേ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. എം.കെ.രാഘവന് എംപി എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയെ വിഷയം ധരിപ്പിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന് മുന്നിലെത്തി പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഡിസിസി ഓഫീസ് വരാന്തയിലെത്തിയ പ്രവര്‍ത്തകര്‍ മുല്ലപ്പള്ളി രാമചന്ദ്രന്, ഉമ്മന്‍ചാണ്ടി, രമേശ്ചെന്നിത്തല എന്നിവര്‍ക്കെതിരേയും മുദ്രാവാക്യം വിളിച്ചു. ഇന്ന് നിയോജകമണ്ഡലം യോഗം ചേര്‍ന്ന് പൊതുസ്വതന്ത്രനെ മത്സരിപ്പിക്കുന്നതില്‍ തീരുമാനമെടുക്കും. അതേസമയം കോണ്‍ഗ്രസ് പ്രതിഷേധത്തെത്തുടര്‍ന്ന്…
Read Moreകടകംപള്ളിയുടെ ശബരിമല മാപ്പ്..! പറഞ്ഞത് എന്തിനെന്ന് അറിയില്ല, ശബരിമല നിലപാടിൽ മാറ്റമില്ലെന്ന് യെച്ചൂരി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു. ശബരിമല യുവതി പ്രവേശനത്തിൽ പാര്‍ട്ടി സ്വീകരിച്ചതാണ് ശരിയായ നിലപാട്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയമെന്നും യെച്ചൂരി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തിയിരുന്നു.
Read Moreനേരിൽ കണ്ടോളാം! പരസ്യപ്രചാരണം വേണ്ടേ വേണ്ട; ഉഷാറായി സൈബർ പ്രചാരണം; ഫ്ളക്സുകളിലും പുതുമ
തൊടുപുഴ: കോവിഡ്-19 നെ തുടർന്ന് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അലകും പിടിയും മാറി. പരസ്യയോഗങ്ങൾ പരമാവധി ഒഴിവാക്കി വോട്ടർമാരെ നേരിൽക്കണ്ടും കുടുംബയോഗങ്ങൾ സംഘടിപ്പിച്ചുമുള്ള പ്രചാരണത്തിനുമാണ് എല്ലാ സ്ഥാനാർഥികൾക്കും താത്പര്യം. മൈക്ക് ഉപയോഗിച്ചുള്ള പരസ്യസമ്മേളനങ്ങൾക്ക് ആളെ കിട്ടില്ലെന്ന തിരിച്ചറിവാണ് രാഷ്ട്രീയ പാർട്ടികളെ മാറ്റിചിന്തിപ്പിക്കാൻ ഇടയാക്കിയത്. പ്രധാന തെരഞ്ഞെടുപ്പ് കണ്വൻഷൻ ഒഴികെമറ്റുള്ള യോഗങ്ങളിൽ സ്ഥാനാർഥികൾ എത്തുന്നുപോലുമില്ല. പകരം തൊഴിലാളികൾ, വ്യാപാരികൾ, കർഷകർ തുടങ്ങി വിവിധ തുറകളിലുള്ളവരെ നേരിട്ടെത്തി വോട്ടഭ്യർഥിക്കുകയാണ് ചെയ്യുന്നത്. ഉഷാറായി സൈബർ പ്രചാരണം സൈബർ പ്രചാരണം ഇത്തവണ പൊടിപൊടിക്കുകയാണ്. സ്ഥാനാർഥിയെക്കുറിച്ചുള്ള വിശേഷണങ്ങളും വികസനപ്രവർത്തനങ്ങളും ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ ഉറപ്പുനൽകിയുമെല്ലാമുള്ള പ്രചാരണമാണ് കൊഴുക്കുന്നത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ സൈബർ പ്രചാരണത്തിന് പ്രത്യേക സെല്ലുകൾ തന്നെ രൂപീകരിച്ചിട്ടുണ്ട്. വോട്ടർമാരുടെ മനസിൽതൊടുന്നതും ചിരിയും ചിന്തയും ഉണർത്തുന്നതുമായ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. എതിരാളികളെകുറിച്ച് ആക്ഷേപഹാസ്യത്തോടെയുള്ള പോസ്റ്റുകൾ ഇറക്കി ഗ്രാഫ് ഉയർത്താനും മൽസരിക്കുകയാണ്. ഫ്ളക്സുകളിലും…
Read Moreദിവസങ്ങൾ നീണ്ട കാത്തിരിപ്പ്! വീണയെത്തി; വട്ടിയൂർക്കാവിൽ കളം തെളിഞ്ഞു; ഭര്‍ത്താവ് പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വട്ടിയൂർക്കാവിൽ കളം തെളിഞ്ഞു. മണ്ഡലം തിരികെ നേടാൻ യുഡിഎഫ് സ്ഥാനാർഥിയായി യുവ അഭിഭാഷക കൂടിയായ വീണ എസ്. നായരെ രംഗത്ത് ഇറക്കിയതോടെ വട്ടിയൂർക്കാവും ഇനി ത്രികോണ പോരാട്ടത്തിന്റെ വീഥിയിലേക്ക്. ഇടതു മുന്നണി സ്ഥാനാർഥിയായി നിലവിലെ എംഎൽഎ കൂടിയായ സിപിഎമ്മിലെ വി.കെ. പ്രശാന്തും എൻഡിഎയുടെ പോരാളിയായി ബിജെപി ജില്ലാ പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ വി.വി. രാജേഷും നേരത്തെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. കോണ്‍ഗ്രസിലെ തർക്കങ്ങളെ തുടർന്നു പലരുടെയും പേരുകൾ പറഞ്ഞു കേട്ടിരുന്നെങ്കിലും ഒടുവിൽ വീണയ്ക്കു നറുക്കു വീഴുകയായിരുന്നു. കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവർത്തന രംഗത്ത് എത്തിയ വീണ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി വിചാർ വിഭാഗ് തിരുവനന്തപുരം താലൂക്ക് മുൻ സെക്രട്ടറി, പ്രസിഡന്റ്, പ്രഫഷണൽ കോണ്‍ഗ്രസ് തിരുവനന്തപുരം ചാപ്റ്റർ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട ്.…
Read Moreഅക്രമം വർണവെറിയോ? അമേരിക്കയിൽ വെടിവയ്പ്; ഏഷ്യൻ വനിതകൾ ഉൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു
അറ്റ്ലാന്റ: അമേരിക്കയിലെ അറ്റ്ലാന്റയിൽ മൂന്ന് മസാജ് പാർലറുകളിലുണ്ടായ വെടിവയ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ആറ് ഏഷ്യൻ വനിതകൾ ഉൾപ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം, ഏഷ്യൻ വംശജരെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് സംശയിക്കുന്നു. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. റോബർട്ട് ആരോൺ ലോംഗ് (21) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അക്രമം വർണവെറിയാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
Read Moreഏഴ് ബാങ്കുകളുടെ പാസ് ബുക്ക് ചെക്ക് ബുക്ക് കാലാവധി ഈ മാസം അവസാനിക്കും! ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം
ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതല്‍ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്പറേഷന് ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളുമാണ് അസാധുവാകുന്നത്. വിവിധ കാലയളവില്‍ വിവിധ ബാങ്കുകളുമായി ലയിച്ച ബാങ്കുകളാണിവ. ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐഎസ്എഫ്ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2020 ഏപ്രില്‍ ഒന്നു വരെയുള്ള കാലയളവിലാണ് ലയനം സാധ്യമായത്. ലയന പ്രക്രിയ ഈ മാര്‍ച്ച് 31 ഓടെ അവസാനിക്കുന്നതോടെ ഇനി പഴയ ബാങ്കുകള്‍ ഉണ്ടായിരിക്കില്ല. ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും…
Read More