കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷാ സോമന് തെറ്റയില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ റിബലായി മത്സരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ട ലതിക സുഭാഷാണ് ഇന്ന് വിമതയായി മത്സരിക്കുന്നതെന്ന് നിഷാ സോമന് പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് നിഷ വിമര്‍ശനമുന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹിളാ കോണ്‍ഗ്രസിന്റെ ലിസ്റ്റില്‍ തന്റെ പേരുണ്ടാകണമെന്ന് പറഞ്ഞ പലരോടും, “എനിക്ക് എന്റെ സീറ്റാണ് പ്രധാനം’ എന്ന് ലതിക പറഞ്ഞതായി നിഷ കുറിച്ചു. കൂടാതെ ചങ്ങനാശേരി മണ്ഡലത്തില്‍ തന്റെ പേര് വന്നപ്പോള്‍ കോട്ടയം ജില്ലയില്‍ മറ്റൊരു വനിത വന്നാല്‍ തന്റെ അവസരം നഷ്ടപ്പെടുമെന്ന് ലതികാ സുഭാഷ് പറഞ്ഞതായും നിഷ കൂട്ടിച്ചേര്‍ത്തു. സൈബർ ലോകത്ത് ഉറങ്ങാതിരുന്ന് യുദ്ധത്തിലേർപ്പെടുന്ന, ഒരിക്കലും കണ്ടിട്ടില്ലാത്ത നേതാക്കൻമാർക്ക്…
Read MoreCategory: Loud Speaker
തുഷാര്‍ വെള്ളാപ്പള്ളിയെ ഇറക്കാനുള്ള നീക്കം പാളി! സുരേന്ദ്രനെ വെട്ടി ശോഭ കഴക്കൂട്ടത്ത്; മറ്റന്നാൾ മുതൽ പ്രചരണത്തിനിറങ്ങും
തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ഥിയാകും. മറ്റന്നാള്‍ മുതല്‍ പ്രചരണത്തിന് ഇറങ്ങുമെന്ന് ശോഭ പറഞ്ഞു. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് ശോഭയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പായത് ഞായറാഴ്ച പുറത്തിറങ്ങിയ ബിജെപിയുടെ സ്ഥാനാർഥി പട്ടികയിൽ ശോഭയുടെ പേരുണ്ടായിരുന്നില്ല. കഴക്കൂട്ടം അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ശോഭ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകുന്നത് തടയാൻ ബിജെപി സംസ്ഥാന നേതൃത്വം പുതിയ ഫോർമുല ഒരുക്കിയിരുന്നു. മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കാനായിരുന്നു പുതിയ നീക്കം. മത്സരിക്കാമോ എന്ന് തുഷാറിനോട് ബിജെപി സംസ്ഥാന നേതൃത്വം ആരാഞ്ഞു. ആലോചിച്ച് മറുപടി നൽകാമെന്നാണ് തുഷാർ ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് സംസ്ഥാന നേതൃത്വത്തിന്റെ തന്ത്രങ്ങൾ വിഫലമാക്കി കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ തന്നെ മത്സരിക്കുമെന്ന് കേന്ദ്ര നേതൃത്വം…
Read Moreമുഖ്യമന്ത്രിക്കെതിരേ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ; മത്സരം മക്കളുടെ നീതിക്കുവേണ്ടി
തൃശൂർ: വാളയാർ പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. മക്കളുടെ നീതിക്കുവേണ്ടിയാണ് മത്സരിക്കുന്നത്. കുടുംബത്തിനൊപ്പം നിൽക്കുമെന്ന് പറഞ്ഞിട്ട് വാക്കുപാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്നും അവർ പറഞ്ഞു. ബുധനാഴ്ച പത്രിക സമർപ്പിക്കും. കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള പ്രതിഷേധ യാത്രയിൽ ധർമടത്ത് എത്തിയപ്പോൾ നിരവധി അമ്മമാർ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അവർ പറഞ്ഞു. വാളയാർ കേസിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇവർ കഴിഞ്ഞമാസം തലമുണ്ഡനം ചെയ്തും പ്രതിഷേധിച്ചിരുന്നു.
Read Moreജോസ് കെ. മാണി എന്നേ തങ്ങളോടൊപ്പം ചേരേണ്ടിയിരുന്ന സഖാവാണ്! കേരളത്തിലെ ഭാവി മന്ത്രിക്ക് അഭിവാദ്യം; സിപിഎം സൈബർ ഗ്രൂപ്പുകളിൽ ചർച്ച ഇങ്ങനെ…
എം.ജെ. ശ്രീജിത്ത് തിരുവനന്തപുരം: സിപിഎമ്മിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ കുറ്റ്യാടി സീറ്റ് തർക്കങ്ങളില്ലാതെ സിപിഎമ്മിനു വിട്ടുനൽകിയ ജോസ് കെ. മാണിക്ക് സിപിഎം സൈബർ ഗ്രൂപ്പുകളിൽ പുകഴ്ത്തൽ. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടു സിപിഎമ്മിനെ വെട്ടിലാക്കിയ സംഭവമായിരുന്നു കുറ്റ്യാടിയിലെ സീറ്റ് തർക്കം. അതു പരിഹരിക്കാൻ കഴിയാതെ വന്നാൽ സംസ്ഥാനതലത്തിൽ ചർച്ചായാകാനും മുന്നണിക്കു ക്ഷീണം ചെയ്യാനും ഇടയാക്കുമായിരുന്നു. എന്നാൽ, സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു ശേഷവും മണ്ഡലത്തിലെ സാഹചര്യം കണക്കിലെടുത്തു കേരള കോൺഗ്രസ്-എം സീറ്റ് തിരികെ നൽകിയതോടെ സിപിഎം വലിയ പ്രതിസന്ധിയിൽനിന്നു രക്ഷപ്പെട്ടു. കുറ്റ്യാടിയിലെ മത്സരത്തെത്തന്നെ ബാധിക്കുന്ന പ്രശ്നമായി മാറിയതോടെ കഴിഞ്ഞ ദിവസം ജോസ്.കെ.മാണി കുറ്റ്യാടി സീറ്റ് സിപിഎമ്മിനു വിട്ടു നൽകുകയായിരുന്നു. ഘടകകക്ഷിക്കാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും അവിടെ ഘടകകക്ഷി സ്ഥാനാർഥിയെ നിശ്ചയിക്കുകയും ചെയ്ത ശേഷം സീറ്റ് തിരികെയെടുത്താൽ പാർട്ടിയുടെ ഇമേജിനു ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിലായിരുന്നു സിപിഎം. പാർട്ടിയുടെ ശക്തികേന്ദ്രമായ കുറ്റ്യാടിയിലെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങൾ…
Read Moreഒരാൾക്ക് 2000 രൂപ..! വോട്ടർമാർക്ക് പണം വിതരണം ചെയ്ത് അണ്ണാ ഡിഎംകെ സ്ഥാനാർഥി; സംഭവത്തില്‍ അണ്ണാ ഡിഎംകെയുടെ വിശദീകരണം ഇങ്ങനെ…
ചെന്നൈ: തമിഴ്നാട്ടിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് അണ്ണാ ഡിഎംകെ സ്ഥാനാർഥി. ദിണ്ടിഗലിലെ സ്ഥാനാർഥിയായ എൻ.ആർ വിശ്വനാഥനാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്ത് വിവാദത്തിലായത്. ഇതിന്റെ വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണ പരിപാടിക്കിടെ റോഡരികിൽ നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ വച്ചിരിക്കുന്ന പാത്രത്തിൽ ഒരാൾ പണം ഇട്ട് നൽകുന്നതും മറ്റൊരാൾക്ക് സ്ഥാനാർഥി തന്നെ നേരിട്ട് പണം നൽകുന്നതും വീഡിയോയിൽ കാണാം. 2000 രൂപ വീതമാണ് ഓരോരുത്തർക്കും നൽകിയത്. സംഭവത്തിൽ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു. അതേസമയം, വോട്ടിനു വേണ്ടി പണം നൽകിയതല്ല, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ധനസഹായം നൽകിയതാണെന്നാണ് അണ്ണാ ഡിഎംകെയുടെ വിശദീകരണം.
Read Moreകൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കുന്നത് വൈകും; ഇനിയുള്ള വരവിനായി ക്രൈംബ്രാഞ്ച് നീക്കങ്ങൾ ഇങ്ങനെ…
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിക്കുന്നത് വീണ്ടും വൈകും. ഇനി തെരഞ്ഞെടുപ്പിനുശേഷം മാത്രമേ പ്രതിയെ എത്തിക്കാന്‍ സാധിക്കൂവെന്നാണു അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഈ മാസം ആദ്യം കൊച്ചിയിലെത്തിക്കാന്‍ സാധിക്കുമെന്നു കണക്കുകൂട്ടിയിടത്താണു നടപടികള്‍ നീളുന്നത്. മുംബൈ പോലീസിന്റെ കസ്റ്റഡിയിലാണു നിലവില്‍ പ്രതിയുള്ളത്. ഇവിടെ ഇയാള്‍ക്കെതിരേ നിരവധി കേസുകളാണുള്ളത്. ഇതില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മുംബൈ പോലീസ് പ്രതിയെ പരപ്പന അഗ്രഹാര ജയിലില്‍ ഹാജരാക്കുന്ന മുറയ്ക്കാകും കേരള പോലീസിനു കൈമാറൂ.നിലവിലെ സാഹചര്യത്തില്‍ ഈ മാസം പ്രതിയെ കൊച്ചിയിലെത്തിക്കുക സാധ്യമല്ലെന്നാണു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ എട്ടിനു പ്രതിയെ കൊച്ചിയിലെത്തിക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍. എറണാകുളം എസിജെഎം കോടതി അനുമതി നല്കിയ പ്രൊഡക്ഷന്‍ വാറണ്ട് പരപ്പന അഗ്രഹാര സൂപ്രണ്ടിനു മെയില്‍ മുഖാന്തിരവും പോസ്റ്റ് വഴിയും അധികൃതര്‍ അയച്ചിരുന്നു. ഇതിനിടയില്‍ മുംബൈ പോലീസ് പ്രതിയുടെ കസ്റ്റഡി കാലാവധി…
Read Moreവിജയസാധ്യതയല്ല, മൽസര സാധ്യതയെന്ന് സുരേഷ് ഗോപി ! കൊച്ചിയിലെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു
തൃശൂർ: ’വിജയ സാധ്യതയല്ല, മൽസര സാധ്യത.’ തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എംപിയുടേതാണു വാക്കുകൾ. കൊച്ചിയിലെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത സുരേഷ് ഗോപിയോട് തൃശൂർ നിയമസഭാ സീറ്റിലെ വിജയസാധ്യതയെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് മൽസര സാധ്യതയാണെന്ന് അദ്ദേഹം തിരുത്തിയത്. ജനങ്ങൾ നേതാവാണെന്ന് ആരോപിക്കുന്നതിനാൽ മൽസരിക്കുന്നുവെന്നേയുള്ളൂവെന്നാണ് തുടർന്ന് അദ്ദേഹം വിശദീകരിച്ചത്.
Read More‘ഇരിക്കൂർ’ പ്രശ്നത്തിൽ ചർച്ച തുടങ്ങി! ഒത്തുതീർപ്പ് ഫോർമുലയുമായി ഹസൻ എത്തി; സുധാകരൻ കനിയണം
സ്വന്തം ലേഖകൻ കണ്ണൂർ: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇരിക്കൂറിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ കണ്ണൂരിൽ ചർച്ച തുടങ്ങി. യുഡിഎഫ് കൺവീനർ എം.എം. ഹസന്റെ നേതൃത്വത്തിലാണ് ചർച്ച. എ ഗ്രൂപ്പ് നേതാക്കളായ കെ.സി. ജോസഫ് എംഎൽഎ, സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, എം.പി. മുരളി, തോമസ് വെക്കത്താനം എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ചയ്ക്ക് മുന്നോടിയായി നിലവിലെ ഇരിക്കൂർ മണ്ഡലം സ്ഥാനാർഥി സജീവ് ജോസഫ്,ഹസനുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഒത്തുതീർപ്പ് ഫോർമുലയുമായിട്ടാണ് എം.എം. ഹസൻ എത്തിയിരിക്കുന്നതെന്നാണു സൂചന. സംസ്ഥാനത്ത് നിലവിൽ പ്രഖ്യാപിക്കുന്ന സീറ്റുകളിൽ ഒന്ന് ഇരിക്കൂറിന് പകരമായി എ ഗ്രൂപ്പിന് കൊടുക്കും. കല്പറ്റയിൽ ടി. സിദ്ദിഖായിരിക്കും സ്ഥാനാർഥി. കൂടാതെ, കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനവും എ ഗ്രൂപ്പിന് നൽകുമെന്നാണു സൂചന. കാലങ്ങളായി ഐ ഗ്രൂപ്പിന്റെ കൈയിലായിരുന്നു കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം. നിലവിൽ സതീശൻ…
Read Moreവിഭാഗീയത പൊളിച്ചടുക്കി സിപിഎം തന്ത്രം; കുറ്റ്യാടി ഫോര്‍മുല സിപിഎമ്മിന് വെല്ലുവിളി
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ സ്വീകരിച്ച കുറ്റ്യാടി ഫോര്‍മുല സിപിഎമ്മിന് ഭാവിയില്‍ വെല്ലുവിളിയാവും. സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിക്കാതെ പ്രാദേശിക പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയതും തുടര്‍ന്ന് അഭിപ്രായം മാറ്റേണ്ടി വന്നതും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പുതിയ അധ്യായമാണ്. പാര്‍ട്ടി തീരുമാനത്തെ നിസ്സംശയം അണികള്‍ അനുസരിക്കുമെന്ന പതിവുരീതിയാണ് ഇതോടെ ഇല്ലാതായത്. ഇത് പാര്‍ട്ടി സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നടപടി സ്വീകരിച്ചില്ലെങ്കിൽ ശരിയാകില്ലസംസ്ഥാന കമ്മിറ്റി ഒരു തീരുമാനമെടുത്താല്‍ അതിനെ എതിര്‍ക്കുകയും പൊതുജനമധ്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നത് സംഘടനാ രീതിക്ക് യോജിച്ചതല്ലെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി നടപടി സ്വീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന പല തീരുമാനങ്ങളിലും പ്രതിഷേധം തെരുവുകളിലേക്ക് എത്താനും പിന്നീട് തീരുമാനം തിരുത്താനമുള്ള രീതിയിലേക്ക് വഴിമാറും. ഇത് ഒരു വിധത്തിലും തുടരാന്‍ അനുവദിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി തീരുമാനത്തിനെതിരേ പരസ്യപ്രതിഷേധം നടത്തിയവര്‍ക്കെതിരേ…
Read Moreഇബ്രാഹിം കുഞ്ഞിന്റെ മകനെ മാറ്റിയില്ലെങ്കില്‍ തോല്പ്പിക്കാനായി പ്രചാരണം! മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ ഇന്ന് മലപ്പുറത്ത്
കളമശേരി: സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിന്റെ മകന് കളമശേരി മണ്ഡലത്തിൽ സീറ്റ് നൽകിയതിനെതിരെയുള്ള തർക്കം മുസ്ലീം ലീഗിൽ രൂക്ഷമാകുന്നു. മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഇന്ന് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ കാണും. ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ആവശ്യവുമായി മലപ്പുറത്ത് എത്തിയിരിക്കുന്നത്. ഇന്നലെ കളമശേരിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് ഭാരവാഹികൾ മലപ്പുറത്ത് എത്തിയത്. പകരം മങ്കട സിറ്റിംഗ് എംഎൽഎയും കളമശേരി സ്വദേശിയുമായ അഹമ്മദ് കബീറിനെ നിർദ്ദേശിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. 18 അംഗ ജില്ലാ കമ്മിറ്റിയിലെ 12 പേരും വിമതയോഗത്തില്‍ പങ്കെടുത്തു. യൂത്ത് ലീഗും എംഎസ്എഫും അടക്കം പോഷക സംഘടനകളിലെ 500 ഓളം പേർ പങ്കെടുത്തു. ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ തോല്പ്പിക്കാനായി പ്രചാരണം നടത്തുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കി.…
Read More