മലപ്പുറം: ശബരിമലയില്‍ അന്തിമ വിധി വന്നാല്‍ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫിന് ഒരു വര്‍ഗീയ ശക്തികളുടെയും സഹായം ആവശ്യമില്ല. ഇപ്പോള്‍ വീണ്ടും ശബരിമല വിഷയമാക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്.ബാലശങ്കറുമായി ബന്ധപ്പെട്ട വിവാദം ബിജെപിയുടെ ആഭ്യന്തര കാര്യമാണ്. സംസ്ഥാനത്ത് യുഡിഎഫ് ബിജെപി ധാരണ ശക്തമാണ്. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇടതുമുന്നണിയില്‍ ജനം വലിയ തോതില്‍ പ്രതീക്ഷയും വിശ്വാസവും പുലര്‍ത്തുന്നു. എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചു. സംസ്ഥാനത്തെ വികസനം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ പുരോഗതിയുണ്ടാകില്ലെന്ന പഴയ ധാരണ ഇടതുസര്‍ക്കാറിന് മാറ്റാനായി. വികസന കാര്യങ്ങളില്‍ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനശ്രദ്ധ മാറ്റാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Read MoreCategory: Loud Speaker
എം.എം. മണിയുടെ സമ്പാദ്യം 54,024 രൂപ! ഭാര്യ ലക്ഷ്മികുട്ടിയുടെ കൈവശം 5000 രൂപയും 2.35 ലക്ഷം വിലമതിക്കുന്ന 56 ഗ്രാം സ്വർണവും
നെടുങ്കണ്ടം: ഉടുന്പൻചോല നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.എം. മണിയുടെ കൈവശമുള്ളത് 10,500 രൂപ. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 17524 രൂപയുടെ നിക്ഷേപം. മറ്റു നിക്ഷേപങ്ങളെല്ലാം ചേർത്ത് ആകെയുള്ള സന്പാദ്യം 54024 രൂപ. നാമനിർദേശപത്രികയോടൊപ്പം എം.എം. മണി സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലാണ് തന്റെ സന്പാദ്യത്തെക്കുറിച്ചുള്ള കണക്ക് നൽകിയിരിക്കുന്നത്. ബൈസണ്‍വാലി വില്ലേജിലും കെഡിഎച്ച് വില്ലേജിലുമായി 63 സെന്റ് സ്ഥലമാണ് മണിയുടെ പേരിലുള്ളത്. ഇതിൽ കുഞ്ചിത്തണ്ണിയലുള്ള 42 സെന്റ് സ്ഥലത്തിന് 15 ലക്ഷം രൂപയും മൂന്നാറിലെ 21 സെന്റ് സ്ഥലത്തിന് 42 ലക്ഷം രൂപയുമാണ് മാർക്കറ്റ് വില കണക്കാക്കിയിരിക്കുന്നത്. മൂന്നാറിലെ സ്ഥലം 1999-ൽ സിപിഎം ലോക്കൽ കമ്മിറ്റി, ജില്ലാ സെക്രട്ടറി ആയിരുന്ന എം.എം. മണിയുടെ പേരിൽ വാങ്ങിയതാണ്. കുഞ്ചിത്തണ്ണിയിലെ എം.എം. മണിയുടെ വീടിന് 15 ലക്ഷവും മൂന്നാറിലെ ലോക്കൽ കമ്മിറ്റി ഓഫീസിന് 1.68 കോടി രൂപയുമാണ് വിലമതിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. എം.എം. മണിയുടെ…
Read Moreഫിറോസ് കുന്നംപറമ്പിൽ ഒരു ശക്തനായ എതിരാളിയല്ല; സിപിഎമ്മിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്നു കെ.ടി. ജലീൽ
മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ ഒരു ശക്തനായ എതിരാളിയല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.ടി. ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ടതല്ലെന്നും ഫിറോസിനുള്ള മറുപടിയായി ജലീൽ പറഞ്ഞു. ഓരോ പൊതുപ്രവർത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവർ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. തവനൂരിലെ ജനങ്ങൾക്ക് തന്നെയും തന്റെ പ്രവർത്തനങ്ങളെയും നന്നായി അറിയാമെന്നും ജലീൽ പറഞ്ഞു.ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ പാർട്ടി നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് വീണ്ടും തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. സിപിഎമ്മിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreസരിതയ്ക്ക് പകരം സ്വപ്ന വന്നു, അഡ്ജസ്റ്റ്മെന്റ് ഭരണം! ബിജെപി നേതാവ് ഒ.രാജഗോപാൽ പറയുന്നു…
കോഴിക്കോട്: സരിതയ്ക്ക് പകരം സ്വപ്ന വന്നുവെന്നല്ലാതെ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാൻ എൽഡിഎഫ് സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും അഡ്ജസ്റ്റ്മെന്റ ഭരണമാണ് കേരളത്തിൽ നടന്നതെന്നും മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ പറഞ്ഞു. ബിജെപി കോഴിക്കോട് നോർത്ത് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി നടപ്പിലാക്കുന്ന ജനപ്രിയ പദ്ധതികൾ സംബന്ധിച്ച വാർത്തകൾ തമസ്ക്കരിക്കുന്ന നടപടികൾക്കെതിരേ പ്രവർത്തകർ ജാഗരൂകരായിരിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ ജനഹൃദയങ്ങളിലെത്തിക്കണമെന്നും രാജഗോപാൽ പറഞ്ഞു. സ്ഥാനാർഥിയും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം ടി.രമേശ്, ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ ,മുതിർന്ന ബിജെപി നേതാവ് പി സി മോഹനൻ , പി മോഹൻ ദാസ് ന്നിവർ പ്രസംഗിച്ചു.
Read Moreകഴക്കൂട്ടത്തിന് എന്താണിത്ര പ്രത്യേകത? കണ്ണുകളെല്ലാം കഴക്കൂട്ടത്തേക്ക്
പല കാരണങ്ങൾകൊണ്ടും സവിശേഷ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി കഴക്കൂട്ടം മാറിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ച മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി എന്നതാണ് കഴക്കൂട്ടത്തെ ശ്രദ്ധേയമാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ആഞ്ഞുപിടിച്ചാൽ മണ്ഡലം തങ്ങൾക്കൊപ്പം പോരുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ശബരിമല വിഷയം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലം കൂടിയാകും കഴക്കൂട്ടം. ദേവസ്വം ചുമതലയുള്ള മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഇടതുപക്ഷ സ്ഥാനാർഥിയാകുന്പോൾ ബിജെപി സർവ പ്രതിരോധങ്ങളുമായി പടയ്ക്ക് കോപ്പുകൂട്ടുകയാണ്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയെ ചുറ്റിപ്പറ്റിയായിരുന്നു ഇതുവരെ അഭ്യൂഹങ്ങൾ. കഴക്കൂട്ടത്ത് സർപ്രൈസ് സ്ഥാനാർഥി വരുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞത്. പക്ഷേ, ശോഭ സുരേന്ദ്രന് എത്തിയപ്പോള്‍ സംസ്ഥാന ഘടകം തീരെ പ്രതീക്ഷിക്കാത്ത സ്ഥാനാർഥിത്വമായിരുന്നു ഇത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി . മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ ഇത്തവണ ശോഭയ്ക്ക് സീറ്റു നല്കുന്നതിൽ ഔദ്യോഗിക പക്ഷത്തിന്…
Read Moreകുടുംബവാഴ്ചയാണെന്നു പരിഹസിച്ചവരോട്..! ഗർഭിണികൾക്ക് 43,000 രൂപ… കുടുംബം പോറ്റുന്ന അമ്മമാർക്ക് മാസംതോറും 1000 രൂപ… ഉദയനിധിയുടെ മാസ് ഡയലോഗ്
ചെന്നൈ: രണ്ടു വർഷം മുന്‍പ് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞതു വെള്ളത്തിൽ വരച്ച വരപോലായി. കരുണാനിധി കുടുംബത്തിൽനിന്ന് ഒരു ഇളയസന്തതികൂടി രാഷ്ട്രീയത്തിലെത്തിയിരിക്കുന്നു. പത്തുവർഷം മുന്‍പ് കൈവിട്ടുപോയ അധികാരക്കസേര തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. 1977 മുതൽ ഡിഎംകെയുടെ ഉരുക്കുകോട്ടയായ ചെപ്പോക്കിലാണ് ഉദയനിധിയുടെ കന്നിയങ്കം. പാർട്ടി ചിഹ്നത്തിലെ സൂര്യനെപ്പോലെയാണ് മുത്തച്ഛൻ കരുണാനിധിയുടെ അൻപു ചെല്ലമായ ഉദയനിധി. മൂന്നുതവണ കരുണാനിധിയെ നിയമസഭയിലെത്തിച്ച മണ്ഡലമാണ് ചെപ്പോക്ക്. ഇന്ന് രണ്ടുലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഡിഎംകെയുടേതു കുടുംബവാഴ്ചയാണെന്നു പരിഹസിച്ച ബിജെപി-അണ്ണാഡിഎംകെ പാർട്ടികളോട്, കരുണാനിധിയുടെ കൊച്ചുമകനും സ്റ്റാലിന്റെ മകനുമായതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു ഉദയനിധിയുടെ മാസ് ഡയലോഗ്. രാഷ്ട്രീയനേതൃനിരയിലെത്താൻ കരുണാനിധിയുടെ നിഴലായി അൻപതുവർഷമാണ് എം.കെ. സ്റ്റാലിനു കാത്തിരിക്കേണ്ടിവന്നത്. ചെന്നൈ ലൊയോള കോളജിൽനിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദമെടുത്തശേഷം മുത്തച്ഛൻ കരുണാനിധി തുടങ്ങിയ ഡിഎംകെയുടെ മുഖപത്രമായ മുരശൊല്ലിയുടെ മാനേജിംഗ് ഡയറക്ടറായി നിയമനം. 2019 മുതൽ പാർട്ടി യൂത്ത് വിംഗ് സെക്രട്ടറി. 43 കാരനായ…
Read Moreധർമടത്തേക്ക്..?, പിണറായിയോട് ഏറ്റുമുട്ടാൻ തയാറെന്ന് കെ.സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കാന്‍ തയാറാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ കെ. സുധാകരന്. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടുവെന്നും സുധാകരന് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തായാറാണ്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് സുധാകന്റെ പേര് പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
Read Moreരാജ്യം മുഴുവൻ വ്യാപിച്ചേക്കും; നിർണായകമായ തീരുമാനങ്ങൾ സ്വീകരിച്ച് കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുനിർത്തണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് ഉയർന്നുവരുന്ന കോവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചുനിർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മഹാമാരിയെ ഇപ്പോൾ പിടിച്ചുകെട്ടിയില്ലെങ്കിൽ രാജ്യവ്യാപകമായി പടർന്നു പിടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിമാരുമായി നടത്തിയ കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർണായകമായ തീരുമാനങ്ങൾ സ്വീകരിച്ച് കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുനിർത്തണം. കോവിഡിനെതിരായ പോരാട്ടത്തിൽ ആർജിച്ച ആത്മവിശ്വാസം അമിത ആത്മവിശ്വാസമായി മാറരുത്. നമ്മൾ നേടിയ വിജയം അശ്രദ്ധയ്ക്ക് കാരണമാകരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാതെ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോ കോൺഫറൻസ് വഴി നടത്തിയ അവലോകന യോഗത്തിൽ ബംഗാൾ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ പങ്കെടുത്തില്ല. മമതയും യോഗി ആദിത്യനാഥും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നത്.
Read Moreഐസിയു കിടക്കയിലും രക്ഷയില്ല..! ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരൻ കെട്ടിയിട്ട് പീഡിപ്പിച്ചു
ജയ്പുർ: സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി പീഡനത്തിന് ഇരയായതായി പരാതി. ജയ്പുരിലെ ഷാൽബി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയെ വാർഡ് ബോയി രാത്രി മുഴുവൻ ആവർത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. ഓക്സിജൻ ട്യൂബ് ഘടിപ്പിച്ചിരുന്ന യുവതിയുടെ മുഖംമറച്ച് കൈകൾ കെട്ടിയിട്ടാണ് പീഡനം നടന്നത്. സംഭവത്തിന് ശേഷം യുവതി രാത്രി മുഴുവൻ കരഞ്ഞു. സംഭവത്തെക്കുറിച്ച് നഴ്സിനോട് വിവരം പറയാൻ തുനിഞ്ഞപ്പോൾ പ്രതി ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് രാവിലെ ഭർത്താവിനോടാണ് യുവതി വിവരം പറയുന്നത്. തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം, പരാതിയിൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. വാർഡ് ബോയ് ഖുശിറാം ഗുജ്ജാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
Read Moreസ്ത്രീ വിരുദ്ധമാണെന്നും വർഗീയത പടർത്തുവെന്നും ആരോപണം ശക്തമായി! ശബരിമല പ്രചാരണ വീഡിയോ പിൻവലിച്ച് കോൺഗ്രസ്
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോ കോൺഗ്രസ് പിൻവലിച്ചു. വിശ്വാസ സംരക്ഷണത്തിനു നിയമം എന്ന മുദ്രാവാക്യം ഉയർത്തുന്ന വീഡിയോ സ്ത്രീ വിരുദ്ധമാണെന്നും വർഗീയത പടർത്തുവെന്നും ആരോപണം ശക്തമായ സാഹചര്യത്തിലാണ് പിൻവലിച്ചത്. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കേരള എന്ന ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ട പരസ്യമാണ് പിൻവലിച്ചത്. . കെട്ടുനിറച്ച് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തർക്കൊപ്പം ഹെഡ്സെറ്റും കൂളിംഗ് ഗ്ളാസും ധരിച്ച ലിപ്സ്റ്റിക് പുരട്ടിയ യുവതിയും പോകുന്നതാണ് പരസ്യത്തിലുള്ളത്. യുവതി പോലീസിനൊപ്പം സെൽഫിയെടുക്കുന്നതും ഭക്തർ യുവതിക്കെതിരെ പ്രതിഷേധിക്കുന്നതും പരസ്യത്തിലുണ്ട്. വിശ്വാസ സംരക്ഷണത്തിന് നിയമം യുഡിഎഫിന്റെ വാക്ക്, നാട് നന്നാകാൻ യുഡിഎഫ് എന്നീ മുദ്രാവാക്യങ്ങളോടു കൂടിയാണ് വീഡിയോ അവസാനിക്കുന്നത്. വേണ്ടത്ര അവധാനതയോ അനുമതിയോ ഇല്ലാതെ പുറത്തിറങ്ങിയ പരസ്യമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇത്തരം പ്രശ്നങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ സോഷ്യൽ മീഡിയാ നയം രൂപീകരിക്കാനും കോൺഗ്രസ് തീരുമാനിച്ചു
Read More