തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ബിജെപി പ്രചാരണ സന്നാഹത്തിന് തൃശൂരിൽ അങ്കം കുറിച്ചു. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിൽനിന്നുമായി എത്തിയ പ്രതിനിധികളുടെ സമ്മേളനം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാന പ്രസിഡന്റ് ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്തു. ശക്തമായ മുന്നേറ്റത്തിലൂടെ നിയമസഭയിൽ കൂടുതൽ സാന്നിധ്യം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ സമുദായങ്ങളുടേയും പിന്തുണ നേടണമെന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അടുത്ത ദിവസങ്ങളിലായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന കേരളയാത്ര പരിപാടി ആവേശോജ്വലമാക്കണം. നിയമസഭാ തെരഞ്ഞെടുപ്പിനു ചിട്ടയായ പ്രവർത്തനശൈലി ഉണ്ടാകണം. ഒരു തരത്തിലുള്ള വിഭാഗീയതയും ഉദാസീനതയും അരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളും എല്ലാ ജില്ലകളിൽനിന്നുമായി സെക്രട്ടറിമാർ വരെയുള്ള പ്രതിനിധികളും സമ്മേളനത്തിന് എത്തി. ഓരോ മണ്ഡലത്തിന്റെയും പ്രസിഡന്റുമാരും കാര്യവാഹകും…
Read MoreCategory: Loud Speaker
ഇമേജ് തിരികെ പിടിക്കണം..! എംബസികൾക്ക് അസാധാരണ നിർദേശവുമായി കേന്ദ്ര സർക്കാർ; ഇന്റർനെറ്റ് വിലക്കിനെതിരേ അമേരിക്കയും
ന്യൂഡൽഹി: ഇന്ത്യയിലെ കർഷക സമരത്തിന് ആഗോളതലത്തിൽ തന്നെ പിന്തുണയേറുന്ന സാഹചര്യത്തിൽ പ്രചാരണം ചെറുക്കാൻ എംബസികൾക്ക് അസാധാരണ നിർദേശവുമായി കേന്ദ്ര സർക്കാർ. കർഷക സമരത്തിന് അനുകൂലമായ വിദേശ പ്രചാരണം ചെറുക്കാൻ എംബസികൾ തയാറാകണം. രാജ്യങ്ങളെ സാഹചര്യം ബോധ്യപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം എംബസികൾക്ക് നിർദേശം നൽകി. അതേസമയം, കർഷക സമരത്തിന് അന്താരാഷ്ട്ര തലത്തിൽ വൻ പിന്തുണയേറുകയാണ്. പോപ് താരങ്ങളും പരിസ്ഥിതി പ്രവർത്തകരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഇന്റർനെറ്റ് വിലക്കിനെതിരേ അമേരിക്കയും വിമർശനം നടത്തിയിരുന്നു. ഇന്റർനെറ്റ് വിലക്കിൽ മോദി ഭരണകൂടത്തിന് വിമർശനം വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലെ കർഷകർ പ്രതിഷേധങ്ങൾക്ക് ആഗോളതലത്തിൽ പിന്തുണ ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് അമേരിക്ക. കർഷക പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. കർഷക സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണം. സമാധാനപരമായ പ്രതിഷേധസമരങ്ങൾ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങളെ…
Read Moreഭാരതീയ ജനസേന! ഒരു രാഷ്ട്രീയപാർട്ടി കൂടി; ബിഡിജെഎസ് പിളർന്ന് ബിജെഎസ്; യുഡിഎഫിൽ നിന്നും എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഇവർ പോകുന്നതെന്നു തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: ബിഡിജെഎസിലെ ഒരു വിഭാഗം പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചു. ബിഡിജെഎസ് മുൻ നേതാവ് എൻ.കെ.നീലകണ്ഠൻ പ്രസിഡന്റായി ബിജെഎസ് (ഭാരതീയ ജനസേന) എന്ന പേരിലാണ് പുതിയ പാർട്ടി ജനിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ പ്രവർത്തിക്കുമെന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ചു. യുഡിഎഫ് അനുഭാവം പ്രകടിപ്പിക്കുന്ന ജനറൽ സെക്രട്ടറിമാരായ വി.ഗോപകുമാർ, കെ.കെ.ബിനു എന്നിവരും പുതിയ പാർട്ടിയിലുണ്ട്. കോൺഗ്രസിനെ ഇല്ലാതാക്കാൻ സിപിഎമ്മിനെ പിന്തുണയ്ക്കുന്ന സമീപനമാണ് ബിജെപി എടുക്കുന്നതെന്ന ആക്ഷേപമാണ് ബിജെഎസ് നേതാക്കൾ ഉന്നയിക്കുന്നത്. സംസ്ഥാനത്തെ എൻഡിഎ മുന്നണി നിർജീവമാണെന്നും നേതാക്കൾ ആരോപിക്കുന്നു. അതേസമയം യുഡിഎഫിൽ നിന്നും എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഇവർ പോകുന്നതെന്നും പലരും അതിനായി സ്ഥാനങ്ങൾ രാജിവച്ചവരാണെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
Read Moreശശികല ഞായറാഴ്ച ചെന്നൈയിലെത്തും; അണ്ണാ ഡിഎംകെയുടെ തലപ്പത്തേക്കു തിരിച്ചെത്താനുള്ള നിയമനടപടികൾക്ക് തുടക്കംകുറിക്കാന്‍; ആഘോഷമാക്കാൻ ശശികലയുടെ ആരാധകർ
മധുര: അണ്ണാ ഡിഎംകെ മുൻ നേതാവ് വി.കെ. ശശികല ഞായറാഴ്ച ചെന്നൈയിലെത്തുമെന്ന് അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ. അണ്ണാ ഡിഎംകെയുടെ തലപ്പത്തേക്കു തിരിച്ചെത്താനുള്ള നിയമനടപടികൾക്ക് അവർ തുടക്കംകുറിക്കുമെന്നും ശശികലയുടെ സഹോദരീപുത്രനും ചെന്നൈ ആർകെ നഗർ എംഎൽഎയുമായ ദിനകരൻ പറഞ്ഞു. അനധികൃത സ്വത്തുസന്പാദനക്കേസിൽ ശിക്ഷാകാലാവധി പൂർത്തിയാക്കി ശശികല തിരിച്ചെത്തുന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്കു തുടക്കംകുറിക്കുമെന്നാണു കരുതുന്നത്. ചെന്നൈയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കാൻ ശശികലയുടെ ആരാധകർ ശ്രമം തുടങ്ങിക്കഴിഞ്ഞു. തമിഴ്നാട്-കർണാടക അതിർത്തിയിലെ ഹൊസൂരിൽനിന്ന് പാർട്ടി പ്രവർത്തകരുടെ അകന്പടിയോടെ ശശികലയെ ചെന്നൈയിലെത്തിക്കും.
Read Moreകർഷകർ രാജ്യത്തിന്റെ അവിഭാജ്യ ഘടകം! കര്‍ഷക പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പ്രതികരണം ഇങ്ങനെ…
ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. അഭിപ്രായ വ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ എല്ലാവരും ഐക്യത്തോടെ തുടരണമെന്നും കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കോഹ്ലി ട്വീറ്റ് ചെയ്തു. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനുമായി എല്ലാ പാര്‍ട്ടികളും ചേർന്ന് സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പുണ്ടെന്നും കോഹ്ലി ട്വീറ്റ് ചെയ്തു. കര്‍ഷക സമരത്തില്‍ ആദ്യമായാണ് വിരാട് കോഹ്ലി അഭിപ്രായം പറയുന്നത്. പോപ് ഗായിക റിഹാന, മിയ ഖലീഫ, മീന ഹാരിസ്, ഗ്രെറ്റ് തുന്‍ബെര്‍ഗ് എന്നിവര്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
Read Moreശബരിമല വിഷയത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാട്! പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സൂത്രപ്പണി നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കില്ല: രമേശ് ചെന്നിത്തല
മാനന്തവാടി: കോവിഡ് പ്രോട്ടോക്കോളിന്റെയും മറ്റും പേരില്‍ ഇടതു സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നടത്തിയ സൂത്രപ്പണികള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അരുതായ്മകള്‍ യുഡിഎഫ് വേണ്ടവിധത്തില്തന്നെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുമെന്നു ഐശ്വര്യ കേരള യാത്ര നയിച്ചു മാനന്തവാടിയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടാണ്. ശബരിമല വിഷയത്തില്‍ മൗനം പാലിക്കാന്‍ തീരുമാനിച്ചിരിക്കയാണ് രണ്ടു പാര്‍ട്ടികളും. കേരളത്തിലെ ഭക്തജനങ്ങളെ അങ്ങേയറ്റം വേദനിപ്പിച്ചതാണ് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു ശബരിമലയിലുണ്ടായ സംഭവവികാസങ്ങള്‍. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും ഭക്തരെ മറയാക്കി രാഷ്ട്രീയ മുതലെടുപ്പിനു ബിജെപി നടത്തിയ ശ്രവുമാണ് ശബരിമലയെ കലാപഭൂമിയാക്കിയത്. ഇപ്പോള്‍ ശബരിമല വിഷയം മിണ്ടാന്‍പോലും ബിജെപിയും സിപിഎമ്മും ഭയക്കുകയാണ്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലുള്ള റിവ്യൂ ഹരജി അടിയന്തരമായി പരിഗണിച്ചു തീര്‍പ്പാക്കണമെന്നു ആവശ്യപ്പെടാനും സത്യവാങ്മൂലം മാറ്റി നല്‍കാനും തയാറാണോ എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രശ്ന…
Read Moreഅറ്റകുറ്റപ്പണികളുണ്ടെന്ന ന്യായം! ജയലളിത സ്മാരകം അടയ്ക്കും; ശശികലയുടെ നീക്കം പാളി
ചെന്നൈ: അണ്ണാ ഡിഎംകെയിൽ രാഷ്ട്രീയ ബലാബലം കൊഴുക്കുന്നതിനിടെ ശശികല ക്യാന്പിന് തുടക്കത്തിലേ തിരിച്ചടി. മറീന ബീച്ചിലെ ജയലളിത സമാധിയിൽ ഉപവാസമിരുന്നശേഷം ശക്തിപ്രകടനത്തിനുള്ള ഒരുക്കവുമായി മുന്നോട്ടുപോകുന്നതിനിടെ സ്മാരകത്തിലേക്ക് സന്ദർശകർക്കു വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങിയതാണ് ശശികലയ്ക്ക് തിരിച്ചടിയായത്. അറ്റകുറ്റപ്പണികളുണ്ടെന്ന ന്യായം പറഞ്ഞാണ് ജയ സ്മാരകം അടച്ചിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് ചെന്നൈ കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി കഴിഞ്ഞയാഴ്ച തുറന്ന സ്മാരകത്തിൽ എന്ത് അറ്റകുറ്റപ്പണിയാണ് നടത്തുന്നതെന്നു വ്യക്തമല്ല.
Read Moreകരുത്തരെ മാത്രം പരീക്ഷിക്കാന്‍ ബിജെപി! ലക്ഷ്യം 15 സീറ്റ്; പരിഗണിക്കുന്നത് പ്രമുഖരെ; ശോഭാ സുരേന്ദ്രനെ തണുപ്പിക്കാൻ ശ്രമം
ജോണ്സണ് വേങ്ങത്തടം കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി. നഡ്ഡ കേരളത്തിലെത്തുന്നതു ബിജെപിയുടെ പടയൊരുക്കത്തിനു തുടക്കം കുറിക്കാന്‍. ഇന്നു തിരുവനന്തപുരത്തെത്തുന്ന അദേഹം ബിജെപി സ്വീകരിക്കേണ്ട സുപ്രധാന തന്ത്രമെല്ലാം ഒരുക്കിയിയശേഷമേ തിരിച്ചു പോകുന്നുള്ളൂ. സംസ്ഥാനനേതാക്കളെ മാത്രമല്ല, സമുദായനേതാക്കളെയും സന്ദര്‍ശിച്ചു ഭൂരിപക്ഷ സമുദായവോട്ടുകള്ക്കൊപ്പം ന്യൂനപക്ഷ സമുദായവോട്ടും ലക്ഷ്യം വച്ചാണ് നദ്ദയുടെ കേരളസന്ദര്‍ശനം. കേരളനിയമസഭയില്‍ അക്കൗണ്ട് തുറന്ന ബിജെപി ഒരു സീറ്റല്ല, പകരം കുറഞ്ഞതു 15 സീറ്റാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയിച്ചു കഴിഞ്ഞു. കരുത്തരായ സ്ഥാനാര്‍ഥികളെ കണ്ടെത്തി മത്സരിപ്പിക്കും. ഇതില്‍ സിനിമതാരങ്ങളും ഐഎഎസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഇതു കൂടാതെ സമുദായനേതാക്കളെ പ്രത്യേകിച്ചു ന്യൂനപക്ഷ സമുദായനേതാക്കളെയും ബിജെപി സ്ഥാനാര്‍ഥികളാക്കണമെന്ന ആഗ്രഹവും പാര്‍ട്ടി ദേശീയനേതൃത്വം പങ്കുവയ്ക്കുന്നു. പരിഗണിക്കുന്നത് പ്രമുഖരെ സംസ്ഥാനത്ത് ബിജെപിക്ക് വിജയ പ്രതീക്ഷയുള്ള അഞ്ച് എ കാറ്റഗറി മണ്ഡലങ്ങളാണ് ഉള്ളത്. നേമത്തെ സിറ്റിംഗ് സീറ്റും ഒപ്പം കൊല്ലം, പത്തനംതിട്ട,…
Read Moreഐശ്വര്യ യാത്ര! ജനങ്ങളെയും പ്രവർത്തകരേയും വലിയ രീതിയിൽ ഇളക്കിമറിക്കാൻ ഉമ്മൻചാണ്ടി ഇറങ്ങണമെന്ന് എ ഗ്രൂപ്പും ലീഗും
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: ഐശ്വര്യ കേരള യാത്രയിൽ ഉമ്മൻ ചാണ്ടി കൂടുതൽ സജീവമാകണമെന്ന ആവശ്യവുമായി എഗ്രൂപ്പും ലീഗ് അടക്കമുള്ള ഘടകകക്ഷികളും. ഐശ്വര്യകേരള യാത്രയുടെ ഉദ്ഘാടനത്തിന് ശേഷം ഉമ്മൻ ചാണ്ടി അൽപം പിന്നിലേക്ക് മാറി നിൽക്കുകയാണെന്നാണ് ഘടക കക്ഷികളുടെ പരാതി. ഐശ്വര്യ കേരള യാത്ര നയിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതുകൊണ്ടുതന്നെ യാത്രയുടെ ചുക്കാൻ പിടിക്കുന്നത് ഐ ഗ്രൂപ്പാണ്. പലയിടത്തും ഉമ്മൻ ചാണ്ടിക്ക് ജാഥയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാതിരിക്കാൻ ചില ഇടപെടലുകൾ ഐഗ്രൂപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായെന്ന പരാതിയുമായി എ ഗ്രൂപ്പ് രംഗത്തെത്തി. ജനങ്ങളെയും പ്രവർത്തകരേയും വലിയ രീതിയിൽ ഇളക്കിമറിക്കാൻ ഉമ്മൻ ചാണ്ടി ജാഥയിൽ കൂടുതൽ സജീവമാകണമെന്നാണ് ആവശ്യമാണ് എ ഗ്രൂപ്പ് ഉയർത്തുന്നത്. ഉമ്മൻ ചാണ്ടി പിന്നിലേക്ക് മാറിയതോടെ എ ഗ്രൂപ്പ് ജാഥയിൽ നിന്ന് അകലം പാലിച്ചു തുടങ്ങി. കോൺഗ്രസിനെ ഉമ്മൻ ചാണ്ടി ഈ തെരഞ്ഞെടുപ്പിൽ മുന്നിൽനിന്ന്…
Read Moreഫണ്ട് തട്ടിപ്പ് ഇഡിക്കു മുന്നിലേക്ക് ! ഇന്നു വിജിലന്‍സിന് പരാതി നല്‍കും; നിയമവിദഗ്ധരുടെ സഹായം തേടുന്നു
കോഴിക്കോട്: കാശ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഫണ്ട് തിരിമറി നടത്തിയ യൂത്ത്ലീഗ് നേതൃത്വത്തിനെതിരേ ഇന്നു വിജിലന്‍സ് മുമ്പാകെ പരാതി നല്‍കും. കോഴിക്കോട് വിജിലന്‍സ് എസ്പി മുമ്പാകെയാണ് യൂത്ത്ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം പരാതി നല്‍കുന്നത്. ഇതിനു പുറമേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുമ്പാകെയും പരാതി നല്‍കും. ഇതിനായി നിയമവിദഗ്ധരുടെ സഹായം തേടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും സമാഹരിച്ച ഫണ്ടാണിത്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇഡി മുമ്പാകെ പരാതി സമര്‍പ്പിക്കുന്നത്. ഫണ്ടിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ പരിശോധിക്കാന്‍ എന്‍ഫോഴ്സ്മെന്റിന് അധികാരമുണ്ട്. 2018 ഏപ്രില്‍ 20 നായിരുന്നു യൂത്ത് ലീഗ് കത്വ ഉന്നാവോ കുടുംബ-നിയമസഹായ ഫണ്ട് സമാഹരിച്ചത്. വിദേശത്ത് നിന്ന് ലക്ഷങ്ങള്‍ പിരിച്ച് കോഴിക്കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഭാരവാഹികളുടെ പേരിലാണ് പണം നിക്ഷേപിച്ചത്. ഒരുകോടിയിലേറെ തുക…
Read More