ഉദയ്പുർ: വിവാഹ വാഗ്ദാനം നല്കി യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ രാജസ്ഥാനിലെ ബിജെപി എംഎൽഎയ്ക്കെതിരെ കേസെടുത്തു. ഗോഗുണ്ട എംഎൽ പ്രതാപ് ലാൽ ഭീലി(52)നെതിരെ ആണ് കേസ്. മാനഭംഗത്തിനിരയായ മുപ്പത്തിയഞ്ചുകാരിയുടെ വൈദ്യപരിശോധന വ്യാഴാഴ്ച നടത്തിയിരുന്നു. യുവതിയുടെ മൊഴിയും എടുത്തു. മധ്യപ്രദേശുകാരിയായ യുവതിയെ എംഎൽഎ പല തവണ പീഡിപ്പിച്ചെന്നാണ് ആരോപണം. എംഎൽഎയും യുവതിയും ഏതാനും വർഷങ്ങളായി പരിചയത്തിലായിരുന്നെന്ന് പോ ലീസ് പറഞ്ഞു.
Read MoreCategory: Loud Speaker
കണ്ണില്ലാത്ത ക്രൂരത! പീഡനക്കേസ് പ്രതി നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; കുഞ്ഞിന്റെ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു
ഭോപ്പാൽ: പീഡനക്കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും പുറത്തിറങ്ങിയയാള്‍ നാല് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട കുഞ്ഞിന്റെ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ബുധനാഴ്ചയാണ് നാല് വയസുകാരിയായ കുഞ്ഞിനെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 200 മീറ്റര്‍ അകലെ കടുകു പാടത്ത് നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതിക്കൊപ്പമാണ് കുഞ്ഞിനെ അവസാനം കണ്ടെതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കള്‍ മറ്റൊരു സംസ്ഥാനത്ത് ജോലിക്ക് പോയിരിക്കുകയാണ്. അതിനാല്‍ മുത്തച്ഛനും മുത്തശിക്കുമൊപ്പമാണ് കുഞ്ഞ് കഴിഞ്ഞിരുന്നത്. കുറ്റകൃത്യം ചെയ്തുവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Read Moreമോദി പറഞ്ഞ 15 ലക്ഷം കിട്ടിയില്ല; ഭാര്യ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നു..! രാജ്യസഭയില്‍ ചിരി പടര്‍ത്തി അബ്ദുള്‍ വഹാബ് എംപി
ന്യൂഡല്‍ഹി: ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ പതിനഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും വിശ്വസിച്ച് കാത്തിരിക്കുകയാണെന്ന് രാജ്യസഭയില്‍ മുസ്ലിംലീഗ് എംപി അബ്ദുള്‍ വഹാബ്. 2014ല്‍ മോദി നല്കിയ വാഗ്ദാനം താന്‍ അതേപടി വിശ്വസിച്ചിരിക്കുകയാണ്. തന്റെ ഭാര്യയും ഈ പണം വരുന്നതും കാത്തിരിക്കുകയാണ്. മോദി ഉറപ്പു നല്കിയ പതിനഞ്ച് ലക്ഷം അക്കൗണ്ടില്‍ വന്നാല്‍ ഉടന്‍ ഭാര്യ തനിക്ക് വേണ്ടി കുറച്ച് ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുകയാണെന്നുമാണ് അബ്ദുള്‍ വഹാബ് പറഞ്ഞത്. വഹാബിന്റെ വാക്കുകള്‍ സഭയില്‍ ചിരി പടര്‍ത്തി. കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച എംപി ലാഡ്സ് ഫണ്ട് പുനഃസ്ഥാപിക്കണമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ അബ്ദുള്‍ വഹാബ് ആവശ്യപ്പെട്ടു.
Read Moreവെറുതേ ബഹളം ഉണ്ടാക്കിയതു മിച്ചം! പാലാ വിട്ടു നൽകുന്ന കാപ്പന് എലത്തൂർ സീറ്റും തുടർഭരണം കിട്ടിയാൽ മന്ത്രിസ്ഥാനം; അവസാനം മാണി സി.കാപ്പനും ഒതുങ്ങി
കോട്ടയം: എൻസിപി ഇടതുമുന്നണി വിടില്ലെന്ന് ദേശീയ പ്രസിഡന്റ് ശരത്പവാർ പറഞ്ഞതോടെ മാണി സി. കാപ്പൻ എംഎൽഎയ്ക്ക് മറ്റൊരു സീറ്റു നൽകാൻ സിപിഎമ്മും ഇടതുമുന്നണിയും. മന്ത്രി ഏ.കെ. ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂർ സീറ്റിൽ മാണി സി. കാപ്പനോട് മത്സരിക്കാൻ സിപിഎം ആവശ്യപ്പെടും. ശശീന്ദ്രന് പകരം കണ്ണൂർ സീറ്റ് നൽകാനാണ് സിപിഎമ്മിന്റെ ആലോചന. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ എൻസിപി ദേശീയ സെക്രട്ടറി ഫ്രഫുൽ പട്ടേൽ അടുത്തയാഴ്ച തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ശരത്പവാറും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ ചർച്ചയുടെ തുടർ ചർച്ചകൾക്കായിട്ടാണ് ഫ്രഫുൽ പട്ടേൽ കേരളത്തിലെത്തുന്നത്. കാപ്പന് മന്ത്രിസ്ഥാനം പാലാ വിട്ടു നൽകുന്ന കാപ്പന് എലത്തൂർ സീറ്റും തുടർഭരണം കിട്ടിയാൽ മന്ത്രിസ്ഥാനവുമാണ് സിപിഎം വാഗ്ദാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടു തന്നെയാണ്. ഇതിനിടയിൽ രാജ്യസഭാ സീറ്റും വേണമെന്ന് എൻസിപി…
Read Moreപിഎസ്സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറി! തൊഴിലില്ലാത്ത ചെറുപ്പക്കാരെ സർക്കാർ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: തൊഴിലില്ലാത്ത ചെറുപ്പക്കാരെ സർക്കാർ വെല്ലുവിളിക്കുകയാണെന്നും സിപിഎമ്മിന്റെ യുവ നേതാക്കളുടെ ഭാര്യമാരെയെല്ലാം ജോലികളിൽ സ്ഥിരപ്പെടുത്തുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. താത്കാലിക ജീവനക്കാലെ ജോലിയിൽ സ്ഥിരപ്പെടുത്താൻ പിണറായി സർക്കാർ ഗൂഢനീക്കം നടത്തുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാർ പിഎസ്സിയെ നോക്കുകുത്തിയാക്കുന്നു. ഇത് അപകടകരമാണ്. പിഎസ്സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറി. കാലടി സർവകലാശാലയിൽ നടന്നത് ചട്ടലംഘനമാണ്. നേതാക്കളുടെ ഭാര്യമാർക്ക് മാത്രം മതിയോ ജോലിയെന്നും സുരേന്ദ്രൻ ചോദിച്ചു. രാജേഷിന് കുറച്ചെങ്കിലും മര്യാദ വേണ്ടേ. ജാതിയും മതവുമില്ലെന്ന് പറയും. പക്ഷെ ജോലിക്കാര്യത്തിൽ അത് ബാധകമല്ല. സമരം ചെയ്ത് സർക്കാരിനെ അധികാരത്തിലെത്തിച്ചത് സ്വന്തം ഭാര്യയുടെ കാര്യം നോക്കാനാണോ. വഴിവിട്ട നിയമനത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു.
Read Moreജാതി അധിക്ഷേപം നടത്തിയിട്ടില്ല; ചെത്തുകാരൻ എന്ന് പറയുന്നതിൽ എന്താണ് അപമാനം! നിലപാടിലുറച്ച് കെ. സുധാകരൻ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് കെ. സുധാകരൻ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ ബഹുമാനം അർഹിക്കുന്നുണ്ടോയെന്നതാണ് ചോദ്യമെന്നും സുധാകരൻ പറഞ്ഞു. അനാവശ്യ പ്രതികരണം നടത്തി ഷാനിമോൾ ഉസ്മാൻ പ്രതിക്കൂട്ടിലായി. രമേശ് ചെന്നിത്തലയും പ്രസ്താവന തിരുത്തി. കോൺഗ്രസ് നേതൃത്വം നിലപാട് തിരുത്തിയത് ആദരവോടെ സ്വീകരിക്കുന്നു. ചെത്തുകാരൻ എന്ന് പറയുന്നതിൽ എന്താണ് അപമാനം. എന്ത് ജോലി ചെയ്യുന്നതും അഭിമാനമാണ്. പിണറായി വിജയനെ പൊക്കിപറയലല്ല സിപിഎമ്മിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയെന്നതാണ് തന്റെ ജോലി. പിണറായി വിജയൻ പലഘട്ടത്തിൽ പലർക്കെതിരെയും നടത്തിയ പ്രസ്താവനകൾ ഒന്നെങ്കിലും പിൻവലിച്ചിട്ടുണ്ടോ. രാഷ്ട്രീയത്തിലെ ഭിന്നനിലപാടല്ലാതെ പിണറായിയോട് വ്യക്തിപരമായ വിദ്വേഷമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. നികൃഷ്ടജീവി, പരനാറി തുടങ്ങിയ പരാമർശങ്ങൾ പിണറായി പിൻവലിച്ചിട്ടുണ്ടോ. മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവ് സ്വാതന്ത്ര സമരസേനാനി ഗോപാലനെ പിണറായി വിജയൻ ആക്ഷേപിച്ചതും സുധാകരൻ ചൂണ്ടിക്കാട്ടി. മുല്ലപ്പള്ളിയുടെ അച്ഛൻ ഗോപാലൻ സ്വാതന്ത്ര സമരസേനാനിയായിരുന്ന…
Read Moreമാമനോടൊന്നും തോന്നരുത്, വില കൂട്ടുന്നത് ഒരു ശീലമായിപ്പോയി..! പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി; എണ്ണക്കമ്പനികള്‍ പറയുന്നത് ഇങ്ങനെ…
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 87.30 രൂപയും. ഡീസലിന് 81.53 രൂപയിലേക്കുമെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 88.83 രൂപയായപ്പോള്‍ ഡീസല്‍ വില ഉയര്‍ന്ന് 82.97 രൂപയായി. കഴിഞ്ഞമാസം 26നു ശേഷം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയില്‍ ഇന്നലെ മുതലാണ് വര്‍ധനവ് രേഖപ്പെടുത്തിത്തുടങ്ങിയത്. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു നിന്നപ്പോള്‍ അതിന്റെ ആനുകൂല്യം പൊതുജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ഇന്ധന വില കുതിച്ചുയരുമ്പോഴും നികുതിയില്‍ ഇളവ് വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ തയാറായിട്ടില്ല. പുതുവര്‍ഷം പിറന്നതിന് ശേഷം പെട്രോള്‍ ലിറ്ററിന് 2.96 രൂപയുടെയും ഡീസലിന് 3.13 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 74 രൂപയില്‍…
Read Moreമുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു; ജയസാധ്യതയുള്ള ഏതെങ്കിലും മണ്ഡലത്തിൽ രംഗത്തിറക്കാന്‍ ബിജെപി
തൃശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപി ചേർന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. തൃശൂർ തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളന വേദിയിൽ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം രാഷ്ട്രീയ ചുവടുവയ്പ്പ് നടത്തിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജേക്കബ് തോമസ് ബിജെപി സ്ഥാനാർഥിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജയസാധ്യതയുള്ള ഏതെങ്കിലും മണ്ഡലത്തിൽ അദ്ദേഹത്തെ രംഗത്തിറക്കാനാണ് ബിജെപി നീക്കം.
Read Moreആസാമിൽ സർക്കാർ പരിപാടിക്കിടെ ബിരിയാണി കഴിച്ച 150 പേർ ആശുപത്രിയിൽ; മെഡിക്കൽ വിദ്യാർഥികൾക്കും ഭക്ഷ്യവിഷബാധ
ദിസ്പുർ: ആസാമിലെ കർബി അഗ്ലോഗ് ജില്ലയിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ മരിച്ചു. മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും പങ്കെടുത്ത പരിപാടിയിലെത്തിയവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവം. ദിഫു മെഡിക്കൽ കോളജിലെ ആദ്യ മെഡിക്കൽ സെഷന്റെ ഉദ്ഘാടനത്തിനെത്തിയവർക്ക് വിതരണം ചെയ്ത ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മെഡിക്കൽ വിദ്യാർഥികൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഹിമന്ദ ബിശ്വ ശർമ പറഞ്ഞു.
Read Moreശോഭ വീണ്ടുമെത്തി, ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം! എല്ലാ സമുദായങ്ങളുടേയും പിന്തുണ നേടണം! ശക്തമായ മുന്നേറ്റം വേണമെന്ന് നഡ്ഡ
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ബിജെപി പ്രചാരണ സന്നാഹത്തിന് തൃശൂരിൽ അങ്കം കുറിച്ചു. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിൽനിന്നുമായി എത്തിയ പ്രതിനിധികളുടെ സമ്മേളനം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാന പ്രസിഡന്റ് ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്തു. ശക്തമായ മുന്നേറ്റത്തിലൂടെ നിയമസഭയിൽ കൂടുതൽ സാന്നിധ്യം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ സമുദായങ്ങളുടേയും പിന്തുണ നേടണമെന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അടുത്ത ദിവസങ്ങളിലായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന കേരളയാത്ര പരിപാടി ആവേശോജ്വലമാക്കണം. നിയമസഭാ തെരഞ്ഞെടുപ്പിനു ചിട്ടയായ പ്രവർത്തനശൈലി ഉണ്ടാകണം. ഒരു തരത്തിലുള്ള വിഭാഗീയതയും ഉദാസീനതയും അരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളും എല്ലാ ജില്ലകളിൽനിന്നുമായി സെക്രട്ടറിമാർ വരെയുള്ള പ്രതിനിധികളും സമ്മേളനത്തിന് എത്തി. ഓരോ മണ്ഡലത്തിന്റെയും പ്രസിഡന്റുമാരും കാര്യവാഹകും…
Read More