ജോ​ലി ല​ഭി​ച്ച് ആ​ദ്യ  ശമ്പളം സ​മ​ർ​പ്പി​ക്കാ​നെ​ത്തി​​;  ആരാധികയെ മാനഭംഗപ്പെടുത്തി; “ബാബാ’ അറസ്റ്റിൽ

ജ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ൽ​നി​ന്നു​ള്ള ആ​രാ​ധി​ക​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഫ​ലാ​ഹാ​രി ബാ​ബ എ​ന്ന​റി​യ​പ്പെ​ടു​ന്ന കൗ​ശ​ലേ​ന്ദ്ര പ്ര​പ്നാ​ചാ​ര്യ​യ്ക്ക് ജീ​വ​പ​ര്യ​ന്ത്യം ത​ട​വു​ശി​ക്ഷ. ഒ​രു ല​ക്ഷം രൂ​പ പി​ഴ​യൊ​ടു​ക്കാ​നും അ​ൽ​വ​ർ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ച്ചു. ബാ​ബ​യു​ടെ ആ​രാ​ധ​ക​രാ​ണ് യു​വ​തി​യും കു​ടും​ബാം​ഗ​ങ്ങ​ളും. യു​വ​തി​ക്കു ജോ​ലി ല​ഭി​ച്ച് ആ​ദ്യ ശ​ന്പ​ളം ബാ​ബ​യ്ക്കു സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ആ​ശ്ര​മ​ത്തി​ൽ ത​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും രാ​ത്രി മു​റി​യി​ലേ​ക്കു വി​ളി​പ്പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണു കേ​സ്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 20ന് ​അ​റ​സ്റ്റി​ലാ​യ​തു മു​ത​ൽ ജ​യി​ലി​ലാ​ണ്.വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാബയുടെ അഭിഭാഷകൻ പറഞ്ഞു.

Read More

പതിനേഴുകാരി പ്രസവിച്ചു, കിളിമാനൂരില്‍ 21കാരന്‍ അറസ്റ്റില്‍

21 കാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പറയുന്നപതിനേഴുകാരി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അടയമണ്‍ വട്ടലില്‍ സ്വദേശിയായ അയല്‍ക്കാരനെ കളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ടാപ്പിംഗ് തൊഴിലാണിയാള്‍. അടയമണ്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം എസ്എടിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഇയാള്‍ പല തവണ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വീട്ടുകാര്‍ നിരസിക്കുകയായിരുന്നു. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലും അയല്‍പക്ക ബന്ധം വേണ്ടെന്ന് വച്ചുമാണ് നിരസിച്ചത്. പെണ്‍കുട്ടി ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയായിരുന്നുവെന്ന് വീട്ടുകാര്‍ അറിയുന്നത്. രഞ്ചിത്തിനെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.

Read More

ഗോ​ഡൗ​ൺ ക​ത്തി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ വെ​ന്തു മ​രി​ച്ചു ; വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​നാ​ലി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

കാ​ട്ടാ​ക്ക​ട : പേ​ഴും​മൂ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​രം ഹോം ​അ​പ്ല​യ​ൻ​സ​സ് ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ച് അ​തി​ന​ക​ത്ത് കി​ട​ന്നു ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ വെ​ന്തു മ​രി​ച്ചു. പൂ​വ​ച്ച​ൽ കാ​പ്പി​ക്കാ​ട് സ്വ​ദേ​ശി സു​രേ​ന്ദ്ര​ൻ​നാ​യ​ർ( 75) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​യ്ക്കാ​ണ് സം​ഭ​വം. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഇ​ല​ക്ട്രി​ക്ക് സാ​ധ​ന​ങ്ങ​ളും ഫ​ർ​ണി​ച്ച​റും വി​ൽ​ക്കു​ന്ന ക​ട​യാ​ണ് പൂ​രം. ചെ​റു​താ​യി ആ​ദ്യം തീ ​പ​ട​ർ​ന്നു .തു​ട​ർ​ന്നാ​ണ് തീ ​ആ​ളി പ​ട​ർ​ന്ന​ത്. സെ​ക്യൂ​രി​റ്റി പ​ണി​യ്ക്ക് ശേ​ഷം സു​രേ​ന്ദ്ര​ൻ​നാ​യ​ർ പു​ല​ർ​ച്ചെ ഉ​റ​ങ്ങാ​റു​ണ്ട​ത്രെ. അ​ങ്ങി​നെ ഉ​റ​ങ്ങു​ന്ന വേ​ള​യി​ലാ​ണ് തീ​പി​ടു​ത്ത​ത്തി​ൽ മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹം ക​ത്തി ക​രി​ഞ്ഞ നി​ല​യി​ലാ​ണ ്കാ​ണ​പ്പെ​ട്ട​ത്. തീ ​പി​ടു​ത്ത​ത്തി​ന്റെ​കാ​ര​ണം വെ​ളി​വാ​യി​ട്ടി​ല്ല. വാ​ർ​ണി​ഷ് ഉ​ൾ​പ്പ​ടെ ഇ​തി​ന​ക​ത്ത് സൂ​ക്ഷി​ക്കാ​റു​ണ്ട്. തീ ​അ​തി​ൽ പ​ട​ർ​ന്നാ​വാം ആ​ളി ക​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കാ​ട്ടാ​ക്ക​ട പോ​ലീ​സ് പ​റ​യു​ന്നു. കാ​ട്ടാ​ക്ക​ട നി​ന്നും ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യ​പ്പോ​ഴേ​യ്ക്കും തീ ​ആ​ളി പ​ട​രു​ക​യും കെ​ട്ടി​ട​ത്തി​ന​ക​ത്ത് ക​യ​റാ​ൻ പ​റ്റാ​ത്ത നി​ല​യി​ലു​മാ​യി​രു​ന്നു.…

Read More

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം താമസമാക്കിയ വ്യക്തി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ യോഗ്യനല്ല! മക്കള്‍ തന്റേതല്ലെന്ന് വാദിച്ച പ്രിന്‍സിപ്പലിനെതിരെ വനിതാകമ്മീഷന്‍

കോ​ഴി​ക്കോ​ട്: മ​ക്ക​ള്‍ ത​ന്‍റേ​ത​ല്ലെ​ന്ന് വാ​ദി​ച്ച പ്രി​ന്‍​സി​പ്പ​ലി​നെ​തി​രേ വ​നി​താ​ക​മ്മീ​ഷ​ന്‍. നി​യ​മ​പ​ര​മാ​യി വി​വാ​ഹം ചെ​യ്ത സ്ത്രീ​യെ ഉ​പേ​ക്ഷി​ച്ച് മ​ക്ക​ളെ പോ​ലും അം​ഗീ​ക​രി​ക്കാ​തെ മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന പ്രി​ന്‍​സി​പ്പ​ലി​ന് ഒ​രി​ക്ക​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വ​ഴി​കാ​ട്ടി​യാ​നാ​വി​ല്ലെ​ന്നും ഇ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ യോ​ഗ്യ​ന​ല്ലെ​ന്നും വ​നി​താ​ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി . വ​നി​താ ക​മ്മീ​ഷ​ന്‍ ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ട് ന​ട​ത്തി​യ അ​ദാ​ല​ത്തി​ലാ​ണ് 18 വ​ര്‍​ഷ​മാ​യി വേ​ര്‍​പി​രി​ഞ്ഞ് താ​മ​സി​ക്കു​ന്ന പ്രി​ന്‍​സി​പ്പ​ലി​നെക്കു​റി​ച്ച് ഭാ​ര്യ പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. 23 ഉം 19 ​ഉം വ​യ​സു​ള്ള ര​ണ്ടു മ​ക്ക​ളു​ടെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഭാ​ര്യ എ​ത്തി​യ​ത്. ഭ​ര്‍​ത്താ​വു​മാ​യി നി​യ​മാ​നു​സൃ​തം വി​വാ​ഹ​ബ​ന്ധം വേ​ര്‍​പി​രി​ഞ്ഞി​ല്ലെ​ങ്കി​ലും 18 വ​ര്‍​ഷ​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​വ​ര്‍ ക​മ്മീ​ഷ​നം​ഗ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. പെ​ണ്‍​കു​ട്ടി​യും ആ​ണ്‍​കു​ട്ടി​യു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ചെ​ല​വും ഇ​ദ്ദേ​ഹം ന​ല്‍​കാ​റി​ല്ല. പി​ജി വി​ദ്യാ​ര്‍​ഥി​യാ​യ മ​ക​ള്‍​ക്ക് മാ​സം 5000 രൂ​പ​മാ​ത്ര​മാ​ണ് പ്രി​ന്‍​സി​പ്പ​ൽ ന​ല്‍​കു​ന്ന​ത്. അ​തേ​സ​മ​യം മ​ക്ക​ള്‍ ത​ന്‍റേ​ത​ല്ലെ​ന്ന വാ​ദ​മാ​ണ് പ്രി​ന്‍​സി​പ്പ​ൽ ഉ​ന്ന​യി​ച്ച​ത്. ഒ​ടു​വി​ല്‍ മ​ക്ക​ളു​ടെ ജ​ന​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് പ്രി​ന്‍​സി​പ്പ​ൽ…

Read More

യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവടക്കം മൂന്നുപേര്‍ അറസ്റ്റില്‍; അമ്മയുടെ ദേഹത്ത് ഷാള്‍ ഉപയോഗിച്ച് ചേര്‍ത്തു കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം

ക​ല്ല​റ: യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ മു​തു​വി​ള സ​ലാ​നി​വാ​സി​ൽ റി​ജു( 35), ഇ​യാ​ളു​ടെ മാ​താ​വ് സു​ശീ​ല(65), സ​ഹോ​ദ​രി ബി​ന്ദു(40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റി​ജു​വി​ന്‍റെ ഭാ​ര്യ മി​തൃ​മ്മ​ല മാ​ട​ൻ​കാ​വ് പാ​ർ​പ്പി​ട​ത്തി​ൽ പ​രേ​ത​നാ​യ സ​ത്യ​ശീ​ല​ന്‍റെ​യും ഷീ​ല​യു​ടെ​യും മ​ക​ൾ അ​ഞ്ജു(26), ഒ​ൻ​പ​ത് മാ​സം പ്രാ​യ​മു​ള്ള മ​ക​ൻ മാ​ധ​വ് കൃ​ഷ്ണ എ​ന്നി​വ​രെ ജൂ​ലൈ 28 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മി​തൃ​മ്മ​ല​യി​ലെ കു​ടും​ബ വീ​ട്ടി​ലെ കി​ണ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​മ്മ​യു​ടെ ദേ​ഹ​ത്ത് ഷാ​ൾ ഉ​പ​യോ​ഗി​ച്ച് ചേ​ർ​ത്തു കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം. നാ​ലു വ​ർ​ഷം മു​മ്പാ​യി​രു​ന്നു അ​ഞ്ജു​വി​ന്‍റെ വി​വാ​ഹം.​സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ സാ​മ്പ​ത്തി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​ത്തി​നു…

Read More

എലിവാല്‍ പുലിവാലായി! എതിരാളികള്‍ കഥ മെനഞ്ഞു; രാജന്റെ ആ ചോദ്യം എസ്‌ഐക്ക് ഇഷ്ടപ്പെട്ടില്ല; ഫോറസ്റ്റ് സംഘം രാജന്റെ വീട് അരിച്ചുപെറുക്കി; ഒടുവില്‍…

കു​മ​ളി: എ​ലി​വാ​ലി​ൽ പി​ടി​ച്ച​തു പു​ലി​വാ​ലാ​യ അ​വ​സ്ഥ​യി​ലാ​ണ് കു​മ​ളി അ​ട്ട​പ്പ​ള്ളം സ്വ​ദേ​ശി പു​ത്തൂ​ർ രാ​ജ​ൻ. പു​ലി​യു​ടെ വാ​ലി​ലൊ​ന്നും രാ​ജ​ൻ പി​ടി​ച്ചി​ല്ല. ഒ​രു എ​ലി​യു​ടെ വാ​ലി​ൽ പി​ടി​ച്ച​താ​ണ് പ്ര​ശ്ന​മാ​യ​ത്. രാ​ജ​ന്‍റെ വീ​ടി​ന്‍റെ ഗെ​യ്റ്റി​നു​മു​ന്നി​ൽ വാ​ഹ​നം​ത​ട്ടി ച​ത്തു​കി​ട​ന്ന പ​ന്നി എ​ലി​യെ ഇ​ല​പ​റി​ച്ച് വാ​ലി​ൽ​തൂ​ക്കി ദൂ​ര​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​താ​ണ് രാ​ജ​ൻ ചെ​യ്ത ’ക്രി​മി​ന​ൽ’ കു​റ്റം. എ​ലി റോ​ഡി​ൽ​കി​ട​ന്ന് ചീ​ഞ്ഞാ​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​വും ബു​ദ്ധി​മു​ട്ടും മ​ന​സി​ലാ​ക്കി​യാ​ണ് രാ​ജ​ൻ ’അ​രു​താ​ത്ത​തു’ ചെ​യ്തു​പോ​യ​ത്. പൊ​തു​ജ​ന​ത്തി​നും രാ​ജ​ൻ ചെ​യ്ത​ത് ഉ​പ​കാ​ര​മെ​ന്നു വ്യ​ക്തം. ഇ​ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ന​ട​ന്ന സം​ഭ​വ​മാ​ണ്. സാ​ക്ഷി​ക​ളും നി​ര​വ​ധി​യു​ണ്ടാ​യി​രു​ന്നു. പി​റ്റേ​ദി​വ​സം ക​ഥ​യാ​കെ മാ​റി. റോ​ഡി​ൽ ര​ക്തം. രാ​ജ​ന്‍റെ എ​തി​രാ​ളി​ക​ൾ ക​ഥ മെ​ന​ഞ്ഞു. റോ​ഡി​ലെ ര​ക്തം രാ​ജ​ൻ പി​ടി​ച്ച വ​ന്യ​മൃ​ഗ​ത്തി​ന്േ‍​റ​തെ​ന്ന് എ​തി​രാ​ളി​ക​ൾ പോ​ലീ​സി​നു റി​പ്പോ​ർ​ട്ടു​ചെ​യ്തു. കൊ​ടും​കു​റ്റ​വാ​ളി​ക​ളെ പി​ടി​ക്കാ​നെ​ന്ന​വ​ണ്ണം പോ​ലീ​സ് പ​ട രാ​ജ​ന്‍റെ വീ​ടു​വ​ള​ഞ്ഞ് പ​രി​ശോ​ധ​ന. രാ​ത്രി​യി​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രീ​ക്ഷ​ണം. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ന്നാ​ക്കു​ന്ന ജോ​ലി​യു​ള്ള രാ​ജ​നെ ജോ​ലി​സ്ഥ​ല​ത്തു​നി​ന്നും…

Read More

മീനില്ലാതെ വിഷമിച്ചിരുന്ന കുമരകത്തെ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയത് ചാകരയുമായി

മത്സ്യ ലഭ്യതയില്ലാതെ നട്ടം തിരിഞ്ഞ വേമ്പനാട്ടു കായലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി ഇന്നലെ ലഭിച്ചത് വല നിറയെ കൂരിവാള. കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷമാണ് കായലില്‍ പോയി മീന്‍ പിടിക്കുന്ന തൊഴിലാളികള്‍ മീന്‍ ലഭിക്കാതെ പട്ടിണിയിലാക്കിയത്. മലവെള്ളത്തിനു മുമ്പു ലഭിച്ചുകൊണ്ടിരുന്ന കരിമീന്‍, കൊഞ്ച്, മുരശ്, കൂരി, കണ്ണി, കണമ്പ് തുടങ്ങി വേമ്പനാട്ടു കായലില്‍ സുലഭമായിരുന്ന മത്സ്യ വര്‍ഗങ്ങളാണ് വെള്ളം ഇറങ്ങിയതോടെ അപ്രത്യക്ഷമായത്. ഇതോടെ പല മത്സ്യ തൊഴിലാളികളും കായലിലേക്ക് പോകാതെയായി. മത്സ്യ ബന്ധനമേഖല പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ അഞ്ചു വള്ളങ്ങളില്‍ കായലില്‍ പോയവര്‍ക്ക് വളര്‍ത്തു മീനായ കൂരിവാള ആയിരത്തിലധികം കിലോ ലഭിച്ചത്. കര്‍ഷകരുടെ ഫാമുകളില്‍ നിന്നു വെള്ളപ്പൊക്കത്തില്‍ ഒഴുകി കായലില്‍ എത്തിയതാണ് കൂരിവാള എന്നാണ് തൊഴിലാളികള്‍ പറയുന്നത്. റജിമോന്‍ പുതുച്ചിറ, ശശി കണ്ടാന്തറ എന്നിവരുടെ മത്സ്യബന്ധന വള്ളമാണ് നിറയെ കൂരിവാളയുമായി ആദ്യം അട്ടിപ്പീടികയില്‍ എത്തിയത്. ഇവര്‍ക്ക്…

Read More

ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ മോഹന്‍ലാല്‍

പുതിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിന് ഒരുങ്ങുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ അംബാസിഡര്‍ ആയി കേരളത്തിന്റെ അഭിമാനമായ മോഹന്‍ലാന്‍ വരുമെന്ന് സൂചന. ഇന്ന് നടക്കുന്ന ജേഴ്‌സി പ്രകാശന ചടങ്ങില്‍ പ്രഖ്യാപന ഉണ്ടാവുമെന്നാണ് കരുതുന്നത്. കൊച്ചിയിലെ ബോള്‍ഗാട്ടി ഗ്രാന്റ് ഹയാതില്‍ വെച്ചാണ് ജേഴ്‌സി പ്രകാശനം. ഈ വാര്‍ത്ത സത്യമാവുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിയ കേരള ബ്ലാസ്റ്റേഴ്സ് കൂടുതല്‍ ഉയരങ്ങള്‍ സ്വന്തമാക്കാനാവും. സെപ്റ്റംബര്‍ 29ന് കൊല്‍ക്കത്തയില്‍ എ.ടി.കെകെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

Read More

രണ്ടാം ഭാര്യയോടൊപ്പം കഴിയാന്‍ ആദ്യ ഭാര്യയെ കൊലചെയ്തു; ഭര്‍ത്താവിന് ജീവപര്യന്തം; 2009 ഫെബ്രുവരി 20 നായിരുന്നു കേസിനാസ്പദമായ സംഭവം

തൊ​ടു​പു​ഴ: ര​ണ്ടാം ഭാ​ര്യ​യോ​ടൊ​പ്പം ക​ഴി​യു​ന്ന​തി​നാ​യി ആ​ദ്യ​ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി ഏ​ല​ത്തോ​ട്ട​ത്തി​ൽ കു​ഴി​ച്ചു​മൂ​ടി​യ ഭ​ർ​ത്താ​വി​ന് ജീ​വ പ​ര്യ​ന്തം ത​ട​വും പി​ഴ​യും. ത​മി​ഴ്നാ​ട് തേ​നി കോ​ടാ​ങ്കി​പ്പെ​ട്ടി​യി​ൽ നി​ന്നും പൂ​പ്പാ​റ തോ​ണ്ടി​മ​ല​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യി​രു​ന്ന ത​ങ്ക​പാ​ണ്ടി​യേ​യാ​ണ് ഭാ​ര്യ പാ​ണ്ടീ​ശ്വ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ട് തൊ​ടു​പു​ഴ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സീം വി​ധി ശി​ക്ഷി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വി​നും 10,000 രൂ​പ പി​ഴ​യൊ​ടു​ക്കാ​നും പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ര​ണ്ട് വ​ർ​ഷം ക​ഠി​ന ത​ട​വി​നും തെ​ളി​വു​ന​ശി​പ്പി​ച്ച​തി​ന് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 5000 രൂ​പ പി​ഴ​യ്ക്കും പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വു​മാ​ണ് ശി​ക്ഷ. 2009 ഫെ​ബ്രു​വ​രി 20 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ങ്ക​പാ​ണ്ടി​യും ഭാ​ര്യ പാ​ണ്ടീ​ശ്വ​രി​യും ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി തോ​ണ്ടി​മ​ല​യി​ൽ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ വ​നി​ത എ​ന്ന സ്ത്രീ​യു​മാ​യി ത​ങ്ക​പാ​ണ്ടി അ​ടു​പ്പ​ത്തി​ലാ​വു​ക​യും ഇ​വ​രെ ര​ണ്ടാം…

Read More

ദുരിതാശ്വാസ ക്യാമ്പിൽ നേ​താ​ക്ക​ൻമാരെ ഗൗ​നി​ച്ചി​ല്ല; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചു; പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന സെക്രട്ടറിയുടെ സ്ഥാനചലനത്തിന് പിന്നിൽ ചില നേതാക്കളുടെ  ആ​ശ​ങ്കയെന്ന് ആക്ഷേപം

ക​ള​മ​ശേ​രി: പ്ര​ള​യ​കാ​ല​ത്ത് സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ നേ​താ​ക്ക​ൻ​മാ​ർ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ക്ഷേ​പി​ച്ചെ​ന്നും ആ​രോ​പി​ച്ച് ഏ​ലൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി​യ്ക്ക് കീ​ഴി​ലു​ള്ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്കി. ഇ​എം​എ​സ് കോ​ള​നി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വാ​സു​വി​നെ​യാ​ണ് ഇ​ന്ന​ലെ ഏ​ലൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഏ​ലൂ​ർ ഹി​ൻ​ഡാ​ൽ​കോ ഹാ​ളി​ൽ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഉ​ണ്ടാ​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളാ​ണ് വാ​സു​വി​ന് വി​ന​യാ​യ​ത്. ഇ​ട​യ്ക്കി​ടെ ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്കു​ന്ന ഏ​ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ട​ക്കം നേ​താ​ക്ക​ന്മാ​രെ​യും ഗൗ​നി​ച്ചി​ല്ലെ​ന്നും കാ​ഴ്ച​ക്കാ​രാ​ൻ വ​രു​ന്ന​വ​ർ എ​ന്ന് അ​ർ​ഥം വ​രു​ന്ന രീ​തി​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ഇ​ട്ട​തു​മാ​ണ് പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ വ​ച്ച് അം​ഗ​ങ്ങ​ൾ ഏ​ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​നോ​ട് ക​യ​ർ​ത്ത​പ്പോ​ൾ വാ​സു ഇ​ട​പെ​ട്ടാ​ണ് സാ​ന്ത്വ​ന​പ്പെ​ടു​ത്തി​യ​ത്. ഇ​തും പാ​ർ​ട്ടി നേ​താ​ക്ക​ന്മാ​ർ​ക്ക് കു​റ​ച്ചി​ലാ​യി.അ​തേ​സ​മ​യം വാ​സു​വി​ന്‍റെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നാ​ണ്…

Read More