ദുരിതാശ്വാസ ക്യാമ്പിൽ നേ​താ​ക്ക​ൻമാരെ ഗൗ​നി​ച്ചി​ല്ല; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചു; പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന സെക്രട്ടറിയുടെ സ്ഥാനചലനത്തിന് പിന്നിൽ ചില നേതാക്കളുടെ  ആ​ശ​ങ്കയെന്ന് ആക്ഷേപം

ക​ള​മ​ശേ​രി: പ്ര​ള​യ​കാ​ല​ത്ത് സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ നേ​താ​ക്ക​ൻ​മാ​ർ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ക്ഷേ​പി​ച്ചെ​ന്നും ആ​രോ​പി​ച്ച് ഏ​ലൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി​യ്ക്ക് കീ​ഴി​ലു​ള്ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്കി. ഇ​എം​എ​സ് കോ​ള​നി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വാ​സു​വി​നെ​യാ​ണ് ഇ​ന്ന​ലെ ഏ​ലൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഏ​ലൂ​ർ ഹി​ൻ​ഡാ​ൽ​കോ ഹാ​ളി​ൽ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഉ​ണ്ടാ​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളാ​ണ് വാ​സു​വി​ന് വി​ന​യാ​യ​ത്. ഇ​ട​യ്ക്കി​ടെ ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്കു​ന്ന ഏ​ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ട​ക്കം നേ​താ​ക്ക​ന്മാ​രെ​യും ഗൗ​നി​ച്ചി​ല്ലെ​ന്നും കാ​ഴ്ച​ക്കാ​രാ​ൻ വ​രു​ന്ന​വ​ർ എ​ന്ന് അ​ർ​ഥം വ​രു​ന്ന രീ​തി​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ഇ​ട്ട​തു​മാ​ണ് പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ വ​ച്ച് അം​ഗ​ങ്ങ​ൾ ഏ​ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​നോ​ട് ക​യ​ർ​ത്ത​പ്പോ​ൾ വാ​സു ഇ​ട​പെ​ട്ടാ​ണ് സാ​ന്ത്വ​ന​പ്പെ​ടു​ത്തി​യ​ത്. ഇ​തും പാ​ർ​ട്ടി നേ​താ​ക്ക​ന്മാ​ർ​ക്ക് കു​റ​ച്ചി​ലാ​യി.അ​തേ​സ​മ​യം വാ​സു​വി​ന്‍റെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നാ​ണ്…

Read More

രേ​ഖ​ക​ളി​ല്ല! 20 ല​ക്ഷം രൂ​പ​യു​ടെ കു​ങ്കു​മ പൂ​വു​മാ​യി ശ്രീ​ക​ണ്ഠ​പു​ര​ത്ത് മൂ​ന്ന് പേ​ർ പി​ടി​യി​ൽ; പി​ടി​യി​ലാ​യ​വ​രി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യും

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): രേ​ഖ​ക​ളി​ല്ലാ​തെ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ കു​ങ്കു​മ​പൂ​വു​മാ​യി ശ്രീ​ക​ണ്ഠ​പു​ര​ത്ത് മൂ​ന്ന് പേ​ർ പി​ടി​യി​ൽ. കാ​സ​ർ​ഗോ​ഡ് ബേ​ഡ​ക​ത്തെ അ​ഞ്ചാം​മൈ​ൽ മു​ഹ​മ്മ​ദ് സി​യാ​ദ് (25), ച​ട്ട​ഞ്ചാ​ൽ തെ​ക്കി​ലം​ര​ത്തെ ബാ​ല​ന​ടു​ക്കം ഷാ​ഹു​ൽ ഹ​മീ​ദ് (22), കാ​സ​ർ​ഗോ​ട്ടെ പൂ​നാ​ച്ചി ഇ​ബ്രാ​ഹിം ഖ​ലീ​ൻ (27) എ​ന്നി​വ​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം സി​ഐ വി.​വി. ല​തീ​ഷും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ൽ വെ​ച്ച് കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. ര​ണ്ട് കി​ലോ കു​ങ്കു​മ​പൂ​വ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ൽ പ്ര​ത്യേ​ക അ​റ​യൊ​രു​ക്കി ചാ​ക്കി​ലാ​ണ് കു​ങ്കു​മ​പൂ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വി​ദേ​ശ​ത്ത് നി​ന്ന് നി​കു​തി വെ​ട്ടി​ച്ച് ഏ​ജ​ന്‍റു വ​ഴി കോ​ഴി​ക്കോ​ട് എ​യ​ർ​പോ​ട്ട് വ​ഴി​യാ​ണ് കു​ങ്ക​മ​പൂ​വെ​ത്തി​ച്ച​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ സം​ഘം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മ​ട്ട​ന്നൂ​രി​ൽ വി​ല്പ​ന ന​ട​ത്തി​യ ശേ​ഷം ത​ളി​പ്പ​റ​മ്പി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ഏ​ജ​ന്‍റി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് കു​ങ്കു​മ​പൂ​വു​മാ​യെ​ത്തി​യ​തെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കാ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മൂ​വ​രേ​യും…

Read More

ഇതിനെ കളയാന്‍ ശ്രമിച്ചാല്‍! പൂക്കോട് വെറ്ററിനറി കോളജ് പരിസരത്ത് മാവോയിസ്റ്റുകളെത്തി; സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന വസ്തുവിന് സമീപം അപായ ചിഹ്നം

ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് ക​വാ​ട​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി. വൈ​ത്തി​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ളേ​ജി​ന്‍റ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നം​ഗ മാ​വോ​വാ​ദി​ക​ളെ​ത്തി​യ​ത്. സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യ സ്ഫോ​ട​ക വ​സ്തു​വെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന പ​ദാ​ർ​ഥം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. സി​പി​ഐ മാ​വോ​യി​സ്റ്റ് പാ​ർ​ട്ടി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ 14-ാം വാ​ർ​ഷി​കോ​ത്സ​വ​ത്തി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചും ആ​ശ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യു​മു​ള്ള പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും ഇ​വി​ടെ സ്ഥാ​പി​ച്ചാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്. സ്ഫോ​ട​ക വ​സ്തു​വെ​ന്ന് സം​ശ​യി​ക്കു​ന്ന വ​സ്തു​വി​ന് സ​മീ​പം അ​പാ​യ ചി​ഹ്നം രേ​ഖ​പ്പെ​ടു​ത്തി ബാ​ന​ർ വ​ലി​ച്ചു​കെ​ട്ടി​യി​ട്ടു​ണ്ട്. ക​ൽ​പ്പ​റ്റ ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാ​മി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ്, ബോം​ബ് സ്ക്വാ​ഡ്, ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് ആ​യു​ധ​ധാ​രി​ക​ളാ​യ മൂ​ന്നം​ഗ മാ​വോ​വാ​ദി​ക​ൾ എ​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഗേ​റ്റ് വാ​ച്ച​ർ പ്ര​ഭാ​ക​ര​ൻ ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ച​താ​യും എ​ന്നാ​ൽ വാ​ച്ച​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ൽ വാ​ങ്ങി കൈ​വ​ശ​പ്പെ​ടു​ത്തു​ക​യും ബാ​ന​റു​ക​ളും കൊ​ടി​ക​ളും സ്ഥാ​പി​ച്ച് തി​രി​കെ പോ​കു​ന്ന​തി​ന്…

Read More

അ​ഭി​ഭാ​ഷ​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; മ​ജി​സ്ട്രേ​റ്റി​നു സ​സ്പെ​ൻ​ഷ​ൻ; അ​ഭി​ഭാ​ഷ​കയുടെ പ​രാ​തി​യോ​ടൊ​പ്പം തെ​ളി​വാ​യി ശ​ബ്ദ​രേ​ഖ​യും

ഈ​റോ​ഡ്: വ​നി​താ അ​ഭി​ഭാ​ഷ​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റി​നെ സസ്പെ​ൻ​ഡ് ചെ​യ്തു. സ​ത്യ​മം​ഗ​ലം ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ആ​ർ.​രാ​ജ​വേ​ലു​വി​നെ​യാ​ണു പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി എ​ൻ.​ഉ​മാ മ​ഹേ​ശ്വ​രി സ​സ്പെ​ൻ​ഡ് ചെ​യ്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ‌ മ​ജി​സ്ട്രേ​റ്റ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് വ​നി​താ അ​ഭി​ഭാ​ഷ​ക​യു​ടെ പ​രാ​തി. മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​ൻ വ​ഴി​യാ​ണ് അ​ഭി​ഭാ​ഷ​ക പ​രാ​തി ന​ൽ​കി​യ​ത്. മ​ജി​സ്ട്രേ​റ്റ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന​തി​ന്‍റെ തെ​ളി​വാ​യി ശ​ബ്ദ​രേ​ഖ​യും അ​ഭി​ഭാ​ഷ​ക പ​രാ​തി​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് മ​ജി​സ്ട്രേ​റ്റി​നെ ജി​ല്ലാ ജ​ഡ്ജ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മ​ജി​സ്ട്രേ​റ്റി​നെ​തി​രേ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കും.

Read More

ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ! കാമുകൻ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെ യു​വ​ന​ടി​യെ കാ​ണാ​നി​ല്ല; അ​പ്ര​ത്യ​ക്ഷ​മാ​യ​ത് രണ്ട് മക്കളോടൊപ്പം

ചെ​ന്നൈ: ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​ന​ടി​യെ കാ​ണാ​നി​ല്ല. ചെ​ന്നൈ റോ​യാ​പേ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന തമിഴ് സീരിയൽ – സിനിമ ന​ടി നി​ലാ​നി​യെ ആ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​തി​ന് പി​ന്നാ​ലെ കാ​ണാ​താ​യ​ത്. ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യ​തി​നാ​ൽ ന​ടി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മു​ൻ കാ​മു​ക​ൻ ല​ളി​ത് കു​മാ​റി​നെ​തി​രെ ന​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് താ​രം വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. കു​മാ​റി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് നി​ലാ​നി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ൻ മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കാ​ണു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന ന​ടി ഇ​തി​ന് തൊ​ട്ടു​മു​ന്പാ​ണ് കീ​ട​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​നും പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജാ​യ ന​ടി​യെ പി​ന്നീ​ട്…

Read More

വീ​ട്ട​മ്മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു! മ​ക്ക​ളു​ടെ കൂ​ട്ടു​കാ​ര​നാ​യ പ്ര​തി​യെ കു​ടു​ക്കി​യ​ത് അ​യ​ൽ​വാ​സി​ക​ളു​ടെ നി​ർ​ണാ​യ​ക മൊ​ഴി ; സംഭവം കായംകുളത്ത്‌

കാ​യം​കു​ളം : ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ട​മ്മ​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.​കൊ​ല്ല​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ മ​ക്ക​ളു​ടെ കൂ​ട്ടു​കാ​ര​നാ​യ പ​ത്തൊ​ന്പ​ത് കാ​ര​നെ​യാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്.​ ഇ​യാ​ളെ ഇ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.​ക​റ്റാ​നം ക​ണ്ണ​നാ​കു​ഴി മാ​ങ്കൂ​ട്ട​ത്തി​ൽ വ​ട​ക്ക​തി​ൽ സു​ധാ​ക​ര​ന്‍റെ ഭാ​ര്യ തു​ള​സി (54) യെ ​വീ​ടി​ൻ റ്റെ ​മു​റി​ക്കു​ള്ളി​ലെ ജ​നാ​ല​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ക​റ്റാ​നം വെ​ട്ടി​ക്കോ​ട് മു​ക​ള​യ്യ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ജെ​റി​ൻ രാ​ജ് (19 ) നെ​വ​ള്ളി​കു​ന്നം പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ തു​ള​സി​യു​ടെ വീ​ട്ടി​ൽ നി​ന്നും ജെ​റി​ൻ ഇ​റ​ങ്ങി പോ​കു​ന്ന​ത് അ​യ​ൽ​വാ​സി​ക​ൾ ക​ണ്ടി​രു​ന്നു . ഇ​തി​ന് പി​ന്നാ​ലെ ആ​റു​മ​ണി​യോ​ടെ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ ഭ​ർ​ത്താ​വ് സു​ധാ​ക​ര​ൻ വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു . തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന്…

Read More

ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ പോ​ലീ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ,  ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വം, ഫോ​ട്ടോ​ക​ൾ സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ ഐ ​ആ​ർ​ക്ക്; പോ​ലീ​സും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​യ്ക്കാനുള്ള നടപടികളുമായി പോലീസ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പോ​ലീ​സും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​യ്ക്കു​ന്ന​തി​ന് പു​തി​യ ന​ട​പ​ടി​ക​ളു​മാ​യി കേ​ര​ള പോ​ലീ​സ്. ജ​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും അ​റി​യി​പ്പു​ക​ളും ന​ൽ​കു​ന്ന​ത് കൂ​ടു​ത​ൽ ഫ​ല​വ​ത്താ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു. സം​സ്ഥാ​ന​ത​ല​ത്തി​ൽ പോ​ലീ​സി​ന്‍റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ മാ​തൃ​ക​യി​ൽ ഇ​നി മു​ത​ൽ ജി​ല്ലാ​ത​ല​ങ്ങ​ളി​ലും ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ല്ലു​ക​ൾ രൂ​പീ​ക​രി​ക്കും. ഒ​രു ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം, വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ എ​ന്നി​വ​യി​ൽ അ​ഭി​രു​ചി​യും താ​ത്പ​ര്യ​വു​മു​ള്ള ര​ണ്ട് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ലാ​ത​ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​ത്. സ്റ്റേ​ഷ​നു​ക​ൾ, ഡി​വൈെ​സ്പി ഓ​ഫീ​സു​ക​ൾ, ജി​ല്ല പോ​ലീ​സ് ആ​സ്ഥാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ത്ര​ക്കു​റി​പ്പു​ക​ളും അ​റി​യി​പ്പു​ക​ലും ഈ ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യേ ന​ൽ​കാ​വൂ എ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേശി​ച്ചു. ഇ​ത്ത​രം എ​ല്ലാ അ​റി​യി​പ്പു​കളും​ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ…

Read More

ചാ​ര്‍​ജ് വ​ര്‍​ധ​ന! സ​മ്മ​ര്‍​ദത​ന്ത്ര​വു​മാ​യി ഓ​ട്ടോ-​ടാ​ക്‌​സി ഉ​ട​മ​ക​ളും; ഓ​ട്ടോ​യ്ക്ക് മി​നി​മം​ ചാ​ര്‍​ജ് 30, ടാ​ക്‌​സി​ക്ക് 250; സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ന​ടു​വൊ​ടി​യും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​യ്ക്കൊ​പ്പം ത​ന്നെ ഓ​ട്ടോ-​ടാ​ക്സി നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഓ​ട്ടോ-​ടാ​ക്സി ഉ​ട​മ​ക​ള്‍ ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ദു​രി​തകാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ “ന​ടു​വൊ​ടി’​യു​മെ​ന്നു​റ​പ്പാ​യി. ബ​സ് ചാ​ര്‍​ജ് മി​നി​മം പ​ത്ത് രൂ​പ​യാ​ക്ക​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​വു​മാ​യി ബ​സ് ഉ​ട​മ​ക​ള്‍ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് ഇ​തി​നൊ​പ്പം ഓ​ട്ടോ- ടാ​ക്‌​സി​നി​ര​ക്കു​ക​ള്‍ കൂ​ടി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ടാ​ക്‌​സി ഉ​ട​മ​ക​ളും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ധ​ന​വി​ല​വ​ര്‍​ധ​ന​വും സ്‌​പെ​യ​ര്‍​പാ​ര്‍​ട്‌​സ് വി​ല വ​ര്‍​ധ​ന​വു​മാ​ണ് ചാ​ര്‍​ജ് ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് കാ​ര​ണ​മാ​യി ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ജി​ല്ലാ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് ഗ​സ്റ്റ്ഹൗ​സി​ല്‍ ചേ​ര്‍​ന്ന ഫെ​യ​ര്‍ റി​വി​ഷ​ന്‍ ക​മ്മ​റ്റി​യോ​ഗ​ത്തി​ലാ​ണ് ഇ​വ​ര്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. 2014-ന​വം​ബ​ര്‍ മാ​സ​ത്തി​ലാ​ണ് നി​ല​വി​ലു​ള്ള നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച​ത്. അ​തി​നു​ശേ​ഷം സ്പെ​യ​ര്‍​പാ​ര്‍​ട്സു​ക​ള്‍ , ഇ​ന്ധ​നം എ​ന്നി​വ​യ്ക്കെ​ല്ലാം വ​ലി​യ​തോ​തി​ല്‍ വി​ല വ​ര്‍​ധി​ച്ചു. ഡീ​സ​ല്‍ വി​ല 36 ശ​ത​മാ​ന​വും,സ്പെ​യ​ര്‍​പാ​ര്‍​ട്സ് വി​ല 12 ശ​ത​മാ​ന​വും കൂ​ടി​യ​താ​യും യോ​ഗ​ത്തി​ല്‍ വാ​ഹ​ന ഉ​ട​മ​ക​ള്‍ അ​റി​യി​ച്ചു.​ഒ​മ്പ​ത് ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളാ​ണ് യോ​ഗ​ത്തി​നെ​ത്തി​യ​ത്.…

Read More

മിസോറാം ഗവർണർ ചോദിച്ചു, കേരളത്തിന്‍റെ പുനർ നിർമാണത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മോദി

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​റ​പ്പ്. കേ​ന്ദ്ര വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്കും. പ്ര​ള​യാ​ന​ന്ത​ര പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു കേ​ന്ദ്ര​ത്തി​നു പൂ​ർ​ണ പി​ന്തു​ണ​യും യോ​ജി​പ്പു​മു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും പു​ന​ർ നി​ർ​മാ​ണ​ത്തി​നും എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്നും മോ​ദി ഉ​റ​പ്പു ന​ൽ​കി. പ്ര​ള​യ​ത്തി​ൽ പു​രാ​ത​ന ക്രൈ​സ്ത​വ, ഹൈ​ന്ദ​വ, മു​സ്ലിം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കി ഇ​വ​യു​ടെ പു​ന​ർ​നി​ർ​മാ​ണം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നും കു​മ്മ​നം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Read More

നിലയില്ല കയത്തില്‍ വീണ യുവതിയെ യുവാക്കള്‍ രക്ഷിച്ചു, രക്ഷപ്പെട്ടതോടെ യുവതി നൈസായി മുങ്ങി

മലപ്പുറത്ത് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്കണ്ടത്തിലെ നടീല്‍ യജ്ഞമായിരുന്നു. അതില്‍ പങ്കെടുക്കാന്‍ പ്രദേശത്തുള്ളവരാകെ ഒത്തുകൂടിയിരുന്നു. അതില്‍ പങ്കെടുക്കാനെത്തിയ ഒരു യുവതി ആറാട്ടുകടവിലെ നിലയില്ലാത്ത വെള്ളത്തിലേക്ക് വഴുതിവീണു. നല്ല ആഴമുള്ള ഭാഗമാണിത്. മുന്‍പ് ഒരാള്‍ ഇവിടെ മുങ്ങിമരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ വടക്കെനടയിലുള്ള തോട്ടിലെ കല്ലുപാലത്തിനടിയിലുള്ള ആഴമേറിയ ഭാഗത്തേക്കാണ് യുവതി വീണത്. കാലുകഴുകാന്‍ ഇറങ്ങിയതായിരുന്നു. മറുകരയില്‍ നിന്ന അജ്ഞാതരായ രണ്ടുപേര്‍ പുഴയിലേക്കു ചാടി നീന്തിയെത്തി രക്ഷിക്കുകയായിരുന്നു. പലരും ചോദിച്ചങ്കിലും ആരോടും പേരുപോലും വെളിപ്പെടുത്താതെ, ഭഗവതിക്കണ്ടത്തിലെത്തി നടീല്‍ യജ്ഞത്തിലും പങ്കെടുത്താണ് ഇവര്‍ മടങ്ങിയത്.

Read More