ഇ​ങ്ങ​നെ​യും മു​ന്ന​റി​യി​പ്പോ….? സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ല​ഞ്ചു​ക​ളു​ടെ ബഹളം; കി ​കി ച​ല​ഞ്ചി​ന് കൂ​ച്ചു​വി​ല​ങ്ങി​ടാ​ൻ കി​ടി​ല​ൻ ട്രോ​ളൊ​രു​ക്കി കേ​ര​ള പോ​ലീ​സ്

കു​റ​ച്ചു നാ​ളു​ക​ളാ​യി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ല​ഞ്ചു​ക​ളു​ടെ ബ​ഹ​ള​മാ​ണ്. ആ​രോ​ഗ്യ​പ​ര​മ​ല്ലാ​ത്ത ചി​ല ച​ല​ഞ്ചു​ക​ൾ ഏ​റ്റെ​ടു​ക്കു​മ്പോ​ൾ, ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ ജീ​വ​ൻ വ​രെ ന​ഷ്ട​മാ​യ സം​ഭ​വ​ങ്ങ​ൾ ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ൾ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച ലോ​കം മു​ഴു​വ​ൻ പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സാ​ന​ത്തെ അ​പ​ക​ട​ക​ര​മാ​യ ച​ല​ഞ്ചാ​ണ് കി ​കി ച​ല​ഞ്ച്. പ്ര​ശ​സ്ത ക​നേ​ഡി​യ​ൻ റാ​പ്പ് ഗാ​യ​ക​ൻ ഓ​ബ്രി ഡ്രേ​ക് ഗ്ര​ഹാ​മി​ന്‍റെ “കി ​കി ഡു ​യു ലൗ ​മി’ എ​ന്ന വ​രി​ക​ൾ​ക്ക് ചു​വ​ടു വെ​യ്ക്കു​ക​യാ​ണ് ഈ ​ച​ല​ഞ്ചി​ൽ. പ​തി​യെ ഓ​ടു​ന്ന കാ​റി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങി ഈ ​പാ​ട്ടി​ന് ചു​വ​ടു​വെ​യ്ക്ക​ണം എ​ന്നാ​ണ് ഈ ​ച​ല​ഞ്ചി​ലെ നി​യ​മം. എ​ന്നാ​ൽ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​വാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് കേ​ര​ള പോ​ലീ​സ്. കേ​ര​ള പോ​ലീ​സി​ന്‍റെ സോ​ഷ്യ​ൽ​മീ​ഡി​യ സെ​ല്ലി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്. കി ​കി ച​ല​ഞ്ചി​ന്‍റെ വീ​ഡി​യോ ഉ​ൾ​പ്പ​ടെ പ​ങ്കു​വെ​ച്ച…

Read More

ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു! വെള്ളം കുത്തിയൊഴുകുന്നു, പെരിയാർ കരയിൽ ജാഗ്രത; മരണം 24 ആയി; മഴയുടെ താണ്ഡവം തുടരുന്നു,

ജലനിരപ്പ് ഉയരുന്നു, രാവിലെ 11ന് 2401.42 അടി; പരമാവധി സംഭരണ ശേഷി 2403 അടി കനത്ത മഴ തുടരുന്നു, നീരൊഴുക്ക് കൂടി ഡാമിലേക്ക് ഒഴുകിയെത്തുന്നത് സെക്കന്‍ഡില്‍ 4.5 ലക്ഷം ലിറ്റര്‍ വെള്ളം ഷട്ടറുകൾ കൂടുതൽ ഉയർത്തി സെക്കന്‍ഡില്‍ മൂന്നു ലക്ഷം ലിറ്റർ പുറത്തേക്ക് ചെറുതോണിയില്‍ ഗതാഗത നിരോധനം ഇടുക്കി മുണ്ടന്‍മുടിയില്‍ ഉരുള്‍പൊട്ടി കക്കയം ഡാം സൈറ്റിലേക്കുള്ള റോഡിന്‍റെ 20 മീറ്റര്‍ ഒലിച്ചുപോയതിനെത്തുടര്‍ന്ന് ഈ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചു 40ലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ എറണാകുളത്ത് എറണാകുളം, പാലക്കാട് ജില്ലകളില്‍ കുടിവെള്ള വിതരണം മുടങ്ങി മൂന്നാറിൽ മണ്ണിടിച്ചിലിനെത്തുടർന്ന് 30 വിനോദ സഞ്ചാരികൾ റിസോർട്ടിൽ കുടുങ്ങി പെരിയാറിൻ തീരത്ത് റോഡിലും കൃഷിയിടങ്ങളിലും വെള്ളം കയറി മലപ്പുറം ചെട്ടിയാംപാറയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി, ഇതോടെ ചെട്ടിയാംപാറയില്‍ മരിച്ചവരുടെ എണ്ണം ആറായി ഇടുക്കി പണിക്കൻകുടിയില്‍ ഉരുള്‍പൊട്ടി യുവാവ് മരിച്ചു, വ്യാപകനാശം…

Read More

ലൈ​സ​ൻ​സും രേ​ഖ​ക​ളും കൈ​യി​ൽ വേ​ണ്ട, മൊ​ബൈ​ലി​ൽ മ​തി! സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ഡി​ജി ലോ​ക്ക​ർ, എം ​പ​രി​വാ​ഹ​ൻ ആ​പ്പു​ക​ളി​ൽ ല​ഭ്യ​മാ​യ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ളും, വാ​ഹ​ന റ​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. രേ​ഖ​ക​ൾ ക​ട​ലാ​സ് രൂ​പ​ത്തി​ലു​ള്ള​തു മാ​ത്ര​മേ അം​ഗീ​ക​രി​ക്കു​വെ​ന്ന നി​ല​പാ​ട് വേ​ണ്ടെ​ന്ന നി​ർ​ദേ​ശ​മാ​ണ് കേ​ന്ദ്രം ന​ൽ​കി​യി​രി​ക്കു​ന്ന​ത.് ഡി​ജി ലോ​ക്ക​ർ, എം ​പ​രി​വാ​ഹ​ൻ ആ​പ്പു​ക​ളി​ലേ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളും, വാ​ഹ​ന റ​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സം​യോ​ജി​പ്പി​ക്കു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സും, വാ​ഹ​ന റ​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​വ​ശം വ​യ്ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടാ​കി​ല്ല. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യ​ത്ത് ആ​പ്പി​ലു​ള്ള ഡ്രൈ​വി​ങ് ലൈ​സ​ൻ​സും, മ​റ്റ് രേ​ഖ​ക​ളും പ​രി​ശോ​ധ​ന​യ്ക്കാ​യി സ​മ​ർ​പ്പി​ക്കാം. ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും. എം ​പ​രി​വാ​ഹ​ൻ ആ​പ്പ് ആ​ൻ​ഡ്രോ​യി​ഡ് ഒാ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ൽ മാ​ത്ര​മേ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കൂ. ഐ​ഫോ​ൺ വേ​ർ​ഷ​ൻ 10 ദി​വ​ത്തി​നു​ള്ളി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Read More

ഇ​ട​മ​ല​യാ​ർ ഡാം! ​ഷ​ട്ട​റു​ക​ളെ​ല്ലാം തു​റ​ന്നി​ട്ടും ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടി​ല്ല; നീ​രൊ​ഴു​ക്ക് ശ​ക്തി​യാ​യി തുടരുന്നു

ജി​ജു ജോ​ർ​ജ് കോ​ത​മം​ഗ​ലം: ഇ​ട​മ​ല​യാ​ർ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും തു​റ​ന്നെ​ങ്കി​ലും സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടി​ല്ല. നാ​ല് ഷ​ട്ട​റു​ക​ളു​ള്ള ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ ര​ണ്ട് മീ​റ്റ​ർ വീ​ത​വും മ​റ്റ് ര​ണ്ട്ഷ​ട്ട​റു​ക​ളും​ഒ​രു മീ​റ്റ​റും ഇ​പ്പോ​ഴും ഉ​യ​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. 500 ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് സെ​ക്ക​ന്‍റി​ൽ പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. 169 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. അ​തും മ​റി​ക​ട​ന്ന് ഇ​ന്ന് രാ​വി​ലെ​യും 169. 18 മ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും മ​ഴ ക​ന​ത്ത് ചെ​യ്യു​ന്ന​തി​നാ​ൽ സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​യാ​യി തു​ട​രു​ക​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യ​ക്കി ഇ​ന്ന് ഷ​ട്ട​ർ താ​ഴ്ത്താ​നാ​വി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.28 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​ത​മാ​യ സം​ഭ​ര​ണി​യു​ള്ള ഡാ​മി​ന് 300 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​റാ​ണ് വൃ​ഷ്ടി പ്ര​ദേ​ശം. ഈ ​വ്യ​ഷ്ടി പ്ര​ദേ​ശ​ത്ത് ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത് മ​ഴ​ക​ന​ത്താ​ൽ ഡാം ​സം​ഭ​ര​ണി​യി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ​യും…

Read More

മ​ഴ​ക്കെ​ടു​തി! സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും മ​റ്റും വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നടപടിയെന്ന് ഡിജിപി

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും മ​റ്റും വ്യാ​ജ​വാ​ര്‍​ത്ത​ക​ളോ ഊ​ഹാ​പോ​ഹ​ങ്ങ​ളോ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡിജിപി ലോ​ക്‌​നാ​ഥ് ബെ​ഹ്റ. ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. പു​തു​താ​യി പാ​സി​ംഗ് ഔ​ട്ട് ക​ഴി​ഞ്ഞ വ​നി​താ ക​മാ​ന്‍​ഡോ​ക​ളും ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നു ഡി​ജി​പി അ​റി​യി​ച്ചു. സ്റ്റേ​റ്റ് പോ​ലീ​സ് മോ​ണി​റ്റ​റി​ങ് റൂം ​ക​ണ്‍​ട്രോ​ള്‍ റൂ​മാ​യി മാ​റ്റി സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്ക് ഏ​കോ​പ​നം ന​ൽ​കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി നി​ര​ന്ത​ര സ​ന്പ​ർ​ക്ക​ത്തി​ലാ​ണ്. മ​ഴ​യു​ടെ തീ​വ്ര​ത കൂ​ടി​യ മേ​ഖ​ല​ക​ളി​ൽ രാ​ത്രി​സ​മ​യ​ത്തും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് നി​ർ‌​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഐ ​ആ​ര്‍ ബ​റ്റാ​ലി​യ​ൻ പൂ​ർ​ണ​മാ​യും സു​ര​ക്ഷാ ന​ട​പ​ടി​ക​ളി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും കോ​സ്റ്റ​ല്‍ പോ​ലീ​സും സ​ഹ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ത​യ്യാ​റാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

Read More

ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പതിനെട്ടുകാരി ജീവനൊടുക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നെ​ട്ടു​കാ​രി ജീ​വ​നൊ​ടു​ക്കി. ബേ​തു​ൾ ജി​ല്ല​യി​ലെ ബോ​തി​യ​യി​ലാ​ണ് ദാ​രു​ണ​സം​ഭ​വം. ചൊ​വ്വാ​ഴ്ച രാ​ത്രി ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ര​ണ്ടു​പേ​ർ ചേ​ർ​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. അ​ടു​ത്ത ദി​വ​സം​രാ​വി​ലെ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ പെ​ണ്‍​കു​ട്ടി വി​ഷം ക​ഴി​ച്ചു ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന ര​ണ്ടു യു​വാ​ക്ക​ളാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നും ഒ​രാ​ൾ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ ഇ​ത് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യെ​ന്നും കേ​സ് അ​നേ​ഷി​ക്കു​ന്ന ഝ​ല്ലാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ ചാ​ർ​ജ് നേ​പ്പാ​ൾ സിം​ഗ് താ​ക്കു​ർ അ​റി​യി​ച്ചു. പീ​ഡ​നം സം​ബ​ന്ധി​ച്ചു പ​രാ​തി​പ്പെ​ട്ടാ​ൽ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നും പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പീ​ഡ​നം​നേ​രി​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി സം​ഭ​വം അ​മ്മ​യോ​ടു വി​വ​രി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ഇ​ര ജീ​വ​നൊ​ടു​ക്കി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം അ​ടു​ത്തി​ടെ ഉ​റ​പ്പി​ച്ചി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​നി​രു​ന്ന യു​വാ​വി​നോ​ട്, പീ​ഡ​നം ന​ട​ത്തി​യ പ്ര​വീ​ണ്‍ റാ​ത്തോ​ഡ് താ​ൻ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ച്ചെ​ന്നു…

Read More

മ്ലാ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സ്: ഒ​ളി​വി​ൽ പോ​യ എ​സ്ഐ ഉ​ള്‍​പ്പെടെ ഉ​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ റേ​ഞ്ച് ഓ​ഫീ​സ് പ​രി​ധി​യി​ല്‍ വ​രു​ന്ന പൊ​ന്മു​ടി വ​ന​ഭാ​ഗ​ത്ത് മ്ലാ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഗ്രേ​ഡ് എ​സ്ഐ ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഗ്രേ​ഡ് എ​സ് ഐ ​അ​യൂ​ബ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രാ​ജീ​വ്‌, പോ​ലീ​സ് ഡ്രൈ​വ​ര്‍ വി​നോ​ദ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻഡ് ചെ​യ്ത​ത്. ഇ​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​രു​ടെ സ​ഹാ​യി​യാ​യ പോ​സ്റ്റ്മാ​ൻ ​മ​നു​വും ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൊ​ന്മു​ടി വ​ന​മേ​ഖ​ല​യി​ല്‍ അ​യൂ​ബ് ഉ​ള്‍​പ്പ​ടെ ഏ​ഴം​ഗ സം​ഘം മൂ​ന്നു തോ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മ്ലാ​വി​നെ വേ​ട്ട​യാ​ടി​യ​ത്. വെ​ടി​വ​ച്ചു​കൊ​ന്ന മ്ലാ​വി​നെ വ​നം വ​കു​പ്പ് ചെ​ക്ക്പോ​സ്റ്റ് വ​ഴി പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ത​ന്നെ പു​റ​ത്തെ​ത്തി​ച്ചു പ​ങ്കു​വ​ച്ചെ​ടു​ത്തു. കേ​സി​ല്‍ കു​ള​ത്തു​പ്പു​ഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ജീ​ര്‍, സ​മീ​ര്‍, വി​തു​ര സ്വ​ദേ​ശി നി​ഷാ​ദ് എ​ന്നി​വ​രെ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി. ഇ​വ​ര്‍ എ​സ്ഐ അ​യൂ​ബി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ്. മ​ട​ത്ത​റ കൊ​ല്ലാ​യി​ല്‍ പോ​സ്റ്റ്‌ മാ​സ്റ്റ​ര്‍ മ​നു എ​ന്ന​യാ​ളാ​ണ് പോ​ലീ​സ്…

Read More

മു​ണ്ട​ൻ​മു​ടി കൂ​ട്ട​ക്കൊ​ല: കൊ​ല​യ്ക്കു പി​ന്നി​ൽ കൂടുതൽ പേർ? അന്വേഷണം വ്യാപിപ്പിക്കുന്നു

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം ക​ന്പ​ക​ക്കാ​നം കാ​നാ​ട്ട് കൃ​ഷ്ണ​ൻ ഭാ​ര്യ സു​ശീ​ല, മ​ക്ക​ളാ​യ ആ​ർ​ഷ, അ​ർ​ജു​ൻ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി​ക​ളാ​യ അ​ടി​മാ​ലി കൊ​ര​ങ്ങാ​ട്ടി തേ​വ​ർ​കു​ഴി​യി​ൽ അ​നീ​ഷ്, സ​ഹാ​യി തൊ​ടു​പു​ഴ കീ​രി​കോ​ട് സാ​ലി​ഭ​വ​നി​ൽ ലി​ബീ​ഷ് എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും പോ​ലീ​സ് കു​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ത​യാ​റെ​ടു​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്ന് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ച​തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത്. ത​ങ്ങ​ൾ ഇ​രു​വ​രും ചേ​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും മ​റ്റാ​രും കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​നീ​ഷും ലി​ബീ​ഷും പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ കൂ​ടു​ത​ൽ പേ​രു​ടെ പ​ങ്കാ​ളി​ത്തം വെ​ളി​വാ​കു​ന്ന സൂ​ച​ന​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. കൊ​ല​ക്കും ആ​രു​ടെ​യോ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സം​ശ​യം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​വ​ർ മാ​ത്ര​മാ​ണ് കൂ​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​ച്ചു മൂ​ടി​യ​തെ​ന്നാ​ണ് പോ​ലീ​സും പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ ചേ​ർ​ന്നു മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ മാ​ര​ക​മാ​യി മു​റി​വു​ക​ളേ​ൽ​പ്പി​ച്ച് കൊ​ല​പാ​ത​കം…

Read More

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.60 അടിയായി; 12ന് ട്രയൽ റൺ

അ​ടി​മാ​ലി: കാലവർഷം കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.60 അടിയായി. ഇതോടെ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ വ്യാഴാഴ്ച 12ന് തു​റ​ക്കു​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണിയും വ്യക്തമാക്കി. ഇടുക്കിയിൽ എല്ലാ സുരക്ഷ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ലെ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടി വി​ല​യി​രു​ത്തി​യ​ശേ​ഷം മാ​ത്ര​മേ ചെ​റു​തോ​ണി​യി​ലെ കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം സ്വീ​ക​രി​ക്കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ലെ മൂ​ന്നാ​മ​ത്തെ ഷ​ട്ട​റാ​ണ് തു​റ​ക്കു​ന്ന​ത്. 50 സെ​ന്‍റി​മീ​റ്റ​ർ ഷ​ട്ട​ർ ഉ​യ​ർ​ത്തി സെ​ക്ക​ൻ​ഡി​ൽ 50 ഘ​ന​മീ​റ്റ​ർ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കാ​നാ​ണ് പ​ദ്ധ​തി. നാല് മണിക്കൂർ ഷട്ടർ ഉയർത്തിവയ്ക്കും. 26 വർഷങ്ങൾക്കുശേഷമാണ് ചെറുതോണി അണക്കെട്ട് തുറക്കുന്നത്.

Read More

കനത്ത മഴ: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു

ആലപ്പുഴ: കനത്ത മഴയെ തുടർന്നു നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. ആലപ്പുഴ പുന്നമടക്കായലിൽ ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവച്ചിരിക്കുന്നത്.

Read More