ന്യൂഡൽഹി: ആകാശത്തിലും ഭൂമിയിലും മാത്രമല്ല, അതിനും അപ്പുറത്ത് എന്തു സംഭവിച്ചാലും ഫേസ് ബുക്കിലോ വാട്സ്ആപ്പിലോ ഒരു പോസ്റ്റിട്ടില്ലെങ്കിൽ കൈ വിറയ്ക്കുന്നവരുണ്ടോ. അവർ ഒരു മണിക്കൂറിലധികം നേരം മറ്റൊരു പണിയും ചെയ്യാതെ സോഷ്യൽ മീഡിയയിൽ മുഴുയിരിക്കുന്നുണ്ടോ. എങ്കിൽ ഉറപ്പിക്കാം, അവർക്ക് അഹമ്മദാബാദിലെ ഹാപ്പിനെസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്കു കുതിക്കാൻ സമയമായി. രാജ്യത്തെ ആദ്യത്തേതുതന്നെ എന്നു വിശേഷിപ്പിക്കാവുന്ന സോഷ്യൽ മീഡിയ ഡി അഡിക്ഷൻ സെന്ററായ സംവേദന ഹാപ്പിനെസ് സെന്റർ കഴിഞ്ഞ മാസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അഹമ്മദാബാദിൽ ഉദ്ഘാടനം ചെയ്തത്. സൈബർ ആക്രമണങ്ങളെ പേടിച്ച് ആളുകൾ സൈബീരിയക്കു വിട്ടാലോ എന്ന് ആശങ്കപ്പെട്ടിരിക്കുന്ന കാലത്ത് ഒരു അടിയന്തര ചികിത്സയാണ് സംവേദന ഹാപ്പിനെസ് സെന്റർ വാഗ്ദാനം ചെയ്യുന്നത്. സംവേദന ഹാപ്പിനെസ് ആശുപത്രി സോഷ്യൽ മീഡിയയ്ക്ക് അടിമകളായവരുടെ മോചനത്തിനുവേണ്ടി പ്രത്യേക തെറാപ്പികളും ചികിത്സകളും നൽകുന്ന ആശുപത്രിയാണ്. പ്രമുഖ മനഃശാസ്ത്ര വിദഗ്ധനായ മൃഗേഷ് വൈഷ്ണവ്…
Read MoreCategory: Loud Speaker
വൻ പ്രളയത്തിനു സാധ്യത! ഇടുക്കി ഡാം തുറന്നാൽ ഗതാഗതം തിരിച്ചുവിടും; ചെറുഡാമുകളും തുറക്കേണ്ടിവരും
ഇടുക്കി: ഇടുക്കി ഡാം തുറക്കുന്നതോടെ ചെറുതോണി പാലം അപകടത്തിലായാൽ പകരം ഗതാഗത ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ അറിയിച്ചു. ചെറുതോണി പാലം അപകടത്തിലായാൽ കട്ടപ്പന-തൊടുപുഴ ഗതാഗതം കൊച്ചുകരിന്പൻ പാലം വഴിതിരിച്ചുവിടും. അവിടെയും വെള്ളം കയറിയാൽ കട്ടപ്പനയിൽനിന്ന് ഏലപ്പാറ, വാഗമണ്‍ വഴി തിരിച്ചുവിടും. അല്ലെങ്കിൽ കുമളി, കെകെ റോഡുവഴി ഗതാഗതം ക്രമീകരിക്കും. തൊടുപുഴയിൽനിന്നുള്ള മൾട്ടി ആക്സിൽ വാഹനങ്ങൾ മുട്ടം ഏലപ്പാറവഴി തിരിച്ചുവിടും. വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ഡാമിന് മുകളിലൂടെയുള്ള ഗതാഗതവും പരിഗണിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചെറുതോണി, കരിന്പൻ പാലങ്ങളിലൂടെ പോകുന്ന ബിഎസ്എൻഎൽ ഫൈബർ ഒപ്റ്റിക്കൽ കേബിൾ സംരക്ഷിക്കാനാവശ്യമായ നടപടികളും ദേശീയപാതാ അധികൃതർ കൈക്കൊള്ളും. യോഗത്തിൽ ജോയ്സ് ജോർജ് എംപി, എംഎൽഎമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ…
Read Moreഹനാന് കൂടുതല്‍ സിനിമകളിലേക്ക് അവസരം
തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് മൂന്ന് സിനിമകളിലേക്ക് കൂടി ക്ഷണം ലഭിച്ചു. രതീഷ് രഘുനന്ദന് സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലും ജിത്തു കെ ജയന് സംവിധാനം ചെയ്ത് സൗബിന് നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ആണ് ഹനാന് ക്ഷണം വന്നിരിക്കുന്നത്. വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ട്. ഹാനാന്റെ ജീവിതം വായിച്ചറിഞ്ഞ സംവിധായകന് അരുണ്‍ ഗോപിയാണ് ആദ്യ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നത്.
Read Moreമലയാള ഭാഷയെ വ്യഭിചരിക്കുന്ന രീതിയിലാണ് സൈബർ ആക്രമണം; സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വരണമെന്ന് വനിത കമ്മീഷൻ
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ ആക്രമിക്കുകയാണെന്നും മലയാള ഭാഷയെ വ്യഭിചരിക്കുന്ന രീതിയിലാണ് സൈബർ ആക്രമണമെന്നും വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഇങ്ങനെയാണോ സമൂഹം സ്ത്രീകളോട് പെരുമാറേണ്ടതെന്നും അവർ ചോദിച്ചു. സൈബർ ആക്രമണത്തിന് ഇരയായ കോളജ് വിദ്യാർഥിനി ഹനാനെ സന്ദർശിച്ചശേഷമായിരുന്നു വനിത കമ്മീഷന്റെ പ്രതികരണം. സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വരണം. സ്ത്രീസമൂഹത്തിന് നേരെ സൈബർ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്നും അവർ ചോദിച്ചു. ജനാധിപത്യ രാജ്യത്ത് വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്നാൽ അതിന് അതിന്റേതായ അന്തസും മാന്യതയും ഉണ്ടാകണമെന്നും അവർ പറഞ്ഞു. എന്ത് മാനസിക ബുദ്ധിമുട്ടുകളുണ്ടായാലും ഹനാനൊപ്പം നില്ക്കും. ഹനാനടക്കം ഒരു സ്ത്രീകളും മോശക്കാരല്ല. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. നോവല്‍ എഴുതിയ ഹരീഷിന്റെ കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിച്ചു. അന്തസില്ലാത്ത രീതിയിലാണ് സ്ത്രീകള്‍ക്കെതിരെ പ്രതികരിക്കുന്നത്. ഇതിന് ഉത്തരവാദികള്‍ സമൂഹമാണ്. നടി ആക്രമിക്കപ്പെട്ട സംഭവം…
Read Moreകെപിസിസി കസേരകളി അവസാനം ഭൂരിപക്ഷ-ന്യൂനപക്ഷം തമ്മിൽ..! പ്രതിപക്ഷനേതാവ് ഭൂരിപക്ഷ സമുദായത്തിൽ നിന്നെങ്കിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നായിരിക്കണം കെപിസിസി പ്രസിഡന്റ്; അവസാന പട്ടിക ഇങ്ങനെ…
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: കെപി.സി.സി പ്രസിഡന്റ് ഉടനെന്ന് സൂചന. ഹൈക്കമാന്റ് ഡി.സി.സി. പ്രസിഡന്റുമാരുടേയും മുതിർന്ന നേതാക്കളുടേയും അഭിപ്രായം തേടി. പുതിയ പ്രസിഡന്റ് ഉടൻ വേണമെന്ന ആവശ്യം സംസ്ഥാനത്തു നിന്ന് വീണ്ടും ശക്തമായ ഘട്ടത്തിലാണ് 14 ജില്ലയിലേയും പ്രസിഡന്റുമാരോടും മുതിർന്ന നേതാക്കളോടും പുതിയ കെപിസിസി പ്രസിഡന്റ് ആരാകണമെന്ന അഭിപ്രായം തേടിയത്. പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് വൈകുന്നത് ലോക്സഭാ തെരഞ്ഞടുപ്പു ഒരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്ക ശക്തമായി തന്നെ ഹൈക്കമാന്റിനു മുന്നിലെത്തിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി മുകുൾ വാസ്നിക്കിനോട് പുതിയ പ്രസിഡന്റിനെ സംബന്ധിച്ച ചുരുക്കപ്പട്ടിക നൽകാൻ ആവശ്യപ്പെട്ടു. ബെന്നിബഹന്നാൻ, വി.ഡി സതീശൻ,കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ എന്നിവരുടെ പേരാണ് അവസാന പട്ടികയിൽ ഉള്ളത്. ബെന്നി ബഹന്നാനോ മുല്ലപ്പള്ളി രാമചന്ദ്രനോ പ്രസിഡന്റാകാനാണ് കൂടുതൽ സാധ്യത. ജാതി സമവാക്യവും ബെന്നിയ്ക്കാണ് മുൻതൂക്കം നൽകുന്നത്. ഭൂരിപക്ഷ സമുദായത്തിൽ നിന്ന് രമേശ്…
Read More92ന് ശേഷം വീണ്ടും ഇടുക്കി ഡാം തുറന്നുവിട്ടേക്കും; മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കാൻ നിർദേശം
തിരുവനന്തപുരം: അതിവർഷം മുലം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പു ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെള്ളം തുറന്നുവിടുകയാണെങ്കിൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ മുഴുവൻ വിവരങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ തയാറാക്കാൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർദേശം ഉണ്ടായത്. സംഭരണിയിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെള്ളം കുറച്ചു വീതം തുറന്നു വിടുന്നതിനെക്കുറിച്ചാണു സർക്കാർ ആലോചിക്കുന്നത്. വെള്ളം തുറന്നു വിടുമ്പോൾ എത്ര താമസക്കാരെ ബാധിക്കുമെന്നും ഒഴുകിപ്പോകുന്ന ചാലുകളിലെ തടസങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കുന്നതിനാണു സർവേ നടത്തേണ്ടത്. റവന്യൂ- ജലവിഭവ വകുപ്പുകളും കെഎസ്ഇബിയും ചേർന്നാണ് സർവേ നടത്തുക. ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ ഇടുക്കി, എ റണാകുളം ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അണക്കെട്ടു തുറന്നു വിട്ടാൽ വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അഥോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളിൽ നിന്ന് തയാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി…
Read Moreവിശ്വരൂപം രണ്ടാമതും; സുഹൃത്തുക്കളുടെ കൂട്ടായ്മ എന്ന രീതിയിലല്ല “അമ്മ’ തീരുമാനമെടുക്കേണ്ടത്; ദിലീപ് വിഷയത്തിൽ “അമ്മ’യോട് വിയോജിച്ച് വീണ്ടും കമൽഹാസൻ
ചെന്നൈ: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി നടൻ കമൽഹാസൻ. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുഹൃത്തുക്കളുടെ കൂട്ടായ്മ എന്ന രീതിയിലല്ല “അമ്മ’ തീരുമാനമെടുക്കേണ്ടത്. സംഘടനയുടെ നിയമാവലിക്ക് അകത്തുനിന്ന് തീരുമാനമെടുക്കണം. ചലച്ചിത്ര അവാർഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് മോഹൻലാലിനെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി കരുതുന്നില്ലെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
Read Moreപൊതുവേദിയിൽ വിതുമ്പിക്കരഞ്ഞ് വനിതാഎംഎൽഎ; പണം അനുവദിച്ചിട്ടും ഒന്നും ചെയ്യാതെ തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥർ; ഭരണപക്ഷ എംഎൽഎ ആയിട്ടും വിതുമ്പേണ്ടി വന്ന കാരണം ഇങ്ങനെ…
കായംകുളം: പൊതുവേദിയിൽ വിതുമ്പിക്കരഞ്ഞ് കായംകുളം എംഎൽഎ യു.പ്രതിഭ. കായംകുളം മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിയാത്ത വിഷമം പറഞ്ഞാണ് എംഎൽഎ വികാരാധീനയായത്. ട്രാഫിക് ബോധവത്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു നാടകീയ സംഭവം. ഭരണപക്ഷ എംഎൽഎയായ തനിക്ക് പോലും റോഡപകടങ്ങൾ ഇല്ലാതാക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സർക്കാർ പണം അനുവദിച്ചിട്ടും തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥർ കൃത്യസമയത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ തയാറായില്ല. ഇക്കാര്യം പറഞ്ഞപ്പോഴാണ് എംഎൽഎ പൊതുവേദിയിൽ വിതുന്പിക്കരഞ്ഞത്.
Read Moreകള്ളപ്രചരണം നടത്തിയവരെല്ലാം കുടുങ്ങും; ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: കോളജ് വിദ്യാർഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുസംബന്ധിച്ച നിർദേശം പോലീസിനു നൽകി. ഹനാന് ആവശ്യമായ സംരക്ഷണം നല്കാന് എറണാകുളം ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. തമ്മനത്തു യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതോടെയാണു ഹനാൻ ശ്രദ്ധാകേന്ദ്രമായത്. തൊടുപുഴ അൽ അസർ കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഈ തൃശൂർ സ്വദേശിനി പഠിക്കാനും കുടുംബത്തെ പോറ്റാനുമുള്ള വക തേടിയാണു മീൻ കച്ചവടം നടത്തിയിരുന്നത്. വാർത്തയ്ക്കു പിന്നാലെ തന്റെ അടുത്ത സിനിമയിൽ ഹനാന് അവസരം നൽകുമെന്നു സംവിധായകൻ അരുണ്‍ ഗോപിയുടെ വാഗ്ദാനവുമുണ്ടായി. ഇതിനു പിന്നാലെയാണു സിനിമയുടെ പ്രമോഷനു വേണ്ടിയാണു മീൻ വിൽപനയെന്ന ആക്ഷേപം ഉയർന്നത്.
Read Moreകുമ്മനം രാജശേഖരന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് മരം വീണുള്ള അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് കോഴിക്കോട് പാളയത്തെ മുഹിയദ്ദീന്‍ പള്ളിക്ക് സമീപത്തുണ്ടായിരുന്ന വലിയ സൂര്യകാന്തി മരം റോഡിലേക്ക് വീണത്. കുമ്മനം രാജശേഖരന്റ വാഹന വ്യൂഹം കടന്നുപോയ ഉടനെയാണ് മരം കടപുഴകി വീണത്. കുമ്മനം പോകുന്നതുകൊണ്ട് വാഹനങ്ങള്‍ക്ക് ഇതുവഴിയുളള സഞ്ചാരത്തിന് നിയന്ത്രണമുണ്ടായിരുന്നു. അതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും, ഓട്ടോറിക്ഷക്കും, ബൈക്കിനും മുകളിലേക്കാണ് മരം വീണത്. ഫയര്‍ഫോഴ്സിനും, പോലീസിനുമൊപ്പം നാട്ടുകാരും കൂടി രംഗത്തിറങ്ങിയതോടെ മിനിറ്റുകള്‍ക്കുള്ളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
Read More