കിഴക്കന്പലം: മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മയുടെ സ്വർണമാല കവരാൻ ശ്രമിച്ച അന്യസംസ്ഥാനക്കാരൻ പിടിയിൽ. കിഴക്കന്പലം അന്പുനാട് ഇടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തന്പി-സലോമി ദന്പതിയുടെ മകൾ നിമിഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബുർഷിദാബാദ് സ്വദേശിയാണ് പിടിയിലായത്. ഇന്ന് രാവിലെ 10 ഓടെ ഇവർ വീടിന് സമീപത്തെ റോഡിൽ നിൽക്കുന്പോഴാണ് അന്യസംസ്ഥാന തൊഴിലാളി ആക്രമിച്ചത്. ഇവർ ഒച്ചവച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ നിമിഷയെ പെരുന്പാവൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിൽ സലോമിക്കും പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിമിഷ വാഴക്കുളം എംഇഎസ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ്.
Read MoreCategory: Loud Speaker
ഹർത്താൽ ജനജീവിതത്തെ ബാധിക്കാതെ തുടങ്ങി; സ്വകാര്യ-കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നു
കോട്ടയം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. വൈകിട്ട് ആറു വരെയാണു ഹർത്താൽ. അതേസമയം, ഹർത്താൽ പൊതുജീവിതത്തെ ബാധിച്ചിട്ടില്ല. സ്വകാര്യ-കെഎസ്ആർടിസി ബസുകൾ പതിവുപോലെ സർവീസുകൾ നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും തടസങ്ങളില്ലാതെ നിരത്തിലിറങ്ങി. എംജി സർവകലാശാല പരീക്ഷകൾക്കൊന്നും മാറ്റമില്ല. അയ്യപ്പ ധർമസേന, ഹനുമാൻ സേന തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ബസുകൾ സർവീസ് നടത്തുമെന്ന് സ്വകാര്യ ബസുടമകളും കെഎസ്ആർടിസി അധികൃതരും നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതിയും അറിയിച്ചിരുന്നു.
Read Moreബലാത്സംഗക്കേസുകൾ പരിഗണിക്കാൻ രാജ്യത്ത് 1023 അതിവേഗ കോടതികള്‍ വേണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ലൈംഗിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്നതിന് രാജ്യത്ത് 1023 പ്രത്യേക അതിവേഗ കോടതികള്‍ വേണമെന്ന് കേന്ദ്രനിയമ മന്ത്രാലയം. കേസുകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ കോടതികള്‍ക്ക് രൂപം നല്‍കുന്നതെന്നാണ് വിവരം. പ്രത്യേക കോടതികള്‍ രാജ്യത്തുടനീളം സ്ഥാപിക്കുന്നതിനായി 767.25 കോടി രൂപയാണ് നിയമ മന്ത്രാലയം ചെലവ് കണക്കാക്കുന്നത്. ഇതില്‍ 474 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. പോക്സോ കേസുകളടക്കം ഈ കോടതികളിലാകും പരിഗണിക്കുക. പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിയമമന്ത്രാലയം കൈമാറിയിട്ടുണ്ട്.
Read Moreഅണമുറിയാതെ ജാഗ്രത; ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ സേനാ വിന്യാസം
തിരുവനന്തപുരം: ഇടുക്കി അണക്കെട്ടു തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ സേനാവിന്യാസം നടത്തും. എന്തു സാഹചര്യവും നേരിടാൻ തക്കവണ്ണം കര-വ്യോമ- നാവിക സേനകളെ വിന്യസിക്കും. ഇതോടൊപ്പം തീരസംരക്ഷണ സേനയും ബോട്ടുകളിൽ രക്ഷാ പ്രവർത്തനത്തിനു സജ്ജമായതായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് ഇന്ന് രാത്രിയോടെ ഇടുക്കിയിലെത്തി. മറ്റു യൂണിറ്റുകൾ എറണാകുളം, ആലുവ, തൃശൂർ എന്നിവിടങ്ങളിലുണ്ടാകും. കര- നാവിക- വ്യോമസേനകളുടെ സഹായം ഇവർക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടു തുറക്കേണ്ട സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണു നടക്കുക. സേനകൾക്കും ആവശ്യമായ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള എല്ലാ മുന്നറിയിപ്പുകളും ജനങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Read Moreതിരുത്താത്തവരെ ഓർമിപ്പിക്കുന്നു, ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്; ഭരണവും ഭരണ നിർവഹണവും ജനങ്ങൾക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അപേക്ഷകൾ ലഭിക്കുന്പോൾ ഉദ്യോഗസ്ഥർ വേഗത്തിൽ തീരുമനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. അപേക്ഷയുമായി എത്തുന്നയാളെ ഉദ്യോഗസ്ഥർ മനുഷ്യത്വപരമായി സമീപിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. റേഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വയോധികൻ ആലുവ താലൂക്ക്സപ്ലൈ ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഭരണവും ഭരണ നിർവഹണവും ജനങ്ങൾക്കുവേണ്ടിയാണെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreപോലീസ് നല്കിയ സമ്മാനം കൊണ്ട് വീട്ടിലെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി ! ഭാര്യയുടെ ചോദ്യം ചെയ്യല്‍ സഹിക്കാതെ യുവാവ് ചെയ്തത്…
നിയമലംഘനം നടത്തുന്ന ആളുകള്‍ക്ക് പോലീസിന്റെ വക ശിക്ഷ ലഭിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കഥ മാറി. നിയമം അനുസരിക്കുന്നതിന് പോലീസിന്റെ വക സമ്മാനവുമുണ്ട്. അങ്ങനെയാണ് യുവാവിന് ആ ചുവന്ന റോസപ്പൂവ് ലഭിക്കുന്നത്. എന്നാല്‍ റോസപ്പൂവുമായി യുവാവ് വീട്ടിലെത്തിയപ്പോള്‍ കഥ ആകെ മാറി റോസാപ്പൂവ് നല്‍കിയത് പൊലീസാണെന്ന് എത്ര പറഞ്ഞിട്ടും ഭാര്യ വിശ്വസിച്ചില്ല. ഒടുവില്‍ കാര്യങ്ങള്‍ ഭാര്യയെ ബോധ്യപ്പെടുത്താന്‍ തെളിവു തേടിയിറങ്ങേണ്ടി വന്നു ആ യുവാവിന്. സംഭവം ഇങ്ങനെ…റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ലഖ്നൗ പൊലീസ് സമ്മാനമായി റോസാപ്പൂവ് നല്‍കിയിരുന്നു. ഇക്കൂട്ടത്തിലൊന്ന് കിട്ടിയ യുവാവ് ആത്മനിര്‍വൃതിയോടെയാണ് വീട്ടിലെത്തിയത്. പക്ഷേ റോസപ്പൂവ് കണ്ട് ഭാര്യയ്ക്ക് സംശയം. ഇതോടെ അഭിനന്ദനം പ്രതീക്ഷിച്ച യുവാവ് പുലിവാല് പിടിച്ചു. ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് യുവാവ് റോസപ്പൂവ് നല്കിയ പൊലീസുകാരനെ തേടി പുറപ്പെട്ടത്. പൊലീസുകാരനെ…
Read Moreകണ്ണില്ലാത്ത ക്രൂരത! ഏഴു വയസുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ചു കൊന്നു; മൃതദേഹം വീടിനു സമീപം കൃഷിയിടത്തില്‍
രാജസ്ഥാൻ: രാജസ്ഥാനിൽ ഏഴു വയസുള്ള പെൺകുട്ടിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം വീടിനു സമീപം കൃഷിയിടത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. വെള്ളിയാഴ്ച ജാൽവാറിലായിരുന്നു സംഭവം. വൈകുന്നേരം വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടി തിരിച്ചുവരാതിരുന്നതിനെ തുടർന്ന് ശനിയാഴ്ച രാവിലെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വൈകുന്നേരം വീടിനു സമീപം കൃഷിയിടത്തിൽനിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreതെലുങ്ക് നടി അന്നപൂർണയുടെ മകൾ തൂങ്ങിമരിച്ചു; മൂന്നു വർഷം മുമ്പാണ് കീർത്തി വിവാഹിതയായത്
ഹൈദരാബാദ്: തെലുങ്ക് നടി അന്നപൂർണയുടെ മകൾ തൂങ്ങിമരിച്ചു. ശനിയാഴ്ച രാവിലെ അന്നപൂർണയുടെ മകൾ കീർത്തി (35) വീടിനുള്ളിലാണ് ജീവനൊടുക്കിയത്. മൂന്നു വർഷം മുമ്പാണ് കീർത്തി വിവാഹിതയായത്. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് കീർത്തി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പോലീസ് ബന്ധുക്കൾക്ക് വിട്ടുനൽകി.
Read Moreഅമിത്ഷായെ കരിങ്കൊടി കാണിച്ചു; പെണ്‍കുട്ടികള്‍ക്ക് പോലീസുകാരുടെ ക്രൂരമര്‍ദനം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അലഹബാദ്: ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കു നേരെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികളെ പോലീസ് ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശിലെ അലഹബാദിൽ വെള്ളിയാഴ്ചയാണ് സംഭവം. അമിത്ഷായുടെ റാലി നടക്കുന്നതിനിടെയാണ് രണ്ടു പെണ്‍കുട്ടികൾ കരിങ്കൊടി പ്രതിഷേധവുമായി വാഹനത്തിനു മുന്‍പിലേക്ക് ചാടി വീണത്. പിന്നീട് ഇവരെ പോലീസുകാർ ക്രൂരമായി മർദിച്ച് പോലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വനിതാ പോലീസുകാരില്ലാതെ പെണ്‍കുട്ടികളെ ഉപദ്രവിച്ച പോലീസിന്റെ നടപടിയിൽ നിരവധി വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.
Read Moreഅപമാനിച്ചതിന് തെളിവില്ല; ഹനാനെ വിമർശിച്ച നൂറുദ്ദിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: പഠനത്തിനും ജീവിക്കാനുമുള്ള ചെലവിനുമായി എറണാകുളം തമ്മനത്തു മത്സ്യവിൽപന നടത്തിയ കോളജ് വിദ്യാർഥിനി ഹനാനെ (21) സമൂഹമാധ്യമങ്ങളിൽ അപമാനിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത വയനാട് വൈത്തിരി പടിഞ്ഞാറത്തറയിൽ നൂറുദീൻ ഷെയ്ഖിനെ (32) ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കൊച്ചിയിൽ ജോലിനോക്കിവരുന്ന ഇയാളെ ഇന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. രഹസ്യകേന്ദ്രത്തിലെത്തിച്ചു ചോദ്യംചെയ്തശേഷം വിട്ടയ്ക്കുകയായിരുന്നു. ആവശ്യമെങ്കിൽ പിന്നീടു കസ്റ്റഡിയിലെടുക്കുമെന്നു പോലീസ് പറഞ്ഞു. കോളജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാന്റെ ജീവിതകഥ പുറത്തുവന്നശേഷം പെണ്‍കുട്ടിയെ അവഹേളിച്ചു സമൂഹമാധ്യമങ്ങളിലൂടെ ചിലർ പ്രചാരണം നടത്തുകയായിരുന്നു. ഹനാന്റെ മീൻ വിൽപന സിനിമാ പ്രമോഷന്റെ ഭാഗമാണെന്നും സമൂഹത്തെയാകെ തെറ്റിധരിപ്പിച്ചെന്നുമൊക്കെയായിരുന്നു പരിഹാസം. ഹനാനെതിരേ അധിക്ഷേപത്തിനു തുടക്കമിട്ടതിനാണു സൈബർ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പെണ്‍കുട്ടിയെ നേരിട്ടു കണ്ടു പരാതി രേഖപ്പെടുത്തിയശേഷമാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
Read More