പൊതുവേദിയിൽ വിതുമ്പിക്കരഞ്ഞ്  വനിതാഎംഎൽഎ; പണം അനുവദിച്ചിട്ടും ഒന്നും ചെയ്യാതെ തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥർ; ഭരണപക്ഷ എംഎൽഎ ആയിട്ടും വിതുമ്പേണ്ടി വന്ന കാരണം ഇങ്ങനെ…

കായംകുളം: പൊതുവേദിയിൽ വിതുമ്പിക്കരഞ്ഞ് കായംകുളം എംഎൽഎ യു.പ്രതിഭ. കായംകുളം മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിയാത്ത വിഷമം പറഞ്ഞാണ് എംഎൽഎ വികാരാധീനയായത്. ട്രാഫിക് ബോധവത്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു നാടകീയ സംഭവം.

ഭരണപക്ഷ എംഎൽഎയായ തനിക്ക് പോലും റോഡപകടങ്ങൾ ഇല്ലാതാക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സർക്കാർ പണം അനുവദിച്ചിട്ടും തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥർ കൃത്യസമയത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ തയാറായില്ല. ഇക്കാര്യം പറഞ്ഞപ്പോഴാണ് എംഎൽഎ പൊതുവേദിയിൽ വിതുന്പിക്കരഞ്ഞത്.

Related posts