ചെന്നൈ: സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ പോലീസുകാരിയെ സസ്പെൻഡ് ചെയ്തു. ചെന്നൈ ചെട്ട്പേട്ടിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെയാണ് ജീവനക്കാരൻ വനിതാ പോലീസ് കോണ്‍സ്റ്റബിളായ ഡി. നന്ദിനിയെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെ സൂപ്പർമാർക്കറ്റിലെത്തിയ നന്ദിനി ഷെൽഫിൽ നിന്ന് സാധനങ്ങളെടുത്ത് പോക്കറ്റിലിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ടായിരുന്നു. ഇത് കണ്ട ജീവനക്കാരൻ നന്ദിനിയെ തടഞ്ഞു നിർത്തി സാധനങ്ങൾ തിരികെവയ്ക്കണമെന്നും മാപ്പ് എഴുതി നൽകണമെന്നും ആവശ്യപ്പെട്ടു. ചോക്ലേറ്റുകളടക്കം 115 രൂപയുടെ സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്. പിന്നീട് തെറ്റ് സമ്മതിച്ച് മാപ്പ് എഴുതി നൽകിയാണ് പോലീസുകാരി സൂപ്പർ മാർക്കറ്റ് വിട്ടത്.തുടർന്നാണ് വനിതാ പോലീസിന്റെ ഭർത്താവും സുഹൃത്തുക്കളുമടങ്ങിയ സംഘം സൂപ്പർമാർക്കറ്റിലെത്തിയത്. മോഷണം പിടികൂടിയ ജീവനക്കാരനെ ഇവർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇവരുടെ അക്രമത്തിൽ പരിക്കേറ്റ ജീവനക്കാരനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ നന്ദിനിയുടെ ഭർത്താവിനെ ചെന്നൈ പോലീസ്…
Read MoreCategory: Loud Speaker
മുന്‍മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു
കാസര്‍ഗോഡ്: മുന്‍മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹകസമിതി അംഗവുമായ ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. കബറടക്കം ഇന്നു വൈകുന്നേരം ആറിന് ചെർക്കള ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി മംഗളുരു കെഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് വീട്ടിലേക്ക് വന്നത്. ഇന്ന് രാവിലെ എട്ടോടെ ചെർക്കളയിലെ സ്വവസതിയിലായിരുന്നു മരണം. അരനൂറ്റാണ്ടിലേറെയായി മുസ്ലിംലീഗ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കളം അബ്ദുള്ള തുടര്‍ച്ചയായി 19 വര്‍ഷം മഞ്ചേശ്വരം മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. 1987, 1991, 1996, 2001 തെരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2001 മുതല്‍ 2004 വരെ എ.കെ.ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയായിയിരുന്നു. 1972 മുതല്‍ 1984 വരെ മുസ്ലിംലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായിട്ടാണ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 1984ല്‍ കാസര്‍ഗോഡ് ജില്ല രുപീകരിച്ചപ്പോള്‍ നിലവില്‍ വന്ന ജില്ലാ മുസ്ലീം ലീഗിന്റെ…
Read Moreഹനാൻ ചെറുത്തുനിൽപ്പിന്റെ പ്രതീകം; ഹനാനെതിരെ നടന്നത് സോഷ്യൽ മീഡിയാ ഗുണ്ടായിസമെന്ന് വനിതാ കമ്മീഷൻ
തിരുവനന്തപുരം: കോളജ് യൂണിഫോമിൽ റോഡരികിൽ മീൻ വിറ്റ ഹനാനെതിരെ നടന്നത് സോഷ്യൽ മീഡിയാ ഗുണ്ടായിസമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഹനാൻ ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ്. സമൂഹമാധ്യങ്ങളിൽ ഹനാനെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേസെടുക്കുമെന്നും അവർ പറഞ്ഞു. ശനിയാഴ്ച ഹനാനെ നേരിൽ കാണുമെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു. തമ്മനത്തു യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതോടെയാണു ഹനാൻ ശ്രദ്ധാകേന്ദ്രമായത്. ഒട്ടേറെപ്പേർ സഹായവാഗ്ദാനവുമായി രംഗത്തുമെത്തി. തൊടുപുഴ അൽ അസർ കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഈ തൃശൂർ സ്വദേശിനി പഠിക്കാനും കുടുംബത്തെ പോറ്റാനുമുള്ള വക തേടിയാണു മീൻ കച്ചവടമെന്നായിരുന്നു പറഞ്ഞിരുന്നത്. വാർത്തയ്ക്കു പിന്നാലെ തന്റെ അടുത്ത സിനിമയിൽ ഹനാന് അവസരം നൽകുമെന്നു സംവിധായകൻ അരുണ്‍ ഗോപിയുടെ വാഗ്ദാനവുമുണ്ടായി. ഇതിനു പിന്നാലെയാണു സിനിമയുടെ പ്രമോഷനു വേണ്ടിയാണു മീൻ വിൽപനയെന്ന ആക്ഷേപം ഉയർന്നത്. ഹനാനെതിരേ സമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയവരെ…
Read Moreഅമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വനിത പോലീസ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
ആലപ്പുഴ: അന്പലപ്പുഴയിൽ പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് വനിത സിവിൽ പോലീസ് ഓഫീസർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സിപിഒ ശ്രീകല, ഹസീന, കാർ ഡ്രൈവർ നൗഫൽ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. കൊട്ടിയത്തു നിന്നുള്ള പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാർ അന്പലപ്പുഴ തരൂരിൽവച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടിയത്തുനിന്നു ഹസീനയെ കാണാതായതായി പോലീസിനു പരാതി ലഭിച്ചിരുന്നു. ഈ കുട്ടിയെ അങ്കമാലി പോലീസ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് അങ്കമാലി പോലീസ് വിവരം അറിയിച്ചതിനെ തുടർന്നു ഹസീനയെ കസ്റ്റഡിയിലെടുക്കാൻ പോയതായിരുന്നു സംഘം. ഹസീനയെയുമായി കൊട്ടിയത്തേക്കു വരുന്നതിനിടെയായിരുന്നു അപകടം. മൂന്ന് പേരുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Moreചെക്ക് തട്ടിപ്പ് കേസില്‍ സീരിയല്‍ താരം അറസ്റ്റില്‍; നടിയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയത് ലക്ഷങ്ങള്‍
ചെന്നൈയില്‍ ചെക്ക് തട്ടിപ്പ് കേസില്‍ സീരിയല്‍ നടിയെ പോലീസ് അറസ്റ്റ് ചെയ്തു. അനിഷ എന്നറിയപ്പെടുന്ന പൂര്‍ണിമയാണ് അറസ്റ്റിലായത്. പൂര്‍ണിമയും ഭര്‍ത്താവ് ശക്തിമുരുകനും ചേര്‍ന്നു കെകെ നഗറിലുള്ള പ്രശാന്ത് കുമാറിനെ പറ്റിച്ചുവെന്ന കേസിലാണ് നടിയെയും ശക്തിമുരുകന്റെ സഹോദരനെയും അറസ്റ്റ് ചെയ്തത്. ശക്തിമുരുകന്‍ ഒളിവിലാണ്. ഭര്‍ത്താവ് ശക്തിമുരുകനും നടിയും ചേര്‍ന്ന് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്കൈ എക്യൂപ്മെന്റ് എന്ന സ്ഥാപനം നടത്തിയിരുന്നു. കെകെ നഗറിലുള്ള പ്രശാന്ത് കുമാറിന്റെ കമ്പനിയില്‍നിന്നു 37 ലക്ഷം രൂപ വിലവരുന്ന 101 എസികള്‍ ഇവര്‍ വാങ്ങി. പണം നല്കാന് പറഞ്ഞിരുന്ന അവധികള്‍ കഴിഞ്ഞതോടെ പ്രശാന്ത് പരാതിയുമായി രംഗത്തുവന്നു. തുടര്‍ന്നു നല്‍കാനുള്ള പണത്തിന് ദമ്പതികള്‍ ചെക്ക് നല്കി. അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്നു ചെക്ക് മടങ്ങി. ശക്തിമുരുകന്റെ സഹോദരനും തട്ടിപ്പില്‍ പങ്കെടുത്തതിനാലാണ് ഇയാളെയും അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു.
Read Moreപാവം പിടിച്ചവന് ഒരു വീട് പണിയാന്‍ പാടുപെടുമ്പോള്‍ സിമന്റ് ഇല്ലാത്ത വിലയ്ക്ക് വിറ്റ് കമ്പനികള്‍ ! സിമന്റ് കമ്പനികള്‍ക്ക് 6300 കോടി രൂപ പിഴയിട്ട് എന്‍സിഎല്‍ടി
കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില അനുദിനം വര്‍ദ്ധിക്കുമ്പോള്‍ സിമന്റ് കമ്പനികള്‍ നടത്തുന്ന പകല്‍ക്കൊള്ളയ്ക്ക് കനത്ത തിരിച്ചടി. 11 സിമന്റ് കമ്പനികളില്‍ നിന്ന് 6300 കോടി രൂപ പിഴ ഈടാക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പല്ലേറ്റ് ട്രിബുണല്‍(എന്‍സിഎല്‍ടി) വിധിച്ചു. നേരത്തെ കോംപറ്റീഷന്‍ കമ്മീഷന് പുറപ്പെടുവിച്ച പിഴ ശിക്ഷ ശരിവച്ചുകൊണ്ടാണ് ട്രിബുണലിന്റെ ഉത്തരവ് വന്നത്. കോംപറ്റീഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് അന്യമായി വില കൂട്ടി വിറ്റതിന് 2012 ജൂണിലാണ് പിഴ വിധിച്ചത്. ഈ കമ്പനികള്‍ കാര്‍ട്ടലായി ഒന്നിച്ച് നിന്ന് സിമന്റ് വില കൂട്ടി വില്‍ക്കുകയായിരുന്നു. ജയപ്രകാശ് സിമന്റിനാണ് ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയിരിക്കുന്നത്. 1323 കോടി രൂപയാണ് ഇവര്‍ക്ക് പിഴ വരുന്നത്. അള്‍ട്രാ ടെക്ക് – 1175 കോടി, അംബുജ സിമന്റ് – 1163 കോടി, എ സി സി – 1148 കോടി , ലഫാര്‍ജ് – 490…
Read Moreഎണ്ണയടിക്കാനും യോഗ്യത വേണം; പെട്രോൾ പമ്പ് ജീവനക്കാർക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ എഴുത്തു പരീക്ഷ; ജയിക്കുന്നവർക്ക് 500 ശമ്പള വർധന
പി.കെ.സജീവ് മാഹി: രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം എഴുത്തു പരീക്ഷ ഏർപ്പെടുത്തുന്നു. ഫില്ലിംഗ് സ്റ്റാഫുകളുടെ യോഗ്യത പരീക്ഷിക്കുവാനാണ് സർക്കാർ പരീക്ഷ നടത്തുന്നത്. നിലവിൽ പമ്പുകളിലുള്ള ജീവനക്കാർ വരുന്ന സെപ്റ്റംബർ മാസം പരീക്ഷ എഴുതേണ്ടി വരും. ഇതിൽ പാസാകുന്ന ജീവനക്കാർക്ക് കേന്ദ്ര സർക്കാർ 500 രൂപ ശമ്പളത്തിൽ വർദ്ധന വരുത്തുവാനാണ് ആലോചന. പരീക്ഷയിൽ തോൽക്കുന്ന ജീവനക്കാരെ പിരിച്ച് വിടുകയില്ലെങ്കിലും ഭാവിയിൽ ജോലി തേടി പമ്പുകളിൽ എത്തുന്നവർ പരീക്ഷ പാസാകേണ്ടി വരുമെന്നാണ് സൂചന. എഴുത്തുപരീക്ഷയുടെ കാര്യം അറിഞ്ഞതോടെ പമ്പ് ജീവനക്കാർ ആശങ്കയിലുമായിരിക്കുകയാണ്. കുറഞ്ഞ വിദ്യാഭ്യാസമുള്ളവരും ഇതരസംസ്ഥാന തൊഴിലാളികളുമാണ് മാഹിയിലേയും കേരളത്തിലെയും പന്പുകളിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്ക് കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് മിനിമം വേതനം 9500 ൽ നിന്ന് 12,221 രൂപയാക്കി ഉയർത്തിയിരുന്നു. യോഗ്യരായവരെ നിയമിക്കുന്നതിലൂടെ പെട്രോൾ പമ്പുകളുടെ നിലവാരം…
Read Moreപശുവിനെ രാഷ്ട്രമാതാവാക്കണം! ആവശ്യത്തെ പ്രധാനമന്ത്രിയും പിന്തുണയ്ക്കണം; വിചിത്ര ആവശ്യവുമായി ബിജെപി എംഎൽഎ
ഹൈദരാബാദ്: പശുവിനെ രാഷ്ട്രമാതാവാക്കുന്നതുവരെ രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുമെന്ന് തെലുങ്കാനയിലെ ബിജെപി എംഎൽഎ ടി. രാജ സിംഗ്. രാജസ്ഥാനിലെ അൽവാറിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ കൊന്ന സംഭവത്തിൽ പ്രതികരിക്കവെയാണ് രാജ സിംഗ് വിവാദ പ്രസ്താവന നടത്തിയത്.സമൂഹമാധ്യമങ്ങളിൽ വീഡിയോ സന്ദേശം വഴിയാണ് എംഎൽഎയുടെ വിവാദ പ്രസ്താവന. പശുവിനെ രാഷ്ട്രമാതാവാതായി പ്രഖ്യാപിച്ചാൽ ആൾക്കൂട്ട കൊലപാതകങ്ങളും ഇല്ലാതാകും. അതിനാൽ എംപിമാർ പശുവിനെ രാഷ്ട്രമാതാവാക്കുന്നതിനുള്ള ആവശ്യം പാർലമെന്റിൽ ഉന്നയിക്കണം. പശുവിനെ രാഷ്ട്രമാതാവാക്കണം എന്ന ആവശ്യത്തെ പ്രധാനമന്ത്രിയും പിന്തുണയ്ക്കണം. പശുക്കളെ സംരക്ഷിക്കുന്നതിനായി ഒരു വകുപ്പും നിയമവും കൊണ്ടുവരണം. എല്ല സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കണം. പശുക്കടത്തുകാർ പശു സംരക്ഷകർക്ക് നേരെ നടത്തുന്ന ആക്രമങ്ങളിൽ ആരും പ്രതിഷേധിക്കുന്നില്ലെന്നും രാജ സിംഗ് പറഞ്ഞു. ഹൈദരാബാദിലെ ഗോശാമഹൽ എംഎൽഎയാണ് രാജ സിംഗ്.
Read Moreതിങ്കളാഴ്ച കേരള ഹര്‍ത്താല്‍
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് 30ന് സംസ്ഥാനത്ത് സൂചന ഹര്‍ത്താല്‍ നടത്തുമെന്ന് ഹിന്ദു സംഘടനകള്‍ അറിയിച്ചു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ അവരെ തടയുമെന്നും സംഘടനകള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
Read Moreവിഷം ചീറ്റുന്നു! സമൂഹമാധ്യമങ്ങളിലൂടെ വെറുപ്പും വിദ്വേഷവും വളർത്തുന്നു; ബിജെപിയെ വിമർശിച്ച് അഖിലേഷ് യാദവ്
ലക്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തെയും യോഗി ആദിത്യ നാഥിൻറെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണത്തെയും രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുകയാണ് ബിജെപിയെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. മതങ്ങളെയും വിശ്വാസികളെയുമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നതെന്നു പറഞ്ഞ അഖിലേഷ് ബിജെപി രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്കു തന്നെ ഭീഷണിയായി മാറിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ഭരണകൂടത്തിന്റെ ഭാഗത്തുണ്ടാകുന്ന പോരായ്മകൾ ചൂണ്ടിക്കാണിക്കാനുള്ള ജനങ്ങളുടെ അടിസ്ഥാന അവകാശം പോലും ഹനിക്കപ്പെടുകയാണ്. ഇനി ആരെങ്കിലും അത്തരത്തിൽ ഭരണകർത്താക്കളുടെ ശ്രദ്ധ ക്ഷണിച്ചാൽ പിന്നീട് ആക്രമണം അവർക്ക് നേരെയായിരിക്കും. സമൂഹമാധ്യമങ്ങളിലൂടെയടക്കം അവരെ ബജെപിക്കാർ കടന്നാക്രമിക്കുമെന്നും അഖിലേഷ് പറഞ്ഞു. രാജ്യത്തെ ജനങ്ങൾ തമ്മിലുള്ള ഐക്യം തകർക്കുകയും സാന്പത്തിക അരക്ഷിതാവസ്ഥ വളർത്തുകയുമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കുറ്റപ്പെടുത്തിയ അഖിലേഷ് രാഷ്ട്രീയത്തിന്റെ സുതാര്യതയും ജനാധിപത്യ മര്യാദകളും ബിജെപി ഭരണത്തിൻ കീഴിൽ തകർന്നടിയുകയാണെന്നും ചൂണ്ടിക്കാട്ടി. “പ്രധാനമന്ത്രിക്ക്…
Read More