ന്യൂഡൽഹി: രാജ്യ തലസ്ഥാനം വീണ്ടും പീഡനവാർത്തയുടെ നാണക്കേടിൽ തലകുനിക്കുന്നു. വനിതാ അഭിഭാഷകയെ മുതിർന്ന അഭിഭാഷകൻ പീഡിപ്പിച്ചതാണ് പുതിയ സംഭവം. ഡൽഹിയിലെ സാകേത് കോടതിയിലെ അഭിഭാഷകനാണ് തന്റെ ജൂനിയറായി സേവനമനുഷ്ഠിക്കുന്ന അഭിഭാഷകയെ പീഡിപ്പിച്ചത്. ശനിയാഴ്ച, രാത്രിയാണ് വനിതാ അഭിഭാഷക പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് തന്നെ സീനിയർ അഭിഭാഷകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടത്. ഇവർ ജോലി ചെയ്യുന്ന ഓഫീസ് മുറിയിൽ വച്ചാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ടനിലയിലായിരുന്നു സീനിയറെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് അഭിഭാഷകനെ അറസ്റ്റ് ചെയ്യുകയും ഓഫീസ് സീൽ ചെയ്യുകയും ചെയ്തു. ഇവിടെ പോലീസും ഫോറൻസിക്-വിരലടയാള വിദഗ്ധരും പരിശോധന നടത്തി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്ത അഭിഭാഷകനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അധികൃതർ അറിയിച്ചു.
Read MoreCategory: Loud Speaker
ഇനിയും കാണുമോ ? സ്കൂളിലെ പാചകപ്പുരയില്നിന്നു കണ്ടെത്തിയത് ഉഗ്രവിഷമുള്ള 60 അണലികളെ; നാട്ടുകാര്‍ വടിയുമായി ഓടിയെത്തിയപ്പോള്‍ സ്കൂള്‍ അധികൃതര്‍ വിലക്കി
സ്കൂളിലെ പാചകപ്പുരയിൽനിന്നു കണ്ടെത്തിയത് ഉഗ്രവിഷമുള്ള 60 അണലികളെ. മഹാരാഷ്ട്രയിലെ ഹിൻഗോലി ജില്ലയിലെ സില്ല പരിഷാദ് സ്കൂളിലാണ് പാന്പുകളെ കണ്ടെത്തിയത്. കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനായി വിറകുപുരയിൽനിന്ന് വിറകെടുത്തപ്പോൾ രണ്ടു പാന്പുകളെ ആദ്യം കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് പാചകം ചെയ്യുന്ന സ്ത്രീ കൂടുതൽ വിറക് നീക്കിയപ്പോൾ 58 പാന്പുകളെക്കൂടി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പാചകാവശ്യങ്ങൾക്കായുള്ള വിറക് ഇവിടെയെത്തിച്ചത്. ഇത്രയധികം പാന്പുകളെ പാചകപ്പുരയിൽ കണ്ടെത്തിയ വാർത്ത സ്കൂളിൽ പരന്നതോടെ വിദ്യാർഥികളും അധ്യാപകരും ഭയപ്പെട്ടു. പ്രദേശവാസികൾ വടിയും കല്ലുമൊക്കെയായി സ്കൂളിൽ ഓടിയെത്തി. എന്നാൽ, സ്കൂൾ അധികൃതർ പാന്പിനെ കൊല്ലുന്നതിൽനിന്ന് ഗ്രാമവാസികളെ വിലക്കി. പാന്പുപിടിത്തക്കാരനായ വിക്കി ദലാലിനെ വിളിച്ചുവരുത്തിയാണ് അവിടെനിന്ന് അവയെ നീക്കം ചെയ്തത്. പിടികൂടിയ പാന്പുകളെ പിന്നീട് വനംവകുപ്പിനു കൈമാറി.
Read Moreകേരളത്തിൽ ഒരു ദിവസം 10 പെൺകുട്ടികൾ, അമേരിക്കയിൽ ഒരു സെക്കന്റിൽ ഒന്‍പത് പെൺകുട്ടികൾ! തൊഴിലിടങ്ങളിൽ 85 ശതമാനം പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു: ജസ്റ്റിസ് കമാൽ പാഷ
കരുനാഗപ്പള്ളി : രാജ്യത്തെ40 ശതമാനം കുട്ടികൾ വീടുകൾക്കുള്ളിലും 85 ശതമാനം തൊഴിലിടങ്ങളിലും പീഡിപ്പിക്കപ്പെടുകയാണെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കമാൽ പാഷ പറഞ്ഞു.കരുനാഗപ്പള്ളിയിൽ റീജിയണൽ വുമൺക്ലേവിൽ സ്ത്രീ സുരക്ഷാ നിയമങ്ങൾ സാധ്യതയും പ്രയോഗവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒരു ദിവസം 10 പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോൾ അമേരിക്കയിൽ ഒരു സെക്കന്റിൽ ഒന്‍പത് പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീതിജനകമാണ് ഈ അവസ്ഥ. ഡൊമസ്റ്റിക് വയലൻസിനെ പ്രതിരോധിക്കുന്ന നിയമം എല്ലാ സ്ത്രീകളും വായിച്ച് മനസിലാക്കി വയ്ക്കണം. വചനം മാത്രം നോക്കിയാൽ മതി പ്രവൃത്തി നോക്കേണ്ട എന്ന് ചിന്തിക്കുന്നിടത്ത് സ്ത്രീക്ക് എവിടെയാണ് രക്ഷ. ദൈവത്തിനോട് പ്രാർഥിക്കാൻ ഇടനിലക്കാരൻ വേണോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രഫ.എ സുഹൃത് കുമാർ മോഡറേറ്ററായി. സബൂറാ ബീവി, ബി സുധർമ്മ, ആർ ലതികാ കുമാരി എന്നിവർ…
Read Moreവിവാഹാഭ്യര്‍ഥന നിരസിച്ചു! ഫോട്ടോ മോര്‍ഫ് ചെയ്ത് ഫോണ്‍ നമ്പര്‍ വച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവിന്റെ പ്രതികാരം; സംഭവം വെമ്പായത്ത്
വെന്പായം: ഫേസ്ബുക്കിൽ അശ്ലീല ഫോട്ടോ ഇട്ട് അപമാനിച്ചതായി പരാതി. വെന്പായം സ്വദേശിനിയായ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് ഫ്രണ്ടായ കിളിമാനൂർ സ്വദേശിയായ ഹരീഷിനെതിരെയാണ് പരാതി. പെണ്‍കുട്ടിയോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും അത് നിരസിക്കുകയായിരുന്നു. ഇതിൽ രോഷാകുലനായ ഹരീഷ് ഫോട്ടോ മോർഫ് ചെയ്ത് ഫോണ്‍ നന്പർ വച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നിരവധിയാളുകൾ ഫോണ്‍ ചെയ്യുകയും ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreമായ്ച്ചുകളഞ്ഞാലും വീണ്ടെടുക്കാം! സോഷ്യൽ മീഡിയയിലൂടെ വ്യാജസന്ദേശങ്ങളും തീവ്രവാദ പ്രവർത്തനവും നടത്തുന്നവർക്കെതിരേ കർശന മുന്നറിയിപ്പുമായി കേരള പോലീസ്
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ വ്യാജസന്ദേശങ്ങളും തീവ്രവാദ പ്രവർത്തനവും നടത്തുന്നവർക്കെതിരേ കർശന മുന്നറിയിപ്പുമായി കേരള പോലീസ്. വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന സാമൂഹികവിരുദ്ധർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മായ്ച്ചുകളഞ്ഞാലും ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാനാവുമെന്നുമാണ് പോലീസ് സൈബർ ക്രൈം വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേരള പോലീസിന്റെ വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മുന്നറിയിപ്പ് ഇങ്ങനെ. ‘‘സൈബർ ലോകം പരകായപ്രവേശം നടത്താനുള്ള ഇടമായി തെറ്റിദ്ധരിക്കുന്നവർ അറിയാൻ: സൈബർ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ പലരും ( എല്ലാവരുമല്ല ) സ്വയം അതിമാനുഷരാണെന്നാണ് കരുതുന്നത്. വ്യാജ പ്രൊഫൈലുകൾ വഴി വ്യക്തിഹത്യ നടത്തുക, അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങളും വ്യാജ വാർത്തകളും മതസ്പർധ ഉളവാക്കുന്നതും തീവ്രവാദ സ്വഭാവമുള്ളതുമായ സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കുക തുടങ്ങിയ പ്രവണതകൾ ഏറിവരുന്നതായി കണ്ടുവരുന്നു. സ്വഭാവ വൈകല്യം, സാമൂഹികവിരുദ്ധ വ്യക്തിത്വം തുടങ്ങിയ മനോവൈകല്യങ്ങളുള്ളവരാണ് പൊതുവേ ഇത്തരം പ്രവണതകള്‍ പുറത്തെടുക്കാറുള്ളത്. ഇതിനൊക്കെ ഇരയാവുന്നവരിലാകട്ടെ വിഷാദം, ആത്മഹത്യാപ്രവണത തുടങ്ങിയ പ്രശ്നങ്ങള്‍…
Read Moreവിവാഹവാഗ്ദാനം നല്കി പീഡനം; ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിയും; യുവതി ജീവനൊടുക്കി; ബിഎസ്എഫ് ജവാനെതിരെ പരാതി
മുസഫർനഗർ: വിവാഹവാഗ്ദാനം നൽകി ബിഎസ്എഫ് ജവാൻ പീഡനത്തിനിരയാക്കിയ യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ മുസഫർനഗറിലാണു സംഭവം. ജവാൻ വഞ്ചിച്ചതിനെ തുടർന്ന് ഈ മാസം ആറിന് വിഷം കഴിച്ച യുവതി വെള്ളിയാഴ്ച ആശുപത്രിയിൽ മരിക്കുകയായിരുന്നു. ഇതേതുടർന്ന് ബിഎസ്എഫ് ജവാനായ യുവാവിനെതിരേ പരാതിയുമായി പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചു. ജവാൻ യുവതിയെ ബലാത്സംഗം ചെയ്തെന്നും ഇതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പിതാവ് പരാതിയിൽ ആരോപിക്കുന്നു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും ഇത് പറഞ്ഞ് ജവാൻ യുവതിയെ തുടർച്ചയായി പീഡിപ്പിച്ചിരുന്നതായും പരാതിയിൽ ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കോട്വാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreരണ്ടു ലക്ഷം രൂപ ! ശമ്പള കുടിശിക ആവശ്യപ്പെട്ട തൊഴിലാളിയെ കരാറുകാരന്റെ മക്കള്‍ വെടിവച്ചുകൊന്നു; ഇവര്‍ മൃതദേഹത്തില്‍ തൊഴിക്കുകയും ചെയ്തു
ഗോരഖ്പുർ: ശന്പള കുടിശിക തന്നുതീർക്കണമെന്ന് ആവശ്യപ്പെട്ട തൊഴിലാളിയെ കരാറുകാരന്റെ മക്കൾ വെടിവച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശ് ഗോരഖ്പൂരിലെ ബെലിപർ മേഖലയിലാണു സംഭവം. കമലേഷ് ചൗധരി എന്ന യുവാവാണു കൊല്ലപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ട ചൗധരിയെ കരാറുകാരന്റെ മക്കൾ നിരവധി തവണ തൊഴിച്ചെന്നു ദൃക്സാക്ഷി പോലീസിനു മൊഴി നൽകി. കമലേഷിന്റെ അച്ഛൻ രമ ചൗധരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സന്ത് രാജ് യാദവ് എന്ന കരാറുകാരന്റെ കീഴിൽ വിശാഖപട്ടണത്താണു കമലേഷ് കുറച്ചു ദിവസങ്ങളായി ജോലി ചെയ്തിരുന്നത്. ബുധനാഴ്ച രാത്രി കമലേഷ് നാട്ടിലെത്തി തനിക്ക് തന്നു തീർക്കാനുള്ള രണ്ടു ലക്ഷം രൂപ ലഭിക്കണമെന്ന് സന്ത് രാജിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ പണം നൽകിയില്ല. ശനിയാഴ്ച രാവിലെ വീട്ടിൽനിന്നു പുറത്തിറങ്ങിയ കമലേഷിനെ സന്ത് രാജിന്റെ മക്കളായ രൂപേഷ് യാദവും ബീറു യാദവും ചേർന്ന് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇതിനുശേഷം ഇവർ മൃതദേഹത്തിൽ…
Read Moreഇക്വഡോർ വഴി അമേരിക്കയിലേക്ക് ; ജോലി വാഗ്ദാനം ചെയ്ത് എട്ടുലക്ഷം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ; കേസിൽ ഉൾപ്പെട്ട യുവതി ഒളിവിൽ
കോട്ടയം: ഇക്വഡോറിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഒരാൾ ഒളിവിൽ. പെരുന്പാവൂർ അറയ്ക്കപ്പടി ഭാഗത്ത് പാറയിൽ രഞ്ജിത് വർഗീസ് (27), വലപ്പാട് ബിച്ച് അരവീട്ടിൽ നിർമൽ (27) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ ഭാര്യ സവിത(25)യെ ഇനി പിടികിട്ടാനുണ്ട്. മറ്റക്കര മുണ്ടയ്ക്കൽ ജിബിൻ വർഗീസിന്റെ പരാതിയിലാണ് അറസ്റ്റ്. ഇക്വഡോറിൽ റസ്റ്ററന്റിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇക്വഡോറിൽ ജോലി ചെയ്ത ശേഷം കാനഡ വഴി അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്നായിരുന്നു വാഗ്ദാനം. ഇക്വഡോറിൽ നാൽപതിനായിരം രൂപ ശന്പളത്തിന് ജോലി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പരാതിക്കാരനായ ജിബിൻ എറണാകുളത്ത് ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്പോഴാണ് രഞ്ജിത്തുമായി പരിചയപ്പെട്ടത്. ഇവർ ഇക്വഡോറിലേക്ക് ജോലിക്ക് ആളെ അയയ്ക്കുന്ന ഏജൻസിയാണെന്നു പരിചയപ്പെടുത്തിയാണ് ഇടപാട് നടത്തിയത്. 2016 നവംബർ 24ന് അയർക്കുന്നത്ത് ബാങ്കിൽ രഞ്ജിത്തിന്റെ അക്കൗണ്ടിലേക്കാണ്…
Read Moreസോഷ്യല്‍മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയതില്‍ മനംനൊന്ത് മങ്കര പഞ്ചായത്ത് പ്രസിഡന്റായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു, എന്നിട്ടും പോലീസ് അനങ്ങുന്നില്ല
പഞ്ചായത്ത് പ്രസിഡന്റിനു പോലും രക്ഷയില്ലാത്ത നാടായി കേരളം മാറിയോ? സോഷ്യല്‍ മീഡിയയിലൂടെയുളള അപവാദ പ്രചാരണത്തില്‍ മനം നൊന്ത് പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം മങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ് ജിന്‍സിയാണ് ഓഫീസിനകത്ത് ആത്മഹത്യാ ശ്രമം നടത്തിയത്. ഇവരിപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ മലപ്പുറം ജില്ലാ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയയോടെ ജിന്‍സിയെ അബോധാവസ്ഥയില്‍ ഓഫീസില്‍ കണ്ടെത്തുകയായിരുന്നു. പരിസരത്തുനിന്ന് കുത്തിവെക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നഴ്സിങ്ങ് ബിരുദധാരിയാണ്. സഹപ്രവര്‍ത്തകരാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഏതാനും ദിവസങ്ങളായി മങ്കര മേഖലയില്‍ ഇവര്‍ക്കെതിരേ നോട്ടീസിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അപവാദപ്രചാരണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതിനല്‍കിയിരുന്നു. മങ്കര പോലീസ് കേസെടുത്തിട്ടുണ്ട്. സാമൂഹികമാധ്യമത്തിലൂടെ പ്രചാരണം നടത്തിയ താവളം സ്വദേശിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.
Read Moreബംഗളൂരുവിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്! റോഡുകളിൽ ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് നിയമ ലംഘനം നടത്തിയാൽ എട്ടിന്റെ പണി; ശിക്ഷ വിധിക്കുന്നത് കാലന്
അടുത്ത ദിവസങ്ങളിൽ ബംഗളൂരുവിലേക്ക് ട്രിപ്പ് പോകാൻ പ്ലാനുള്ളവർ ശ്രദ്ധിക്കണം. കാരണം ബംഗളൂരുവിലെ റോഡുകളിൽ നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് നിയമ ലംഘനം നടത്തിയാൽ യമരാജനാകും നിങ്ങളെ ശിക്ഷിക്കാനെത്തുക. ഈ മാസം തുടങ്ങിയതുമുതൽ ബംഗളൂരു നഗരത്തിൽ പലരും യമരാജനെ കണ്ടു കഴിഞ്ഞു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് റോഡിലൂടെ പായുന്നവരുടെ അടുത്താണ് യമരാജൻ എത്തുക. കഥകളിൽ പറഞ്ഞു കേട്ടിട്ടുള്ളതുപോലെ കറുത്തനിറമുള്ള വസ്ത്രങ്ങളും സ്വർണാഭരണങ്ങളും ധരിച്ച് കൈയിൽ ഗദയുമൊക്കെയായിട്ടാണ് യമരാജൻ എത്തുക. ബംഗളൂരു പോലീസിന്റെ റോഡ് സേഫ്റ്റി മാസാചരണത്തിന്റെ ഭാഗമായാണ് പോലീസുകാർ കാലന്റെ വേഷം ധരിച്ച് ട്രാഫിക് നിയമലംഘകരെ പിടിക്കാൻ നിരത്തിലിറങ്ങിയത്. പുരാണ കഥകളനുസരിച്ച് മരണത്തിന്റെ ദേവനാണ് യമൻ.ട്രാഫിക് നിയമം ലംഘിച്ചാലുണ്ടാകാവുന്ന ദുരന്തങ്ങളെക്കുറിച്ച് ആളുകളെ ബോധവാൻമാരാക്കാനാണ് ഇത്തരത്തിലൊരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്ന് ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
Read More