മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയില്‍. കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദാണ് പിടിയിലായത്. കൊലപാതകത്തിന് നേതൃത്വം നല്‍കിയത് മുഹമ്മദാണെന്നാണ് പോലീസ് നിഗമനം.
Read MoreCategory: Loud Speaker
കയ്യനങ്ങാതെ കാശുവാങ്ങണ്ടായെന്ന് വനിതാ കണ്ടക്ടര്‍മാരോട് ഹൈക്കോടതി ! 32 വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും റൂട്ടിലേക്ക്…
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി. കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ച ശേഷം ആ ജോലി ചെയ്യാതെ ഓഫീസ് ഡ്യൂട്ടി ഉള്‍പ്പെടെയുള്ള ഇതരഡ്യൂട്ടികള് ചെയ്തു വന്നിരുന്ന വനിതാ കണ്ടക്ടര്‍മാരോടാണ് കോടതിയുടെ ഉത്തരവ്. ടോമിന് തച്ചങ്കരി സിഎംഡിയായി ചുമതലയേറ്റതോടെ കണ്ടക്ടര്‍മാരായി ജോലിയില്‍ പ്രവേശിച്ചവരെ അദര്‍ ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്നു വിലക്കിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. തച്ചങ്കരിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തള്ളിക്കളഞ്ഞത്. ഇതര ഡ്യൂട്ടികള്‍ അവസാനിപ്പിച്ച കെഎസ്ആര്‍ഡിസി എംഡിയുടെ ഉത്തരവ് കോടതി ശരിവയ്ക്കുകയായിരുന്നു. ക്ലര്‍ക്കുമാരുടെ ഡ്യൂട്ടി എട്ടു മണിക്കൂറാക്കിയ നടപടിയും ശരിവെച്ചു. ഇതോടെ ഹര്‍ജിയില്‍ പരാതിക്കാരായ 32 വനിതകളും ഇനി കണ്ടക്ടര്‍മാരായി റൂട്ടിലേക്ക് പോകേണ്ടി വരും. കെഎസ്ആര്‍ടിസിയെ ശുദ്ധീകരിക്കാനുള്ള തച്ചങ്കരിയുടെ നിലപാടുകളുടെ വിജയമായി വിലയിരുത്തപ്പെടുകയാണ് ഈ കോടതി വിധി.
Read Moreഎല്ലാം കറക്ടായി വരും! തലശേരിയിൽ ജ്വല്ലറി ഉടമയുടെ കൊലപാതകം; നിര്‍ണായക തെളിവുകള്‍ സിബിഐക്ക്
തലശേരി: നഗരമധ്യത്തില്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ ജ്വല്ലറി ഉടമ സ്ഥാപനത്തിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ട കേസില്‍ സിബിഐക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി ‘സ്നേഹ’യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശൻ (52) കൊല്ലപ്പെട്ട സംഭവത്തിലാണ് വിലപ്പെട്ട ചില തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി അറിയുന്നത്. രണ്ടാഴ്ച മുമ്പ് തലശേരിയിലെത്തിയ സിബിഐ സംഘം രണ്ട് പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് വിലപ്പെട്ട ചില തെളിവുകള്‍ ലഭിച്ചിട്ടുള്ളതായി അറിയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സിബിഐ സംഘം തയാറായില്ല. കേസന്വേഷണത്തെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ‘എല്ലാം കറക്ടായി വരും’ എന്ന മറുപടിയാണ് സിബിഐ സിഐ ശൈലേഷില്‍ നിന്നും ലഭിച്ചത്. കൊല്ലപ്പെട്ട ദിനേശന്റെ നാല് സഹോദരങ്ങളുള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളെയെല്ലാം സിബിഐ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി നിരന്തരമായി ചോദ്യം ചെയ്തിരുന്നു. മഹാരാഷ്ട്ര സ്വദേശികളായ മൂന്ന്…
Read Moreപെരുമഴയില്‍ തീരാദുരിതം ! ആയിരത്തോളം കുടുംബങ്ങള്‍ ക്യാമ്പുകളില്‍; ട്രെയിനുകള്‍ വൈകിയോട്ടം തുടരുന്നു; സോഷ്യല്‍ മീഡിയവഴി വ്യാജ പ്രചരണവും
കൊച്ചി: തീരാദുരിതം വിതച്ച് പെയ്തിറങ്ങുന്ന പെരുമഴയിൽ മുങ്ങി കൊച്ചി. മഴയ്ക്ക് അൽപ്പം ശമനം ഉണ്ടായിട്ടുണ്ടെങ്കിലും ജില്ലയുടെ വിവിധ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെ. തീരദേശ മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നതോടെ ഇവിടെയും ജനജീവിതം ദുരിതപൂർണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തോളം കുടുംബങ്ങളെ ഇതിനോടകം മാറ്റിപാർപ്പിച്ചിട്ടുണ്ട്. വിവിധ താലൂക്കുകളിലായി തുറന്ന 35 ഓളം ക്യാന്പുകളിലേക്കായാണ് ഇത്രയധികം കുടുംബങ്ങളെ മാറ്റിയിട്ടുള്ളത്. ഈ ക്യാന്പുകളിലായി 3300 ഓളം പേരാണ് കഴിഞ്ഞുവരുന്നത്. മഴ ശക്തമായി തുടർന്നാൽ കൂടുതൽ ക്യാന്പുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ശനിയാഴ്ച രാത്രി ആരംഭിച്ച മഴയ്ക്ക് അൽപം ശമനമുണ്ടായെങ്കിലും വീടുകളിലും റോഡുകളിലും വെള്ളം നിറഞ്ഞതോടെ ജനജീവിതം ദുരിതപൂർണമാകുകയായിരുന്നു. കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും പല സ്ഥലങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. തൻമൂലം ഗതാഗത കുരുക്കും രൂക്ഷം. കൊച്ചി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ മുതൽ അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് ഇതുവരെ ശമനമായിട്ടില്ല. സൗത്ത്…
Read Moreഎസ്എഫ്ഐ നേതാവിന് വെട്ടേറ്റു: എസ്ഡിപിഐ നേതാവ് അറസ്റ്റിൽ; ആക്രമണം മുളക്പൊടി വിതറിയ ശേഷം
കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് കാരയാട് എസ്എഫ്ഐ ലോക്കൽ സെക്രട്ടറിയെ വെട്ടിയ സംഭവത്തിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. എസ്ഡിപിഐ ജില്ലാ നേതാവായ കാരയാട് രായ്രോത്ത് മുഹമ്മദിനെയാണ് മേപ്പയ്യൂർ പോലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയതിന് നേരത്തെ ഇയാൾക്കെതിരേ കേസ് ഉണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി 10.15ഓടെയാണ് എസ്എഫ്ഐ കാരയാട് ലോക്കൽ സെക്രട്ടറി എസ്.എസ്. വിഷ്ണുവിനെ ആറംഗ സംഘം വെട്ടി പരിക്കേൽപ്പിക്കുന്നത്. വീഷ്ണുവിന്റെ വീടിന് പുറത്ത് കാത്ത് നിന്ന സംഘമാണ് അക്രമിച്ചതെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ടി. അതുൽ പറഞ്ഞു. വീടിനുപുറത്ത് ആയുധങ്ങളുമായി കാത്ത് നിന്ന സംഘം വിഷണു പുറത്തിറങ്ങിയ ഉടൻ വെട്ടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുളക്പൊടി വിതറിയ ശേഷമായിരുന്നു അക്രമമെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യു വധവുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുന്‍പ് പ്രദേശത്ത് പ്രതിഷേധ പ്രടകനം നടത്തിയിരുന്നു. ഇതിൽ എസ്ഡിപിഐക്ക് എതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. തങ്ങൾക്കെതിരേ…
Read Moreകുറ്റവാളിയുടെ മകള്‍ അങ്ങനെ പഠിച്ച് ഡോക്ടറാകേണ്ട ! തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍കുട്ടിയുടെ മകളെ കോളജില്‍ പ്രവേശിക്കുന്നതില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിലക്കി
എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍കുട്ടിയുടെ മകളെ കോളജില്‍ പ്രവേശിക്കുന്നതില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിലക്കി. പിതാവ് തടവുകാരനായതിന്റെ പേരിലാണ് മകളെ പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളേജില്‍ പ്രവേശിക്കുന്നതിന് പ്രിന്‍സിപ്പാള്‍ വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, കോളേജ് അധികാരിയായ പ്രിന്‍സിപ്പാളിനെതിരേ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.പ്രിന്‍സിപ്പാള്‍ ഡോ താജുരാജ് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം കെ മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. എടപ്പാളിലെ ഒരു പ്രമുഖ തീയ്യേറ്ററിലുണ്ടായ ബാലപീഡനത്തില്‍ മെയ് 12ന് മൊയ്തീന്‍കുട്ടി അറസ്റ്റിലായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് കോളജില്‍ പെണ്‍കുട്ടിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ‘കുറ്റവാളിയുടെ മകളാ’യതു കൊണ്ട് കോളജില്‍ വരേണ്ടതില്ലെന്നും പരീക്ഷയ്ക്ക് ഹാജരായാല്‍ മതിയെന്നും പ്രിന്‍സിപ്പാള്‍ തന്റെ ഭാര്യയെ ഫോണ്‍ വഴി അറിയിച്ചതായി മൊയ്തീന് കുട്ടി നല്കിയ പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം, പരീക്ഷയ്ക്ക് വന്നാല്‍ മതിയെന്നായിരുന്നു കോളജ് അധികൃതര്‍ കുട്ടിയെ അറിയിച്ചത്. ജൂണ്‍ 25ന് കോളജില്‍ ഫീസടയ്ക്കാന്‍ ചെന്നപ്പോള്‍ അതുവാങ്ങാന്‍ പ്രിന്‍സിപ്പല്‍ വിസമ്മതിച്ചു.…
Read Moreവാഹനവുമായി ഇരുന്നൂറ് അടി താഴ്ചയുള്ള കൊക്കയിലേക്ക്; യുവതി ജീവന് നിലനിര്‍ത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്; രക്ഷപ്പെടുത്തിയത് ഏഴു ദിവസത്തിനുശേഷം
ലോസ് ആഞ്ചലസ്: വാഹനവുമായി ഇരുന്നൂറ് അടി താഴ്ചയുള്ള കൊക്കയിലേക്കു നിപതിച്ച യുവതിയെ ഏഴു ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. കലിഫോർണിയയിലെ തീരദേശ ഹൈവേയിൽ അപകടത്തിൽപ്പെട്ട ആൻജല ഹെർണാണ്ടസ്(23) ഇത്രയും നാൾ ജീവൻ നിലനിർത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ്. ജൂലൈ ആറിന് കാണാതായ ആൻജലയ്ക്കായി വ്യാപക തെരച്ചിൽ നടത്തിവരുകയായിരുന്നു. വെള്ളിയാഴ്ച ബിഗ് സുർ മേഖലയിൽ മലയകയറ്റവിനോദത്തിൽ ഏർപ്പെട്ടിരുന്നവരാണ് കടലിനോടു ചേർന്ന കൊക്കയിൽ തകർന്ന കാറിനൊപ്പം അവശയായ ആൻജലയെ കണ്ടെത്തിയത്. മുകളിലെത്തിച്ചശേഷം ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച യുവതി സുഖം പ്രാപിച്ചുവരികയാണ്. പോർട്ട്ലാൻഡ് സ്വദേശിനിയായ ആൻജല ലോസ് ആഞ്ചലസ് കൗണ്ടിയിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോകവേ റോഡിൽ കണ്ട മൃഗത്തെ ഇടിക്കാതിരിക്കാൻ കാറു വെട്ടിക്കവേ കൊക്കയിൽ പതിക്കുകയായിരുന്നു.
Read Moreയുവതിയെ മാനഭംഗം ചെയ്തു ജീവനോടെ ചുട്ടെരിച്ച സംഭവം; രണ്ടു പേർ പിടിയിൽ; ശനിയാഴ്ച വെളുപ്പിന് 2.30നാണു സംഭവം
സാംഭൽ: ഉത്തർപ്രദേശിലെ സാംഭൽ ജില്ലയിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി തീകൊളുത്തിയ സംഭവത്തിൽ അഞ്ചു പ്രതികളിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഉൾപ്പെടെ രണ്ടു പേരാണ് അറസ്റ്റിലായതെന്നും മറ്റു മൂന്നുപേർക്കായി തെരച്ചിൽ നടക്കുകയാണെന്നും പോലീസ് സൂപ്രണ്ട് ആർ.എം. ഭരദ്വാജ് പറഞ്ഞു. വീടിനുള്ളിൽവച്ച് യുവതിയെ മാനഭംഗം ചെയ്തശേഷം ക്ഷേത്രവളപ്പിൽകൊണ്ടുവന്നു തീകൊളുത്തുകയായിരുന്നു. നാലു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. യുവതിയുടെ ഭർത്താവാണു പോലീസിൽ പരാതി നല്‍കിയത്. ശനിയാഴ്ച വെളുപ്പിന് 2.30നാണു സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കടന്ന അഞ്ചുപേർ യുവതിയെ കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. ഈ സമയം മകൾ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഇതിനുശേഷം യുവതിയെ വലിച്ചിഴച്ച് ക്ഷേത്രവളപ്പിലെ യജ്ഞശാലയിലെത്തിച്ചു ചുട്ടെരിക്കുകയായിരുന്നു.
Read Moreന്യൂഡൽഹിയിലെ ദേശീയ മ്യൂസിയത്തിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പുരാവസ്തു മോഷണം പോയി; “മില്ല്യണയർ’ കള്ളനെകണ്ട് പോലീസ് ഞെട്ടി
ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയത്തിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പുരാവസ്തു മോഷണം പോയി. തൊട്ടുപിന്നാലെ അധികൃതർ കള്ളനെയും കണ്ടെത്തി. വർഷങ്ങൾ പഴക്കമുള്ള ഓൾഡുവായ് ഹാൻഡ് ആക്സാണ് ജൂണ്‍ 24-ന് മോഷണം പോയത്. കഴിഞ്ഞ ദിവസം മോഷണം തിരിച്ചറിഞ്ഞയുടൻ അധികൃതർ പോലീസിനെ സമീപിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു കള്ളനെ കണ്ടെത്താൻ കഴിഞ്ഞു. ഗുരുഗ്രാം സ്വദേശിയായ ഉദയ് രത്ര എന്ന ലക്ഷാധിപതിയാണ് മോഷണം നടത്തിയതെന്നു പോലീസ് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിലെ വീട്ടിൽനിന്ന് ഉദയ് രത്രയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസെത്തിയപ്പോൾ രത്ര നായ്ക്കളെ അഴിച്ചുവിട്ടശേഷം അടുത്ത ദിവസം രാവിലെ തിരിച്ചുവരാൻ പോലീസ് സംഘത്തോട് ആവശ്യപ്പെട്ടു. ഇതോടെ പോലീസ് വീടിനു സമീപം ഒളിച്ചിരുന്നു. രാത്രി വീട്ടിന്റെ പിൻവാതിൽവഴി രക്ഷപ്പെടാൻ ശ്രമിക്കവെ പോലീസ് രത്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിനെ കണ്ട് നായ്ക്കളെ ഉപയോഗിച്ച് പ്രതിരോധിക്കാൻ രത്ര ശ്രമിച്ചെങ്കിലും തന്ത്രപരമായ നീക്കത്തിൽ പോലീസ് രത്രയെ…
Read Moreഏറ്റവും വലിയ മരുന്നായി എൽവിൻ! അന്നവൾ മൂന്നു മാസം ഗർഭിണിയായിരുന്നു; അതിവേഗം വെന്റിലേറ്ററിലേക്ക്; പിന്നെ ഒന്നര മാസം; ബെറ്റിന ജീവിതത്തിലേക്കു തിരിച്ചുവന്നു
സ്റ്റാഫ് റിപ്പോർട്ടർ കോട്ടയം: ഇക്കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു കോട്ടയം പേരൂർ പെരുമണ്ണിക്കാലായിൽ അനൂപ് മാത്യുവിന്റെ ഭാര്യ ബെറ്റിനയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ക്ഷതം മൂലം അബോധാവസ്ഥയിലായ യുവതിയുടെ ശ്വാസോഛ്വാസംപോലും നിലച്ച മട്ടിലായിരുന്നു. അന്നവൾ മൂന്നു മാസം ഗർഭിണിയായിരുന്നു. അതിവേഗം വെന്റിലേറ്ററിലേക്ക്. പിന്നെ ഒന്നര മാസം അതിനുള്ളിൽ കിടത്തി. പുറത്തെ വരാന്തയിൽ ഭർത്താവ് അനൂപും മൂന്നു വയസുകാരനായ മൂത്ത കുട്ടിയും ഇരുവരുടെയും മാതാപിതാക്കളും കാത്തിരുന്നു. ഓരോ തവണയും പുറത്തേക്കെത്തുന്ന ഡോക്ടർമാരോടും നഴ്സുമാരോടും അവർക്കൊന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. ബെറ്റിനയ്ക്ക് എന്തെങ്കിലും അനക്കമുണ്ടോ, കണ്ണൊന്നു ചിമ്മിയോ എന്നുള്ള പതിവു ചോദ്യങ്ങൾ മാത്രം. ഒന്നും സംഭവിച്ചില്ല. ആന്റിബയോട്ടിക്കുകളും കടുത്ത മരുന്നുകളും തുടർച്ചയായി കൊടുത്തുകൊണ്ടിരുന്നു. ദിവസം പതിനയ്യായിരം രൂപയുടെ മരുന്നുകൾവരെ നല്‍കേണ്ടിവന്നു. അയർക്കുന്നത്ത് കെഎസ്ഇബി ജീവനക്കാരനായ അനൂപ് സ്വർണം പണയം വച്ചും കടംവാങ്ങിയും ചികിത്സയ്ക്ക് ഒരു കുറവും വരാതെ നോക്കി. ബെറ്റിനയുടെ മാതാപിതാക്കളും…
Read More