അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​ൻ അ​ധ്യാ​പ​ക​ർ നി​ർ​ബ​ന്ധി​ച്ചു; പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ; പ്രധാനാധ്യാപകനും അധ്യാപികയും അറസ്റ്റില്‍

ദ​ർ​ഭം​ഗ: ലൈം​ഗി​ക ചൂ​ഷ​ണം സം​ബ​ന്ധി​ച്ച അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പി​ക​യും അ​റ​സ്റ്റി​ൽ. ബി​ഹാ​റി​ലെ ദ​ർ​ഭം​ഗ​യി​ലെ ലാ​ൽ ബാ​ഗി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നും അ​ധ്യാ​പി​ക​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ദ​ർ​ഭം​ഗ സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ രാ​കേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ലൈം​ഗി​ക ചൂ​ഷ​ണ​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ വീ​ഡി​യോ കാ​ണാ​ൻ അ​ധ്യാ​പി​ക നി​ർ​ബ​ന്ധി​ച്ചെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച ത​ങ്ങ​ളു​ടെ പ​രാ​തി പ്രി​ൻ​സി​പ്പ​ൽ ഗൗ​ര​വ​മാ​യെ​ടു​ത്തി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യും സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Related posts