കൊച്ചി: കടുത്ത നിലപാടുമായി കൂടുതൽ നടിമാർ രംഗത്തെത്തിയതോടെ താരസംഘടനയായ അമ്മക്ക് മേൽ സമ്മർദം കൂടുതൽ കടുക്കുന്നു. 14 ഓളം നടിമാരാണ് അമ്മയുടെ അംഗത്വം നിരാകരിക്കാനുള്ള കാരണം വ്യക്തമായി രംഗത്തെത്തിയത്. വിമെൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ലുസിസി) ന്റെ ഫേസ് ബുക്ക് പേജിലാണ് സജിത മഠത്തിൽ, അമല അക്കിനെനി, രഞ്ജിനി പിയർ, കനി കുസൃതി തുടങ്ങിയ 14 പേർ നിലപാട് വ്യക്തമാക്കിയത്. അമ്മയെ എഎംഎംഎ എന്നാണ് ഇവർ കുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ സംഘടനയായി രൂപം കൊണ്ടിട്ട്. മലയാള സിനിമാലോകത്തെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഡബ്ലുസിസി മുന്നോട്ടു വയ്ക്കുന്ന വിഷയങ്ങളുടെ ഗൗരവം മനസിലാക്കി ഈ സംഘടനയുടെ ഭാഗമായി. അവരിൽ അഭിനേത്രികളും ടെക്നീഷ്യൻമാരും ഉണ്ട്. ഏറെ അറിയപ്പെടുന്നവരും പുതുതായി ഈ രംഗത്തേക്കു വന്നവരും ഉണ്ട്. അമ്മ സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടിനെക്കുറിച്ച് അവരുടെ അഭിപ്രായങ്ങളും ഡബ്ലുസിസിയുടെ പേജിലൂടെ…
Read MoreCategory: Loud Speaker
ആ ടൈ അപ്പ് ഇനി വേണ്ട! ഹോട്ടലുകാരുടെ സൗജന്യം പറ്റി യാത്രക്കാരെ മോശം ഭക്ഷണം തീറ്റിക്കേണ്ടെന്ന് തച്ചങ്കരി
ദീർഘദൂരമോടുന്ന കെഎസ്ആർടിസി ബസുകളും സ്വകാര്യബസുകളും യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനായി സ്ഥിരമായി ഏതെങ്കിലും ഹോട്ടലിൽ നിർത്തുക പതിവു കാഴ്ചയാണ്. ഒരു ബസ് നിറയെ ഉപഭോക്താക്കളെ എത്തിക്കുന്നതിനാൽ കണ്ടക്ടർക്കും ഡ്രൈവർക്കും ഈ ഹോട്ടലുകൾ കൈമടക്കും ഫ്രീ സ്പെഷൽ ഭക്ഷണവും നൽകുന്നതും പുതുമയല്ല. എന്നാൽ ഡ്രൈവറെയും കണ്ടക്ടറെയും സത്കരിക്കുന്ന ഹോട്ടലുകൾക്കു മുന്നിൽ മാത്രം ബസ് നിർത്തി യാത്രക്കാരെ മോശം ഭക്ഷണം തീറ്റിക്കുന്ന ആ പരിപാടി ഇനി നടക്കില്ല. പറയുന്നത് വേറെയാരുമല്ല, കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി തന്നെയാണ്. നിലവാരമുള്ള ഭക്ഷണം യാത്രക്കാർക്ക് ഉറപ്പാക്കുന്ന ഹോട്ടലുകളുമായി ധാരണയുണ്ടാക്കുമെന്നു തച്ചങ്കരി പ്രഖ്യാപിച്ചു. ദീർഘദൂര യാത്രകളിൽ ഒറ്റപ്പെട്ട ഹോട്ടലുകൾക്കു മുന്നിൽ ബസ് നിർത്തുകയും യാത്രക്കാർ ഇവിടെ മാത്രം കയറി കിട്ടുന്ന ഭക്ഷണം കൊള്ളവില നൽകി കഴിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്ന രീതി ഉടൻ അവസാനിക്കും. പാർക്കിംഗ്, ടോയ്ലറ്റ് സൗകര്യത്തോടെ മിതമായ നിരക്കിലും മെച്ചപ്പെട്ട അളവിലും യാത്രക്കാർക്കു ഭക്ഷണം…
Read Moreകഴിവുണ്ടായിട്ടും അവസരങ്ങളില്ല! സോഷ്യൽ മീഡിയയിൽ തിളങ്ങിയ ആ പാട്ടുകാരനെ ഗോപി സുന്ദർ കണ്ടെത്തി; രാകേഷിനെ കാത്തിരിക്കുന്നത് സൗഭാഗ്യം
കഴിവുണ്ടായിട്ടും അവസരങ്ങളില്ലാത്തതിന്റെ പേരിൽ അവസരം നിഷേധിക്കപ്പെടുന്ന നിരവധി കലാകാരന്മാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അത്തരമാളുകൾക്ക് എന്നും കൈത്താങ്ങാണ് സോഷ്യൽ മീഡിയ. ഇപ്പൊഴിത ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശി രാകേഷിനെ തേടി അത്തരമൊരു സൗഭാഗ്യം സോഷ്യൽമീഡിയായിൽ നിന്നുമെത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാകേഷ് ആലപിച്ച ഒരു ഗാനം സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഉലകനായകൻ കമൽഹാസൻ അഭിനയിച്ച വിശ്വരൂപം എന്ന ചിത്രത്തിലെ ശങ്കർ മഹാദേവൻ ആലപിച്ച “ഉന്നെ കാണതു നാൻ ഇൻട്ര് നാനില്ലയേ’ എന്ന് ആരംഭിക്കുന്ന ഗാനമായിരുന്നു അത്. ഈ പാട്ട് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെയും ശ്രദ്ധയിലുംപെട്ടിരുന്നു. ഉടൻ തന്നെ അദ്ദേഹം “എന്റെ പാട്ട് പാടാൻ ഈ ശബ്ദം വേണം. ഈ അനുഗ്രഹീത കലാകാരനെ കണ്ടെത്താൻ എന്നെ സഹായിക്കു’ എന്ന് വീഡിയോ ഷെയർ ചെയ്ത് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. സോഷ്യൽമീഡിയായുടെ ഇടപെടലോടെ ഗോപി സുന്ദറിന് രാകേഷിനെ കണ്ടെത്താനുമായി ഇതൊരിക്കലും…
Read Moreജയിൽമുറ്റത്ത് ഹെലിക്കോപ്റ്റർ; കൊടുംകുറ്റവാളിയുടെ ജയിൽ ചാടൽ ഹോളിവുഡ് സ്റ്റൈലിൽ
പാരീസ്: ഫ്രാൻസിലെ കൊടുംകുറ്റവാളി റെഡോയിൻ ഫെയ്ദ് വീണ്ടും ജയിൽ ചാടി. ഹോളിവുഡ് സിനിമാ സ്റ്റൈലിൽ ജയിലിൽനിന്നു ഹെലിക്കോപ്റ്ററിലായിരുന്നു ഫെയ്ദിന്റെ രക്ഷപ്പെടൽ. ഇയാൾക്കായി പാരീസ് നഗരം മുഴുവൻ വലവിരിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് പോലീസ് അറിയിച്ചു. കൂട്ടാളികളായ മൂന്നു കുറ്റവാളികളെ കൂട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ തോക്കിൻമുനയിൽ ബന്ദികളാക്കിയാണ് ഫെയ്ദ് പാരീസ് പ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന ജയിലിൽനിന്നു ചാടിയത്. ജയിൽമുറ്റത്ത് ഹെലിക്കോപ്റ്റർ ഇറങ്ങുന്നത് കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ തയാറെടുക്കുന്പോഴേയ്ക്കും ഫെയ്ദ് രക്ഷപ്പെട്ടിരുന്നു. ഈ ഹെലിക്കോപ്റ്റർ പിന്നീട് പാരീസിന്റെ വടക്കുകിഴക്കൻ പ്രാന്തനഗരത്തിൽ കണ്ടെത്തി. ഫെയ്ദിനെ ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കവർച്ചാകേസിൽ 25 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഫെയ്ദ് 2013-ലും ജയിൽ ചാടിയിരുന്നു. വടക്കൻ ഫ്രാൻസിലെ ലില്ലെയിലുള്ള സെക്വെദിൻ ജയിലിലായിരുന്ന ഇയാൾ നാലു ഗാർഡുകളേയും ഒരു ജയിൽ ഉദ്യോഗസ്ഥനേയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കിയശേഷം ജയിലിലെ അഞ്ച് ഇരുന്പുവാതിലുകൾ സ്ഫോടക വസ്തുക്കളുപയോഗിച്ച് തകർത്തു രക്ഷപ്പെടുകയായിരുന്നു. അൾജീരിയയിൽ ജനിച്ച്…
Read Moreടിപി വധക്കേസ് പ്രതികളുമായി മുഖ്യമന്ത്രി ജയിലില്‍ കൂടിക്കാഴ്ച നടത്തി; അഭിവാദ്യം ചെയ്ത കുഞ്ഞനന്തന് മുഖ്യമന്ത്രിയുടെ പ്രത്യഭിവാദ്യം…
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക കൂടിക്കാഴ്ച. കെ.സി. രാമചന്ദ്രന്, ടി.കെ. രജീഷ് എന്നിവരുമായായിരുന്നു പിണറായിയുടെ കൂടിക്കാഴ്ച. ഇവര്‍ ഉള്‍പ്പെടെ 20 തടവുകാരാണു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നത്. ഇരുവരും മുഖ്യമന്ത്രിക്കു നിവേദനവും നല്കി.ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വല്സന് പനോളി എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എംപിമാരായ കെ.കെ. രാഗേഷ്, പി.കെ. ശ്രീമതി, ജയില്‍ മേധാവി ആര്. ശ്രീലേഖ എന്നിവരും മുറിയിലുണ്ടായിരുന്നു. ടിപി കേസിലെ മറ്റൊരു പ്രതിയായ പി.കെ. കുഞ്ഞനന്തന് മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല. വിവാദം ഒഴിവാക്കുന്നതിനു വേണ്ടിയാണു കുഞ്ഞനന്തനുമായുള്ള കൂടിക്കാഴ്ച വേണ്ടെന്നു വച്ചെതന്നും സൂചനയുണ്ട്. എന്നാല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ തടവുകാര്‍ക്കിടയില്‍നിന്നു…
Read Moreമനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന സംഘടനയുടെ ഭാഗമാകാനില്ല: “അമ്മ’യ്ക്കെതിരേ വീണ്ടും ഡബ്ല്യുസിസി
കൊച്ചി: താരസംഘടനയായ അമ്മയ്ക്കെതിരേ വീണ്ടും വിമർശനവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി രംഗത്ത്. അമ്മയിൽ അംഗമല്ലാത്ത അഭിനേത്രികൾ എന്തുകൊണ്ട് അമ്മയിൽ നിന്ന് അംഗത്വമെടുക്കാതെ മാറി നിൽക്കുവാൻ ആഗ്രഹിച്ചു എന്നതിന്റെ കാരണങ്ങൾ നിരത്തിയാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തുല്യവേതനം എന്നൊരു സങ്കൽപ്പം പോലും ഇല്ലാത്ത അമ്മയിൽ ഒരു ലക്ഷം രൂപയോളം മെന്പർഷിപ്പ് ഫീസ് ചുമത്തുന്നത് ജനാധിപത്യപരമല്ല. തൊഴിലിടത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അമ്മയെടുക്കുന്ന തീരുമാനങ്ങൾ പൂർണമായി വിശ്വസിക്കാൻ സാധ്യമല്ലെന്നും ഡബ്ല്യുസിസി പറയുന്നു. കെട്ടിക്കാഴ്ച്ചകൾക്കല്ലാതെ, സംഘടനാപരമായ ചുമതലകളിൽ തീരുമാനങ്ങൾ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ അമ്മ ശ്രമിച്ചിട്ടില്ല. ഇത്തരത്തിൽ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ല എന്നുറച്ചു പ്രഖ്യാപിക്കുന്നതായും 14 വനിതാ താരങ്ങൾ വ്യക്തമാക്കുന്നു.
Read Moreആധാർ-പാൻ ബന്ധിപ്പിക്കൽ സമയപരിധി 2019 മാർച്ച് വരെ നീട്ടി; ഇളവ് അഞ്ചാംതവണ
ന്യൂഡൽഹി: ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്രസർക്കാർ നീട്ടി. അടുത്ത വർഷം മാർച്ച് വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്. ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ശനിയാഴ്ച അർധരാത്രിയോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് സമയപരിധി നീട്ടിനൽകിയത്. ഇത് അഞ്ചാം തവണയാണ് കേന്ദ്രസർക്കാർ ബന്ധിപ്പിക്കൽ കാലാവധി നീട്ടിനൽകുന്നത്. നികുതിദാതാക്കൾ ആദായനികുതി ഫയൽ ചെയ്യുന്നതിനൊപ്പം ആധാർ നന്പർകൂടി ചേർക്കണമെന്ന് കൂട്ടിച്ചേർത്തു കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ആദായനികുതി നിയമം ഭേദഗതി ചെയ്തിരുന്നു. എല്ലാവരും പാൻ കാർഡ് എടുക്കണമെന്നും നിയമമുണ്ടാക്കി. പാൻ കാർഡ് ഉള്ളവർ ഇത് ആധാറുമായി ബന്ധിപ്പിക്കണമെന്നും നിർദേശിച്ചു. ആധാർ നിയമവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാരത്താൽ ആധാർ ബന്ധിപ്പിക്കലിനു പരിധി നിശ്ചയിക്കരുതെന്ന വാദത്തെ സുപ്രീം കോടതി പിന്താങ്ങിയിരുന്നു. മേയിൽ ആധാർ കേസുകളിൽ വാദം അവസാനിച്ചെങ്കിലും വിധി പുറപ്പെടുവിച്ചിട്ടില്ല.
Read Moreസഹപാഠികളുടെ ക്രൂരത! എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ വിദ്യാര്ഥികള്ചേര്ന്നു പീഡിപ്പിച്ചു വീഡിയോ പകര്‍ത്തി; ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനം
ഹൈദരാബാദ്: സഹപാഠിയായ എൻജിനീയറിംഗ് വിദ്യാർഥിനിയെ മുതിർന്ന വിദ്യാർഥികൾ ചേർന്നു ബലാത്സംഗം ചെയ്തു. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഇവർ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ആന്ധ്രപ്രദേശിൽനിന്നുള്ള ഇരുപത്തിരണ്ടുകാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഒരു ജൻമദിനാഘോഷത്തിനു പോയ പെണ്‍കുട്ടിയെ ലഹരികലർന്ന പാനീയം നൽകി മയക്കിയശേഷം മുതിർന്ന വിദ്യാർഥികൾ ചേർന്നു പീഡിപ്പിച്ചു. ഇതിനുശേഷം പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയും പീഡനം തുടർന്നു. ആരോപണവിധേയരായ വിദ്യാർഥികൾ പഠനം പൂർത്തിയാക്കി കഴിഞ്ഞ വർഷം കോളജിൽനിന്നു പോയി. വിഷയത്തിൽ താൻ കൃഷ്ണ ജില്ലയിലെ അഗിരിപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന കോളജിന്റെ മാനേജ്മെന്റിനോടു പരാതിപ്പെട്ടിരുന്നെങ്കിലും അവർ പരാതി പോലീസിനു കൈമാറിയില്ലെന്നും വീഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത് മാപ്പുപറയാൻ ആരോപിതരോടു നിർദേശിക്കുക മാത്രമാണു ചെയ്തതെന്നും പെണ്‍കുട്ടി പരാതിയിൽ ആരോപിച്ചു. എന്നാൽ വിദ്യാർഥികളുടെ ഭാവിയെ കരുതിയാണ് തങ്ങൾ ഈ നടപടി സ്വീകരിച്ചതെന്നാണ് മാനേജ്മെന്റിന്റെ വാദം.…
Read Moreഇത് ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ചതോ? പാക് അതിര്‍ത്തിയിലെ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടു
2016 സെപ്റ്റംബറിൽ പാക് അധിനിവേശ കാഷ്മീരിലെ ഭീകര താവളങ്ങൾക്കുനേരെ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. എന്നാൽ ഇത് ഒൗദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് ലഭിച്ചതാണോ അല്ലയോ എന്ന് സ്ഥിരീകരണമില്ല. ചില ദേശീയ മാധ്യമങ്ങളാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. രണ്ടു വർഷത്തിനിടെ ഇത് ആദ്യമായാണ് മിന്നലാക്രമണവുമായി ബന്ധപ്പെട്ടതെന്ന് സംശയിക്കുന്ന വീഡിയോ പുറത്തുവരുന്നത്. ഭീകരരുടെ താവളങ്ങളും ബങ്കറുകളും തകർക്കുന്നത് വീഡിയോയിൽ കാണം. തെർമൽ ഇമേജിംഗ് കാമറയും ആളില്ലാ വിമാനവുമുപയോഗിച്ചാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
Read Moreജെസ്നയെ മാഹിയില്‍ കണ്ടതായി സന്ദേശം, പോലീസ് അന്വേഷിക്കുന്നു
എരുമേലിയില്‍ നിന്ന് കാണാതായ കോട്ടയം സ്വദേശിനി ജെസ്ന ജെയിംസിനെ മാഹിയില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചു. ഇതോടെ മാഹിയില്‍ പോലീസ് തെരച്ചില്‍ നടത്തുന്നു. പല്ലില്‍ ക്ലിപ്പ് ഇട്ടിരുന്ന ജെസ്നയെ ക്ലിപ്പ് ഒഴിവാക്കിയ രീതിയില്‍ കണ്ടതായാണ് വിവരം. മാഹിയില്‍ കണ്ട പെണ്‍കുട്ടിക്ക് ജെസ്നയുമായി വളരെയധികം രൂപസാദ്യശ്യമുണ്ടെന്ന് പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തുന്നത്. മാഹി പൂഴിക്കാല റൊമാനാ ക്വാട്ടേഴ്സില്‍ താമസിക്കുന്നതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. സ്ഥലത്ത് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. മാര്‍ച്ച് 22 നാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്നയെ എരുമേലിയില്‍ നിന്ന് കാണാതായത്.
Read More