മാധ്യമങ്ങള്‍ വേ​ട്ട​യാ​ടു​ക​യാ​ണ്; ബാ​ബു​വു​മാ​യു​ള്ള ശ​ബ്ദ​സ​ന്ദേ​ശം ത​ന്‍റേ​ത് ത​ന്നെ​യെ​ന്ന് ഗ​ണേ​ഷ്കുമാർ

കൊ​ല്ലം: മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ദി​ലീ​പി​നെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ താ​ൻ പ​ങ്കാ​ളി​യ​ല്ല. ഇ​ട​വേ​ള ബാ​ബു​വു​മാ​യു​ള്ള ശ​ബ്ദ​സ​ന്ദേ​ശം ത​ന്‍റേ​ത് ത​ന്നെ​യാ​ണെ​ന്നും ഗ​ണേ​ഷ് മാധ്യമങ്ങളോട് പ​റ​ഞ്ഞു. ശ​ബ്ദ​രേ​ഖ പു​റ​ത്ത് പോ​യ​ത് എ​ങ്ങ​നെ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​തു​കൊ​ണ്ടൊ​ന്നും സം​ഘ​ട​ന​യെ ത​ക​ർ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും ഗ​ണേ​ഷ് കു​മാ​ർ കൂട്ടിച്ചേർത്തു. അ​മ്മ ഒ​രു രാ​ഷ്ട്രീ​യ സം​ഘ​ട​ന​യ​ല്ലെ​ന്നും പൊ​തു​ജ​ന പി​ന്തു​ണ​യു​ടെ ആ​വ​ശ്യ​വു​മി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​യു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ കൈ​യ​ടി വാ​ങ്ങാ​നു​ള്ള സം​ഘ​ട​ന​യു​മ​ല്ല ഇ​ത്. രാ​ഷ്ട്രീ​യ​ക്കാ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ ചാ​ന​ലു​ക​ളി​ൽ പേ​ര് വ​രാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ്. പ​ത്ര​വാ​ർ​ത്ത​യും ഫേ​സ്ബു​ക്കും ക​ണ്ട് ന​മ്മ​ൾ പേ​ടി​ക്ക​രു​ത്. വാ​ർ​ത്ത​ക​ൾ ര​ണ്ടു ദി​വ​സം​കൊ​ണ്ട് അ​ട​ങ്ങു​മെ​ന്നും ഗ​ണേ​ഷ്കു​മാ​ർ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Read More

പ്രാർഥനയോടെ തായ്‌‌ലൻഡ്! ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു; പ്രാർഥനയോടെ തായ്‌‌ലൻഡ്, ആശങ്കയോടെ രക്ഷാപ്രവർത്തകർ

ബാങ്കോക്ക്: വ​ട​ക്ക​ൻ താ​യ്‌‌ലൻ​ഡി​ലെ ചി​യാ​ങ് റാ​യ് പ്ര​വി​ശ്യ​യി​ൽ വെ​ള്ളം ക​യ​റി​യ ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ ഫു​ട്ബോ​ൾ ടീ​മി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. ഇന്നലെ താ​യ്‌‌ലൻഡ് പ്ര​ധാ​ന​മ​ന്ത്രി പ്ര​യു​ത് ചാ​ൻ​ഓ​ച്ചാ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ സേ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. ഏ​തു രീ​തി​യി​ലു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​യി​രി​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പൂ​ർ​ണ തൃ​പ്ത​നാ​ണെ​ന്നും എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കൂ​ടു​ത​ൽ ആ​ത്‌‌മവി​ശ്വാ​സം പ​ക​രു​ന്ന​തി​നു വേ​ണ്ടി​യാ​ണു താ​ൻ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.​ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് 13 പേ​ര​ട​ങ്ങു​ന്ന സം​ഘം ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ​ത്. 11 മു​ത​ൽ 16 വ​രെ പ്രാ​യ​മു​ള​ള 12 ആ​ണ്‍​കു​ട്ടി​ക​ളും അ​വ​രു​ടെ ഫു​ട്ബോ​ൾ കോ​ച്ചു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​നു പോ​യ കു​ട്ടി​ക​ളും കോ​ച്ചും ഗു​ഹ​യ്ക്കു​ള്ളി​ൽ ക​യ​റി​യ ശേ​ഷ​മാ​ണു ക​ന​ത്ത മ​ഴ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തു വെ​ള്ളം നി​റ​ഞ്ഞു. ഗു​ഹ​യി​ലെ…

Read More

ലിബിയൻ തീരത്ത് അഭയാർഥികളുടെ ബോട്ട് മുങ്ങി; 100പേരെ കാണാതായി; മൂന്നു കുഞ്ഞുങ്ങൾ മരിച്ചു; തെരച്ചിൽ തുടരുന്നു

ട്രിപ്പോളി: ലി​ബി​യ​ൻ തീ​ര​ത്തി​നു സ​മീ​പം ക​ട​ലി​ൽ അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി നൂ​റോ​ളം പേ​രെ കാ​ണാ​താ​യി. 120പേ​രു​ള്ള ബോ​ട്ടി​ലെ 16 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മൂ​ന്നു കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. കാ​ണാ​താ​യ​വ​ർ​ക്കു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മൊ​റോ​ക്കോ​യി​ൽ​നി​ന്നും യെ​മ​നി​ൽ​നി​ന്നു​മു​ള്ള അ​ഭ​യാ​ർ​ഥി​ക​ളാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. യൂ​റോ​പ്പി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ട്രി​പ്പോ​ളി​ക്കു കി​ഴ​ക്ക് ഗാ​ര​ബു​ള്ളി​യി​ൽ​നി​ന്നു പു​ല​ർ​ച്ചെ പു​റ​പ്പെ​ട്ട ബോ​ട്ടി​ന്‍റെ മോ​ട്ടോ​റി​നു താ​മ​സി​യാ​തെ തീ​പി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഈ ​മാ​സം ആ​ദ്യം ടു​ണീ​ഷ്യ​യു​ടെ തീ​ര​ത്ത് അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി 112പേ​ർ മ​രി​ച്ചി​രുന്നു.

Read More

ഹോട്ടലിലെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് നല്‍കി മയക്കി ; കൂട്ടബലാത്സംഗം നടത്തി ക്യാമറയില്‍ പകര്‍ത്തി; ഒരു വര്‍ഷത്തോളം ഭീഷണിപ്പെടുത്തിയും ഉപയോഗിച്ചു

സീനിയേഴ്സായ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും രംഗം വീഡിയോയില്‍ പകര്‍ത്തി ഒരു വര്‍ഷമായി ഭീഷണിപ്പെടുത്തുകയുമാണെന്ന് ആരോപിച്ച് പോലീസിന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയുടെ പരാതി. ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലക്കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ശിവ റെഡ്ഡി, കൃഷ്ണ വംശി എന്നിങ്ങനെ രണ്ടു യുവാക്കള്‍ക്കെതിരേയാണ് യുവതി ആദ്യം പരാതി നല്‍കിയിരിക്കുന്നത്. പിന്നീട് ഡി പ്രവീണ്‍ എന്ന മറ്റൊരു യുവാവിനെയും പോലീസ് പിടികൂടി. 2017 ഫെബ്രുവരിയില്‍ ഒരു ഹോട്ടലിലെ പാര്‍ട്ടിക്കിടയില്‍ പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ന്ന് നല്‍കിയ ശേഷം പെണ്‍കുട്ടിയെ രണ്ടുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുക ആയിരുന്നു. അതിന് ശേഷം രംഗം വീഡിയോയില്‍ പകര്‍ത്തി. പിന്നീട് പല തവണ ഈ രംഗം കാട്ടി ഭീഷണിപ്പെടുത്തി പല തവണ ബലാത്സംഗം ആവര്‍ത്തിക്കുകയും ചെയ്തു. പീഡനം അസഹനീയമായ സാഹചര്യത്തില്‍ പെണ്‍കുട്ടി കോളേജ് മാനേജ് മെന്റിന് പരാതി നല്‍കി. പോലീസിന് പരാതി കൈമാറുന്നതിന് പകരം മാനേജ്മെന്റ്…

Read More

പതിനേഴുകാരന്‍ പയ്യനെ മൂന്നു മാസം ലൈംഗികമായി ചൂഷണം ചെയ്തു; അമ്മയെയും മകളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു; പോക്‌സോ ചുമത്താന്‍ പറ്റില്ലെന്ന് പോലീസ്…

ഷിംല: പതിനേഴുകാരന്‍ പയ്യനെ മൂന്നുമാസത്തിലേറെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ അമ്മയും മകളും അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണു സംഭവം. ആണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ നേപ്പാള്‍ സ്വദേശികളായ 45കാരി അമ്മയ്ക്കും 22കാരി മകള്‍ക്കുമെതിരെ കേസെടുത്തതായി എഎസ്പി ശിവ് കുമാര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിന് എതിരായ ഐപിസി 373 വകുപ്പനുസരിച്ചാണു സ്ത്രീകള്‍ക്കെതിരെ കേസ്. ആണ്‍കുട്ടിയുടെ സമ്മതത്തോടെയാണു ചൂഷണം നടന്നതെന്നു സംശയമുള്ളതിനാല്‍ പോക്‌സോ ചുമത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ ആണ്‍കുട്ടിയെ എത്തിച്ചാണു ലൈംഗിക ചൂഷണം നടത്തിയതെന്നു പരാതിയില്‍ പറയുന്നു.

Read More

“അമ്മ’യ്ക്ക് പൊതുജനങ്ങളുടെ കൈയടി വേണ്ട;  ജനങ്ങളുടെ കൈയടി വാങ്ങാനുള്ള സംഘടനയുമല്ല അമ്മ;  ഇടവേളബാബുവിന്  ഗണേഷ്കുമാർ അയച്ച ശബ്ദസന്ദേശങ്ങൾ  ചർച്ചയാവുന്നു

കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദത്തിൽ ജനങ്ങളെയും രാഷ്ട്രീയക്കാരെയും വിമർശിച്ചുള്ള നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്‍റെ ശബ്ദസന്ദേശം പുറത്ത്. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനയച്ച വാട്സ്ആപ്പ് സന്ദേശമാണ് ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടത്. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. പൊതുജന പിന്തുണയുടെ ആവശ്യവുമില്ല. ജനങ്ങളുടെ കൈയടി വാങ്ങാനുള്ള സംഘടനയുമല്ല ഇത്. രാഷ്ട്രീയക്കാർ നടത്തിയ പ്രസ്താവനകൾ ചാനലുകളിൽ പേര് വരാൻ വേണ്ടി മാത്രമാണ്. പത്രവാർത്തയും ഫേസ്ബുക്കും കണ്ട് നമ്മൾ പേടിക്കരുത്. വാർത്തകൾ രണ്ടു ദിവസംകൊണ്ട് അടങ്ങുമെന്നും ഗണേഷ്കുമാർ ശബ്ദസന്ദേശത്തിൽ പറയുന്നു. രാജിവച്ച നാലു നടിമാരെയും ഗണേഷ്കുമാർ രൂക്ഷമായി വിമർശിക്കുന്നു. അമ്മയിൽ സ്ഥിരം കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. സിനിമയിലും അമ്മയിലും സജീവമല്ലാത്തവരാണ് രാജിവച്ചതെന്നും ഗണേഷ്കുമാർ വ്യക്തമാക്കുന്നു.

Read More

ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​ന് ഫെഫ്കയ്ക്ക് അ​ഭി​വാ​ദ്യങ്ങൾ; ത​നി​ക്കു​ള്ള വി​മ​ർ​ശ​ന​മാ​യി​ട്ടാ​ണെ​ങ്കി​ലും മൗ​നം വെ​ടി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മെന്ന് ആഷിഖ് അബു

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ സി​നി​മ​യി​ലെ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക മൗ​നം വെ​ടി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു. ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്ന് സം​ശ​യ​ത്തി​ന് ഇ​ട​കൊ​ടു​ക്കാ​തെ പ്ര​ഖ്യാ​പി​ച്ച​തി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ. ത​നി​ക്കു​ള്ള വി​മ​ർ​ശ​ന​മാ​യി​ട്ടാ​ണെ​ങ്കി​ലും മൗ​നം വെ​ടി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ആ​ഷി​ഖ് അ​ബു പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ വെ​ള്ളി​യാ​ഴ്ച ഫെ​ഫ്ക​യു​ടെ യോ​ഗ​ത്തി​നു​ശേ​ഷം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് നി​ല​പാ​ടു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം തെ​റ്റാ​യി​പ്പോ​യി. കേ​സി​ൽ പ്ര​തി​യാ​ക്ക​പ്പെ​ട്ട​തോ​ടെ സം​ഘ​ട​ന​യി​ൽ​നി​ന്നു ദീ​ലീ​പി​നെ പു​റ​ത്താ​ക്കി. വി​ചാ​ര​ണ​ഘ​ട്ടം ക​ഴി​ഞ്ഞ് അ​ദ്ദേ​ഹം നി​ര​പ​രാ​ധി​യാ​ണെ​ന്നു കോ​ട​തി വി​ധി​ക്കു​ന്ന പ​ക്ഷം മാ​ത്ര​മെ സം​ഘ​ട​ന സ്വീ​ക​രി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​യി​ൽ പു​ന​ർ​വി​ചി​ന്ത​നം ഉ​ണ്ടാ​കൂ. ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത പ്രാ​ഥ​മി​ക​മാ​യും അ​ന്തി​മ​മാ​യും അ​ക്ര​മ​ത്തി​നി​ര​യാ​യ ന​ടി​ക്കൊ​പ്പ​മാ​ണെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞി​രു​ന്നു. ദി​ലീ​പി​നെ അ​മ്മ​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​തും തി​രി​ച്ചെ​ടു​ത്ത​തും തി​ടു​ക്ക​ത്തി​ലു​ള്ള തീ​രു​മാ​ന​മാ​യി​പ്പോ​യെ​ന്നാ​യി​രു​ന്നു ന​ട​നും നി​ർ​മാ​താ​വു​മാ​യ ലാ​ലും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം വാ​യി​ക്കാം…

Read More

അ​ൻ​വ​റി​ന്‍റെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന്‍റെ ലൈ​സ​ൻ​സ് കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും;  പു​തു​ക്കി ന​ല്‍​കേ​ണ്ടെന്ന്​ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് 

മ​ല​പ്പു​റം: പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ക്കാ​ടം​പൊ​യി​ലി​ലെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന്‍റെ ലൈ​സ​ൻ കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച ലൈ​സ​ൻ​സ് മൂ​ന്നു​മാ​സ​ത്തേ​ക്ക് നീ​ട്ടു​ക​യാ​യി​രു​ന്നു. അ​ന്‍​വ​റി​ന്‍റെ പാ​ര്‍​ക്കി​ന്‍റെ ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കേ​ണ്ടെ​ന്നാ​ണ് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റ​റ്റി​യു​ടെ സ്‌​റ്റോ​പ്പ് മെ​മ്മോ ഉ​ള്‍​പ്പെ​ടെ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്‍​വ​റി​ന്‍റെ അ​പേ​ക്ഷ പ​ഞ്ചാ​യ​ത്ത് ത​ള്ളി​യി​രു​ന്നു. പ്ര​വ​ർ​ത്ത​നാ​നു​മ​തി പു​തു​ക്കാ​ൻ പാ​ർ​ക്ക് അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

Read More

‘വി സപ്പോര്‍ട്ട് മോഹന്‍ലാല്‍’ … കൊച്ചിയില്‍ മോഹന്‍ലാലിന് പിന്തുണയുമായി ഫാന്‍സ് അസോസിയേഷന്‍റെ പ്രകടനം

കൊച്ചി: നടന്‍ മോഹന്‍ലാലിനെ അനുകൂലിച്ച് കൊച്ചിയില്‍ ഫാന്‍സ് അസോസിയേഷന്‍റെ പ്രകടനം. നടിയെ ആക്രമിച്ച കേസിലെ പ്രതിയായയ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ സംഘടനാ പ്രസിഡന്‍റായ മോഹന്‍ലാലിനെതിരെ രാഷ്ട്രീയ-യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എഐവൈഎഫ് പ്രവർത്തകർ മോഹൻലാലിന്‍റെ കോലം കത്തിച്ചപ്പോൾ നടന്‍റെ ചിത്രത്തിൽ റീത്ത് സമർപ്പിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെ അനുകൂലിച്ച് ഫാന്‍സ് അസോസിയേഷന്‍ പ്രകടനവുമായെത്തിയത്. ‘വി സപ്പോര്‍ട്ട് മോഹന്‍ലാല്‍’ എന്ന പോസ്റ്ററുകളുമേന്തി നടത്തിയ പ്രകടനത്തിന് മമ്മൂട്ടി ഫാൻസിന്‍റെ പിന്തുണയുമുണ്ടായിരുന്നു.

Read More

ഇടവേള തെറിക്കുമോ? അമ്മയില്‍ കൂടുതല്‍ വിമതര്‍ വരുന്നു

ദിലീപ് വിഷയത്തില്‍ അമ്മയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പുതിയ തലത്തിലേക്ക്. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ദിലീപിനെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചവരില്‍ മുന്നില്‍ നിന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. ബാബുവിനെ സ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ മോഹന്‍ലാലിനു മേല്‍ വലിയ സമ്മര്‍ദമാണ് ഉണ്ടാകുന്നതെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. സംഘടനയ്ക്കുള്ളില്‍ തന്നെ കടുത്ത അതൃപ്തി പുകയുന്ന സാഹചര്യത്തില്‍ നേതൃത്വം ഇടവേള ബാബുവിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിദേശത്ത് ഷൂട്ടിങ് തിരക്കുകളിലായ മോഹന്‍ ലാല്‍ തിരിച്ചു വന്നാലുടന്‍ അടിയന്തിര തീരുമാനങ്ങള്‍ സംഘടന കൈക്കൊള്ളും.

Read More