അടിമാലി: ജീപ്പിന് തീപിടിച്ച് വാഹന ഉടമയായ വ്യാപാരി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. ഇടുക്കി വെള്ളത്തൂവലിനു സമീപം പൊന്മുടി കോലോത്ത് ബേബി മാത്യു (ബേബിച്ചന്‍53) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ വെള്ളത്തൂവല്‍ കൊന്നത്തടി റോഡില്‍ വിമലാസിറ്റിക്കു സമീപമാണ് സംഭവം നടന്നത്. ആനച്ചാലില്‍ കെ.എം. ട്രേഡേഴ്‌സ് എന്ന പേരില്‍ പെയിന്റ് വ്യാപാരി കൂടിയായ ബേബി ഇന്നലെ വൈകിട്ട് ആനച്ചാലില്‍ നിന്നും ഇന്‍വേര്‍ഡര്‍ ജീപ്പില്‍ വീട്ടിലേക്കു പോകുന്ന വഴിയായിരുന്നു അപകടം. വീട്ടിലെ ആവശ്യങ്ങള്‍ക്കായി വാഹനത്തില്‍ പെട്രോള്‍ വാങ്ങി വച്ചിരുന്നതായി ഇദ്ദേഹവുമായി ബന്ധമുള്ളവര്‍ പറഞ്ഞു. വിമലാസിറ്റിയിലെ റോഡുവക്കില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. വെള്ളത്തൂവല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോള്‍ വാഹനത്തിന്റെ െ്രെഡവിംഗ് സീറ്റില്‍ ചാരിയിക്കുന്ന നിലയില്‍ കത്തിയെരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാഹനത്തില്‍ തീ ആളിക്കത്തുന്ന ചിത്രങ്ങള്‍ സാമൂഹിക…
Read MoreCategory: Loud Speaker
കലിയടങ്ങാതെ സുധീരൻ; തന്നെ താഴെയിറക്കിയത് ഗ്രൂപ്പ് കളി; കോണ്‍ഗ്രസിലെ പൊട്ടിത്തെറി കൂടുതൽ വിവാദങ്ങളിലേക്ക്
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തിൽ തുടങ്ങിയ കോണ്‍ഗ്രസിലെ പൊട്ടിത്തെറി കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുന്നു. താൻ ഗ്രൂപ്പുകളിയുടെ ഇരയാണെന്നും, കെപിസിസി അധ്യക്ഷ പദവിയിൽ നിന്നും രാജിവയ്ക്കാൻ കാരണം ഗ്രൂപ്പ് നേതാക്കന്മാരുടെ സമ്മർദ്ദം സഹിക്കവയ്യാതെയാണെന്നും വി.എം.സുധീരൻ പറഞ്ഞു. കെപിസിസി നേതൃയോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുധീരന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. എന്നും ഗ്രൂപ്പ് നേതാക്കന്മാരുടെ ഇരയായിരുന്നു താൻ. കെപിസിസി അധ്യക്ഷ പദവി വഹിച്ചിരുന്നപ്പോൾ എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും മാത്രമാണ് മുന്നോട്ടുപോയിരുന്നത്. എന്നാൽ ഗ്രൂപ്പ് നേതാക്കന്മാർ അവരുടെ താത്പര്യക്കാരുടെ നിലനിൽപ്പ് മാത്രം ലക്ഷ്യംവച്ച് പ്രവർത്തിച്ചതോടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് അടക്കം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നത്. തൃശൂർ പോലുള്ള ജില്ലകളിൽ താഴെ തട്ടിൽ മികച്ച രീതിയിൽ ബൂത്ത് കമ്മിറ്റികൾ സജ്ജീകരിച്ചു വരികയായിരുന്നു. ഇതോടെ ഗ്രൂപ്പ് മാനേജർമാർക്ക് സ്ഥാനമില്ലാത്ത സാഹചര്യം വന്നു. പിന്നാലെയാണ് അവർ തനിക്കെതിരേ തിരിഞ്ഞതെന്നും പലയിടത്തും ഗ്രൂപ്പ് യോഗങ്ങൾ സംഘടിപ്പിച്ചതെന്നും സുധീരൻ കുറ്റപ്പെടുത്തി. ഗ്രൂപ്പിന്‍റെ അതിപ്രസരമാണ്…
Read Moreഫേസ്ബുക്കില്‍ ലൈവില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ
ഫേസ്ബുക്ക് ലൈവിലൂടെ തന്റെ ആത്മഹത്യ ലോകത്തെ കാണിച്ച് പെണ്‍കുട്ടി. കൊല്‍ക്കത്തയിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലായിരുന്നു സംഭവം. ഫെയ്സ്ബുക്ക് ലൈവിലെത്തി അല്‍പസമയത്തിനകം തന്നെ 18 വയസുകാരി തൂങ്ങി മരിക്കുകയായിരുന്നു. തന്റെ കാമുകനുള്ള മറുപടിയെന്ന തരത്തിലായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. കാമുകനെ കണ്ട് വൈകീട്ടോടെ തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്നും, നിരവധി തവണ ഇയാളുടെ കോള്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക് വന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പുറത്തു പോയി തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ ആരോടും സംസാരിച്ചിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മയും വ്യക്തമാക്കിയിട്ടുണ്ട്. അല്‍പ സമയത്തിനകം സമീപത്തെ ജോലിസ്ഥലത്തേക്ക് ഇവര്‍ പോവുകയും ചെയ്തു. വീട്ടില്‍ അച്ഛനും സഹോദരനും ഉണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു ആത്മഹത്യ. രാവിലെ ജോലികഴിഞ്ഞ് തിരിച്ചെത്തിയ അമ്മ മകളെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ മുറിയില്‍ പോയപ്പോഴായിരുന്നു സീലിങ്ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുകയാണ്.
Read Moreമാവോയിസ്റ്റ് ബന്ധം: ഡൽഹിയിൽ അറസ്റ്റിലായ റോണ ജേക്കബ് നിരപരാധിയെന്ന് കുടുംബം; നീണ്ടകരയിലെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി
വർഗീസ് എം.കൊച്ചുപറമ്പിൽ ചവറ : പ്രധാനമന്ത്രിയെ വധിക്കാൻ നക്സലൈറ്റുകൾ ഗൂഢാലോചന നടത്തി എന്ന പൂനെ പോലീസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഡൽഹിയിൽ അറസ്റ്റിലായ റോണ ജേക്കബ് വിൽസന്റെ നീണ്ടകരയിലെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. ചവറ എ എസ് പി ഇളങ്കോയുടെ മേൽനോട്ടത്തിലാണ് പോലീസ് നിരീക്ഷണവും സുരക്ഷാ കാരണങ്ങളാൽ വീടിനു പോലീസ് കാവലും ഏർപ്പെടുത്തിയത്. അതേസമയം റോണ തെറ്റുകൾ ഒന്നും ചെയ്തിട്ടില്ലായെന്നാണ് വയോധികരായ മാതാപിതാക്കളായ വിൽസനും മെർളിനും സഹോദരങ്ങളും പറയുന്നത് . അറസ്റ്റിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കുടുംബം പറഞ്ഞു. നിരപരാധികളെ ക്രൂശിക്കുന്നത് വളരെയേറെ ദു:ഖകരമാണെന്നാണ് റോണ ജേക്കബ് വിൽസന്റെ കുംബാംഗങ്ങൾ പറയുന്നത്. നീണ്ടകര ആലുംമൂട്ടിലെ വീട്ടിൽ നിന്ന് ഈ മാസം 5 ന് നാട്ടിൽ നിന്നും തിരികെ ഡൽഹിയിൽ എത്തിയപ്പോൾ ആയിരുന്നു അറസ്റ്റ് എന്ന് ബന്ധുക്കൾ പറയുന്നു. പൂനയിൽ നിന്ന് ഒരു പോലീസ് ഓഫീസർ വിളിച്ച്…
Read Moreചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍; സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും
മുസാഫർനഗർ: ഉത്തർപ്രദേശിൽ യുവതിയെ ഒരു വർഷമായി ലൈംഗീകമായി പീഡിപ്പിച്ചുവന്ന ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മുസാഫർനഗറിലെ മിർനാപുരിലായിരുന്നു സംഭവം. പീഡനരംഗങ്ങൾ പകർത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരികയുമായിരുന്നു. ക്ലിനിക്കിൽ ചികിത്സയ്ക്കു എത്തിയപ്പോഴായിരുന്നു ഡോക്ടർ ആദ്യം പീഡിപ്പിച്ചത്. പീഡന ദൃശ്യം പകർത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി വീണ്ടും വഴങ്ങാൻ പ്രേരിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
Read Moreകൊച്ചിയിൽ സ്കൂൾ ബസ് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു; ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: മരട് കാട്ടിത്തറ റോഡിൽ ഡേ കെയർ സ്ഥാപനത്തിന്‍റെ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു. ഡ്രൈവറേ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിത്യൻ (നാല്), ആയയായിരുന്ന ലത എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ച മറ്റൊരു കുട്ടിയുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടമുണ്ടായത്. കിഡ്സ് വേൾഡ് എന്ന ഡേ കെയർ സ്ഥാപനത്തിന്‍റെ ബസാണ് കുളത്തിലേക്ക് മറിഞ്ഞത്. എട്ടു കുട്ടികളുമായിട്ടാണ് ഡേ കെയറിൽ നിന്നും വാഹനം പുറപ്പെട്ടത്. ആറു കുട്ടികളെ വീടുകളിൽ എത്തിച്ച ശേഷം മരിച്ച രണ്ടു പേരെയും കൂടി ഇറക്കാൻ പോകുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച വാഹനം റോഡിൽ നിന്നും തെന്നി കുളത്തിലേക്ക് മറിയുകയായിരുന്നു. അപകടവിവരം അറിഞ്ഞ് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നാലെ ഫയർഫോഴ്സും പോലീസും എത്തി. മറിഞ്ഞ വാഹനത്തിൽ നിന്നും കുട്ടികളെയും ആയയെയും പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ…
Read Moreരാത്രി വീട്ടിലേക്കു പോകുന്നതിനിടെ കൂട്ടുകാരന്‍ പൊട്ടക്കിണറ്റില്‍ വീണു, ഒപ്പം ചാടിയ അരുണ്‍ കുട്ടുകാരന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 12 മണിക്കൂര്‍! സംഭവം മലപ്പുറത്ത്
രാത്രിയില്‍ നടന്നു പോകുമ്പോള്‍ കിണറ്റില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ കൂടെ ചാടിയ കൗമാരക്കാരനെ പിറ്റേന്ന് രാവിലെ രക്ഷപ്പെടുത്തി. വീണു മരിച്ച കൂട്ടുകാരനുമായി കിണറ്റിനകത്ത് കഴിയേണ്ടി വന്നത് ഒരു രാത്രി മുഴുവനും ആയിരുന്നു. പുലര്‍ച്ചെ കിണറിന് സമീപമെത്തിയ നാട്ടുകാര്‍ നിലവിളി കേട്ടാണ് പ്ളസ് ടൂവിന് പഠിക്കുന്ന വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയത്. പിന്നീട് ഇയാള്‍ നല്‍കിയ വിവരം വെച്ച് കൂട്ടുകാരന്റെ മൃതദേഹം അഗ്‌നിശമനസേനാ വിഭാഗം കണ്ടെത്തി. എളങ്കൂര്‍ ചെറാംകുത്ത് പടിഞ്ഞാറേ കളത്തില വേലുക്കുട്ടിയുടെ മകന്‍ രാഹുലാണ് സംഭവത്തില്‍ മരണമടഞ്ഞത്. അരുണാണ് കൂട്ടുകാരനെ രക്ഷപ്പെടുത്താന്‍ കഴിയാതെ മൃതദേഹവുമായി കിണറ്റില്‍ 12 മണിക്കൂറിലധികം ചെലവഴിച്ചത്. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു. ഇരുവരും നടന്നു വരുമ്പോള്‍ അടങ്ങുംപുറം ക്ഷേത്രപരിസരത്തുളള ആള്‍മറയില്ലാത്ത കിണറ്റില്‍ രാഹുല്‍ അബദ്ധത്തില്‍ വീണുപോകുകയായിരുന്നു. ഉടന്‍ രക്ഷിക്കാനായി അരുണ്‍ കിണറ്റിലേക്ക് ചാടിയെങ്കിലും രാഹുലിനെ രക്ഷിക്കാനായില്ല.
Read Moreഒറ്റുകാരും കള്ളന്മാരും നയിക്കാൻ വേണ്ടേ വേണ്ട… മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റായാൽ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിനു തുല്യം; നേതാക്കൾക്കെതിരെ പോസ്റ്റർ പതിച്ച് കോൺഗ്രസ് പ്രവർത്തകർ
തിവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ വീണ്ടും പോസ്റ്റർ. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലാണ് പോസ്റ്റർ പതിച്ചത്. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റായാൽ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിനു തുല്യമാണെന്നാണ് പോസ്റ്ററിലെ വാചകം. അണികളുടെ വികാരം കണ്ടില്ലെന്ന് നടിക്കരുതെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. ഒറ്റുകാരും കള്ളന്മാരും കോൺഗ്രസിനെ നയിക്കണ്ട, മുല്ലപ്പള്ളി വേണ്ട എന്നിങ്ങനെയുള്ള പോസ്റ്ററുകളും കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പതിച്ചിട്ടുണ്ട്. നേരത്തെ, രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. പലയിടങ്ങളിലും നേതാക്കൾക്കെതിരെ പോസ്റ്റർ പതിപ്പിക്കുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു. കൊച്ചി ഡിസിസി ഓഫീസിന് മുന്നിൽ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങൾ ശവപ്പെട്ടികളിലൊട്ടിച്ചും പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
Read Moreതെക്കുപടിഞ്ഞാറൻ കാലവർഷം കരുത്തു കാട്ടി ; ഞായറാഴ്ചവരെ പെയ്തത് 240.8 മില്ലീമീറ്റർ
തിരുവനന്തപുരം: ആദ്യപാദത്തിൽ തന്നെ തിമിർത്തു പെയ്ത് തെക്കുപടിഞ്ഞാറൻ കാലവർഷം കരുത്തു കാട്ടിയപ്പോൾ, ഞായറാഴ്ചവരെ സംസ്ഥാനത്തിനു കിട്ടിയത് 240.8 മില്ലീമീറ്റർ മഴ. 192.2 മില്ലീമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഈ അധികപ്പെയ്ത്ത്. മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ ജില്ലകളിലൊന്നായ ഇടുക്കിയിൽ ഞായറാഴ്ചവരെ പെയ്തത് 227.07 മില്ലീമീറ്റർ മഴയാണ്. പെയ്യേണ്ടിയിരുന്ന മഴയുടെ 24.76 ശതമാനം അധികമാണിത്. കണ്ണൂരിൽ 220.3 മില്ലീമീറ്റർ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 343.89 മില്ലീമീറ്ററാണ്. തൃശൂർ ജില്ലയിലാണ് ഏറ്റവും കുറച്ച് മഴ പെയ്തത്. 215.2 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 196.61 മില്ലീമീറ്ററാണ്. ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കാലവർഷക്കാലത്ത് 2039.7 മില്ലീമീറ്റർ മഴയാണ് കേരളത്തിനു കിട്ടേണ്ടത്. എന്നാൽ കഴിഞ്ഞ വർഷം കിട്ടിയത് 1855.9 മില്ലീമീറ്റർ മാത്രമാണ്. കഴിഞ്ഞ വർഷം കാലവർഷ മഴയിൽ കുറവു രേഖപ്പെടുത്തിയ സംസ്ഥാനത്തിന് ഇക്കുറി കാലവർഷത്തിൽ നിന്നും അധിക…
Read Moreരാഷ്ട്രീയകാര്യസമിതി യോഗം പാർട്ടിക്ക് ഗുണം ചെയ്യില്ല; വാർത്തകൾ സൃഷ്ടിക്കാനായിരിക്കും പലർക്കും താത്പര്യമെന്ന് ജോസഫ് വാഴയ്ക്കൻ
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുത്തതിനേത്തുടർന്ന് കോണ്‍ഗ്രസിലുണ്ടായ കലാപാന്തരീക്ഷം തുടരുന്നു. ഇതിനിടെ പാർട്ടി ഉന്നതാധികാര സമിതിയായ കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേരുന്നതിനെതിരെ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ രംഗത്തെത്തി രാഷ്ട്രീയകാര്യ സമിതി യോഗം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും വാർത്തകൾ സൃഷ്ടിക്കാനായിരിക്കും പലർക്കും താത്പര്യമെന്നും വാഴക്കൻ പറഞ്ഞു. പാർട്ടി എക്സിക്യൂട്ടീവ് ഉടൻ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More