കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ്പാ വൈറസിനുകാരണം വവ്വാലുകളോ അതോ മലേഷ്യേയോ… നിപ്പാവൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുമ്പോള്‍ ഊ രണ്ടു സാധ്യതകളാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ പരിശോധിക്കുന്നത്. തുടക്കത്തില്‍ പേരാമ്പ്രയിലെ സൂപ്പിക്കടയില്‍ കിണറ്റിലുണ്ടായിരുന്ന വവ്വാലുകളാണ് രോഗവാഹകരെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും നിപ്പാ വൈറസ് മലേഷ്യയില്‍ നിന്ന് എത്തിയതെന്ന സംശയവും ബലപ്പെടുന്നു. ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ സാബിത്ത് മലേഷ്യയിലായിരുന്നെന്ന് സൂചനയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പിന് ലഭിച്ചത്.സാബിത്ത് നാട്ടിലെത്തിയത് രോഗലക്ഷണങ്ങളോടെയാണെന്നും പരിസരവാസികള്‍ പറയുന്നു.. എന്‍ജിനിയറായ സാബിത്ത് വിദേശത്തായിരുന്നു എന്നുമാത്രമാണ് നേരത്തെ പരിസരവാസികള്‍ക്ക് അറിയാമായിരുന്നത്. കുടുംബവുമായി നാട്ടുകാര്‍ക്ക് അധികം ബന്ധമില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുമായിരുന്നില്ല. നിപ്പാ നാടിന് മുഴുവന്‍ ഭീഷണിയായതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. മലേഷ്യയിലായിരുന്ന സാബിത് അവിടെ വച്ച് രോഗബാധിതനായി. പനിയും ശക്തമായ വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലേഷ്യയില്‍ ചികിത്സ തേടി. താത്കാലിക മരുന്ന്…
Read MoreCategory: Loud Speaker
ഭര്‍ത്താവുമായി തെറ്റി കാമുകനായ യുവാവുമൊത്ത് താമസമായി; യുവതി ഇല്ലാത്ത തക്കം നോക്കി ഒമ്പതുവയസുകാരിയായ മകളെ കാമുകന് പീഡിപ്പിച്ചു; സംഭവം തെന്മലയില്
പുനലൂര്‍: തെന്മലയില് മൂന്നാംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ കൂടെ താമസിക്കുന്ന യുവാവാണ് പ്രതി. ഉറുകുന്ന് മലവേടര്‍ കോളനിയില്‍ താമസക്കാരിയായ യുവതിയുടെ ഒന്‍പതു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിലാണ് മലയാലപ്പുഴ സ്വദേശിയായ വിഷ്ണു (25) പിടിയിലായത്. പോക്സോ, എസ്.ടി. വകുപ്പിലാണ് അറസ്റ്റ്. പരാതിയെ തുടര്‍ന്ന് എസ്.ഐ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ വിഷ്ണുവിനെ പിടികൂടുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി നില്കുന്ന യുവതിക്കൊപ്പം കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി താമസിച്ച് വരുകയായിരുന്നു വിഷ്ണുവെന്ന് പോലീസ് പറഞ്ഞു. യുവതി സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് വിഷ്ണു മകളെ പീഡനത്തിനിരയാക്കിയത്. കോളനി മുപ്പനും വാര്‍ഡംഗവും ചേര്‍ന്നു നല്കിയ പരാതിയിലാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുത്ത് അറസ്റ്റ് ചെയ്തത്. പുനലൂര്‍ ഡിവൈ.എസ്.പി അനില്‍കുമാറിനാണ് അന്വേഷണ ചുമതല.
Read Moreഅമ്പട പെരുങ്കള്ളാ, മോഷം തടയാന്‍ ബാങ്കില്‍ വച്ച സിസിടിവി അടിച്ചുമാറ്റി പഠിച്ച കള്ളന്!, സംഭവം കുമരകത്ത്
കുമരകം സ്വകാര്യ ബാങ്ക് ശാഖയുടെ മുന്നില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ മോഷ്ടിച്ചു. ക്യാമറ മോഷ്ടിച്ചു വില്‍ക്കാനോ അതോ ക്യാമറ മാറ്റിയ ശേഷം ബാങ്കില്‍ മോഷണം നടത്താനോ എന്താണ് ഉദേശമെന്നും വ്യക്തമല്ല. ബുധനാഴ്ച രാത്രി 10.30 നാണ് മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ഇളക്കി എടുത്തു കടന്നത്. ഒന്നാം നിലയിലേക്കുള്ള സ്റ്റെയര്‍ കേയ്സിലൂടെ നടന്നു മോഷ്ടാവ് സിസിടിവിയുടെ അടുത്തെത്തുന്നതു വരെയുള്ള ദൃശ്യങ്ങള്‍ ബാങ്കിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് കുമരകം എസ്.ഐ. ജി. രജന്‍ കുമാര്‍ പറഞ്ഞു. ബാങ്കിനുള്ളില്‍ പ്രവേശിക്കാനോ മറ്റൊന്നും മോഷണം നടത്താനോ ശ്രമം നടത്തിയതിന്റെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. മുഖം മറച്ചാണ് മോഷ്ടാവ് പടികള്‍ കയറി ഒന്നാം നിലയിലുള്ള ബാങ്ക് ശാഖയിലേക്ക് എത്തിയത്. പ്രതിയുടെ മുഖം വ്യക്തമല്ലെങ്കിലും ആളുടെ വലുപ്പം വച്ച് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞേക്കുമെന്നാണ് പോലീസ് പറയുന്നത്. ഏകദേശ…
Read Moreകേസെടുത്തപ്പോള്‍ മാപ്പു പറഞ്ഞ് മോഹനന് (വൈദ്യര്) തടിയൂരി
പോലീസ് കേസെടുത്തതോടെ നിപ്പ വൈറസിന്റെ പേരില്‍ മുതലെടുപ്പ് നടത്താനിറങ്ങിയ മോഹനന് വൈദ്യര് ഒടുവില്‍ മാപ്പുപറഞ്ഞ് തടിയൂരി. താന്‍ ഇട്ട വീഡിയോ നിങ്ങള്‍ തെറ്റിദ്ധരിച്ചുവെന്നാണ് വൈദ്യര് പറയുന്നത്. താന്‍ ഇതല്ല ഉദ്ദേശിച്ചത്. എതെങ്കിലും മതത്തിനോ രാഷ്ട്രീയത്തിനോ സര്‍ക്കാരിനോ താന്‍ എതിരല്ല. പിണറായി സര്‍ക്കാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പാരമ്പര്യ വൈദ്യത്തിന് പിന്തുണ നല്‍കുന്നുണ്ട്. ഹോമിയോപ്പതിയും സിദ്ധയും ആയുര്‍വേദവും നമ്മുടെ വൈദ്യശാസ്ത്രങ്ങളാണ്. അവരുടെ കയ്യില്‍ മരുന്നുണ്ടെന്ന് അവര്‍ പറയുന്നു. അവരെക്കൂടി ഉള്‍പ്പെടുത്തി ഇതിനൊരു പരിഹാരം കാണാമെന്നാണ് പുതിയ വീഡിയോയില്‍ വൈദ്യര് ആഹ്വാനം ചെയ്യുന്നത്.
Read Moreസിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞു കൊണ്ടുപോയി, ചെറിയ നടന് അറസ്റ്റില്‍
സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം നല്കി പതിനേഴുകാരിയെ പീഡിപ്പിച്ച യുവനടന് അറസ്റ്റിലായി. ഉടന്‍ റിലീസ് ചെയ്യുന്ന ഒരു സിനിമയിലും ഏതാനും ഷോര്‍ട്ട് ഫിലിമുകളിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ചെറുപുഴ മഞ്ഞക്കാട്ടെ വിശാഖ് (19) ആണ് അറസ്റ്റിലായത്. ചെറുപുഴ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പെട്ട പതിനേഴുകാരിയെ ഓഡീഷനെന്നു പറഞ്ഞു തൃശൂരിലെത്തിച്ചു ചൂഷണം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ എം.പി. ആസാദിന്റെ നിര്‍ദേശ പ്രകാരം എഎസ്ഐ എന്‍.കെ.ഗിരീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ് അരവന്‍ചാല്‍, രാഘവന് ശ്രീസ്ഥ എന്നിവര്‍ ചേര്‍ന്ന് തൃശൂരില്‍ നിന്നാണു പ്രതിയെ പിടികൂടിയത്.
Read Moreത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് ശ്രീജിത്തിന്റെ വീട് സന്ദർശിച്ചു ; കുടുംബത്തിനു ത്രിപുര സർക്കാരിന്റെ അഞ്ചുലക്ഷം രൂപ ധനസഹായം നൽകും
കൊച്ചി/വരാപ്പുഴ: വരാപ്പുഴയിൽ പോലീസ് മർദനത്തിൽ മരിച്ച ശ്രീജിത്തിന്റെ വീട് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് സന്ദർശിച്ചു. ഇന്നു രാവിലെ എട്ടരയോടെയായിരുന്നു സന്ദർശനം. ബിജെപി നേതാക്കളോടൊപ്പം എത്തിയ അദേഹം ശ്രീജിത്തിന്റെ മാതാപിതാക്കളെയും ഭാര്യ അഖിലയെയും മകൾ ആര്യനന്ദയെയും ആശ്വസിപ്പിച്ചു. കുടുംബത്തിനു ത്രിപുര സർക്കാരിന്റെ അഞ്ചുലക്ഷം രൂപ ധനസഹായവും അദേഹം വാഗ്ദാനം ചെയ്തു. സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ത്രിപുരയിൽ മണിക് സർക്കാരിന്റെ ഗതി കേരളത്തിൽ പിണറായി സർക്കാരിനുണ്ടാകുമെന്നും താൻ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയല്ല സംസ്ഥാനത്തെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നു പിണറായി വിജയൻ മനസിലാക്കണമെന്നും അദേഹം പറഞ്ഞു. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദേഹം കേരളത്തിൽ എത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയിൽ കൊച്ചിയിലെത്തിയ ബിപ്ലവ്കുമാർ ദേവ് ശ്രീജിത്തിന്റെ വീട് സന്ദർശിച്ചശേഷം പിന്നീട് ചെങ്ങന്നൂരിലേക്കു പോയി. അദേഹത്തിന്റെ സന്ദർശനത്തിനോടബന്ധിച്ച് വൻ സുരക്ഷാ ക്രമീകരണമാണ് സ്ഥലത്ത് ഒരുക്കിയിരുന്നത്. ‘…
Read Moreനിപ്പാ ചികിത്സക്കെതിരെ വ്യാജ പ്രചരണം: ജേക്കബ് വടക്കുംചേരിക്കും മോഹനന് വൈദ്യര്‍ക്കുമെതിരെ ക്രിമിനല്‍ കേസ്; പ്രകൃതി ചികില്‍സകരെ കുടഞ്ഞ് സോഷ്യല്‍ മീഡിയ
കോഴിക്കോട്: നിപ്പാ വൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പിനെതിരേ അപകീര്‍ത്തി പ്രചാരണം നടത്തിയ രണ്ട് പേര്‍ക്കെതിരേ കേസ് എടുത്തു. ഫേസ്ബുക്കില്‍ കള്ളപ്രചാരണം നടത്തിയപാരമ്പര്യ പ്രകൃതി ചികില്സകരായ കോഴിക്കോട്ടെ ജേക്കബ് വടക്കുംചേരി, കൊല്ലം മോഹനന് വൈദ്യര് എന്നിവര്‍ക്കെതിരേയാണ് തൃത്താല പൊലീസ കേസ് എടുത്തത്. പ്രൈവറ്റ് ആയുര്‍വേദ മെഡിക്കൽ പ്രാക്ടീഷനേഴ്സ് അസോസിയേഷന്(പമ്പ) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വിജിത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇരുവരും സമൂഹ മാധ്യമങ്ങളായ ഫേസ് ബുക്ക്, യൂട്യൂബ് വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണത്തിലൂടെ മുന്‍പും ഇരുവരും വിവാദങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. നിപ്പാ വൈറസഎന്നത് ആരോഗ്യ വകുപ്പിന്റെ കള്ളപ്രചാരണമാണെന്നും മരുന്നമാഫിയയാണ ഇതിനുപിന്നിലെന്നും ഫേസബുക്കില്‍ പ്രചരിപ്പിക്കുകയായിരുന്നു. യൂട്യൂബിലുടെ ജേക്കബ് വടക്കുംചേരി നടത്തിയപ്രചരണം 13,000 പേര് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരേ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധമാണ് ഇതിനകം ഉയര്‍ന്നിരിക്കുന്നത്. ഗുരുതരമായ അവസ്ഥയെ…
Read Moreവൈറസ്ഭീതിയിൽ ജനം! മുട്ടിലിഴഞ്ഞു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്; ജീവനക്കാരെ കൊതുകുസാന്ദ്രത പഠിക്കാന്‍ നിയോഗിച്ചിരിക്കുകയാണെന്ന്
ആലപ്പുഴ: നിപ്പാ വൈറസ് ഭീതിയിൽ കേരളം തുടരുന്പോൾ ഫലപ്രദമായ പ്രതിരോധപ്രവർത്തനങ്ങൾ രൂപപ്പെടുത്തേണ്ട, ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ബാലാരിഷ്ടതയിൽ തുടരുന്നു. പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാറ്റലൈറ്റ് സെന്ററായ ഇവിടെ അതീവഗുരുതരസ്വഭാവമുള്ള പരിശോധനകൾ നടത്താറില്ല. ബയോസേഫ്റ്റി ലെവൽ-2 വരെയുള്ള വൈറസുകളുടെ പരിശോധനകളും സാധാരണ ലാബ് പരിശോധനകളും മാത്രമാണിപ്പോൾ നടക്കുന്നത്. മറ്റു പരിശോധനകൾക്കായി പൂനെയിലും മണിപ്പാലിലുമുള്ള ലാബുകളെയാണ് ആശ്രയിക്കുന്നത്. റാബിസ് അടക്കമുള്ള വൈറസുകളുടെ പരിശോധന പോലും ഇവിടെ നടക്കുന്നില്ല.കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് ആലപ്പുഴ മെഡിക്കൽ കോളജിന്റെ ഇ-ബ്ലോക്കിലെ താത്കാലിക സംവിധാനത്തിൽ തുടങ്ങിയതാണ് സ്ഥാപനം. പുതിയ കെട്ടിടത്തിന്റെ നിർമാണം പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. 2017 സെപ്റ്റംബറിൽ പണി പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതോടൊപ്പം1999-ൽ ആരംഭിച്ച കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് എന്ന സ്ഥാപനമാകട്ടെ മരണക്കിടക്കയിലും. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വന്നതോടെ ഇതിന്റെ പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു. ഉള്ള ജീവനക്കാരെ…
Read Moreതാലികെട്ട് ഡൈവേഴ്സ്, കല്യാണം കഴിഞ്ഞ് പതിനഞ്ചാം മിനിറ്റില്‍ ബന്ധം വേര്‍പിരിഞ്ഞു, സംഭവം ഇങ്ങനെ
അഴകിയ രാവണില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നതു പോലെ ഒരിടത്ത് താലികെട്ട് മറ്റൊരിടത്ത് പാലുകാച്ചല്‍ എന്ന പോലൊരു കല്യാണം നടന്നു. താലികെട്ടും ഡൈവേഴ്സും ഒരുവേദിയില്‍ തന്നെ നടന്നെന്നു പറയുന്നതാകും ഏറെ ഉചിതം. ദുബായിലാണ് എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത്. വരനും വധുവിന്റെ പിതാവും തമ്മിലുള്ള ചെറിയ പ്രശ്നത്തിന്റെ പേരിലാണ് വിവാഹ മോചനം നടന്നത്. വിവാഹത്തിനു ശേഷം വരനും വധുവിന്റെ പിതാവും തമ്മിലുള്ള വിവാഹ കരാര്‍ ഒപ്പിടുമ്പോള്‍ വധുവിന് സ്ത്രീധനമായി നല്കിയ തുകയെ ചൊല്ലിയായിരുന്നു ആദ്യം തര്‍ക്കം ഉടലെടുത്തത്. വിവാഹത്തിനുള്ള കരാറില്‍ വധുവിന്റെ പിതാവ് സ്ത്രീധന തുക 50,000 ദിര്‍ഹം എന്നെഴുതിയത് സംബന്ധിച്ചാണ് തര്‍ക്കം തുടങ്ങിയത്. താന്‍ വധുവിന്റെ പിതാവിന് ഒരു ലക്ഷം ദിര്‍ഹം കൊടുത്തിരുന്നുവെന്നും ഇത് കരാറില്‍ എഴുതണമെന്നും ഇല്ലെങ്കില്‍ ഈ കരാര്‍ അംഗീകരിയ്ക്കാനാകില്ല എന്നുമായിരുന്നു വരന്റെ ആവശ്യം. ഇതോടെ ഇരുവരും തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടായി. കരാര്‍ ഒപ്പിടുന്നതിനായി…
Read Moreകടിഞ്ഞാണില്ലാത്ത കുതിപ്പ്! ഇന്ധനവില ഇന്നും വർധിച്ചു; പെട്രോളിന് ഇന്ന് 31 പൈസയുടെ വർധന; കൊച്ചിയിൽ പെട്രോൾ വില 80 കടന്നു
കൊച്ചി: കടിഞ്ഞാണില്ലാതെ ഇന്ധനവില വർധനവ് തുടരുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയിൽ വർധനവുണ്ടായി. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് ലിറ്ററിനു ശരാശരി 81.32 രൂപയും ഡീസലിന് 74.16 രൂപയുമായി. കൊച്ചിയിലാകട്ടെ പെട്രോൾ വില ലിറ്ററിനു 80 കടന്നു. 80.06 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ കൊച്ചിയിലെ വില. ഡീസൽ വില ഉയർന്ന് ലിറ്ററിനു 72.98 രൂപയിലുമെത്തി. ശരാശരി മുപ്പത് പൈസയ്ക്കു മുകളിലാണ് പെട്രോളിന് സംസ്ഥാനത്തു വില ഉയർന്നിട്ടുള്ളത്. കോഴിക്കോടും പെട്രോൾ വില 80 കടന്നു. ഡീസൽ വില ലിറ്ററിനു 73 രൂപയ്ക്കു മുകളിലായി. കഴിഞ്ഞ ഏപ്രിൽ 24നു ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്ന ഇന്ധനവിലയാണു കർണാടക തെരഞ്ഞെടുപ്പിനുശേഷം കുതിച്ചത്. ഇന്ധനവില പിടിച്ചുനിർത്താൻ ശ്രമം നടക്കുന്നുണ്ടെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കുന്പോഴും ഇതുവരെയായി ഇത്തരത്തിലുള്ള നിർദേശങ്ങൾ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നാണു ഓയിൽ കന്പനി അധികൃതർ വ്യക്തമാക്കുന്നത്. അതിനിടെ, എക്സൈസ്…
Read More