ഒറ്റയ്ക്കു താമസിച്ച വൃദ്ധന്റെ മൃതദേഹം വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കി;തിരുവനന്തപുരത്ത് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

തിരുവനന്തപുരം: വീട്ടില്‍ തനിയെ താമസിച്ചിരുന്ന വൃദ്ധന്‍ മരിച്ചതിനെത്തുടര്‍ന്ന് മൃതദേഹം വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കി. കല്ലറ വെള്ളംകുടി തടത്തരികത്തു വീട്ടില്‍ രംഗനാഥനാചാരി(86)ക്കാണു ദാരുണാന്ത്യം സംഭവിച്ചത്. അടുത്ത ബന്ധുക്കളാരുമില്ലാത്ത രംഗനാഥനാശാരി ആറുവര്‍ഷമായി ഒറ്റയ്ക്കാണു താമസം. ഒന്നിലേറെ വളര്‍ത്തു നായ്ക്കളായിരുന്നു ഇദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹത്തിന്റെ പലഭാഗങ്ങളും നായ്ക്കള്‍ ഭക്ഷിച്ചു. വളര്‍ത്തു നായ്ക്കളാണ് ശരീരം ഭക്ഷിച്ചതെന്ന് പോലീസാണ് വെളിപ്പെടുത്തിയത്.

Read More

ഇന്ത്യക്കാരുടെ ഹീറോ! നമ്മുടെ ലിനി ലോകമാധ്യമങ്ങളിലും നായിക; ചര്‍ച്ചയായി ലിനിയുടെ ശുശ്രൂഷയും മരണവും

ന്യൂ​ഡ​ൽ​ഹി: നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച​വ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച ന​ഴ്സ് ലി​നി ഇ​ന്ത്യ​ക്കാ​രു​ടെ “ഹീ​റോ’ ആ​ണെ​ന്ന് ലോ​ക​മാ​ധ്യ​മ​ങ്ങ​ൾ. ബി​ബി​സി, ന്യൂ​യോ​ർ​ക്ക് ടൈം​സ്, വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ്, ഗ​ൾ‌​ഫ് ന്യൂ​സ് തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം ലി​നി വൈ​റ​സ് ബാ​ധി​ച്ച​വ​രെ ശു​ശ്രൂ​ഷി​ക്കാ​ൻ കാ​ണി​ച്ച മ​ന​സി​നെ അ​ഭി​ന​ന്ദി​ച്ചാ​ണ് വാ​ർ​ത്ത ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ലി​നി അ​വ​സാ​ന​മാ​യി ഭ​ര്‍​ത്താ​വി​നെ​ഴു​തി​യ ക​ത്തും മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. “സ​ജീ​ഷേ​ട്ടാ…​ആം ഓ​ള്‍​മോ​സ്റ്റ് ഓ​ണ്‍ ദ് ​വേ..​നി​ങ്ങ​ളെ കാ​ണാ​ന്‍ പ​റ്റു​മെ​ന്നു തോ​ന്നു​ന്നി​ല്ല…​സോ​റി…, പാ​വം കു​ഞ്ചു, അ​വ​നെ ഒ​ന്നു ഗ​ള്‍​ഫി​ല്‍ കൊ​ണ്ടു​പോ​ക​ണം. ന​മ്മു​ടെ അ​ച്ഛ​നെ​പ്പോ​ലെ ത​നി​ച്ചാ​വ​രു​ത്.. വി​ത്ത് ലോ​ട്‌​സ് ഓ​ഫ് ല​വ്..​ഉ​മ്മ…” എ​ന്നാ​യി​രു​ന്നു ലി​നി എ​ഴു​തി​യ ക​ത്തി​ലെ വ​രി​ക​ൾ. പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ചെ​മ്പ​നോ​ട സ്വ​ദേ​ശി​നി ലി​നി (31) തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണു മ​രി​ച്ച​ത്. പ​തി​വു​പോ​ലെ ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യും ലി​നി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​താ​യി​രു​ന്നു. വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു ജോ​ലി​ക്കു ക​യ​റി​യ​ത്. നി​പ്പാ വൈ​റ​സ് ബാ​ധി​ച്ചി​രു​ന്ന മൂ​ന്നു പേ​ർ…

Read More

അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്നു​പെ​ട്ട നി​പ്പാ വൈ​റ​സും, പ​തി​വി​ലും നേ​ര​ത്തേ എ​ത്തി​യ മ​ഴ​യും! മാന്പഴവിപണി കൂപ്പുകുത്തുന്നു

കോ​ഴി​ക്കോ​ട്: പ​തി​വി​ലും നേ​ര​ത്തേ എ​ത്തി​യ മ​ഴ​യും അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്നു​പെ​ട്ട നി​പ്പാ വൈ​റ​സും പ​ഴ​വി​പ​ണി​യെ പാ​ടേ ത​ള​ർ​ത്തു​ന്നു. ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ടാ​യി​രു​ന്ന മാ​ന്പ​ഴ​ത്തി​നു വൈ​റ​സ് ഭീ​തി പ​ട​ർ​ന്ന​തു തി​രി​ച്ച​ടി​യാ​യി. കി​ലോ​യ്ക്ക് എ​ൺ​പ​തും തൊ​ണ്ണൂ​റു​മാ​യി​രു​ന്ന മാ​ന്പ​ഴ​ത്തി​ന് സീ​സ​ണാ​യ​തോ​ടെ അ​റു​പ​തും നാ​ല്പതു​മൊ​ക്കെ​യാ​യി കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, നി​പ്പാ വൈ​റ​സ് വ​ന്ന​തോ​ടെ മാ​ന്പ​ഴം ആ​ളു​ക​ൾ വാ​ങ്ങാ​തെ​യാ​യി. നോ​ന്പുകാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ക​ച്ച​വ​ടം ല​ഭി​ക്കു​ന്ന​തു പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണു പ​ഴ​വി​പ​ണി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മാ​മ്പ​ഴവി​പ​ണി​യെ​യും ഞാ​വ​ൽ​പ​ഴ വി​പ​ണി​യെ​യു​മാ​ണ് വൈ​റ​സ് ഭീ​തി കൂ​ടു​ത​ലും ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. കി​ലോ​യ്ക്ക് ഇ​രു​ന്നൂ​റും മു​ന്നൂ​റും വ​രെ വി​ല​വ​ന്നി​രു​ന്ന ഞാ​വ​ൽപ​ഴ​ത്തി​ന്‍റെ വി​പ​ണി​യും ത​ക​ർ​ന്നു. നോ​ന്പ് കാ​ല​ത്തു കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ങ്ങി​യി​രു​ന്ന പ​ഴ​മാ​യി​രു​ന്നു ഞാ​വ​ൽ.

Read More

തൂ​ത്തു​ക്കു​ടി വെ​ടി​വ​യ്പ് ആ​സൂ​ത്രി​തം? പ്ര​തി​ഷേ​ധ​ക്കാ​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് വെ​ടി​വയ്ക്കുന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്; പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും രംഗത്ത്‌

തൂ​ത്തു​ക്കു​ടി: തൂ​ത്തു​ക്കു​ടി സ്റ്റെ​ർ​ലൈ​റ്റ് വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ​യു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പ് ആ​സൂ​ത്രി​ത​മെ​ന്ന് ആ​രോ​പ​ണം. പോ​ലീ​സ് വാ​നി​ന് മു​ക​ളി​ൽ നി​ന്ന് സ​മ​ര​ക്കാ​ർ​ക്ക് നേ​രെ വെ​ടി​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യി. ക​മാ​ൻ​ഡോ​ക​ൾ ആ​ളു​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എം​ഡി​എം​കെ നേ​താ​വ് വൈ​കോ ആ​രോ​പി​ച്ചു. ‌പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും രം​ഗ​ത്തെ​ത്തി. പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. തൂ​ത്തു​ക്കു​ടി വേ​ദാ​ന്ത സ്റ്റെ​ർ​ലൈ​റ്റ് കോ​പ്പ​ർ യൂ​ണി​റ്റ് പ്ലാ​ന്‍റി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച നാ​ട്ടു​കാ​ർ​ക്ക് നേ​രെ​യാ​ണ് പോ​ലീ​സ് ‌വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യ​ട ക്കം 11 ​പേ​ർ കൊ​ല്ല​പ്പെ​ട്ടു. തൂ​ത്തു​ക്കു​ടി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ ന​ട​ത്തി​യ മാ​ർ​ച്ചി​നു നേ​രേ​യാ​ണു പോ​ലീ​സ് വെ​ടി​വ​ച്ച​ത്.

Read More

നിപ്പാ വൈറസ്! രോഗം പരത്തിയത് വവ്വാലുകളല്ല; കിണറില്‍ ഉണ്ടായിരുന്ന വവ്വാലുകള്‍ പഴം ഭക്ഷണമാക്കുന്നവയല്ല; അന്തിമ നിഗമനത്തിലെത്താന്‍ പരിശോധനാ ഫലം ലഭിക്കണം

കോ​​​ഴി​​​ക്കോ​​​ട്: ച​​​ങ്ങ​​​രോ​​​ത്ത് സൂ​​​പ്പി​​​ക്ക​​​ട​​​യി​​​ലെ വീ​​​ട്ടി​​​ലെ കി​​​ണ​​​റ്റി​​​ല്‍ നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത വ​​​വ്വാ​​​ലു​​​ക​​​ള്‍ വ​​​ഴി​​​യാ​​​യി​​​രി​​​ക്കി​​​ല്ല നി​​​പ്പാ വൈ​​​റ​​​സ് പ​​​ട​​​ർ​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര മൃ​​​ഗസം​​​ര​​​ക്ഷ​​​ണ സം​​​ഘം. കി​​​ണ​​​റി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​വ്വാ​​​ലു​​​ക​​​ള്‍ പ​​​ഴം ഭ​​​ക്ഷ​​​ണ​​​മാ​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പെ​​​ടു​​​ന്ന​​​വ​​​യ​​​ല്ല. അ​​​വ ചെ​​​റുപ്രാ​​​ണി​​​ക​​​ളെ ഭ​​​ക്ഷ​​​ണ​​​മാ​​​ക്കു​​​ന്ന​​​വ​​​യാ​​​ണ്. എ​​​ന്നാ​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം ല​​​ഭി​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ അ​​​ന്തി​​​മ നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്താ​​​നാ​​​കൂ എ​​​ന്ന് ഇ​​​ന്ന​​​ലെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ച കേ​​​ന്ദ്ര മൃ​​​ഗ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഡോ. ​​​സു​​​രേ​​​ഷ് എ​​​സ്. ഹോ​​​ന​​​പ്പ​​​ഗോ​​​ല്‍ പ​​​റ​​​ഞ്ഞു. രോ​​​ഗ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള മൃ​​​ഗ​​​ങ്ങ​​​ള്‍ രോ​​​ഗ​​വാ​​​ഹ​​​ക​​​ര​​​ല്ലെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. കി​​​ണ​​​റി​​​ല്‍ നി​​​ന്നും പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും പി​​​ടി​​​ച്ച വ​​​വ്വാ​​​ൽ, പ​​​ന്നി, പ​​​ശു, ആ​​​ട് എ​​​ന്നി​​​വ​​​യു​​​ടെ സ്ര​​​വ​​​ങ്ങ​​​ള്‍ ഭോ​​​പ്പാ​​​ലി​​​ലെ എ​​​ന്‍​ഐ​​​എ​​​സ്എ​​​ച്ച്എ​​​ഡി (നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹൈ ​​​സെ​​​ക്യൂ​​​രി​​​റ്റി ആ​​​നി​​​മ​​​ല്‍ ഡി​​​സീ​​​സ​​​സ് ) അ​​​യ​​​യ്ക്കും. ഈ ​​​പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം ല​​​ഭി​​​ച്ചാ​​​ലേ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​ത്തി​​​ലെ​​​ത്താ​​​ന്‍ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ. വൈ​​​റ​​​സ് ബാ​​​ധ ഏ​​​തു രീ​​​തി​​​യി​​​ലാ​​​ണെ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് കൃ​​​ത്യ​​​മാ​​​യ നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല. വ​​​വ്വാ​​​ലു​​​ക​​​ളെ വ്യാ​​​പ​​​ക​​​മാ​​​യി വേ​​​ട്ട​​​യാ​​​ടു​​​ന്ന​​​തും വെ​​​ടി​​​വ​​​ച്ച​​​ക​​​റ്റു​​​ന്ന​​​തും…

Read More

ചെങ്ങന്നൂരിൽ യുഡിഎഫിനൊപ്പം; ഇപ്പോഴത്തെ തീരുമാനം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാത്രമെന്ന് കെ.എം മാണി

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണി അറിയിച്ചു. പാർട്ടിയുടെ നിലപാടുകൾ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വിശദീകരിക്കുമെന്നും കോട്ടയത്ത് ചേർന്ന ഉപസമിതി യോഗത്തിനു ശേഷം മാണി വ്യക്തമാക്കി. ഇപ്പോഴത്തെ തീരുമാനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാത്രമാണെന്നും മാണി കൂട്ടിച്ചേർത്തു. തിങ്കളാഴ്ച യുഡിഎഫ് നേതാക്കൾ മാണിയെ കണ്ട് ഒരു മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. ഇത് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് മഞ്ഞുരുകലിന് സഹായകമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ കേരള കോണ്‍ഗ്രസ്-എമ്മിന് മൂവായിരത്തോളം വോട്ടുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇത് നിർണായകമാണെന്ന തിരിച്ചറിവാണ് മുന്നണികൾ കേരള കോണ്‍ഗ്രസിന്‍റെ പിന്നാലെ പോകാൻ പ്രേരിപ്പിച്ചത്.

Read More

നി​പ്പാ വൈ​റ​സ്: ര​ണ്ടു​മ​ര​ണം കൂ​ടി; കോഴിക്കോട്ട് മ​ര​ണം എട്ടാ​യി; സാ​ധാ​ര​ണ പ​നി​യു​ള്ള​വ​ര്‍​പോ​ലും ഭീ​തി​മൂ​ലം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേടുന്നു

കോ​ഴി​ക്കോ​ട്: നി​പ്പാ വൈ​റ​സ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന് ര​ണ്ട് മ​ര​ണം​കൂ​ടി. നി​പ്പ വൈ​റ​സ് രോ​ഗ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യാ​യ രാ​ജ​ന്‍, ബേ​ബി മൊ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​ക്യാ​ട് അ​റ​ബി​ക് കോ​ള​ജ് പ​രി​സ​ര​ത്തെ ത​ട്ടാ​ന്‍റ​വി​ടെ അ​ശോ​ക​ന്‍ (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​നി​ത​യാ​ണ് അ​ശോ​ക​ന്‍റെ ഭാ​ര്യ. പി​താ​വ്: ചാ​ത്തു, മാ​താ​വ്: മാ​ണി​ക്യം. മ​ക്ക​ള്‍: അ​ഖി​ല്‍,അ​ശ്വ​തി,ആ​ദി. രാജൻ ​ഒ​രാ​ഴ്ച മു​മ്പ് കൂ​രാ​ച്ചു​ണ്ട് സി​എ​ച്ച്സിയി​ൽ പ​നി​ക്ക് ചി​കി​ത്സ തേ​ടി​യി​രു​ന്നു. പി​ന്നീ​ട് പേ​രാ​മ്പ്ര ഇ​എം​എ​സ് ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​നി ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.​ നി​പ്പാ വൈ​റ​സ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള സ​ഹ​ച​ര്യ​ത്തിൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​ക​യു​ള്ളു​വെ​ന്നാ​ണ​റി​യു​ന്ന​ത്. നി​പ്പാ വൈ​റ​സ് ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് രാ​ജ​ന്‍റെ ര​ക്ത​സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന് രാ​വി​ലെ മ​ര​ണം…

Read More

“ബീ​ഫും ചി​ക്ക​നും ക​ഴി​ക്ക​രു​ത് ‘ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പേ​രി​ല്‍ വ്യാ​ജ നി​ര്‍​ദേ​ശ​ങ്ങ​ള്‍; ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ്

കോ​ഴി​ക്കോ​ട്: നി​പാ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് എ​ഴു​പേ​ര്‍ മ​രി​ക്കാ​നി​ടി​യാ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ്യ​ജ പ്ര​ചാ​ര​ണം. ബീ​ഫും ചി​ക്ക​നും ക​ഴി​ക്ക​രു​ത് എ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യ​താ​യാ​ണ് വ്യാ​ജ പ്ര​ച​ര​ണം വാ​ട്ട്‌​സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യൊ​രു സ​ര്‍​ക്കു​ല​ര്‍ ആ​രോ​ഗ്യ വ​കു​പ്പ് ഇ​റ​ക്കി​യി​ട്ടി​ല്ല. വ​വ്വാ​ലു​ക​ള്‍ ഭ​ക്ഷി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള പ​ഴ​ങ്ങ​ള്‍ ക​ഴി​ക്ക​രു​തെ​ന്ന നി​ര്‍​ദേ​ശം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ന​ല്‍​കി​യ​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​റ്റ് ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. നാ​ടി​നെ​യാ​കെ ഭീ​തി​പ്പെ​ടു​ത്തു​ന്ന പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Read More

പെട്രോള്‍ വില 81 രൂപ! ചോദിക്കാനും പറയാനും ആരുമില്ല; ജനങ്ങളുടെ നെഞ്ചത്ത് എണ്ണക്കമ്പനികളുടെ ‘പൊങ്കാല’

കൊ​ച്ചി: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ തു​ട​ർ​ച്ച​യാ​യ പ​ത്താം ദി​ന​വും ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന​വ്. സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല 81 രൂ​പ ക​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 81.05 രൂ​പ​യും ഡീ​സ​ലി​ന് 73.93 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ ഇ​ന്നു പെ​ട്രോ​ൾ വി​ല ലി​റ്റ​റി​നു 79.60 രൂ​പ​യാ​യി. ഡീ​സ​ലി​നാ​ക​ട്ടെ ലി​റ്റ​റി​ന് 72.48 രൂ​പ​യാ​യി വി​ല ഉ​യ​ർ​ന്നു. ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​നു 79.44 രൂ​പ​യും ഡി​സ​ലി​നു 72.43 രൂ​പ​യു​മാ​യി​രു​ന്നു. മ​റ്റു ജി​ല്ല​ക​ളി​ലും ഇ​ന്ധ​ന​വി​ല​യി​ൽ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള വ​ർ​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 79.97 രൂ​പ​യും ഡീ​സ​ലി​ന് 72.94 രൂ​പ​യു​മാ​ണ്. അ​തേ​സ​മ​യം, ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നു എ​ക്സൈ​സ് തീ​രു​വ കു​റ​യ്ക്കു​ന്ന​തു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നാ​ണു വി​വ​രം. ഇ​ന്ധ​ന വി​ല ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ രാ​ജ്യ​ത്തു പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ഇ​തോ​ടെ ഇ​ന്ധ​ന​വി​ല​യി​ൽ ര​ണ്ടു രൂ​പ​യോ​ളം കു​റ​വ് വ​രു​ത്തു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ. എ​ന്നാ​ൽ, രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​നാ​ൽ അ​ടു​ത്ത…

Read More

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ തേടി യുഡിഎഫ് സംഘം പാലായിൽ

പാലാ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയുടെ പിന്തുണ തേടി യുഡിഎഫ് സംഘം പാലായിൽ. മാണിയെ നേരിട്ട് കണ്ട് പിന്തുണ അഭ്യർഥിക്കാനാണ് നേതാക്കൾ എത്തുന്നത്. ഉമ്മൻ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ നിലപാട് മാണി പ്രഖ്യാപിക്കാനിരിക്കേയാണ് യുഡിഎഫ് സംഘം എത്തുന്നത് എന്നത് നിർണായകമാണ്. കേരള കോണ്‍ഗ്രസ് വോട്ടുകൾ ആർക്കെന്ന് വ്യക്തമാക്കാൻ മാണി ഇതുവരെ തയാറായിട്ടില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം യോഗം ചേർന്നെങ്കിലും അന്തിമ തീരുമാനത്തിൽ എത്തിയിരുന്നില്ല. എൽഡിഎഫിനൊപ്പം നിൽക്കണമെന്നാണ് ജോസ് കെ. മാണി ഉൾപ്പടെയുള്ളവരുടെ നിലപാടെങ്കിലും പി.ജെ.ജോസഫ് വിഭാഗം ഇതിനെ ശക്തമായി എതിർത്തു. ഇതേതുടർന്ന് നിലപാട് തീരുമാനിക്കാൻ പാർട്ടി പത്തംഗ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു. ഉപസമിതിയുടെ റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ച കേരള കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിക്കാനിരിക്കേയാണ് യുഡിഎഫിന്‍റെ അനുനയ നീക്കം.

Read More