ലിത്വാനിയൻ സ്വദേശിനി ലിഗ മരിച്ച സംഭവത്തിൽ പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ലിഗ മരിച്ചുകിടന്ന പ്രദേശത്തേക്ക് എത്താൻ ഉപയോഗിച്ച ചെറുവള്ളം പോലീസ് കണ്ടെത്തി. പ്രദേശത്തെ പുഴയിൽ മീൻപിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളമാണിത്. പോലീസ് വള്ളം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ ലിഗ ഈ വള്ളത്തിൽ തന്നെയാണോ എത്തിയതെന്ന കാര്യം പോലീസ് സ്ഥിരീകരിക്കുന്നില്ല. അതിനിടെ കേസിൽ രണ്ടു ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. കോവളം സ്വദേശികളായ രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും ഇക്കാര്യം അന്വേഷണ സംഘത്തിന് ബോധ്യമായെന്നും സൂചനയുണ്ട്. പോത്തൻകോട്ട് നിന്നും കോവളത്ത് ഓട്ടോയിലെത്തിയ ലിഗയെ ഗൈഡ് ചമഞ്ഞ് സൗഹൃദം കൂടിയെത്തിയ ആൾ മയക്കുമരുന്ന് കലർത്തിയ സിഗററ്റ് നൽകി കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് വിവരം ലഭിച്ചു. ലിഗയ്ക്ക് മയക്കുമരുന്ന് കലർന്ന സിഗററ്റ് നൽകിയ ആളും ഇയാളുടെ സഹായിയും പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
Read MoreCategory: Loud Speaker
ശമ്പളത്തിനും മറ്റുമായി തെണ്ടേണ്ട അവസ്ഥ! കെഎസ്ആര്‍ടിസിയുടെ പ്രതിമാസ ഇന്ധനച്ചെലവ് 95 കോടി; ജീവനക്കാരില്ല, 250 ബസുകള്‍ കട്ടപ്പുറത്ത്
കോഴിക്കോട് : 3100 കോടി നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയ്ക്കു പ്രതിമാസം ഇന്ധനചെലവ് ഇനത്തില്‍ നല്‍കേണ്ടി വരുന്നത് 95 കോടി രൂപ. യാത്രക്കാരില്ലെങ്കില്‍ പോലും സര്‍വീസ് നടത്തുന്ന പ്രവണതകള്ക്കിടെയാണ് നഷ്ടക്കണക്കുകള്‍ സഹിതം കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍തച്ചങ്കരി ജീവനക്കാര്‍ക്കു മുന്നില്‍ നിരത്തിയത്. ഓരോ വര്‍ഷവും 2000 കോടി നഷ്ടമാണ് അധികമായി ഉണ്ടാവുന്നത്. ഇപ്പോള്‍ ഡീസല്‍ വില വര്‍ധിച്ചതോടെ 100 കോടിയോളം ഇന്ധന ഇനത്തില്‍ മാത്രം നല്‍കണം . 5000 ബസുകള്‍ ദിവസവും നിരത്തിലിറക്കുന്ന കെഎസ്ആര്‍ടിസിക്ക് മാസത്തില്‍ വരുമാനമായി ലഭിക്കുന്നത് 180 കോടി രൂപമാത്രമാണ് . വായ്പാ ഇനത്തില്‍ 40 കോടി പലിശ അടക്കേണ്ടതായുണ്ട്. ശമ്പളം, പെന്ഷന് ഇനത്തില്‍ 86 കോടി രൂപയാണ് നല്‍കുന്നത്. 50 മുതല്‍ 60 ലക്ഷം വരെ അലവന്‍സുകളായി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും സര്‍ക്കാറിന്റെ അടുത്തുചെന്ന് ജീവനക്കാരുടെ ശമ്പളത്തിനും മറ്റുമായി തെണ്ടേണ്ട അവസ്ഥയാണുള്ളത്. നിലവില്‍…
Read Moreവരാപ്പുഴ കസ്റ്റഡി മരണം! പ്രതികള്‍ മുഴുവന്‍ പോലീസ് കസ്റ്റഡിയില്‍; പുറത്തുവരാന്‍ ഇനിയും കാര്യങ്ങളേറെ…; മരണകാരണമായ വയറിനേറ്റ ക്ഷതം ആരില്‍നിന്ന് ഉണ്ടായി
കൊച്ചി/വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ റിമാൻഡിൽ കഴിയുന്ന വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്ക് ഉൾപ്പെടെയുള്ള പ്രതികളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയെങ്കിലും കേസിൽ പുറത്തുവരാൻ ഇനിയും കാര്യങ്ങളേറെ. ശ്രീജിത്തിന്റെ മരണത്തിനു കാരണമായ മർദനം ആര് ചെയ്തുവെന്നും ഇതിൽ അറസ്റ്റിലായ എസ്ഐയ്ക്കും ആർടിഎഫ് ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ആർടിഎഫ് അംഗങ്ങളും എസ്ഐയും മർദിച്ചതായി സ്ഥിരീകരിച്ചെങ്കിലും മരണകാരണമായ വയറിനേറ്റ ക്ഷതം ആരിൽനിന്ന് ഉണ്ടായതാണെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്തതു ശാസ്ത്രീയ തെളിവുകളുടെ പശ്ചാത്തലത്തിലാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്പോഴും കേസിൽ കൂടുതൽ അറസ്റ്റ് ഇനി പ്രതീക്ഷിക്കേണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ശ്രീജിത്തിന്റെ മൂക്കിൽ കാണപ്പെട്ട മുറിവും നെഞ്ചിൽ കാണപ്പെട്ട സിഗരറ്റ് കുറ്റികൊണ്ടു കുത്തിയ മുറിവും എങ്ങനെ ഉണ്ടായി എന്നത് ഇപ്പോഴും സംശയത്തിന്റെ നിഴലിൽതന്നെലാണ്. ഈ കൃത്യം ചെയ്തതു ദീപക്കോ അതോ…
Read Moreകുപ്പിവെള്ളം! ഗുണമേന്മ പരിശോധന പേരിനു പോലുമില്ല; വ്യാജന്മാരും സുലഭം
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും അധികം വിൽക്കുന്നത് അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന കുപ്പിവെള്ളം. യാതൊരു പരിശോധനയോ ഗുണമേൻമയോ ഇല്ലാതെ എത്തുന്ന അന്യസംസ്ഥാനത്തെ കുപ്പിവെള്ളം യഥേഷ്ടം കേരളത്തിലെ വിപണികളിൽ ലഭിക്കും. വ്യാപാരികൾ കേരളത്തിൽ നിർമ്മിക്കുന്നതിനെക്കാളും അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന കുപ്പിവെള്ളമാണ് കൂടുതലും വാങ്ങുന്നത്. കേരളത്തിലെ നിർമ്മാതാക്കൾ എട്ടുരൂപയ്ക്കാണ് നൽകുന്നതെങ്കിൽ തമിഴ്നാട്ടിൽ നിന്ന് അഞ്ചു രൂപയ്ക്കും ആറു രൂപയ്ക്കുമാണ് ഒരു ലിറ്റർ കുപ്പിവെള്ളം കിട്ടുന്നത്. ഇതു വൻതോതിൽ എടുക്കുന്പോൾ വലിയ ലാഭമാണ് കേരളത്തിലെ വ്യാപാരികൾക്ക് ലഭിക്കുന്നത്. ഒരേ കന്പനിയുടെ തന്നെ പല പേരുകളിലാണ് വെള്ളം വിതരണം ചെയ്യുന്നത്. ബ്രാൻഡ് കന്പനികളുടെ പേരിനോട് സമാനമാണ് അന്യസംസ്ഥാന കന്പനി വിതരണം ചെയ്യുന്ന പല കുപ്പിവെള്ളത്തിന്റേയും പേരുകൾ. ഇതു കാരണം കേരളത്തിലെ ഉപഭോക്താക്കൾ കബളിക്കപ്പെടുകയാണ്. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനകളോ മുന്നറിയിപ്പുകളോ ഇല്ലാതെ എത്തുന്ന അന്യസംസ്ഥാന കുപ്പിവെള്ളത്തിന്റെ ഗുണമേൻമ പരിശോധിക്കാൻ സംസ്ഥാനത്ത് ഒരു…
Read Moreഅഞ്ചുവയസുകാരിക്ക് പീഡനം, പ്രതികള്‍ 11 വയസുള്ള ആണ്‍കുട്ടികള്‍
ഒഡീഷയില്‍ അഞ്ച് വയസുകാരി ലൈംഗീക പീഡനത്തിനിരയായി. പതിനൊന്നും പതിമൂന്നും വയസുള്ള കുട്ടികളാണ് പ്രതികള്‍. ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. ശീതള പാനീയം നല്കി വശീകരിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ സ്കൂളിലേയ്ക്ക് വിളിച്ച് കൊണ്ട് പോവുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. അതേസമയം മെഡിക്കല്‍ റിപോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ മേല്‍ നടപടികള്‍ സ്വീകരിക്കൂ. പരിചയക്കാരാലും അയല്‍ വാസികളാലും പീഡനത്തിനിരയാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ പീഡന കേസുകളില്‍ 92.5 ശതമാനത്തിലും പ്രതികള്‍ ഇരകളുടെ പരിചയക്കാരോ സുഹൃത്തുക്കളോ ആണ്.
Read Moreപതിനെട്ടുകാരിക്ക് വില 50,000 രൂപ! പെണ്മക്കളെ വില്ക്കാന് ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി; ഇടപാടുകാരനായി യുവതിയെ സമീപിച്ചത് പോലീസുകാരന്
അമ്പതിനായിരം രൂപയ്ക്ക് പെണ്മക്കളെ വില്ക്കാന് ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി. പതിനാറും പത്തൊമ്പതും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മാതാവ് വില്ക്കാന് ശ്രമിച്ചത്. സന്നദ്ധസംഘടനയായ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന് ആണ് ഇത് സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയത്. ബാന്ദ്രയിലെ ഒരു റെസ്റ്റോറന്റില്‍ വെച്ച് പെണ്മക്കളെ വില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രതി പിടിയിലായത്. 19കാരിക്ക് 40,000 രൂപയും പതിനാറുകാരിക്ക് 10,000 രൂപയുമാണ് വിലയിട്ടിരുന്നത്. പോലീസ് രക്ഷിച്ച പെണ്‍കുട്ടികളെ അഭയ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. സംഘടന നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരു പോലീസുകാരനാണ് ഇടപാടുകാരനായി യുവതിയെ സമീപിച്ചത്.
Read Moreഡിഎന്‍എ പരിശോധനാഫലം പുറത്ത്! വാഴമുട്ടത്ത് കുറ്റിക്കാട്ടില്‍ നിന്ന് ലഭിച്ച മൃതദേഹം കാണാതായ വിദേശ വനിത ലിഗയുടെത് തന്നെ; ആ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു
തിരുവനന്തപുരം: വാഴമുട്ടത്ത് കുറ്റിക്കാട്ടിൽ നിന്ന് ലഭിച്ച മൃതദേഹം കാണാതായ വിദേശ വനിത ലിഗയുടെത് തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാഫലം ഇന്നു തന്നെ കോടതിവഴി പോലീസിന് കൈമാറും. ലിഗയുടെ സഹോദരി എലിസയുടെ രക്തവും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുമാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ലബോറട്ടറിയില്‍ പരിശോധനയക്ക് അയച്ചത്. അതേസമയം മൃതദേഹം ലീഗയുടേതാണെന്ന് പൊലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇത് പ്രധാനമായും മൂന്ന് കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്. മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബ്രാന്റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതാണ് മറ്റൊന്ന് മൃതദേഹത്തിനരികിൽനിന്ന് ലഭിച്ച സിഗരറ്റ് പാക്കറ്റും തലമുടിയിലെ സാമ്യവുമാണ് . കൂടാതെ സംഭവ സ്ഥലത്തേക്ക് ലിഗ നടന്നുപോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. ഇതോടെയാണ് ഡി എൻ എ പരിശോധനാ ഫലം പുറത്ത് വരുന്നതിന് മുമ്പേതന്നെ മൃതദേഹം ലിഗയുടേതാണെന്ന് പൊലീസ് ഉറപ്പിച്ചത്. മാര്‍ച്ച് 14നാണ്…
Read Moreആകെ മുതൽമുടക്ക് 1,800 കോടി! കൊച്ചി കായലോരത്തു ലുലു ഗ്രൂപ്പിന്റെ വിസ്മയം; രാജ്യത്തെ ഏറ്റവും വലിയ കണ്വൻഷൻ സെന്റർ
സ്വന്തം ലേഖകൻ കൊച്ചി: വൻകിട രാജ്യാന്തര സമ്മേളനങ്ങൾക്കു പ്രൗഢവേദിയൊരുക്കാനും വിനോദസഞ്ചാരമേഖലയ്ക്കു പുത്തനുണർവു പകരാനും കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ബോൾഗാട്ടി പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ കണ്വൻഷൻ സെന്ററും ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാൻഡ്ഹയാത്ത് ഹോട്ടലും 28നു കൊച്ചി ബോൾഗാട്ടിയിൽ ഉദ്ഘാടനം ചെയ്യും. കൊച്ചി കായലോരത്ത് 1800 കോടി രൂപ മുതൽമുടക്കിൽ പണിതുയർത്തിയ ബോൾഗാട്ടിയിലെ ഈ പദ്ധതി ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ്. 13 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പണിതിട്ടുള്ള ഹോട്ടലും കണ്വൻഷൻ സെന്ററുമുൾപ്പെടുന്ന അടിസ്ഥാന സൗകര്യം രാജ്യാന്തര മേളകളെ ഇനി കൊച്ചിയിലേക്ക് ആകർഷിക്കും. ഒരുലക്ഷം ചതുരശ്രയടി വിസ്തീർണമാണു കണ്വൻഷൻ സെന്ററിനു മാത്രമുള്ളത്. മൈസ് ടൂറിസം (മീറ്റിംഗ്സ്, ഇൻസെന്റീവ്സ്, കണ്‍വൻഷൻസ്, എക്സിബിഷൻസ്) രംഗത്ത് ഇന്ത്യയുടെ ഹബാവുകയെന്ന ലക്ഷ്യമാണു കൊച്ചിയിൽ ലുലു ബോൾഗാട്ടി കണ്വൻഷൻ സെന്ററും ഹയാത്ത് നക്ഷത്ര ഹോട്ടലും തുറക്കുന്നതിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ്…
Read Moreവാട്സ് ആപ്പ് ഹര്‍ത്താല്‍! പോലീസിന്റെ സംഭാഷണം വൈറലാക്കിയ അഡ്മിനും ‘മുങ്ങി’; അഡ്മിന്മാരെ പോലീസ് ‘മറന്നു’
സ്വന്തംലേഖകന്‍ കോഴിക്കോട്: വാട്സ് ആപ്പ് ഹര്‍ത്താലിനെ തുടര്‍ന്നു ഗ്രൂപ്പ് അഡ്മിന്മാരെ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണം നിലച്ചു. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലച്ചത്. ഗ്രൂപ്പുകളില്‍ വന്ന സന്ദേശങ്ങളില്‍ ചിലത് പോലീസ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുകയും അവയുടെ ഉറവിടം തേടി വാട്സ് ആപ്പ് അഡ്മിന്മാരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഒരാഴ്ചയോളം ഇതുസംബന്ധിച്ചു അന്വേഷണം നടത്തിയെങ്കിലും പിന്നീട് ഇവ നിലച്ചു. പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് വിളിച്ചറിയിച്ച നല്കിയ അഡ്മിന്മാര് പോലും ഇതുവരേയും ഹാജരായിട്ടില്ല. എന്നിട്ടും പോലീസ് ഇവരെ കുറിച്ച് അന്വേഷിക്കാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ തയാറാവുന്നില്ല. അതേസമയം വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരേ പോലീസ് നടപടി ആരംഭിച്ചതായി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച അഡ്മിനും ഇതുവരേയും ഹാജരായിട്ടില്ലെന്ന് നടക്കാവ് പോലീസ് അറിയിച്ചു. നടക്കാവ് പോലീസ് സ്റ്റേഷനില്‍ നിന്നും കൊടുങ്ങല്ലൂര്‍ സ്വദേശിയായ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ ബന്ധപ്പെടുന്നതിന്റെ…
Read Moreപോ പുറകിലേക്ക്..! ദളിത് പെണ്‍കുട്ടിയെ ജാതിയുടെ പേരില്‍ അപമാനിച്ച് അധ്യാപിക; അപമാനിച്ചത് ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും മുന്നില്‍വച്ച്
ലക്നോ: എല്ലാവരെയും ഒരുപോലെ കാണുന്ന സർക്കാരാണ് തന്റേതെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്ന യോഗി ആദിത്യനാഥിന്റെ നാട്ടിൽ ദളിത് പെൺകുട്ടിയെ ജാതിയുടെ പേരിൽ അപമാനിച്ച് അധ്യാപിക. മുസഫർനഗറിലെ സനാതൻധർമ സ്കൂളിലാണ് സംഭവം. മുൻനിരയിലെ ബെഞ്ചുകളിൽ ഒന്നിലിരുന്ന 13 വയസുകാരിയോട് ക്ലാസിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽവച്ച് അധ്യാപിക ജാതി ഏതാണെന്ന് ചോദിക്കുകയും ഇതിനു ശേഷം ഏറ്റവും പുറകിലെ ബെഞ്ചിൽ പോയിരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ജാതി പറയാൻ മടിച്ചു നിന്ന പെൺകുട്ടിയോട് ഉറക്കെപറയാൻ ആവശ്യപ്പെട്ട അധ്യാപിക ദേഷ്യപ്പെട്ടാണ് പെൺകുട്ടിയെ പുറകിലെ ബെഞ്ചിലേക്ക് പറഞ്ഞയച്ചത്. തിരികെ വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ ഇക്കാര്യം അറിയിക്കുകയും അവർ അധ്യാപികയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റിനെ സമീപിക്കുയും ചെയ്തു. പിന്നീട് പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകുകയും ചെയ്തു. സംഭവത്തേക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. മകളുടെ സഹപാഠികളോട് താൻ ഇതേക്കുറിച്ച് അന്വേഷിച്ചെന്നും സംഭവം വാസ്തവമാണെന്ന് വ്യക്തമായെന്നും പെൺകുട്ടിയുടെ…
Read More