വിവാദ പ്രസ്താവന തുടരുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ബിജെപിക്ക് തലവേദനയെന്ന് മുതിർന്ന നേതാക്കൾ. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അതിനാലാണ് അദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നതെന്നും പേര് വെളിപ്പെടുത്താനഗ്രഹിക്കാത്ത ബിജെപി നേതാവ് പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2019ലെ തെരഞ്ഞെടുപ്പിനായി ബിജെപി തയാറായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയുള്ള ഇത്തരം മണ്ടൻ പ്രസ്താവനകൾ പാർട്ടിക്ക് ദേഷം ചെയ്യും. വടക്-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 21-25 സീറ്റുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇത് ബിപ്ലബ് ഇല്ലാതാക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. മേയ് രണ്ടാം തീയതി ഡൽഹിയിലെത്തി ബിപ്ലബ് പ്രധാനമന്ത്രിയെയും പാർട്ടി അധ്യക്ഷൻ അമിത് ഷായെയും കാണുമെന്ന് മുതിർന്ന ബി ജെ പി നേതാവ് അറിയിച്ചു. സർക്കാർ ജോലിക്ക് പിന്നാലെ നടക്കാതെ പശുവിനെ വളർത്തി ജീവിക്കാൻ യുവാക്കളോട് നിർദേശിച്ചതാണ് ബിപ്ലബ് ഉണ്ടാക്കിയ പുതിയ വിവാദം. ഒരു വീട്ടിൽ ഒരു പശുവുണ്ടെങ്കിൽ പിന്നെയെന്തിനാണ് യുവാക്കൾ സർക്കാർ ജോലിയുടെ പിന്നാലെ…
Read MoreCategory: Loud Speaker
കസ്റ്റഡിയിലുള്ളവരുടെ പങ്ക് തെളിയിക്കാന്‍ തെളിവുകള്‍ വേണം! ലിഗയുടെ കൊലപാതകത്തില്‍ ശാസ്ത്രീയ തെളിവുകളുടെ ഫലം വൈകുന്നു; അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല
തിരുവനന്തപുരം: വിദേശവനിത ലിഗയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകും. കൊലപാതകത്തിലെ ഇവരുടെ പങ്ക് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളുടെ ഫലം വേണമെന്നും ഇതു കിട്ടാൻ വൈകുന്നതാണ് അറസ്റ്റ് രേഖപ്പെടുത്താൻ താമസമെന്നും അന്വേഷണസംഘം അറിയിച്ചു. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചാലുടൻ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കൊല്ലപ്പെട്ട നിലയിൽ ലിഗയെ കണ്ടെത്തിയ കോവളം പനത്തുറയ്ക്കു സമീപത്തെ കണ്ടൽക്കാട്ടിലെ വള്ളിപ്പടർപ്പിൽനിന്നു പ്രതികളെന്നു സംശയിക്കുന്നവരുടെ മുടിയിഴകളും ത്വക്കിന്റെ ഭാഗങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഇത് കസ്റ്റഡിയിലുള്ളവരുടേതു തന്നെയാണോ എന്ന ശാസ്ത്രീയ പരിശോധന നടക്കുകയാണ്. കസ്റ്റഡിയിലുള്ള അഞ്ചുപേർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തെന്നാണു പോലീസ് നിഗമനം. ലിഗയുടെ മരണം സംബന്ധിച്ച് അന്വേഷണ സംഘത്തിനു ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലിഗയുടെ കഴുത്തിലെ തരുണാസ്ഥികൾ പൊട്ടിയതായി പറയുന്നു
Read Moreലക്ഷ്യം അഴിമതിക്കെതിരായ പോരാട്ടം! ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ‘ആപ്പു’മായി കമല്ഹാസന്; ഈ ആപ്പ് പോലീസിനെ സഹായിക്കുമെന്നും കമല്ഹാസന്
ചൈന്ന: ജനകീയ പ്രശ്നങ്ങൾ അടുത്തറിയാനും അവ പരിഹരിക്കുന്നതിനുമായി പുതിയ മൊബൈൽ ആപ്പുമായി നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുക, അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് പുതിയ ആപ്പ് കമൽ പുറത്തിറക്കിയത്. അന്തരീക്ഷ മലിനീകരണം, കുറ്റകൃത്യങ്ങൾ, അഴിമതി തുടങ്ങിയവ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിന് ഈ ആപ്പ് ഉപയോഗിക്കാമെന്നും എന്നാൽ ഇത് പോലീസിനു പകരമാകില്ലെന്നും കമൽഹാസൻ പറഞ്ഞു. എന്നാൽ ഈ ആപ്പ് പോലീസിനെ സഹായിക്കുമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
Read Moreലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടണം;വർഗീയ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സാധ്വി സരസ്വതിക്കെതിരേ കേസെടുത്തു
കോഴിക്കോട്: വർഗീയ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സാധ്വി സരസ്വതിക്കെതിരേ പോലീസ് കേസെടുത്തു. പ്രസംഗത്തിലൂടെ മതവികാരം വ്രണപ്പെടുത്തി സംഘർഷത്തിന് ആഹ്വാനം ചെയ്തതിനാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. കാസർഗോഡ് ബദിയടുക്ക ഹിന്ദു സമാജോത്സവത്തിലെ പ്രസംഗത്തിലാണ് സാധ്വി സരസ്വതി വർഗീയ പരാമർശം നടത്തിയത്. ഹിന്ദുക്കൾ ആയുധമെടുത്തു വിപ്ലവം നടത്തിയാലെ മതം മുന്നോട്ടു പോകൂ. ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടണമെന്നുമാണ് സ്വാധി സരസ്വതി പ്രസംഗിച്ചത്.
Read Moreമധ്യപ്രദേശിൽ പോലീസാകാനെത്തിയ ദളിത് യുവാക്കളുടെ നെഞ്ചിൽ ജാതി എഴുതി പോലീസ്; സംഭവത്തിൽ പോലീസിന്റെ വിശദീകരണം ഇങ്ങനെ…
മാൽവ: മധ്യപ്രദേശിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ആരോഗ്യപരിശോധനയ്ക്കെത്തിയ ദളിത് ഉദ്യോഗാർഥികളുടെ നെഞ്ചിൽ ജാതി എഴുതി ജില്ലാ പോലീസ് അധികാരികൾ. മാൽവയിലെ ധാറിലാണ് സംഭവം. ബുധനാഴ്ച ധാറിലെ സർക്കാർ ആശുപത്രിയിൽ ഇരുനൂറോളം ഉദ്യോഗാർഥികളാണ് പരിശോധനയ്ക്കു എത്തിയത്. ഉയരം, തൂക്കം തുടങ്ങിയവയാണ് ആശുപത്രിയിൽ പരിശോധിച്ചത്. ജില്ലാ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. പരിശോധന പുരോഗമിക്കുന്നതിനിടെ പട്ടിക ജാതി, പട്ടിക വർഗ ഉദ്യോഗാർഥികളുടെ നെഞ്ചിൽ പോലീസ് ജാതി രേഖപ്പെടുത്തി. എസ്സി, എസ്ടി എന്നാണ് രേഖപ്പെടുത്തിയത്. ഉദ്യോഗാർഥികളുടെ നെഞ്ചിൽ ജാതി എഴുതിയതായി ധാർ എസ്പി വീരേന്ദ്ര സിംഗ് സ്ഥിരീകരിച്ചു. ഉദ്യോഗാർഥികളെ തമ്മിൽ മാറിപ്പോകാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ വിഭാഗത്തിനു 168 സെന്റിമീറ്റർ പൊക്കമാണ് വേണ്ടത്. എന്നാൽ എസ്സി, എസ്ടി വിഭാഗത്തിനു 165 സെന്റീമീറ്ററാണ് യോഗ്യതാ മാർക്ക്. ഉദ്യോഗാർഥികളെ മാറിപ്പോകാതിരിക്കാനാണ് ജാതി എഴുതിയതെന്നും വീരേന്ദ്ര സിംഗ് പറഞ്ഞു.
Read Moreസൈനിക ക്യാമ്പിൽ യുവതിയെ മാനഭംഗത്തിനിരയാക്കി; പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രദർശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി; ജവാൻമാരെ സസ്പെൻഡ് ചെയ്തു
ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഇരുപത്തിനാലുകാരിയായ യുവതിയെ സൈനിക ക്യാമ്പിൽ സിആർപിഎഫ് ജവാൻ മാനഭംഗപ്പെടുത്തി. മൂന്നു ജവാൻമാരാണ് യുവതിയെ ക്യാമ്പിലേക്ക് കൊണ്ടുപോയത്. ഇതിൽ ഒരാൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും മറ്റുള്ളവർ ഇത് ചിത്രീകരിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രദർശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സാമൂഹിക മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ യുവതി പോലീസിൽ പരാതി നൽകി. സംഭവത്തിൽ മൂന്നു ജവാൻമാരെയും സസ്പെൻഡ് ചെയ്തു. പൂഞ്ച് ജില്ലയിൽനിന്നുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. വൈകിട്ട് ഏഴുമുപ്പതോടെ ജമ്മുവിൽ ബന്ധുവിന്റെ വീട്ടിൽപോകാൻ ഇറങ്ങിയതായിരുന്നു യുവതി. ഇവർക്ക് വഴി തെറ്റി. ഈസമയം സിആർപിഎഫ് ജവാൻമാർ പെൺകുട്ടിയെ സമീപിക്കുകയും ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ക്യാമ്പിലെത്തിയ പെൺകുട്ടിയെ ഒരു ജവാൻ മാനഭംഗപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreസർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ; മനുഷ്യാവകാശ കമ്മീഷനിൽ സർക്കാരിനു സമ്മർദം ചെലുത്താനാവില്ല: പി. മോഹൻദാസ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. സർക്കാരിനു കമ്മീഷനിൽ സമ്മർദം ചെലുത്താനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻദാസ് പറഞ്ഞു. കമ്മീഷനുമേൽ സംസ്ഥാന സർക്കാരിനു നിയന്ത്രണമില്ല. കമ്മീഷനിൽ ഭേദഗതി വരുത്തണമെങ്കിൽ പ്രധാനമന്ത്രിയടങ്ങുന്ന പാർലമെന്റ് സമിതി തീരുമാനിക്കണം. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ പദവി നിലനിർത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreഎന്റെ നിറത്തിൽ ഞാൻ അഭിമാനിക്കുന്നു; ബിപ്ലവിനു ഡയാനയുടെ ഉശിരൻ മറുപടി
മുൻ ലോകസുന്ദരി ഡയാന ഹെയ്ഡൻ ഇന്ത്യൻ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവിന്റെ പരാമർശത്തോടു പ്രതികരിച്ച് നടി. തന്റെ ശരീരത്തിന്റെ നിറത്തിൽ താൻ അഭിമാനിക്കുന്നെന്നും മുഖ്യമന്ത്രി പദം വഹിക്കുന്ന ഒരാൾ പരാമർശങ്ങൾ നടത്തുന്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ഡയാന പ്രതികരിച്ചു. ചെറുപ്പം മുതൽ തവിട്ട് നിറമുള്ള തൊലിയുടെ പേരിലുള്ള മുൻവിധികളോടു ഞാൻ പോരാടുകയാണ്. അതിൽ ഞാൻ വിജയിക്കുകയും ചെയ്തു. എന്റെ നേട്ടത്തിൽ ജനങ്ങൾ അഭിമാനിക്കുന്നു. അവർ അതിനെ താഴ്ത്തിക്കെട്ടുന്നില്ല. തവിട്ട് ശരീരത്തിൽ ഞാൻ അഭിമാനിക്കുന്നു. ഇപ്പോൾ എനിക്കു മുറിവേറ്റു. മന്ത്രിസ്ഥാനം ഒരു പ്രധാനപ്പെട്ട പദവിയാണ്. പറയുന്ന കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധിക്കേണ്ടിയിരുന്നു- നടിയും മോഡലുമായ ഡയാന പ്രതികരിച്ചു. ഐശ്വര്യ റായി ഇന്ത്യൻ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്പോൾ ഡയാന ഹെയ്ഡനെ കണ്ടാൽ അങ്ങനെ തോന്നില്ലെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ കണ്ടുപിടുത്തം. ഇന്ത്യൻ സൗന്ദര്യത്തിന് ഐശ്വര്യത്തിന്റെയും സന്പത്തിന്റെയും ഹിന്ദു ദേവതകളായ ലക്ഷ്മിയുടെയും സരസ്വതിയുടെയും പ്രത്യേകതകളുണ്ടായിരിക്കണം.…
Read Moreവീട്ടില്‍ നിന്നും കാമുകനൊപ്പം ഇറങ്ങിപ്പോയ അസ്ലീമയ്ക്ക് വിമലിനൊപ്പം പോകാന്‍ കോടതിയുടെ അനുമതി
ഒളിച്ചോടിയ കമിതാക്കളെ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി ഉത്തരവിട്ടപ്പോള്‍ കാമുകന്റെ കൈപിടിച്ച് യുവതി കോടതിയുടെ പടിയിറങ്ങി. കഴിഞ്ഞദിവസം കാലിച്ചാനടുക്കം ശാസ്താംപാറയില്‍ നിന്നും ഒളിച്ചോടിയ നാസറിന്റെ മകള്‍ അസ്ലീമയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി(ഒന്ന്)യില്‍ നിന്നും കാമുകന് മാവുങ്കാലിലെ വിമലിന്റെ കൂടെ ഇറങ്ങിപോയത്. കഴിഞ്ഞ 25ന് വീട്ടില്‍ നിന്നും ഇറങ്ങിയ അസ്ലീമ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് സഹോദരന് ഹക്കീമിന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കമിതാക്കളെ പയ്യന്നൂരില്‍ നിന്നും പോലീസ് കണ്ടെത്തിയത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അസ്ലീമ വിമലിന്റെ കൂടെ പോകുന്നതായി മജിസ്ട്രേറ്റിനെ അറിയിച്ചത്. പ്രായപൂര്‍ത്തിയായതിനാല്‍ അസ്ലീമയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിടുകയായിരുന്നു.
Read Moreലിഗയുടെ ബന്ധുക്കളെ സഹായിക്കാനാണ്..! ലിഗയുടെ മരണത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ്: അശ്വതി ജ്വാലയ്ക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിന്റെ പേരിൽ അനധികൃത പണപ്പിരിവ് നടത്തിയ സാമൂഹീകപ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരേ പോലീസ് കേസെടുത്തു. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡിജിപിക്ക് ലഭിച്ച പരാതി ഐജി മനോജ് എബ്രഹാമിന് കൈമാറി. ലിഗയുടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരിൽ അശ്വതി ജ്വാല 3.8 ലക്ഷം രൂപ പിരിച്ചെന്നാണ് പരാതി.
Read More