തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ അന്വേഷണ വിവരങ്ങൾ പുറത്തു വിടാതെ പോലീസ് സംഘം. തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുവെങ്കിലും പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിടാതെയാണ് അന്വേഷണം നടക്കുന്നത്. മാധ്യമവാർത്തകൾ വന്നതോടെ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ലഭിച്ചുവെന്ന നിഗമനത്തിലാണ് പോലീസ്. പ്രതികളെ പിടികൂടിയ ശേഷം മാത്രം കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയാൽ മതിയെന്നാണ് പോലീസിന്റെ ഉന്നതതലത്തിൽ നിന്നും കൊടുത്തിരിക്കുന്ന നിർദേശം. അതേ സമയം രണ്ട് ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് അഞ്ച് ദിവസം മുൻപ് റൂറൽ എസ്പി വ്യക്തമാക്കിയിരുന്നത്. പ്രതികളെ ഇതുവരെ പിടികൂടാൻ സാധിക്കാത്ത പോലീസിന്റെ അന്വേഷണത്തിൽ നാട്ടുകാർക്കും പ്രദേശവാസികൾക്കും കടുത്ത പ്രതിഷേധവും അമർഷവും ഉണ്ട്.
Read MoreCategory: Loud Speaker
നാലിന ആവശ്യങ്ങളുമായി കീഴാറ്റൂരിലെ വയൽക്കിളികൾക്കു പിന്തുണയുമായി ബിജെപി മാർച്ച് ഇന്ന്; മാർച്ചിൽ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കും
കണ്ണൂര്‍: കീഴാറ്റൂരിൽ വയൽ നികത്തിയുള്ള ബൈപാസ് നിർമാണം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാവശ്യപ്പെട്ട് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് ഇന്ന് ബിജെപി മാർച്ച്. മാർച്ചിൽ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അവസാനിപ്പിക്കുക, മണ്ണിന് വേണ്ടി പോരാടുന്ന സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുക, ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തയാറാവുക, ബദല്‍ റോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി കീഴാറ്റൂരിൽ മാർച്ച് നടത്തുന്നത്.
Read Moreവ്യാജവാർത്ത നൽകിയാൽ പണികിട്ടും…! മാധ്യമ പ്രവർത്തകരുടെ അംഗീകാരം റദ്ദാക്കാൻ നീക്കം; . മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ നിയമാവലിയിൽ ഭേദഗതി
ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാൻ കേന്ദ്ര സർക്കാർ നീക്കം. മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ നിയമാവലി വാർത്താ വിനിമയ മന്ത്രാലയം ഭേദഗതി ചെയ്തു. മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് പരാതി ഉയർന്നാലാണ് സർക്കാർ നടപടി കൈക്കൊള്ളുക. പരാതി ലഭിച്ച ഉടൻ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ എന്നിവർക്ക് പരാതി സർക്കാർ കൈമാറി ഉപദേശം തേടും.15 ദിവസത്തിനുള്ളിൽ പരാതി പരിശാധിച്ച് വാർത്തകൾ വ്യാജമാണോ അല്ലയോ എന്ന് ഈ രണ്ട് ഏജൻസികൾ തീരുമാനമെടുക്കും. ഏജൻസികളുടെ റിപ്പോർട്ടിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാൽ ആറുമാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവർത്തകർക്കെതിരേ പിന്നീടൊരിക്കൽ പരാതി ലഭിച്ചാൽ ഒരു വർഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുമെന്നും വാർത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പിൽ…
Read Moreമോശമായ പദപ്രയോഗങ്ങൾ! നവമാധ്യമങ്ങളിലൂടെ രാഷ്ട്രീയ ശത്രുക്കള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നു; ശോഭനാ ജോര്‍ജിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി
ചെങ്ങന്നൂർ: സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തി അപമാനിക്കുന്നതിനെതിരെ ചെങ്ങന്നൂരിലെ മുൻ എംഎൽഎ ശോഭന ജോർജ് നൽകിയ പരാതിയിൽ സൈബർ സെൽ അന്വേഷണം തുടങ്ങി. എൽഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്താനും സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചതു മുതൽ നവമാധ്യമങ്ങളിലൂടെ രാഷ്ട്രീയ ശത്രുക്കൾ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ നടത്തി വരുന്ന പ്രചാരണങ്ങൾക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ശോഭനാ ജോർജ് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. കോണ്‍ഗ്രസ് സൈബർ ടീം, ഐഎൻസി സൈബർ വിംഗ്, കുരുക്ഷേത്ര, കാവിപ്പട എന്നീ സംഘടനകളുടെയും വ്യക്തികളുടെയും ഫെയ്സ്ബുക്ക് ഐഡികളിൽനിന്ന് തുടർച്ചയായി മോശമായ പദപ്രയോഗങ്ങൾ തന്റെ ചിത്രങ്ങളും ചേർത്ത് പ്രചരിപ്പിക്കുകയാണെന്ന് ശോഭനാ ജോർജ് പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പകർപ്പും ഹാജരാക്കി.
Read Moreസെലിബ്രിറ്റി മുഖം നഷ്ടമായ കലാകാരന്! പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ പന്തളം ബാലന്റെ ഗാനമേള; പരിഭവം സദസുമായി പങ്കിട്ട് ഇന്നും പാട്ടു തുടരുകയാണ്…
കെ.അനീഷ്കുമാർ പന്തളം: പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ പന്തളംകൊളുത്തി പട… തലമുറകളോളം കേട്ടു പതിഞ്ഞ ഈ വാമൊഴി, ഇപ്പോൾ പെട്ടെന്നൊന്ന് പറഞ്ഞ് ഫലിപ്പിക്കണമെങ്കിൽ അറിയാതെ ചില അക്ഷരങ്ങൾ തെറ്റും, അർത്ഥവ്യത്യാസം വേറെയും. ഇപ്പോൾ ഈ വാമൊഴി പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ, പന്തളം ബാലന്റെ ഗാനമേള എന്നായിരിക്കുന്നു. മലയാളികളുടെ മനസിൽ അത്രമേൽ ഇരിപ്പിടമുറപ്പിച്ച ഗായകനാണ് പന്തളം ബാലൻ. അവഗണനയിൽ കെട്ടിപ്പൊക്കിയ വേദികളിൽ പാട്ടു പാടിയാണ് ബാലൻ ഈ പേരും പെരുമയും സ്വന്തമാക്കിയതെന്നതാണ് വൈരുദ്ധ്യം. ഇന്പമാർന്ന ശബ്ദമടക്കം സംഗീതത്തിന് പ്രിയപ്പെട്ടതെല്ലാമുണ്ടായിട്ടും, ഈ ഗായകനെ ഒരു കോണിലേക്ക് മാറ്റി നിർത്തുന്നതായി എന്തോ ഒന്ന് സംഗീതലോകത്ത് വ്യാപരിക്കുന്നുണ്ടെന്ന് ആരാധകരും പരിതപിക്കുന്നു. അതെന്തെന്ന് കൃത്യമായി ബോധ്യമുള്ള ബാലൻ, പരിഭവം സദസുമായി പങ്കിട്ട് ഇന്നും പാട്ടു തുടരുകയാണ്, ആയിരക്കണക്കിനു വേദികളിലായി. പ്രമദവനം, ഏഴ് സ്വരങ്ങളും, നക്ഷത്രദീപങ്ങൾ, ഹരിമുരളീരവം, രാമകഥ എന്നിങ്ങനെ തുടങ്ങുന്ന മലയാളികളുടെ ഇഷ്ടഗാനങ്ങൾ…
Read Moreതീക്കൊള്ള! ഡീസൽ വില സർവകാല റിക്കാർഡിലേക്ക്; പെട്രോൾ വില 77.49 രൂപ; സംസ്ഥാനത്ത് പെട്രോൾ- ഡീസൽ വില കുതിച്ചുയരുന്നു
ന്യൂഡൽഹി: സംസ്ഥാനത്ത് പെട്രോൾ- ഡീസൽ വില കുതിച്ചുയരുന്നു. ഡീസലിന്റെ വില തിരുവനന്തപുരത്ത് 69.89 രൂപയായി ഉയർന്നു. പെട്രോളിന് 77.49 രൂപയും. ഒരുമാസത്തിനിടെ പെട്രോളിനും ഡീസലിലും രണ്ടു രൂപയോളം കേരളത്തിൽ വർധിച്ചു. ഇന്നലെ ഡീസലിന് 52 പൈസയും പെട്രോളിന് 49 പൈസയുമാണ് കൂട്ടിയത്. വെള്ളിയാഴ്ച അർധരാത്രി ഈ വർധന പ്രാബല്യത്തിൽവന്നു. പെട്രോൾ വില കോട്ടം 76.66രൂപ, കോഴിക്കോട് 76.53 രൂപ, കൊച്ചി 76.27 രൂപ എന്നിങ്ങനെയാണ്. ഡീസലിന് കോട്ടയം 69.13രൂപ, കൊച്ചി 68. 75 രൂപ, കോഴിക്കോട് 69.01 രൂപ എന്നിങ്ങനെയാണ്. അതേസമയം മുംബൈയിൽ പെട്രോൾ വില വീണ്ടും കൂടി 81.41 രൂപയിലുമെത്തി. മുംബൈയിൽ നാലുവർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലവർധനയാണിത്. അന്താരാഷ്ട്രവിപണയിൽ അസംസ്കൃത എണ്ണയുടെ വില 70 ഡോളറാണ്. ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് ദിവസവും വില നിർണയിക്കാനുള്ള അവകാശം എണ്ണക്കന്പനികൾക്ക് നൽകിയതോടെയാണ് ഡീസൽ വില വൻതോതിൽ കൂട്ടാൻതുടങ്ങിയത്.…
Read Moreകുതിരപ്പുറത്ത് ‘ഷൈന്‍’ ചെയ്തത് ഇഷ്ടപ്പെട്ടില്ല! ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേര് കസ്റ്റഡിയില്‍; സംഭവം ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍
അഹമ്മദാബാദ്: ഗുജറാത്തിൽ കുതിരപ്പുറത്തു സഞ്ചരിച്ചതിനു ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ഭവനഗർ ജില്ലയിൽ ഉമരാലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയാണ് പ്രദീപ് റത്തോഡ് (21) എന്ന യുവാവിനെ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ കൊലപ്പെടുത്തിയത്. രണ്ട് മാസങ്ങൾക്കു മുന്പ റത്തോഡ് കുതിരയെ വാങ്ങിയിരുന്നു. ഇതിനെത്തുടർന്ന് ഉയർന്ന ജാതിക്കാർ ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രദീപ് കുതിരയുമായി വീടിനു പുറത്തേക്കുപോയപ്പോഴായിരുന്നു ആക്രമണം. രാത്രി വൈകിയും തിരികെ വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വയലിനു സമീപം റോഡിൽ പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ചത്തനിലയിൽ കുതിരയേയും കണ്ടെത്തി. അതേസമയം പ്രദീപ് കുതിരയുമായി പെണ്‍കുട്ടികൾ പോകുന്പോൾ അഭ്യാസം കാണിക്കാറുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
Read Moreസ്റ്റുഡന്റ്സ് മാഗസിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസം! മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഡ്രൈവറുടെ മകനെ മര്‍ദിച്ചതായി പരാതി; അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഡ്രൈവറുടെ മകനെ യൂണിവേഴ്സിറ്റി കോളജിനകത്തിട്ട് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. എക്സൈസ് മന്ത്രിയുടെ ഡ്രൈവർ ഭുവനചന്ദ്രന്റെ മകൻ അരവിന്ദിനാണ് മർദനമേറ്റത്. രണ്ട് ദിവസം മുൻപായിരുന്നു സംഭവം നടന്നത്. എന്നാൽ ഇന്നലെ വൈകുന്നേരമാണ് അരവിന്ദ് പരാതി നൽകിയത്. . യൂണിവേഴ്സിറ്റി കോളജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയായ അരവിന്ദിനെ എസ്എഫ്ഐ പ്രവർത്തകർ കോളജിനകത്തിട്ട് മർദ്ദിച്ചുവെന്ന് കാട്ടി കന്റോണ്‍മെന്റ് പോലീസിലാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കന്‍േറാണ്‍മെന്റ് പോലീസ് കേസെടുത്തു. സ്റ്റുഡന്റ്സ് മാഗസിന്റെ സാന്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസമാണ് മർദനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Read Moreഭിക്ഷാടന മാഫിയയെക്കുറിച്ചുള്ള പരാതികള്‍ വ്യാപകം! കേരളത്തില്‍ സമ്പൂര്‍ണ യാചക നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍; യഥാര്‍ഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സന്പൂർണ യാചക നിരോധന നിയമം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നു. “ദ കേരള പ്രിവൻഷൻ ഓഫ് ബെഗിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ഡെസ്റ്റിറ്റ്യൂട്ട് ബെഗേഴ്സ് ബില്ല്’ സർക്കാർ ഉടൻ പാസാക്കുമെന്നാണ് വിവരം. ഭിക്ഷാടന മാഫിയയെക്കുറിച്ചുള്ള പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് യാചക നിരോധനം പൂർണമായും ഫലപ്രദമായും നടപ്പാക്കുന്നതിനും യഥാർഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായാണ് നിയമം.
Read Moreദശാബ്ദങ്ങളായി ആർജിച്ച വിശ്വാസം..! കല്യാണ്‍ ജ്വല്ലേഴ്സിനെതിരേ വ്യാജപ്രചാരണം: ദുബായിൽ അഞ്ചു പേർക്കെതിരേ കേസ്
തൃശൂർ: കല്യാണ്‍ ജ്വല്ലേഴ്സിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ അഞ്ച് ഇന്ത്യക്കാർക്കെതിരേ ദുബായിൽ കേസ്. യുഎഇയിലെ കല്യാണ്‍ ജ്വല്ലേഴ്സ് ഷോറൂമുകൾ അടച്ചുപൂട്ടിച്ചെന്നും ഉടമയെ അറസ്റ്റു ചെയ്തെന്നും വാട്സ്ആപ് അടക്കമുള്ള മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരേയാണു നടപടി. കല്യാണ്‍ ജ്വല്ലേഴ്സ് മാനേജ്മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദുബായ് പോലീസ് നടപടികൾ ആരംഭിച്ചത്. ദശാബ്ദങ്ങളായി ആർജിച്ച വിശ്വാസം തകർക്കാൻ കള്ള പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ ദുബായ് പോലീസ് കർശന നടപടിയെടുക്കുന്നതു സത്യം തെളിയിക്കാൻ സഹായകമാകുമെന്നു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. തിരുവനന്തപുരത്തെ ഷോറൂമിനെതിരേ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരേയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
Read More