ന്യൂഡൽഹി: പഞ്ചാബ് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയുടെ വസതിയിൽ റെയ്ഡ്. കോടികണക്കിന് രൂപ വില വരുന്ന ആഭരണങ്ങളും വാച്ചുകളും പെയിന്റിംഗുകളും പിടിച്ചെടുത്തു. ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായാണ് പരിശോധന നടത്തിയത്. പത്ത് കോടി രൂപ വില വരുന്ന മോതിരവും 1.40 കോടി വിലവരുന്ന വാച്ചും ഉൾപ്പെടെ 36 കോടി രൂപ മുല്യം വരുന്ന സ്വത്തുക്കളാണ് മൂന്നു ദിവസം നീണ്ടുനിന്ന പരിശോധനയിൽ പിടിച്ചെടുത്തിരിക്കുന്നത്. മുംബൈ വറോളിയിലെ സമുദ്ര മഹലിലെ ആഡംബര ഫ്ളാറ്റിലായിരുന്നു പരിശോധന. നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 12,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
Read MoreCategory: Loud Speaker
നൈറ്റി ധരിച്ച് കാമുകിയെ കാണാന്‍ കാമുകന്, ഭര്‍ത്താവും നാട്ടുകാരും കൈയോടെ പിടികൂടി, സംഭവം ഇങ്ങനെ
പെണ്‍വേഷം കെട്ടി ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ചവരെ പിടികൂടി പഞ്ഞിക്കിടുന്ന സീനുകള്‍ നമ്മള് സിനിമയില്‍ കാണാറുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായി. അങ്ങ് പൂനെയില്‍ ആണ് സംഭവം നടക്കുന്നത്. താര് സ്വദേശിയായ രാജേഷ് മേത്തയാണ് പിടിയിലായത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ രാജേഷ്. ഈ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജേഷ് സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ ഇവിടെ എത്തുമായിരുന്നു. അങ്ങനെയാണ് യുവതിയുമായി രാജേഷ് അടുപ്പത്തിലായത്. വീട്ടമ്മ താമസിക്കുന്ന ഫ്ലാറ്റിലെ മറ്റു താമസക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പെണ്‍വേഷം കെട്ടാന്‍ രാജേഷ് തീരുമാനിച്ചത്. നൈറ്റി അണിഞ്ഞാണ് മേത്ത എത്തിയിരുന്നത്. ആദ്യ പരീക്ഷണം വിജയമായതോടെ ഇയാള്‍ സന്ദര്‍ശനം സ്ഥിരമാക്കി. വര്‍ഷങ്ങളുടെ വിവാഹേതരബന്ധം കഴിഞ്ഞദിവസം ഭര്‍ത്താവ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നുമണിക്കാണ് രാജേഷ് ഫ്ലാറ്റിലെത്തിയത്. ഈ സമയം ഉറക്കത്തിലായിരുന്നു യുവതിയുടെ ഭര്‍ത്താവ്. തുടര്‍ന്ന് ഇയാളെ മയക്കികിടത്താന് രാജേഷും…
Read Moreവൈറല്‍ വീഡിയോ എടുക്കാന്‍ സ്ത്രീയെ ചവിട്ടി വീഴ്ത്തി: അവതാരകന് കിട്ടിയത് എട്ടിന്റെ പണി
സ്വഭാവിക വൈറല്‍ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നവര്‍ ജാഗ്രതൈ. നിങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാകാം. സ്പെയിനില്‍ നിന്നുള്ള ഈ വാര്‍ത്ത തന്നെ ഉദാഹരണം. ബാഴ്സലോണയില്‍ വൈറല്‍ വീഡിയോ നിര്‍മ്മിക്കാനായി സ്ത്രീയെ ചവിട്ടി താഴെ വീഴ്ത്തിയതിന് അവതാരകന് 60,000 യൂറോ (ഏകദേശം 50 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടത്. 2015ലായിരുന്നു സംഭവം. മരിയ ഗാര്‍സിയോ(24) എന്ന യുവാവാണ് പ്രാങ്ക് വീഡിയോയ്ക്ക് വേണ്ടി സ്ത്രീയെ ചവിട്ടി വീഴ്ത്തിയത്. സ്പെയിനിലെ ബാഴ്സലോണയിലുള്ള ഡയഗണല്‍ മാര്‍ പ്രദേശത്താണ് സംഭവം. റോഡരികില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു 48കാരിയായ സ്ത്രീ. ഈ സമയത്ത് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചുകൊണ്ട് അവതാരകനായ മരിയോ ഗാര്‍ഷ്യ അവരുടെ പിന്നില്‍ എത്തി. തുടര്‍ന്ന് അവതാരകന് ‘കുങ്ഫു കിക്കി’ലൂടെ സ്ത്രീയുടെ ഇടതു കാലിന് പിറകില്‍ തൊഴിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ സ്ത്രീയ്ക്ക് കടുത്ത വേദനയുണ്ടായി. ഇതു കണ്ട് ചിരിക്കുകയായിരുന്ന വീഡിയോയുടെ അണിയറക്കാരെ…
Read Moreഎക്സൈസില്‍ വീണ്ടും ഊമക്കത്ത് വിവാദം ; വനിതകള്‍ വന്നതിനുശേഷം പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി പുരുഷ പോലീസുകാരുടെ പരാതി
സ്വന്തംലേഖകന്‍ കോഴിക്കോട്: എക്സൈസില്‍ വനിതകളുടെ ഊമക്കത്ത് വിവാദമായി നിലനില്‍ക്കെ പുരുഷ സേനാംഗങ്ങളും പരാതിയുമായി രംഗത്ത്. എക്സൈസില്‍ വനിതകളെ എടുത്തതിനു ശേഷം പുരുഷ ജീവനക്കാര്‍ക്ക് പലവിധത്തിലുള്ള പീഡനങ്ങളും ആരോപണങ്ങളും ഏല്‍ക്കേണ്ടി വരുന്നുവെന്ന് വെളിപ്പെടുത്തിയാണ് എക്സൈസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. സംഭവത്തില്‍ എല്ലാ ജില്ലകളിലേയും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരോട് കത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. പേര് വെളിപ്പെടുത്തുവാന്‍ ഭയക്കുന്ന ഒരു കൂട്ടം പുരുഷ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ക്ക് വേണ്ടി അവരുടെ അഭിപ്രായം മാനിച്ച് സമര്‍പ്പിക്കുന്ന പരിവേദനമെന്ന് തുടങ്ങുന്നതാണ് കത്ത്. എക്സൈസില്‍ വനിതകള്‍ നേരിടുന്ന ശാരീരികവും മാനസികവുമായി പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള പരാതി നിലനില്‍ക്കെയാണു പുതിയ പരാതിയുമായി മറ്റു ചിലര്‍ രംഗത്തെത്തിയത്. ഇതോടെ എക്സൈസ് സേനയിലെ പുരുഷ -വനിതാ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇത് ഒരു വ്യാജപരാതിയാണെന്നോ പുരുഷ സിഇഒമാര്‍ക്ക് തോന്നിയ…
Read Moreമാണിയോട് അയിത്തമില്ല എന്നത് എൽഡിഎഫ് തീരുമാനമായിരിക്കാം; മാണിയുടെ കാര്യത്തിൽ സിപിഐ പറഞ്ഞ അഭിപ്രായങ്ങളോട് ഏറ്റുമുട്ടാനില്ലെന്ന് സുധാകരൻ
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്-എമ്മിന്റെ വോട്ട് വേണമെന്ന് വൈക്കം വിശ്വൻ പറഞ്ഞത് മുന്നണിയുടെ ഇപ്പോഴത്തെ തീരുമാനമായിരിക്കാമെന്ന് മന്ത്രി ജി. സുധാകരൻ. എൽഡിഎഫ് കണ്‍വീനർ പറഞ്ഞതിനാൽ കൂടുതൽ വ്യഖ്യാനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ കാര്യത്തിൽ സിപിഐ പറഞ്ഞ അഭിപ്രായങ്ങളോട് ഏറ്റുമുട്ടാനില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന്റേതടക്കം എല്ലാവരുടെയും വോട്ട് വേണമെന്ന് എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വൻ കോട്ടയത്ത് പറഞ്ഞിരുന്നു. മാണി വിഭാത്തിന്റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ലെന്നും മുന്നണി പ്രവേശം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വൻ പറഞ്ഞു.
Read Moreജയിലിനകത്തുള്ളവരിൽ എല്ലാവരും ക്രിമിനൽ സ്വഭാവമുള്ളവരല്ല; തടവുകാരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസുകാർ ജയിലിലെ തടവുകാരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലിനകത്തുള്ളവരിൽ എല്ലാവരും ക്രിമിനൽ സ്വഭാവമുള്ളവരല്ല. അവരോട് സഹാനുഭൂതിയോടെ സമീപിക്കണമെന്നും തിരുവനന്തപുരത്ത് പാസിംഗ് ഔട്ട് പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. ക്രിമിനൽ ചിന്ത പോലീസുകാരുടെ മനസിലേക്ക് കടന്നു വരരുത്. ജയിലിലെ അന്തേവാസികൾക്ക് തെറ്റായി ഒന്നും ചെയ്ത് കൊടുക്കരുത്. ശരിയായ ജീവിത പാതയിലേക്ക് അവരെ തിരിച്ചുകൊണ്ടു വരാൻ പോലീസ് ശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreലൈംഗീകമായി പീഡിപ്പിച്ചതായി ബോളിവുഡ് നടി സീനത് അമന്റെ പരാതി; ബിസിനസുകാരൻ അറസ്റ്റിൽ
മുംബൈ: ലൈംഗീകമായി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തെന്ന ബോളിവുഡ് നടി സീനത് അമന്റെ പരാതിയിൽ ബിസിനസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ബിസിനസുകാരനായ അമൻ ഖന്നയെന്ന സർഫറാസ് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയിൽ ജുഹു പോലീസ് സ്റ്റേഷനിലാണ് സീനത് അമൻ പരാതി നൽകിയത്. സർഫറാസിനെ കോടതിയിൽ ഹാജരാക്കി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. നേരത്തെയും ശല്യം ചെയ്യുന്നതായി താരം പരാതി നൽകുകയും സർഫറാസ് അറസ്റ്റിലാകുകയും ചെയ്തിരുന്നു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സർഫറാസ് 15.40 കോടി രൂപ വഞ്ചിച്ചതായി താരം പറയുന്നു. 2010-2015 ൽ ആണ് ഇടപാട് നടന്നത്. അതിനാലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
Read Moreആലപ്പുഴയിൽ വാഹനാപകടത്തിൽ അച്ഛനും രണ്ടു മക്കളും മരിച്ചു; ഭാര്യയെഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ; അപകടം ഇന്ന് പുലർച്ചെ തോട്ടപ്പള്ളിയിൽ
ആലപ്പുഴ: തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തോട്ടപ്പള്ളി കൽപ്പകവാടിയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ കരുനാഗപ്പള്ളി സ്വദേശി ബാബു (48) മക്കളായ അഭിജിത്ത് (18), അമർജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreവയല്‍ക്കിളി സമരത്തെ പ്രതിരോധിക്കാന്‍ നിരോധനാജ്ഞ ? സിപിഎമ്മിന്റെ ബഹുജനമാർച്ച് നാളെ ; സംഘർഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്
തളിപ്പറമ്പ്: കീഴാറ്റൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് വയല്‍ക്കിളി സമരത്തെ പ്രതിരോധിക്കാന്‍ നീക്കം. 25 ന് വൈകുന്നേരം നാലിനാണ് 2000 പേര് പങ്കെടുക്കുന്ന മാര്‍ച്ച് തളിപ്പറമ്പില്‍ നിന്നും കീഴാറ്റൂരിലേക്ക്പോകുകയും കത്തിച്ച സമരപ്പന്തല്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികളും അണിചേരുന്ന കേരളം കീഴാറ്റൂരിലേക്ക് മാര്‍ച്ചില്‍ നക്സല്‍ സംഘടനകളും മാവോയിസ്റ്റ് മുന്‍നിര സംഘടനകളും പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടില്‍ സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് കീഴാറ്റൂരിലുള്ളതെന്ന് അറിയിച്ചതായാണ് സൂചന. സിപിഎം തളിപ്പറമ്പിലേക്ക് നാളെ നടത്തുന്ന ബഹുജനമാര്‍ച്ചും സംഘര്ഷഭരിതമാവാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിവാദമായ കീഴാറ്റൂര്‍ വയലിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഇന്നോ നാളെയോ ജില്ലാ കളക്ടര്‍ പുറവെച്ചേക്കാനിടയുണ്ടെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
Read Moreകീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളികൾ വയൽകഴുകന്മാർ മാത്രമല്ല, എരണ്ടകൾ കൂടിയാണെന്ന് മന്ത്രി സുധാകരൻ
തിരുവനന്തപുരം: കീഴാറ്റൂരിൽ ബൈപ്പാസിനെതിരേ സമരം നടത്തുന്ന വയൽക്കിളി പ്രവർത്തകരെ ആക്ഷേപിച്ച് വീണ്ടും മന്ത്രി ജി. സുധാകരൻ. കീഴാറ്റൂരിൽ സമരം നടത്തുന്നവർ വയൽകഴുകന്മാർ മാത്രമല്ല, എരണ്ടകൾ കൂടിയാണെന്ന് സുധാകരൻ നിയമസഭയിൽ പറഞ്ഞു. എരണ്ടകൾ വന്ന് കർഷകരെ ഇല്ലാതാക്കുകയാണ്. എരണ്ടകൾ വയലിൽ ഇറങ്ങിയാൽ നെല്ല് മുഴുവൻ കൊത്തികൊണ്ടു പോകും. കർഷകർ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാവുമെന്നും മന്ത്രി പറഞ്ഞു. ബൈപ്പാസിന്റെ അലൈൻമെന്റിൽ ഒരു മാറ്റവും വരുത്തില്ല. ശരിയായ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരാണ് ദേശീയപാതയുടെ അലൈൻമെന്റ് തീരുമാനിച്ചത്. മാറ്റം വേണമെങ്കിൽ കേന്ദ്ര സർക്കാരിനോട് പോയി വാങ്ങിച്ചെടുക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read More