കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിൻറെ വേദി സംബന്ധിച്ച വിഷയം വിവാദമായതോടെ ഇക്കാര്യത്തിൽ പ്രതികരണവുമായി ബിസിസിഐ മുൻ വൈസ് പ്രസിഡന്റ് ടി.സി. മാത്യു. ഫുട്ബോൾ ലോകകപ്പ് നടന്ന സ്റ്റേഡിയം ക്രിക്കറ്റിനായി മാറ്റുക പ്രായോഗികമല്ല. ഇടക്കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുകയാണ് ഭാവിയിൽ ഇതിനുള്ള പരിഹാരമെന്നും ടി.സി. മാത്യു പറഞ്ഞു. അടുത്തവർഷം ഫെബ്രുവരിയിൽ ഓസ്ട്രേലിയക്കെതിരായ പരന്പരയിലെ മത്സരമായിരുന്നു കേരളത്തിന് ലഭിക്കേണ്ടിയിരുന്നത്. വിൻഡീസിനെതിരായ ഏകദിനം മഴക്കാലത്ത് അനുവദിച്ചത് സംശകരമാണ്. വിൻഡീസിനെതിരായ ഏകദിനം വിട്ടുനൽകി ഓസ്ട്രേലിയക്കെതിരായ മത്സരം ചോദിച്ചു വാങ്ങണമെന്നും ടി.സി. മാത്യു പറഞ്ഞു. കൊച്ചിയിലെ വേദി സംബന്ധിച്ച പ്രശ്നത്തേക്കുറിച്ച് ആലോചിച്ച ശേഷം പ്രതികരിക്കാമെന്നും ബിസിസിഐ ഇക്കാര്യത്തിൽ ഉടൻ നിലപാട് അറിയിക്കുമെന്നും ബിസിസിഐ അംഗവും ഐപിഎൽ ചെയർമാനുമായ രാജീവ് ശുക്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Read MoreCategory: Loud Speaker
കീഴാറ്റൂരിലെ വയൽക്കിളി സമരനേതാവിന്റെ വീടിനുനേരെ കല്ലേറ്; ബൈക്കിലെത്തിയ സംഘം വീടിനു നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർത്തു
തളിപ്പറമ്പ്: വയല്‍ക്കിളി സമരനായകന് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ അക്രമം. ജനല്പാളികളുടെ മൂന്ന് ചില്ലുകള്‍ അക്രമത്തില്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 1.45 നായിരുന്നു സംഭവം. കീഴാറ്റൂര്‍ ഇഎംഎസ് സ്മാരക വായനശാലയ്ക്കു സമീപത്തെ ഇരുനില വീടിന്റെ താഴെ നിലയിലെ മുറിയില്‍ സുരേഷും മകനും മുകളിലെ നിലയില്‍ ഭാര്യയും മകനും ഉറങ്ങുകയായിരുന്നു. പെട്ടെന്ന് ചില്ലു പൊട്ടുന്ന ശബ്ദം കേട്ട് ഞെട്ടിയ സന്തോഷ് രണ്ട് ബൈക്കുകള്‍ ഓടിച്ചുപോകുന്നത് കേട്ടതായി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാവലുണ്ടായിരുന്ന പോലീസ് പട്രോളിംഗ് നടത്താന്‍ പോയപ്പോഴായിരുന്നു അക്രമമെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. വിവരമമറിഞ്ഞ് പോലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയങ്കിലും അക്രമികളെ കണ്ടെത്താനായില്ല. ബൈക്ക് പ്ലാത്തോട്ടം ഭാഗത്തേക്കാണ് ഓടിച്ചുപോയതെന്ന വിവരം ലഭിച്ചത് പ്രകാരം വഴിയിലെ ഒരു വീട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഒന്നരയോടെ രണ്ട് ബൈക്കുകള്‍ കീഴാറ്റൂര്‍ ഭാഗത്തേക്ക് പോയ ദൃശ്യങ്ങൾ…
Read Moreഗുരുവായൂരപ്പൻ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 30 വിദ്യാർഥികൾ ആശുപത്രിയിൽ; ഛർദിയും തലകറക്കവും അനുഭവപ്പെട്ട തങ്ങളെ ചികിത്സതേടാൻ അനുവദിച്ചില്ലെന്ന് വിദ്യാർഥികൾ
കോഴിക്കോട്: കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജ് വനിത ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അവശനിലയിലായ 30 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാംവർഷ, അവസാനവർഷ ബിരുദ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അതേസമയം, ചൊവ്വാഴ്ച അർധരാത്രി മുതൽ ഛർദിയും തലകറക്കവും അനുഭവപ്പെട്ട തങ്ങളെ ആശുപത്രിയിൽ ചികിത്സതേടാൻ പോലും ഹോസ്റ്റൽ അധികൃതർ അനുവദിച്ചില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. അവസാനവർഷ വിദ്യാർഥികൾക്ക് സർവകലാശാല സെമസ്റ്റർ പരീക്ഷയുണ്ടായിരുന്നതിനാൽ ഭക്ഷ്യവിഷബാധയേറ്റ കുട്ടികൾക്കു ബുധനാഴ്ച അവശതയോടെ പരീക്ഷയെഴുതേണ്ടിവന്നു. അതേസമയം ഛർദിയും തലകറക്കവും കൂടിയ രണ്ടാംവർഷ വിദ്യാർഥിനികളിൽ ചിലർ ബുധനാഴ്ചത്തെ ഇന്േറണൽ പരീക്ഷ എഴുതിയില്ലെന്നാണ് വിദ്യാർഥികൾ അറിയിച്ചു.
Read Moreഞങ്ങൾക്കു പിഴവുപറ്റി;രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ ഉപയോക്താക്കളുടെ വിവരങ്ങൾ നൽകിയെന്ന ആരോപണത്തിൽ കുറ്റസമ്മതവുമായി സുക്കർബർഗ്
ലണ്ടൻ: ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങൾ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ നല്‍കിയെന്ന ആരോപണത്തിൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ കുറ്റസമ്മതം. വിഷയത്തിൽ തങ്ങൾക്കു തെറ്റുപറ്റിയെന്ന് സുക്കർബർഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടിൽ വിശ്വാസ്യതാപ്രശ്നം സംഭവിച്ചെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങൾ വരുത്തുമെന്നും സുക്കർബർഗ് പറഞ്ഞു. ഫേസ്ബുക്ക് ആരംഭിച്ചതു ഞാനാണ്. എന്റെ പ്ലാറ്റ്ഫോമിൽ എന്തു സംഭവിക്കുന്നതിനു ഞാൻ ഉത്തരവാദിയാണ്. ഞങ്ങളുമായി വിവരങ്ങൾ പങ്കുവച്ച ആളുകളും ഫേസ്ബുക്കുമായുള്ള വിശ്വാസ്യതയിൽ ഇടിവു സംഭവിച്ചിരിക്കുന്നു- സുക്കർബർഗ് പറഞ്ഞു. ഫേസ്ബുക്കിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതൽ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ഇത്തരം ആപ്ലിക്കേഷുകൾ സംബന്ധിച്ചു ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ലബോറട്ടറീസ് (എസ്സിഎൽ) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവുമാണ് അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിൽനിന്നു കൈവശപ്പെടുത്തിയത്. അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഈ…
Read Moreചക്കയുടെ വരതെളിഞ്ഞു; ഇനി ഔദ്യോഗിക ഫലം; പ്രതിവര്‍ഷം 32 കോടി ചക്ക കേരളത്തില്‍ ഉദ്പാദിപ്പിക്കപ്പെടുന്നുവെന്ന് കൃഷി മന്ത്രി
തിരുവനന്തപുരം: ഇനി ഇന്നു മുതൽ കേരളത്തിന്റെ ഔദ്യോഗിക ഫലം ചക്ക. ഇതു സംബന്ധിച്ച് സര്‍ക്കാർ നിയമസഭയിൽ പ്രഖ്യാപനം നടത്തി. കൃഷിമന്ത്രി വി.എസ് സുനിൽ കുമാറാണ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ചക്കയുടെ ഉല്പാദനവും വില്പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാ പനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കു മെന്നാണു പ്രതീക്ഷ. ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്റെ റിസര്‍ച് സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. മൂല്യവർധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്പന്നങ്ങളില് നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. പ്രതിവര്‍ഷം…
Read Moreആഴ്ചയില്‍ ഒരു അവധി എങ്കിലും… പോലീസ് സ്റ്റേഷനെക്കുറിച്ച് അറിയാത്തവരാണ് പരിഷ്കാരങ്ങളുമായി എത്തുന്നതെന്ന് അസി. കമ്മീഷണര്‍; ഇടത് അനുകൂല പോലീസ് അസോ. സമ്മേളനത്തില്‍ സര്‍ക്കാറിനെതിരേ വിമര്‍ശനം
സ്വന്തംലേഖകന്‍ കോഴിക്കോട്: ഇടത് സര്‍ക്കാര്‍ അനുകൂല പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരേ വിമര്‍ശനം. സമ്മേളനത്തില്‍ അതിഥികളായെത്തിയ പോലീസുദ്യോഗസ്ഥരാണ് സേനയ്ക്കുള്ളിലെ യാഥാര്‍ഥ്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത്. അസോസിയേഷന് സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചെങ്കിലും തുടര്‍ന്നു നടന്ന ചര്‍ച്ചകളിലൊന്നും ഈ വിമര്‍ശനങ്ങളെ ഏറ്റുപിടിച്ചുള്ള വിവാദങ്ങള്‍ ഉണ്ടായില്ല. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് കോഴിക്കോട് സിറ്റി ജില്ലാസമ്മേളനത്തിലാണ് ആഭ്യന്തരവകുപ്പിനെതിരേ എസ്പിയും അസി. കമ്മീഷണറും വിമര്‍ശനമുന്നയിച്ചത്. സര്‍ക്കാര്‍ വിജിലന്‍സിനെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന ആരോപണവുമായാണ് കോഴിക്കോട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി കെ.സുനില്‍ബാബു രംഗത്തെത്തിയത്. വിജിലന്‍സില്‍ തസ്തിക അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സില്‍ ജോലി ചെയ്യുന്ന എസ്ഐ റാങ്കിലുള്ളവര്‍ക്ക് ആഭ്യന്തരവകുപ്പ് പ്രമോഷന് നല്കി സിഐമാരാക്കിയെങ്കിലും അതിനോടൊപ്പമുള്ള മറ്റു തസ്തികകള്‍ അനുവദിച്ചിട്ടില്ല. എസ്ഐ റാങ്കിലുള്ളവരെ സിഐ റാങ്കിലേക്ക് ഉയര്‍ത്തിയെങ്കിലും അവര്‍ക്ക് ഡ്രൈവറേയോ മറ്റു സ്റ്റാഫുകളേയോ ആണ് ഇതുവരേയും അനുവദിക്കാത്തത് . നേരത്തെയുള്ള സിഐമാര്‍ക്ക്…
Read Moreപി.വി. അന്‍വര്‍ എംഎല്‍എയുടെ അമ്യൂസ്മെന്റ് പാര്‍ക്ക്! നിയമലംഘനം തന്നെ; നടപടി തുടങ്ങി; നടപടി ജില്ലാ കളക്ടറുടെ റിപ്പോര്ട്ടിന്മേല്
കോഴിക്കോട്: പി.വി. അന്‍വർഎംഎൽഎയുടെ നിയമലംഘനം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മേല്‍ നടപടി തുടങ്ങി. എംഎല്‍എയുടെ അമ്യൂണ്‍സ്മെന്റ് പാര്‍ക്ക് സംബന്ധിച്ച നിയമലംഘനങ്ങളെകുറിച്ചാണ് രണ്ടുദിവസത്തിനകം അന്വേഷണവുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. വാട്ടര്‍ തീംപാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ല. പാര്‍ക്കില്‍ അനധികൃത കെട്ടിടങ്ങള്‍ ഉണ്ട്. ഇവ പൊളിച്ചു മാറ്റണം. പാര്‍ക്ക് നിര്‍മാണത്തില്‍ അംഗീകരിച്ച പ്ലാനില്‍ വ്യത്യാസമുണ്ടായതായും കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ക്കിനോട് ചേര്‍ന്ന് അന്‍വറിന്റെ പേരില്‍ അനധികൃത ഭൂമിയുണ്ടെന്നും കളക്ടര്‍ സ്ഥിരീകരിച്ചു. നിയമലംഘനങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ലാന്‍ഡ് അക്വിസിഷന്‍ ഡപ്യൂട്ടി കളക്ടര്‍ക്ക് നിര്‍ദ്ശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്‍വറിന്റെ ഭൂമിയില്‍ വനം ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കുന്നതാണ് റിപ്പോര്‍ട്ട്. പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണ വിധേയമായ പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ഫെബ്രുവരിയില്‍ രഹസ്യപരിശോധന നടത്തിയിരുന്നു.…
Read Moreസ്മാർട്ടാകാൻ തുടങ്ങി കൊച്ചി; കച്ചേരിപ്പടിയിൽ ഏഴുനില പാർക്കിംഗ് കെട്ടിടം; 100 കാറുകൾ പാർക്ക് ചെയ്യാം; കേന്ദ്രവിഹിതം 194 കോടി സംസ്ഥാന വിഹിതം 200 കോടിയും
കൊച്ചി: നഗരവികസനം ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ ആരംഭിച്ച സ്മാർട് സിറ്റി പദ്ധതിയുടെ കൊച്ചി നഗരത്തിലെ നിർമാണ പ്രവൃത്തികൾ മേയിൽ ആരംഭിക്കും. നഗരത്തിലെ ജംഗ്ഷനുകളുടെ ആധുനിക നവീകരണം, ബഹുനില പാർക്കിംഗ് കെട്ടിടം തുടങ്ങി ഗതാഗത മേഖലയിൽ ഉണർവേകുന്ന പദ്ധതികൾ ഉൾപ്പെടെയാണു നിർമാണം ആരംഭിക്കാനൊരുങ്ങുന്നത്. 74.9 കോടി രൂപയുടെ നാലു പദ്ധതികൾക്കു കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) ടെൻഡർ വിളിച്ചു. ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം, എൽഇഡി തെരുവുവിളക്ക് പദ്ധതി, സൈക്കിൾ ഷെയറിംഗ്, സ്മാർട് ക്ലാസ് റൂം പദ്ധതികൾക്കാണു ടെൻഡർ ക്ഷണിച്ചത്. ഇവയുടെ ടെൻഡർ ഏപ്രിൽ പകുതിക്കുള്ളിൽ സമർപ്പിക്കണം. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്മാർട് പോൾ, ബഹുനില പാർക്കിംഗ് പദ്ധതികൾക്കു താൽപര്യപത്രവും ഇതോടൊപ്പം ക്ഷണിച്ചു. ഈ പദ്ധതികളുടെയെല്ലാം നിർമാണം മേയ് മാസത്തോടെ ആരംഭിക്കുമെന്നു സിഎസ്എംഎൽ ചെയർമാൻ മുഹമ്മദ് ഹനീഷ് അറിയിച്ചു. കച്ചേരിപ്പടിയിൽ…
Read Moreപുല്ലാണ് പ്രശ്നം! കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബോളും ഒരുമിച്ചു നടത്താമെന്ന് ജിസിഡിഎ; എതിര്‍പ്പ് ഉന്നയിക്കാതെ കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ വേദി സംബന്ധിച്ച കാര്യത്തിൽ ഇന്നു രാവിലെ നടന്ന യോഗത്തിൽ അന്തിമ തീരുമാനമായില്ല. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ, കേരള ക്രിക്കറ്റ് അസോസിയേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പുൽത്തകിടിക്ക് (ടർഫ്) പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ക്രിക്കറ്റും ഫുട്ബോളും ഒരുമിച്ചു നടത്താമെന്ന നിലപാടാണ് ജിസിഡിഎ മുന്നോട്ടു വച്ചത്. മുൻപ് ഇങ്ങനെ മത്സരം നടത്തിയിട്ടുണ്ടെന്നും ക്രിക്കറ്റ് നടത്തിയ ശേഷം ഫുട്ബോളിനായി ഒരുക്കി നൽകാമെന്നു കെസിഎയും വ്യക്തമാക്കി. ക്രിക്കറ്റും ഫു്ടബോളും നടക്കുന്നതിൽ പ്രശ്നങ്ങളില്ലെന്നു കെഎഫ്എയും നിലപാട് അറിയിച്ചപ്പോൾ പ്രതിഷേധം ഉയർത്തിയ കേരള ബ്ലാസ്റ്റേഴ്സും യോഗത്തിൽ എതിർപ്പ് ഉന്നയിച്ചില്ല. ക്രിക്കറ്റിനായി ടർഫ് പൊളിച്ചാൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമോയെന്ന് അറിയാൻ ജിസിഡിഎ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇതിനു ശേഷം മാത്രമേ വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. മത്സരം…
Read Moreകൊച്ചി നഗരത്തെ നടുക്കിയ മോഷണ പരമ്പര! മുഖ്യപ്രതി ബംഗ്ലാദേശില്‍ പിടിയില്‍; നാട്ടിലെത്തിക്കാന്‍ കടമ്പകളേറെ; ഇയാള്‍ രണ്ട് കൊലക്കേസുകളില്‍ പ്രതി
കൊച്ചി: നഗരത്തെ നടുക്കിയ മോഷണ പരന്പരയിലെ മുഖ്യപ്രതി ബംഗ്ലാദേശ് സ്വദേശി അക്രംഖാൻ ബംഗ്ലാദേശിൽ പിടിയിൽ. ബംഗ്ലാദേശ് പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന കൊടും കുറ്റവാളിയായ പ്രതിയെ ബംഗ്ലാദേശ് റൈഫിൾസാണ് അറസ്റ്റ് ചെയ്തത്. മോഷണ പരന്പര അന്വേഷിക്കുന്ന കേരളത്തിൽ നിന്നുള്ള സംഘമാണ് അക്രംഖാന്റെ ഒളിത്താവളത്തെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ബംഗ്ലാദേശ് റൈഫിൾസിനു കൈമാറിയതെന്നു ഹിൽപ്പാലസ് സ്റ്റേഷൻ ഓഫീസർ പി.എസ്. ഷിജു രാഷ്ട്രദീപികയോട് പറഞ്ഞു. അക്രംഖാന്‍ ബംഗ്ലാദേശിലും കേസുകൾ നിലവിലുണ്ട്. ഇയാൾ പ്രതിയായ രണ്ടു കൊല കേസുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അറസ്റ്റു നടന്നിരിക്കുന്നത്. അക്രംഖാനെ മോറൽഗഞ്ച് പോലീസിനു കൈമാറി. മൂന്നു വർഷം മുൻപ് അക്രംഖാൻ ബംഗ്ലാദേശിൽ ആസൂത്രണം ചെയ്ത മോഷണത്തിനിടെ രണ്ടു സംഭവങ്ങളിലായി രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഈ കേസുകളിൽ ബംഗ്ലാദേശ് പോലീസ് അറസ്റ്റു ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം അക്രംഖാൻ ഇന്ത്യയിലേക്കു കടന്നു. തുടർന്നു കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ…
Read More