ചണ്ഡിഗഡ്: എന്നെങ്കിലുമൊരിക്കൽ മടങ്ങിവരുമെന്നു പ്രതീക്ഷിച്ചിരുന്നവർ ഓർമ മാത്രമായെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും ഈ കുടുംബങ്ങൾക്കു കഴിയുന്നില്ല. ഇറാക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തടവിലാക്കിയ 39 ഇന്ത്യൻ തൊഴിലാളികളും കൊല്ലപ്പെട്ടുവെന്ന വിവരം ടെലിവിഷനിലൂടെ അറിയേണ്ട ഗതികേടും കുടുംബങ്ങൾക്കുണ്ടായി. 39 പേരും ജീവനോടെയുണ്ടെന്നു പറഞ്ഞവർ പൊടുന്നനെ എല്ലാവരും കൊല്ലപ്പെട്ടുവെന്നു പറയുന്നതെന്തുകൊണ്ടാണെന്നും ബന്ധുക്കൾ ചോദിക്കുന്നു. കാണാതായവരെക്കുറിച്ചു വിവരം ലഭിച്ചില്ലെങ്കിൽ അതു ബന്ധുക്കളോടു നേരിട്ടു പറയാനുള്ള ബാധ്യത സർക്കാരിനുണ്ടായിരുന്നുവെന്ന് മരിച്ച പഞ്ചാബ് സ്വദേശി നിഷാന്റെ സഹോദരൻ സർവാൻ പറഞ്ഞു. 2014 ജൂൺ 21നാണ് സഹോദരന്റെ ശബ്ദം അവസാനമായി ഫോണിൽ കേട്ടത്. എന്നെങ്കിലും ജീവനോടെ കാണാമെന്നു കരുതിയിരുന്നു. നാലു വർഷത്തെ പ്രതീക്ഷയാണ് പെട്ടെന്നൊരു ദിവസം ഇല്ലാതായത്. ഇതു സർക്കാരിന്റെ പരാജയമാണ്- ദുഃഖത്തോടെ സർവാൻ കൂട്ടിച്ചേർത്തു. ഇറാക്കിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പഞ്ചാബ് സ്വദേശികളാണ്. ഇറാക്കിൽ കുടുങ്ങിയ കേരളത്തിലെ നഴ്സുമാരെ രക്ഷിക്കാൻ സർക്കാരിനു കഴിയുമെങ്കിൽ തന്റെ കുഞ്ഞനുജനെ…
Read MoreCategory: Loud Speaker
മോശമായി സംസാരിച്ചു അപമര്യാദയായി സ്പര്‍ശിച്ചു! വിദ്യാര്‍ഥിനികളെ ലൈംഗികമായി അപമാനിച്ച ജെഎന്‍യു പ്രൊഫസര്‍ കുടുങ്ങി; പരാതിയുമായി രംഗത്തെത്തിയത് ഒമ്പത് വിദ്യാര്‍ഥിനികള്‍
ന്യൂഡല്‍ഹി: അധ്യാപകൻ ലൈംഗികമായി അപമാനിക്കുന്നെന്ന വിദ്യാർഥിനികളുടെ പരാതിയിൽ ജെഎൻയു പ്രൊഫസർ അതുൽ ജോഹ്റിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി. രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് തന്റെ കക്ഷിയെന്ന് ജോഹ്റിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ പോലീസ് ജോഹ്റിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടില്ല. ഇതോടെ കോടതി ജോഹ്റിക്ക് ജാമ്യം അനുവദിച്ചു. സർവകലാശാലയിലെ ലൈഫ് സയൻസ് അധ്യാപകനാണ് അതുൽ ജോഹ്റി. ഇയാളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധത്തിലായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ ഡൽഹിയിലെ വസന്ത്കുഞ്ജ് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. ഒമ്പത് വിദ്യാർഥിനികളാണ് അധ്യാപകൻ ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. പഠിപ്പിക്കുന്നതിനിടയിൽ വിദ്യാർഥിനികളുടെ വ സ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ചെന്നും അപമര്യാദയായി സ്പർശിച്ചെന്നുമാണ് പരാതി. വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകനെതിരെ പോ ലീസ് കേസെടുത്തിരുന്നു. എന്നാൽ തുടർനടപടികളുണ്ടായില്ല. വൈസ് ചാൻസലർ ജഗദീഷ് കുമാറിന്റെ അടുപ്പക്കാരനായ അതുൽ ജോഹ്റിയെ…
Read Moreമികച്ച ജോലിയും മറ്റ് സൗകര്യങ്ങളും വാഗ്ദാനം! രോഹിംഗ്യന്‍ അഭയാര്‍ഥി സ്ത്രീകളും പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്; പുറത്ത് വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
നായ്പിഡോ: രോഹിംഗ്യൻ അഭയാർഥികൾക്കിടയിലെ സ്ത്രീകളും പെൺകുട്ടികളും വ്യാപകമായി പീഡനത്തിനിരയാകുന്നുവെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായ മ്യാന്മറിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയും ചുറ്റിപ്പറ്റിയാണ് ‘വലവീശൽ” നടക്കുന്നതെന്നാണ് വിവരം. കുടുംബത്തിലെ അംഗങ്ങൾ കൊല്ലപ്പെട്ടതിനേത്തുടർന്ന് മറ്റ് രാജ്യത്തേക്ക് അഭയം തേടേണ്ടി വന്ന 14കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ബംഗ്ലാദേശിലേക്കെത്താൻ വഴിതേടിയെ തന്നെ വാനിലെത്തിയ വനിതകൾ സഹായിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റുകയായിരുന്നുവെന്നും പിന്നീട് വാഹനത്തിലേക്കെത്തിയ രണ്ട് പുരുഷന്മാർ ചേർന്ന് തന്നെ പീഡിപിച്ചുവെന്നും പെൺകുട്ടി പറഞ്ഞു. എതിർപ്പ് പ്രകടിപ്പിച്ച തനിക്ക് മാരകമായ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നതെന്നുമാണ് പെൺകുട്ടിയുടെ രഹസ്യമായവെളിപ്പെടുത്തൽ. പീഡന സംഭവങ്ങൾ രോഹിംഗ്യൻ ക്യാംപുകളിൽ ഇപ്പോൾ സർവസാധാരണമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബിബിസിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മികച്ച ജോലിയും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് സഹായ ഹസ്തങ്ങളുമായെത്തുന്നവരാണ് സ്ത്രീകളെയും പെൺകുട്ടികളെയും…
Read Moreപരപുരുഷബന്ധമെന്ന് ആരോപണം! ഭർത്താവും സഹോദരനും യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കാമുകന്റെ വീടിനു മുന്നിൽ
മുസാഫർനഗർ: പരപുരുഷബന്ധം ആരോപിച്ച് യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാമലി ജില്ലയിലെ ഖേരാകുർതൻ ഗ്രാമത്തിലായിരുന്നു സംഭവം. യുവതിയുടെ മൃതദേഹം കാമുകന്റെ വീടിനു മുന്നിൽ ഉപേക്ഷിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.
Read Moreബിജെപിയുമായി ഒരു ബന്ധവുമില്ല; അത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് രജനികാന്ത്; പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ വീണ്ടുമുണ്ടായ ആക്രമണം അപലപനീയം
ചെന്നൈ: ബിജെപിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും സ്റ്റൈൽമന്നൻ രജനികാന്ത്. ചെന്നൈയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തുന്ന രഥയാത്രയെയും അദ്ദേഹം തള്ളിക്കളഞ്ഞു. വിഎച്ച്പി രഥയാത്രകൊണ്ട് തമിഴ്നാട്ടിലെ സാമുദായിക സൗഹാർദം തകർക്കാൻ കഴിയില്ല. പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ വീണ്ടുമുണ്ടായ ആക്രമണം അപലപനീയമാണെന്നും ജനങ്ങൾ ഇത് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബിജെപിയെ തള്ളി രംഗത്തുവരുന്നത്. പ്രധാനമന്ത്രി അടക്കമുള്ള നിരവധി ബിജെപി നേതാക്കളുമായി രജനി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. രജനി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾക്കിടെയാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട് എന്നതും ശ്രദ്ധേയമാണ്.
Read Moreകാര്യം കഴിഞ്ഞപ്പോൾ കലമുടച്ചു; മുരളീധരനെ നിർത്തിപ്പൊരിച്ച് ബിജെപി കോർ കമ്മിറ്റി; മുരളീധരൻ പ്രസ്താവന തിരുത്തണമെന്നു സംസ്ഥാന അധ്യക്ഷൻ കുമ്മനം
തിരുവനന്തപുരം: കെ.എം.മാണിയെ ചൊല്ലി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറി. വി.മുരളീധരനെതിരേ ചെങ്ങന്നൂരിലെ പാർട്ടി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ള പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് പരാതി നൽകി. ശ്രീധരൻപിള്ളയുടെ പരാതി കുമ്മനം യോഗത്തിൽ വായിച്ചു. മുരളീധരൻ പ്രസ്താവന തിരുത്തണമെന്നു സംസ്ഥാന അധ്യക്ഷൻ കുമ്മനം ആവശ്യപ്പെട്ടു. കാര്യം കഴിഞ്ഞപ്പോൾ കലമുടയ്ക്കുന്ന സമീപനമാണു മുരളീധരന്റേതെന്ന് എം.ടി.രമേശ് കുറ്റപ്പെടുത്തി. നേരത്തെ, കെ.എം.മാണിയെ ചൊല്ലി ബിജെപിയിൽ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. മാണിയെ സംബന്ധിച്ച ബിജെപി നേതാവ് വി.മുരളീധരന്റെ നിലപാടു തള്ളി പാർട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ രംഗത്തെത്തിയതാണ് ഈ നിരയിലെ ഒടുവിലെ പരാമർശം. ആരോടും അയിത്തമില്ലെന്നും വോട്ടാണ് പ്രധാനമെന്നും കുമ്മനം പറഞ്ഞു. വോട്ടിനായി ആരുമായും സഹകരിക്കുമെന്നും കുമ്മനം വ്യക്തമാക്കി. അഴിമതിക്കാരനായ മാണിയെ വേണ്ടെന്ന് വി.മുരളീധരനും മാണിയോട് അയിത്തമില്ലെന്നു ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ളയും കഴിഞ്ഞ ദിവസം പരസ്യമായി നിലപാടെടുത്തതോടെയാണ് വിഷയത്തിൽ ബിജെപിക്കുള്ളിൽ…
Read Moreകേരളപ്പിറവി ദിനത്തില്‍ സമ്മാനം, പക്ഷേ…! ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം: കെസിഎ നിലപാടിനെതിരേ പ്രതിഷേധം കത്തുന്നു; സേവ് കൊച്ചി ടര്‍ഫ് കാമ്പയിനുമായി ആരാധകക്കൂട്ടം
കൊച്ചി: കേരളപ്പിറവി ദിനത്തിൽ സമ്മാനമായി ലഭിച്ച ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം കത്തുന്നു. അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനായി ഫിഫ നിഷ്കർശിച്ച രാജ്യാന്തര നിലവാരത്തിലുള്ള പുൽത്തകിടി (ടർഫ്) തകർത്ത് ക്രിക്കറ്റ് പിച്ച് ഒരുക്കുന്നതിനെതിരേയാണ് വിമർശനങ്ങൾ ഉയരുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ സേവ് കൊച്ചി ടർഫ് എന്ന കാന്പയിൻ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ് ഗ്രൂപ്പുകളിൽ കെസിഎയുടെ നിലപാടിനെതിരേ വലിയ തോതിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. മത്സരം കൊച്ചിയിൽ നടത്തിയാൽ അതു ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടക്കുന്നു. തിരുവനന്തപുരം സ്പോർട്സ് ഹബ്ബിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ കൊച്ചി സ്റ്റേഡിയത്തെ ടർഫ് തകർത്ത് മത്സരം നടത്തണമെന്ന വാശി കെസിഎ വെടിയണമെന്ന് ആരാധകർ പറയുന്നു.…
Read Moreമുസ്ലിം ലീഗിന് കനത്ത വെല്ലുവിളി! മലബാറിലെ രാഷ്ട്രീയ ചിത്രം മാറ്റാന്‍ ചെറുകിട മുസ്ലിം പാര്‍ട്ടികള്‍ ഒന്നിക്കുന്നു; ഒരുങ്ങുന്നത് മുസ്ലിം ലീഗിന്റെ സമ്പൂര്‍ണ ബദല്‍
മുക്കം (കോഴിക്കോട് ): ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന് കനത്ത വെല്ലുവിളിയുയര്‍ത്തി ചെറുകിട മുസ്ലിം പാര്‍ട്ടികളുടെ കൂട്ടായ്മ രൂപീകരിക്കാനൊരുങ്ങുന്നു. ലീഗിന്റെ സമ്പൂര്‍ണ ബദല്‍ എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. ഇതിനായുള്ള ആദ്യ ഘട്ട ചര്‍ച്ചയും പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാംഘട്ട ചര്‍ച്ച അടുത്ത ദിവസം കോഴിക്കോട്ട് നടക്കും. പി.ടി.എ. റഹീം എംഎല്‍എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സും മുസ്ലിം ലീഗില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറങ്ങിപ്പോന്ന ഇന്ത്യന്‍ നാഷണല്‍ ലീഗും തമ്മില്‍ ലയിക്കുന്നതിനുള്ള അവസാനവട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇടതു മുന്നണിയെ പിന്തുണയ്ക്കുന്ന രണ്ട് പാര്‍ട്ടികളും ലയിച്ചാല്‍ അത് എല്‍ഡിഎഫ് പ്രവേശനത്തിനും സാധ്യമാകുമെന്ന പ്രതീക്ഷയിലാണിവർ. ഒപ്പം തന്നെ താനൂര്‍ എംഎല്‍എ. വി. അബ്ദുറഹിമാൻ, കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്, നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ എന്നിവരേയും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. മന്ത്രി കെ.ടി. ജലീലിനേയും കൂട്ടായ്മയില്‍ ലക്ഷ്യമിടുന്നുണ്ടങ്കിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ലന്നാണ് അറിയുന്നത്. കൂട്ടായ്മ യാഥാര്‍ഥ്യമായാല്‍ ഈ…
Read Moreകാലാവസ്ഥാ വ്യതിയാനം ഇന്ത്യയെ അതിവേഗത്തിൽ ആക്രമിക്കുമെന്നു പഠനറിപ്പോർട്ട്; പട്ടികയിൽ ഇന്ത്യ മുൻനിരയിൽ
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം അതിവേഗത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻനിരയിൽ. എച്ച്എസ്ബിസി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്. 67 രാജ്യങ്ങളിലാണ് എച്ച്എസ്ബിസി പഠനം നടത്തിയത്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ കാർഷിക വരുമാനത്തിൽ വൻ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജലലഭ്യത കുറവുള്ള പ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ഇത് താപനില ഉയരാനും മഴ കുറയാനും ഇടയാക്കുകയും ചെയ്യുമെന്നാണു പഠനത്തിലെ കണ്ടെത്തൽ. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവയോടാവും പടപൊരുതേണ്ടിവരിക. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ഏറ്റവും കുറവ് മുൻകരുതലുള്ള രാജ്യമെന്നാണു റിപ്പോർട്ടിൽ പാക്കിസ്ഥാനെ വിശേഷിപ്പിക്കുന്നത്. ഒമാൻ, ശ്രീലങ്ക, കൊളംബിയ, മെക്സിക്കോ, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷവശങ്ങൾ നേരിടേണ്ടിവരുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. ഫിൻലൻഡ്, സ്വീഡൻ, നോർവേ, എസ്റ്റോണിയ, ന്യൂസിലൻഡ് എന്നിവയാണ് കാലാവസ്ഥാ വ്യതിയാനം…
Read Moreകിളികളല്ല, കഴുകൻമാർ; സമരത്തിൽ പങ്കെടുക്കുന്നത് ജീവിതത്തിൽ ഒരിക്കൽപ്പോലും പാടത്തിറങ്ങാത്തവർ; വയൽക്കിളി സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി ജി.സുധാകരൻ
കണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി ജി.സുധാകരൻ. കീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളികൾ “കിളികളല്ല, കഴുകൻമാർ’ ആണെന്നും ജീവിതത്തിൽ ഒരിക്കൽപ്പോലും പാടത്തുപോകാത്തവരാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും സുധാകരൻ പറഞ്ഞു. വികസനവിരുദ്ധൻമാർ മാരീചവേഷം പൂണ്ടുവരികയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമിക്കുന്നതിനെതിരേയാണ് കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളി പ്രവർത്തകർ സമരം ചെയ്യുന്നത്. വയൽക്കിളി പ്രവർത്തകരുടെ നേതൃത്വത്തിൽ വയലിനു നടുവിൽ കൂടാരം നിർമിച്ചു രാപ്പകൽ കാവൽ കിടക്കുന്നതായിരുന്നു സമരരീതി. കഴിഞ്ഞ ദിവസം സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കിയതിന് പിന്നാലെ സിപിഎം പ്രവർത്തകർ സമരപന്തൽ തീയീട്ടു നശിപ്പിച്ചിരുന്നു. ഹൈവേ ഒഴിവാക്കി വയലിലൂടെ റോഡ് നിർമിക്കുന്നതിനു പിന്നിൽ തളിപ്പറന്പിലെ സിപിഎം-കോണ്‍ഗ്രസ്-മുസ്ലിം ലീഗ് കൂട്ടായ്മയുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളാണെന്നാണ് വയൽക്കിളികളുടെ ആരോപണം. തളിപ്പറന്പ് ടൗണിൽ ദേശീയപാത വീതികൂട്ടാൻ സ്ഥലമില്ലെന്നു ചൂണ്ടിക്കാട്ടിയാണു കീഴാറ്റൂരിലൂടെ ബൈപ്പാസ് പണിയാൻ തീരുമാനിച്ചത്.
Read More