എ.ഐ.എ.ഡി.എം.കെ ജനറല്‍സെക്രട്ടറി വി.കെ ശശികലയുടെ ഭര്‍ത്താവ് മരുതപ്പ നടരാജന് (74)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അന്ത്യം. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചെന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അഞ്ചുമാസം മുമ്പ് കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ നടരാജനെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് മാര്‍ച്ച് 16നാണ് വീണ്ടും ആശുപത്രിയിലാക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ വന്റെിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞത്. അനധികൃതസ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല ഭര്‍ത്താവിന്റെ ആരോഗ്യനില കാണിച്ച് പരോളിന് അപേക്ഷ നല്‍കിയിരുന്നു. ഒക്ടോബറില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശശികലക്ക് അഞ്ചുദിവസം പരോള്‍ ലഭിച്ചിരുന്നു.
Read MoreCategory: Loud Speaker
ബഹുമാനപ്പെട്ട ഇന്നസെന്റ് എംപി അറിയാൻ; ഈ കാൻസർ വാർഡിൽ ചിരിയില്ല;വേദനയ്ക്കുന്നവർക്ക് വേണ്ട ചികിത്സ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ചിരിക്കാൻ ശ്രമിക്കാമായിരുന്നു
തൃശൂർ മെഡിക്കൽ കോളജിലെ ഈ കാൻസർ വാർഡിൽ ചിരിയില്ല. വേദനകൊണ്ട് പുളയുന്പോൾ ചിരിക്കാൻ കഴിയില്ലല്ലോ. വേദനകൊണ്ട് പിടയ്ക്കുന്നവർക്ക് വേണ്ട റേഡിയേഷൻ ചികിത്സയെങ്കിലും നൽകിയിരുന്നുവെങ്കിൽ ചിരിക്കാനൊരു ശ്രമമെങ്കിലും ഈ പാവം രോഗികൾ നടത്തിയേനെ. അങ്ങ് ഈ മഹാവ്യാധിയുടെ ചികിത്സാക്രമങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന വ്യക്തിയാണല്ലോ. മെഡിക്കൽ കോളജ് നിലകൊള്ളുന്ന ഭാഗത്തെ എംപിയല്ലെങ്കിലും ജനപ്രതിനിധിയെന്ന നിലയിൽ തൃശൂർ മെഡിക്കൽ കോളജിലെ റേഡിയേഷൻ യന്ത്രത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ വേണ്ട നടപടികളിലേക്ക് ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ…എല്ലാം ശരിയാക്കാം എന്നാണ് മറുപടിയെങ്കിൽ ക്ഷമിക്കണം. കിലുക്കത്തിലെ കിട്ടുണ്ണി പറഞ്ഞപോലെ..ഇത് കുറേ കേട്ടിട്ട്ണ്ട്… എന്ന് ഞങ്ങൾക്കും പറയേണ്ടി വരും. ഇനി വാഗ്ദാനമല്ല സർ, ഇടപെലും പ്രവർത്തിയുമാണ് വേണ്ടത്. കാൻസർ വാർഡിലെ ചിരി എന്ന അങ്ങയുടെ പുസ്തകം വായിച്ച് വേദനകൾക്കിടയിലും ചിരിക്കാൻ ശ്രമിച്ചവരാണ് ഇവർ. ഇവർക്ക് വേണ്ടത് ഹൈടെക് ചികിത്സയോ സൗകര്യങ്ങളോ അല്ല… വളരെ പരിമിതമായ ചികിത്സയും സൗകര്യങ്ങളും മാത്രമാണ്… കേടുവന്ന റേഡിയേഷൻ…
Read Moreആറുവിഷയങ്ങളിൽ ആറുമണിക്കൂറിൽ അറുനൂറ്റിഎഴുപത്തിയഞ്ച് ചോദ്യവുമായി ശ്രീകണ്ഠൻനായർ ടോക് ഷോ ഗിന്നസ് ബുക്കിൽ
തിരുവനന്തപുരം: ആറുമണിക്കൂർ നീണ്ട സമയത്തിനുള്ളിൽ വിവിധ വിഷയങ്ങളിലായി 675 ചോദ്യങ്ങളുമായി ശ്രീകണ്ഠൻനായരുടെ ടോക് ഷോ ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡിൽ. ഇന്നലെ കൊട്ടരാക്കര എംജിഎം സ്കൂളിൽ നടത്തിയ ടോക് ഷോയാണ് ഗിന്നസിൽ ഇടംപിടിച്ചത്. ടെലിവിഷൻ ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടമാണ് ആർ. ശ്രീകണ്ഠൻ നായരും ഫ്ളവേഴ്സ് ടി വിയും ഇതോടെ സ്വന്തമാക്കിയത്. ആറു മണിക്കൂർ സമയത്തിൽ 675 ചോദ്യങ്ങളിലായി പ്രസക്തമായ ആറ് വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടാണ് ലോകറിക്കാർഡിൽ ശ്രീകണ്ഠൻ നായർ എത്തിയത്. ആയിരം എപ്പിസോഡുകൾ തികയ്ക്കുന്ന ശ്രീകണ്ഠൻ നായരുടെ ചർച്ചാ വേദിയാണ് റിക്കാർഡിന് ഇടമായതെന്ന പ്രത്യേകതയുമുണ്ട്. ഗിന്നസ് ബുക്ക് പ്രതിനിധികൾ ഇന്നലെത്തന്നെ പ്രഖ്യാപനവും നടത്തി.
Read Moreഎംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നിയമനങ്ങൾ കുറയുന്നു; താത്കാലിക ഒഴിവുകൾ ദിവസവേതന, കരാർ വ്യവസ്ഥയിൽ നികത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയുള്ള നിയമനങ്ങൾ കുറയുന്നു. താത്കാലിക ഒഴിവുകൾ വൻതോതിൽ ദിവസവേതന, കരാർ വ്യവസ്ഥയിൽ നികത്തുന്ന സാഹചര്യം വന്നതോടെയാണ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയുള്ള നിയമനങ്ങൾ കുറഞ്ഞത്. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിന്റെ കണക്കു പ്രകാരം പ്രഫഷണൽ യോഗ്യതയുള്ളവരടക്കം 37.17 ലക്ഷം തൊഴിൽ അന്വേഷകർ സംസ്ഥാനത്തുള്ളപ്പോഴാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ മറികടന്നുള്ള നിയമനങ്ങൾ നടക്കുന്നത്. നിലവിൽ എക്സ്ചേഞ്ചുകൾ വഴി തൊഴിൽ കാത്തുകഴിയുന്നവരിൽ അധികവും സ്ത്രീകളാണ്. തൊഴിൽവകുപ്പിന്റെ കണക്കു പ്രകാരം 2016ൽ 10,212 പേർക്കും 2017 നവംബർ വരെയുള്ള കണക്ക് പ്രകാരം 8600 പേർക്കുമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നിയമനം ലഭിച്ചത്. കഴിഞ്ഞ 12 വർഷത്തെ കണക്കെടുത്താൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി ഏറ്റവും കൂടുതൽ നിയമനം നടന്നത് 2008 ലാണ്. 18,099 പേർക്ക് ഈ കാലയളവിൽ നിയമനം നൽകി. 2012ൽ 12,643 നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾവഴി നടത്തി. നിലവിൽ തൊഴിൽ കാത്തിരിക്കുന്നവരിൽ…
Read Moreവോട്ടിംഗിനു കടലാസ് ബാലറ്റ്: സമവായമുണ്ടായാൽ പരിഗണിക്കുമെന്നു ബിജെപി
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാറ്റി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തിൽ സമവായമുണ്ടായാൽ പരിഗണിക്കുമെന്നു ബിജെപി. കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചതിനു പിന്നാലെയാണ് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് ഇക്കാര്യം അറിയിച്ചത്. വലിയ സമവായമുണ്ടായതിനു ശേഷമാണ് ബാലറ്റ് പേപ്പറിൽ നിന്നു ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലേക്ക് മാറിയത്. അതു കോണ്‍ഗ്രസ് ഓർമിക്കുന്നതു നല്ലതാണ്. ഇപ്പോൾ, എല്ലാ പാർട്ടികളും ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്നാണ് ആവശ്യപ്പെടുന്നതെങ്കിൽ, ചർച്ചകൾക്കു ശേഷം അത് തങ്ങൾ പരിഗണിക്കുമെന്ന് രാം മാധവ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രീയയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി ബാലറ്റ് പേപ്പർ സംവിധാനത്തിലേക്കു മടങ്ങണമെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് ആവശ്യമുന്നയിച്ചത്. ഇതേ ആവശ്യമുന്നയിച്ച് ആം ആദ്മി പാർട്ടി, ബിഎസ്പി തുടങ്ങിയ പാർട്ടികൾ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
Read Moreപി.ജയരാജനെ അപായപ്പെടുത്താൻ സാധ്യത; ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചതായി പോലീസ് മുന്നറിയിപ്പ്
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ അപായപ്പെടുത്താൻ സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ്. ഇതനുസരിച്ച് ജയരാജന്റെ സുരക്ഷ പോലീസ് വർധിപ്പിച്ചു. ജയരാജനെ ആക്രമിക്കാനായി ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. കതിരൂരിലെ മനോജിന്റെയും ധർമടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പകരം ചെയ്യാനാണ് ജയരാജനുനേരേയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നും പോലീസിന്റെ മുന്നറിയിപ്പ് സന്ദേശത്തിലുണ്ട്. ഇതേരീതിയിലുള്ള ഭീഷണി മുന്നറിയിപ്പ് നേരത്തേയും രഹസ്യാന്വേഷണ വിഭാഗം നൽകിയിട്ടുണ്ട്.
Read Moreവെളിപ്പെടുത്താൻ പാടില്ലാത്ത കരാർ ! നീലച്ചിത്രനടി സ്റ്റോമി ഡാനിയൽസിനെതിരേ നിയമനടപടിയെന്നു ട്രംപിന്റെ അഭിഭാഷകൻ; രഹസ്യ കരാര്‍ ലംഘിച്ചത് 20 തവണ
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നീലച്ചിത്രനടി സ്റ്റോമി ഡാനിയൽസിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ട്രംപിന്റെ പേഴ്സണൽ അറ്റോർണി മൈക്കിൾ കൊയൻ. വെളിപ്പെടുത്താൻ പാടില്ലാത്ത കരാർ 20 തവണ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കൊയെന്റെ മുന്നറിയിപ്പ്. രണ്ടു കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നടപടികളുമായി തങ്ങൾ മുന്നോട്ടുപോകുകയാണെന്ന് കൊയെന്റെ ലിമിറ്റഡ് ലയബിലിറ്റി കോർപറേഷൻ എസൻഷ്യൽ കണ്‍സൾട്ടന്റസ് ഫെഡറൽ കോടതിയെ അറിയിച്ചു. പ്രസിഡന്റ് ട്രംപുമായുള്ള ബന്ധം രഹസ്യമായി സൂക്ഷിക്കാൻ നടിയുമായി രഹസ്യകരാറുണ്ടാക്കിയിരുന്നെന്നും ട്രംപിനെ പ്രതിനിധീകരിക്കുന്ന കൊയെൻ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കി. അതേസമയം, കോടികളുടെ നഷ്ടപരിഹാരവും അടച്ചിട്ട കോടതിമുറികളിലെ നിയമനടപടികളും തന്റെ കക്ഷിയെ നിശബ്ദയാക്കാനാണെന്ന് ഡാനിയേലയ്ക്കുവേണ്ടി ഹാജരായ മിഷേൽ അവെനാറ്റി കോടതിയിൽ പറഞ്ഞു. സ്റ്റോമി ഡാനിയൽസുമായി ട്രംപ് ബന്ധം പുലർത്തിയിരുന്നു എന്ന വിവരം പുറത്തുവരാതിരിക്കാൻ ഡാനിയൽസിന് 1,30,000 ഡോളർ ട്രംപ് നൽകിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2006ൽ നടന്ന…
Read Moreപീഡിപ്പിച്ചവരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല! കൂട്ടബലത്സംഗത്തിനിരയായി ഗർഭിണിയായ പതിനൊന്നുകാരി പെണ്‍കുഞ്ഞിനെ പ്രസവിച്ചു; മാസം തികയാതെയായിരുന്നു പ്രസവം
അഹമ്മദാബാദ്: ഗുജറാത്തിൽ കൂട്ടബലാത്സംഗത്തിനിരയായി ഗർഭിണിയായ പതിനൊന്നുകാരി പ്രസവിച്ചു. ശനിയാഴ്ച രാജ്കോട്ടിലെ സർക്കാർ ആശുപത്രിയിലാണ് ബാലിക പെണ്‍കുഞ്ഞിനു ജൻമം നൽകിയത്. മാസം തികയാതെയായിരുന്നു പ്രസവം. മാസങ്ങൾക്കു മുന്‍പുവരെ ആറു പേർ ചേർന്ന് പെണ്‍കുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചുവരികയായിരുന്നു. ഗർഭിണിയായതിനെ തുടർന്നു പെണ്‍കുട്ടിയുടെ മാതാവ് ബക്തിനഗർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേർ ഒളിവിലാണ്. അറസ്റ്റിലായവരിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ല. ഒരാളുടെ കാഴ്ചയ്ക്കു തകരാറുണ്ട്. കുഞ്ഞിനെ പ്രസവിച്ച പെണ്‍കുട്ടിയുടെ നില തൃപ്തികരണമാണെന്നും ജനിച്ച കുഞ്ഞിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കുട്ടിയെ പരിചരിക്കുന്ന ഡോക്ടർമാർ അറിയിച്ചു.
Read Moreവിവാഹദിനത്തിൽ വധുവിന്റെ കിടിലൻ ഡാൻസ്! നാണത്താൽ മുഖം കുനിഞ്ഞു നിൽക്കുന്ന വധുവിന്റെ കാലഘട്ടത്തിന് വിരാമമായി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
വരൻ വരണമാല്യം കഴുത്തിലണിയിക്കുന്പോൾ നാണത്താൽ മുഖം കുനിഞ്ഞു നിൽക്കുന്ന വധുവിന്റെ കാലഘട്ടത്തിന് വിരാമമായി. ഇതിനെ ശരിവെയ്ക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നത്. കാരണം റാഷിക എന്നുപേരുള്ള വധു ഒരു പഞ്ചാബി ഗാനത്തിന് ചുവടുകളനക്കുന്നതാണ് ദൃശ്യങ്ങളിൽ. ലെഹംഗയുടെ ടോപ്പും ജീൻസും ധരിച്ചായിരുന്നു ഇവരുടെ നൃത്തം. മാത്രമല്ല ഒരു വധുവിന് ആവശ്യമായ ആഭരണങ്ങളും മേക്കപ്പുമിട്ടായിരുന്നു ഇവരുടെ നൃത്തം. കഴിഞ്ഞ പതിനാറ് വർഷങ്ങളായി നൃത്തം പരിശീലിക്കുന്ന റാഷിക ഒരു മികച്ച കഥക് നർത്തകി കൂടിയാണ്.ഈ നൃത്തം പകർത്തിയ ഫോട്ടോഗ്രാഫറായ പ്രിയങ്ക കാംബോജ് പറഞ്ഞതിങ്ങനെ. നൃത്തത്തെ ഇത്രയേറെ സ്നേഹിക്കുന്ന പെണ്‍കുട്ടിയായതുകൊണ്ട് തന്നെ തന്റെ വിവാഹദിനത്തിലും അവൾക്ക് ചുവടുകൾ ചലിപ്പിക്കാതിരിക്കാൻ സാധിച്ചില്ലെന്നായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രിയങ്ക പങ്കുവെച്ച ഈ വീഡിയോ വൈറലായി മാറുകയാണ്.
Read Moreഅപൂര്‍വ പ്രതിഭാസം! പതിനൊന്നു വയസുകാരിയുടെ കണ്ണില്‍ നിന്നും പുറത്തേക്കു വരുന്നത് ഉറുമ്പുകള്‍; ഉത്തരം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍
കണ്ണിൽ നിന്നും ചത്ത ഉറന്പുകൾ പുറത്തേക്കു വരുന്ന അപൂർവ അവസ്ഥയുമായി പതിനൊന്നുവയസുകാരി. കർണാടകയിലെ ബൽത്തങ്ങാടി സ്വദേശിനിയായ അശ്വിനിയിലാണ് ഏവരെയും അന്പരപ്പിക്കുന്ന പ്രതിഭാസം. ദിവസേന ഏകദേശം അറുപത് ഉറുന്പുകൾ വരെ ഇവരുടെ കണ്ണിൽ നിന്നും പുറത്തേക്കു വരാറുണ്ട്. ചെവിയിൽ കൂടിയാകാം ഉറുന്പുകൾ ഈ കുട്ടിയുടെ ശരീരത്തിനുള്ളിൽ പ്രവേശിച്ചതെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. തന്റെ കണ്ണിന് അസാധാരണമായ വേദനയാണെന്ന് കഴിഞ്ഞയാഴ്ച്ച മുതലാണ് ഈ കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് ഇവർ കുട്ടിയുടെ കണ്ണ് പരിശോധിച്ചപ്പോൾ കണ്ണിനുള്ളിൽ നിന്നും ചത്ത നിലയിൽ ഉറുന്പുകൾ കിടക്കുന്നതാണ് കണ്ടത്. ഉറുന്പ് അറിയാതെ കണ്ണിൽ പോയതാകാം എന്നു വിചാരിച്ച മാതാപിതാക്കൾ ഇതിന് വലിയ പ്രാധാന്യമൊന്നും നൽകിയില്ല. എന്നാൽ വീണ്ടും കുട്ടിയുടെ കണ്ണിന് വേദന അനുഭവപ്പെട്ടപ്പോൾ പരിശോധിച്ചപ്പോഴാണ് നിരവധി ഉറുന്പുകളെ കണ്ണിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇവർ കുട്ടിയെ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയയാക്കിയത്. അതിനു ശേഷമാണ്…
Read More