ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കിടയിലെ ഡോണ്‍! തോംസണ്‍ ഗ്രൂപ്പ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളും മെയിലുകളും ഹാക്ക് ചെയ്ത് തട്ടിയെടുത്തത് ആറു ലക്ഷത്തോളം രൂപ; ഓണ്‍ലൈന്‍ തട്ടിപ്പിന്റെ രീതി ഇങ്ങനെ…

തൃ​ശൂ​ർ: ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന സം​ഘ​ത്തി​ന്‍റെ ത​ല​വ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. രാ​ജ​സ്ഥാ​ൻ ഉ​ദ​യ​പൂ​ർ സ്വ​ദേ​ശി ദീ​പ​ക് സേ​ത്തി​യ(36) ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ​ക്കി​ട​യി​ൽ ഡോ​ണ്‍ എ​ന്നാ​ണ് ഇ​യാ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. തോം​സ​ണ്‍ ഗ്രൂ​പ്പ് ക​ന്പ​നി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മെ​യി​ലു​ക​ളും ബാ​ങ്കി​ന്‍റെ മെ​യി​ലു​ക​ളും ഹാ​ക്ക് ചെ​യ്ത് ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ന്പ​നി അ​യ​ച്ച മെ​യി​ലു​ക​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. പി​ന്നീ​ട് മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബാ​ങ്കി​നു മെ​യി​ലു​ക​ളി​ൽ സം​ശ​യം തോ​ന്നു​ക​യും ക​ന്പ​നി​യെ അ​റി​യി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണു ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. പ​രാ​തി ല​ഭി​ച്ച​തി​നെതു​ട​ർ​ന്ന് തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടു​പേ​രെ മും​ബൈ​യി​ൽ​നി​ന്ന് മു​ൻ​പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​ന്‍റെ വ​ഴി​ക​ൾ ഓ​ണ്‍​ലൈ​നി​ൽ ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘം…

Read More

കാ​ട്ടു​തീ ഉ​ണ്ടാ​യ​തോ ഉ​ണ്ടാ​ക്കി​യ​തോ..? അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് വാ​ഴ​ച്ചാ​ലി​ലേ​ക്ക് കാ​ട്ടു​തീ പ​ട​രു​ന്നു; പരിസരവാസികള്‍ പറയുന്നത് സത്യമോ

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യി​ൽ നി​ന്നും വാ​ഴ​ച്ചാ​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് കാ​ട്ടു​തീ ആ​ളി​പ്പ​ട​രു​ന്നു. നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ൽ ആ​ളി​ക്ക​ത്തി​യ കാ​ട്ടു​തീ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ല​യു​ടെ അ​ടു​ത്ത ചെ​രി​വി​ലേ​ക്ക് പ​ട​രു​ക​യാ​ണ്. തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പെ​ടാ​പാ​ടു പെ​ടു​ക​യാ​ണ്. ചാ​ല​ക്കു​ടി ഡി​വി​ഷ​നി​ൽ പ​രി​യാ​രം റേ​ഞ്ചി​ൽ​പെ​ട്ട വെ​റ്റി​ല​പ്പാ​റ, പി​ള്ള​പ്പാ​റ വ​ന​മേ​ഖ​ല​ക​ളി​ലാ​ണ് കാ​ട്ടു​തീ പ​ട​ർ​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. തീ ​ആ​ളി​ക്ക​ത്തി​യ ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു. ത​ൻ​മൂ​ലം പ​ല​യി​ട​ത്തും തീ ​വൈ​കാ​തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞു. എ​ന്നാ​ൽ ക​ണ്ണ​ൻ​കു​ഴി, കു​രി​ശു​മു​ടി, എ​ക്സ് സ​ർ​വീ​സ്മെ​ൻ വ​ന​മേ​ഖ​ല​ക​ളി​ലെ തീ​യാ​ണ് അ​ണ​യ്ക്കാ​ൻ പാ​ടു​പെ​ട്ട​ത്. അ​ന്പ​തോ​ളം പേ​രാ​ണ് തീ​യ​ണ​ക്കാ​ൻ വ​ന​മേ​ഖ​ല​യി​ലു​ള്ള​ത്. വ​ന​മേ​ഖ​ല​യ്ക്ക​ക​ത്തു ചെ​ന്ന് തീ​യ​ണ​ക്ക​ൽ എ​ളു​പ്പ​മ​ല്ലാ​ത്ത​തു​കൊ​ണ്ടും ശ​ക്ത​മാ​യ കാ​റ്റും തീ​കെ​ടു​ത്ത​ൽ ബു​ദ്ധി​മു​ട്ടാ​ക്കി. കാ​ട്ടു​തീ​യി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് വ​നം ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കാ​ട്ടു​തീ…

Read More

പോ​ലീ​സി​ന്‍റെ വ​യ​ർ​ലെ​സ് സെറ്റിലേക്ക് അസഭ്യവിളിയെത്തിയത് കടലിൽനിന്ന്; മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന നാ​​​ല​​​ക്ക ന​​​മ്പ​​​ർ വ​​​യ​​​ർ​​​ലെ​​​സ് സെ​​​റ്റി​​​ൽ​​​നി​​​ന്നാ​​​ണു ശ​​​ബ്ദം വ​​​ന്ന​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​രി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​യ​​​ർ​​​ലെസ് സെ​​​റ്റി​​​ൽ അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷം എ​​​ത്തി​​​യ​​​ത് ക​​​ട​​​ലി​​​ൽ​​നി​​​ന്നെ​​ന്ന് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി.മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന നാ​​​ല​​​ക്ക ന​​​ന്പ​​​ർ വ​​​യ​​​ർ​​​ലെ​​​സ് സെ​​​റ്റി​​​ൽ​​​നി​​​ന്നാ​​​ണു ശ​​​ബ്ദം വ​​​ന്ന​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വ​​​യ​​​ർ​​​ലെ​​​സ് സെ​​​റ്റി​​​ലൂ​​​ടെ ല​​​ഭി​​​ച്ച ശ​​ബ്ദം റി​​ക്കാ​​ർ​​ഡ് ചെ​​യ്ത് ശാ​​സ്ത്രീ​​യ​​ന്വേ​​ഷ​​ണ​​ത്തി​​നു വി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. ഞാ​​യ​​റാ​​ഴ്ച രാ​​​വി​​​ലെ ഇ​​​രി​​​ട്ടി ഡി​​​വൈ​​​എ​​​സ്പി പ്ര​​​ജീ​​​ഷ് തോ​​​ട്ട​​​ത്തി​​​ലി​​​നാ​​​ണു വ​​​യ​​​ർ​​​ലെ​​​സ് സെ​​​റ്റി​​​ലൂ​​​ടെ അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷം കി​​​ട്ടി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ ടൗ​​​ൺ പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്നു. ക​​​ണ്ണൂ​​​ർ എ​​​സ്പി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ശം ഡി​​​സി​​​ആ​​​ർ​​​ബി ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷം ന​​​ട​​​ത്തി​​​യ​​​യാ​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ചും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​ന് ഡി​​​സി​​​ആ​​​ർ​​​ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും വ​​​യ​​​ർ​​​ലെ​​​സ് സെ​​​റ്റി​​​ലൂ​​​ടെ അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷം കി​​​ട്ടി​​​യി​​​രു​​​ന്നു. ഞാ​​യ​​റാ​​ഴ്ച രാ​​​വി​​​ലെ ഡി​​​വൈ​​​എ​​​സ്പി പ്ര​​​ജീ​​​ഷ് തോ​​​ട്ട​​​ത്തി​​​ൽ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ആ​​​രോ ഇ​​​ട​​​യി​​​ൽ ക‍​യ​​​റി അ​​​സ​​​ഭ്യം പ​​​റ​​​ഞ്ഞ​​​ത്.

Read More

പെൻഷൻ പ്രായം ഉയർത്തൽ; ഡിവൈഎഫ്ഐയും എസ്എഫ്ഐയും കേരളത്തിൽ ഉണ്ടോയെന്ന് പരിഹസിച്ച് ബി ടി ബൽറാം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരേ മൗനം തുടരുന്ന എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും വി.ടി.ബൽറാം എംഎൽഎയുടെ പരിഹാസം. കേരളത്തിൽ ഇങ്ങനെ രണ്ടു സംഘടനകൾ ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. നിയമസഭയിലെ മീഡിയ ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബൽറാം ഇടത് യുവജന സംഘടനകളെ വിമർശിച്ചത്.കെഎസ്ആർടിസിയിലെ പെൻഷൻ പ്രായം 56 വയസിൽ നിന്നും 60 ആക്കി ഉയർത്താൻ സർക്കാർ നീക്കം തുടങ്ങിയിട്ടും എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ പ്രതിഷേധത്തിന്‍റെ ഒരു സ്വരവും ഉയർത്തിയില്ല. മുൻപ് പെൻഷൻ പ്രായം ഉയർത്തുന്ന വിഷയത്തിൽ കേരളത്തിലെ തെരുവുകളെ ചോരയിൽ മുക്കിയ ഇടത് യുവജന സംഘടനകൾ അധികാരത്തിന്‍റെ സുഖത്തിൽ ഇന്ന് കഴിയുകയാണെന്നും ബൽറാം പരിഹസിച്ചു. സർക്കാരിന്‍റെ തെറ്റായ നയത്തിനെതിരേ യുഡിഎഫ് യുവജന സംഘടനകൾ ശക്തമായി രംഗത്തുണ്ടാകുമെന്നും കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്നും വി.ടി.ബൽറാം പറഞ്ഞു.

Read More

സി​പി​എം പി​ന്തു​ണ​ച്ചു; കോ​ണ്‍​ഗ്ര​സി​ലെ എ​ൻ.​എം.​ജോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ കൊ​ന്ന​ത്ത​ടി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലെ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം പി​ന്തു​ണ​യോ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സ്വ​ന്ത​മാ​ക്കി. കെ.​എം.​മാ​ണി​യു​ടെ എ​ൽ​ഡി​എ​ഫ് പ്ര​വേ​ശ​നം ച​ർ​ച്ച​യാ​കു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എം മാ​ണി​യു​ടെ പാ​ർ​ട്ടി​ക്കു പ​ര​സ്യ​പി​ന്തു​ണ ന​ൽ​കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ എ​ൻ.​എം.​ജോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജെ​യിം​സ് ജോ​സ​ഫ് പ്ര​സി​ഡ​ന്‍റാ​യ​ത്. 18 അം​ഗ ഭ​ര​ണ സ​മി​തി​യി​ൽ കോ​ണ്‍​ഗ്ര​സി​ന് ഒ​ൻ​പ​ത് അം​ഗ​ങ്ങ​ളും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം, സി​പി​എം പാ​ർ​ട്ടി​ക​ൾ​ക്ക് അ​ഞ്ച് അം​ഗ​ങ്ങ​ൾ വീ​ത​വു​മാ​ണു​ള്ള​ത്. വോ​ട്ടെ​ടു​പ്പി​ൽ എ​ട്ടി​നെ​തി​രെ പ​ത്തു വോ​ട്ടു​ക​ൾ​ക്കു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ലെ വി.​കെ.​മോ​ഹ​ന​ൻ നാ​യ​ർ രാ​ജി​വ​ച്ച​തോ​ടെ​യാ​ണു പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്.

Read More

അമ്പലത്തില്‍ നേര്‍ച്ചയായി ഐഫോണ്‍! ആദ്യമായാണ് ഇത്തരത്തില്‍ ഒരു നേര്‍ച്ച ലഭിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ

ഹൈദരാബാദിലെ കൃഷ്ണ ജില്ലയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. വഴിപാട് സമര്‍പ്പിക്കുന്ന പെട്ടിയില്‍ നിന്നാണ് അധികൃതര്‍ ഫോണ്‍ കണ്ടെത്തിയത്.ആദ്യമായാണ് ഇത്തരത്തില്‍ ഒരു നേര്‍ച്ച ലഭിച്ചത്. ഫോണിന്റെ കവറിനുള്ളില്‍ വാറണ്ടി കാര്‍ഡ് പോലും ഉണ്ടായിരുന്നുവെന്ന് ക്ഷേത്ര അധികൃതര്‍ പറയുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണിക്കവഞ്ചി തുറന്നത്. എന്നാല്‍ എത്ര ദിവസം മുമ്പാണ് ഫോണ്‍ കാണിക്ക വഞ്ചിയില്‍ ഇട്ടതെന്നോ ആരാണ് ഇട്ടതെന്നോ വ്യക്തമല്ല. നിലവില്‍ ഐഫോണ്‍ സിക്സിന് 26,000 രൂപയോളം രൂപ വിലയുണ്ട്. ആളുകളുടെ കയ്യില്‍ നിന്നും അബദ്ധത്തില്‍ വഴുതി വീഴുന്ന ഫോണുകള്‍ കാണിക്കവഞ്ചിയില്‍ നിന്നും കിട്ടാറുണ്ടെന്നും എന്നാല്‍ ഇതാദ്യമായാണ് ഇത്ര വിലകൂടിയ ഫോണ്‍ ഒരാള്‍ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസി സ്മാര്‍ട്ട്ഫോണ്‍ ബിസിനസ് ആരംഭിച്ചിരിക്കാനാണ് സാധ്യതയെന്നും അതിനാലാണ് ഫോണ്‍ നേര്‍ച്ചയായി സമര്‍പ്പിച്ചിച്ചതെന്ന് കരുതുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Read More

തേനിയിലെ കാട്ടുതീ നിയന്ത്രണവിധേയം; മരിച്ചവരുടെ എണ്ണം പത്തായി; 25 ഓ​ളം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​; പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്

ചെ​ന്നൈ: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ കു​ര​ങ്ങ​ണി വ​ന​ത്തി​ലെ കാ​ട്ടൂ​തീ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി. വ​നം​വ​കു​പ്പി​ന്‍റെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വേ​ധ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ പ​ത്ത് പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. വ​ന​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന 25 ഓ​ളം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തായി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഇ​തോ​ടെ മ​ര​ണ​സ​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. മ​ല​നി​ര​യി​ൽ ഇ​നി​യും നാ​ലു പേ​ർ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് വ്യോ​മ​സേ​ന​യും ക​മാ​ൻ​ഡോ​ക​ളും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. വ​ന​ത്തി​ൽ കു​ടു​ങ്ങി​യ​വ​രി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യും ഉ​ൾ​പ്പെ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ട്ട് പു​രു​ഷ​ൻ​മാ​രും 26 സ്ത്രീ​ക​ളും മൂ​ന്നു കു​ട്ടി​ക​ളു​മാ​ണ് ട്ര​ക്കിം​ഗ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ട്ടു​തീ പ​ട​രു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്നു. സം​ഘം അ​ന​ധി​കൃ​ത​മാ​യി മ​ല ക​യ​റി​യ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കേ​ര​ള​ത്തി​ൽ​നി​ന്ന് കൂ​ടു​ത​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും തേ​നി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ൻ വ്യോ​മ​സേ​ന​യ്ക്കു പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ജി​ല്ലാ ക​ല​ക്ട​റു​മാ​യും…

Read More

തനിക്കും കുടുംബത്തിനും ഭീഷണി; സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്ന് കോടതിയിൽ ജേക്കബ് തോമസ്

  തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കും കു​ടും​ബ​ത്തി​നും ഭീ​ഷ​ണി​യെ​ന്ന് ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് ഹൈ​ക്കോ​ട​തി​യി​ൽ. ത​നി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​ക്കും വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ല. കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഉ​ദ്യോ​സ്ഥ​രും ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ല്ല. അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​ർ​ക്കു​ള്ള സം​ര​ക്ഷ​ണം എ​ത്ര​യും വേ​ഗം ന​ൽ​ക​ണ​മെ​ന്നും ജേ​ക്ക​ബ് തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ന്യൂ​ന​മ​ർ​ദം ശ​ക്ത​മാ​കു​ന്നു; ബു​ധ​നാ​ഴ്ച​വ​രെ ക​ട​ലി​ൽ​പോ​ക​രു​ത്; തീ​ര​ത്തു ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി​ക്കു തെ​ക്കും ശ്രീ​ല​ങ്ക​ക്കു പ​ടി​ഞ്ഞാ​റു​മാ​യി ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യു​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നു ബു​ധ​നാ​ഴ്ച വ​രെ തെ​ക്ക​ൻ തീ​ര​ത്തു ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച വ​രെ ക​ട​ലി​ൽ പോ​ക​രു​തെ​ന്നു ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മു​ന്ന​റി​യി​പ്പു ന​ൽ​കി. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലേ​ക്കു സ​ഞ്ച​രി​ക്കും. നേ​ര​ത്തെ ഇ​തു പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തേ​യ്ക്കു നീ​ങ്ങു​ന്നു​വെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. ക​ട​ലി​നു​ള്ളി​ൽ കാ​റ്റി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 55 മു​ത​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യാ​കും. കോ​ഴി​ക്കോ​ടു​വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ത്ത് 3.2 മീ​റ്റ​ർ​വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത​യു​ള്ള​താ​യി ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഓ​ഷ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​ർ​വീ​സ​സ് (ഇ​ൻ​കോ​യി​സ്) മു​ന്ന​റി​യി​പ്പു ന​ൽ​കി. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ബു​ധ​നാ​ഴ്ച വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നാ​ണു നി​ർ​ദേ​ശം. ത​മി​ഴ്നാ​ടി​ന്‍റെ തീ​ര​പ്ര​ദേ​ശ​മാ​യ കു​ള​ച്ച​ൽ മു​ത​ൽ കി​ഴ​ക്ക​ര വ​രെ​യു​മു​ള്ള…

Read More

തു​ഷാ​റി​നെ ത​ള്ളി വി. ​മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്; കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ അം​ഗ​മാ​യാ​ണ് മു​ര​ളീ​ധ​ര​ൻ

  ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വ് വി. ​മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കും. ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ത​ള്ളി​യാ​ണ് മു​ര​ളീ​ധ​ര​നെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 18 രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ബി​ജെ​പി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ വ​ക്താ​വ് ജി.​വി.​എ​ൽ ന​ര​സിം​ഹ​റാ​വു ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ് ജി.​വി.​എ​ൽ ന​ര​സിം​ഹ​റാ​വു മ​ത്സ​രി​ക്കു​ന്ന​ത്. എ​ൻ​ഡി​എ വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്നു ക​രു​തി​യി​രു​ന്നെ​ങ്കി​ലും ദേ​ശീ​യ നേ​തൃ​ത്വം ത​ഴ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബി​ഡി​ജെ​എ​സ് എ​ൻ​ഡി​എ​യി​ൽ​നി​ന്നും പ​ടി​യി​റ​ങ്ങു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ അം​ഗ​മാ​യാ​ണ് മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.​നേ​ര​ത്തെ അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​ന​വും ന​ട​ൻ സു​രേ​ഷ് ഗോ​പി​യും ബി​ജെ​പി ടി​ക്ക​റ്റി​ൽ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

Read More