ഹാ​ദി​യ​യു​ടെ വി​വാ​ഹം റദ്ദാക്കൽ: സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കും;  ഒ​രു ഭീ​ക​ര​നൊ​പ്പം മ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച് അ​യ​യ്ക്കാ​ൻ ഏ​തൊ​രു അ​ച്ഛ​നും വി​ഷ​മ​മു​ണ്ടാ​കുമെന്ന് ഹാ​ദി​യ​യു​ടെ പി​താ​വ്

കോ​ട്ട​യം: ഹാ​ദി​യ​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഹാ​ദി​യ​യു​ടെ പി​താ​വ് അ​ശോ​ക​ൻ. ഒ​രു ഭീ​ക​ര​നൊ​പ്പം മ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച് അ​യ​യ്ക്കാ​ൻ ഏ​തൊ​രു അ​ച്ഛ​നും വി​ഷ​മ​മു​ണ്ടാ​കും. എ​ന്നാ​ൽ കോ​ട​തി വി​ധി​യെ വി​മ​ർ​ശി​ക്കു​ന്ന​തു ശ​രി​യ​ല്ല. പ​രാ​തി​യു​മാ​യി വീ​ണ്ടും മു​ന്നോ​ട്ടു​പോ​കും. ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ മ​ക​ൾ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ശോ​ക​ൻ പ്ര​തി​ക​രി​ച്ചു. ഹാ​ദി​യ​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഭ​ർ​ത്താ​വ് ഷെ​ഫി​ൻ ജെ​ഹാ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഹാ​ദി​യ-​ഷെ​ഫി​ൻ ജ​ഹാ​ൻ ദ​ന്പ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​ന് നി​യ​മ​സാ​ധു​ത ഉ​ണ്ടെ​ന്നും ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച് വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി തെ​റ്റാ​ണെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ച്ചു. വി​വാ​ഹം റ​ദ്ദാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. അ​തേ​സ​മ​യം, ഷെ​ഫി​ൻ ജ​ഹാ​നെ​തി​രാ​യ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം…

Read More

മുന്‍ ജയില്‍ മേധാവിയുടെ വെളിപ്പെടുത്തല്‍! ശശികലയ്ക്ക് ജയിലില്‍ ആഡംബര ജീവിതം നയിക്കാന്‍ സഹായിച്ചത് കര്‍ണാടക മുഖ്യമന്ത്രി; ശശികലയും ബന്ധുവും ജയിലില്‍ നിന്ന് പുറത്തു പോകാറുണ്ട്‌

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ശി​ക​ല​യ്ക്ക് ജ​യി​ലി​ൽ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​ൻ സ​ഹാ​യി​ച്ച​ത് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ദ​രാ​മ​യ്യ​യു​ടെ ഇ​ട​പെ​ട​ലെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലെ മു​ൻ ജ​യി​ൽ മേ​ധാ​വി​യാ​യ സ​ത്യ​നാ​രാ​യ​ണ റാ​വു​വാ​ണ് അ​ന്വേ​ഷ​ണ ക​മ്മി​റ്റി​ക്ക് മു​ന്പി​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. ശ​ശി​ക​ല​യും ബ​ന്ധു ഇ​ള​വ​ര​ശി​യും ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തു പോ​കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് തെ​ളി​യി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ർ​ണാ​ട​ക ഡി​ഐ​ജി ഡി.​രൂ​പ ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ പു​റ​ത്ത് വി്ട്ടി​രു​ന്നു. അ​പ്പോ​ഴ​ത്തെ ജ​യി​ൽ മേ​ധാ​വി​യാ​യി​രു​ന്നു സ​ത്യ​നാ​രാ​യ​ണ റാ​വു. സ​ത്യ​നാ​രാ​യ​ണ റാ​വു​വി​നെ സ്വാ​ധീ​നി​ച്ചാ​ണ് ശ​ശി​ക​ല​യും ബ​ന്ധു​വാ​യ ഇ​ള​വ​ര​ശി​യും രാ​ജ​കീ​യ ജീ​വി​തം ന​യി​ക്കു​ന്ന​തെ​ന്നും ഇ​തി​നാ​യി സ​ത്യ​നാ​രാ​യ​ണ​റാ​വു പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്നും രൂ​പ മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് റാ​വു ക​മ്മി​റ്റി​യി​ൽ മൊ​ഴി​ന​ൽ​കി​യോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ ജ​യി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ശ​ശി​ക​ല​യ്ക്ക് സ​ഹാ​യം ചെ​യ്യാ​നാ​ണ്…

Read More

പ്രതിഷേധം ഫലിച്ചു; ടി.പി കേസ് പ്രതികളെ ശിക്ഷാ ഇളവിന് അർഹതയുള്ള പട്ടികയിൽ നിന്നൊഴിവാക്കി; ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്‍റെ പേരും ലിസ്റ്റിൽ നിന്ന്  പുറത്തായി

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ഭയന്ന് ശിക്ഷാ ഇളവിന് അർഹതയുള്ള തടവുകാരുടെ പട്ടികയിൽ നിന്നും ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളെ സർക്കാർ ഒഴിവാക്കി. പുതുക്കിയ പട്ടികയിൽ ടി.പി കേസിൽ ഉൾപ്പെട്ട ആരും പട്ടികയിലില്ല. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെയും ശിക്ഷാ ഇളവിന് അർഹതയുള്ളവരുടെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പട്ടിക പുനർ നിശ്ചയിച്ചപ്പോൾ നിഷാമിനെയും ഒഴിവാക്കിയിട്ടുണ്ട്. നിഷാമും ടി.പി കേസ് പ്രതികളും ഉൾപ്പടെ 1,850 പേർ ഉൾപ്പെട്ടതായിരുന്നു ആഭ്യന്തരവകുപ്പ് ആദ്യം തയാറാക്കിയ പട്ടിക. പിന്നീട് കടുത്ത പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ പട്ടിക പുതുക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. പുതിയ പട്ടികയിൽ 739 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. പട്ടിക ഉടൻ തന്നെ രാജ്ഭവനിലേക്ക് അയയ്ക്കും. ഗവർണർ പട്ടിക അംഗീകരിച്ചാൽ തടവുകാരുടെ ശിക്ഷ പൂർത്തിയായതായി കണക്കാക്കി ജയിൽ മോചിതരാകും.

Read More

ത​ളി​പ്പ​റ​മ്പിൽ ഗാ​ന്ധി​പ്ര​തി​മ​യ്ക്കു നേ​രേ പ​ട്ടാ​പ്പ​ക​ൽ അ​ക്ര​മം; കാ​വി​മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യയാൾ പ്ര​തി​മ​യ്ക്കു മുകളിൽ കയറി പരാക്രമം നടത്തുകയായിരുന്നു

കണ്ണൂർ: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു നേ​രെ പ​ട്ടാ​പ്പ​ക​ല്‍ അ​ക്ര​മം. പ്രതിമയിലെ ക​ണ്ണ​ട അ​ടി​ച്ചു​ത​ക​ര്‍​ത്ത അ​ക്ര​മി ക​ഴു​ത്തി​ലി​ട്ടി​രു​ന്ന മാ​ല​യും വ​ലി​ച്ചു​പൊ​ട്ടി​ച്ചു വലിച്ചെറിഞ്ഞു. ഇ​ന്നു രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു അ​ക്ര​മം. നി​ര​വ​ധി​യാ​ളു​ക​ള്‍ നോ​ക്കി​നി​ല്‍​ക്കെ​യാ​ണു കാ​വി​മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യ ഒ​രാ​ള്‍ പ്ര​തി​മ​യ്ക്കു മുകളിൽ കയറി പരാക്രമം കാണിച്ചത്. ക​ണ്ണ​ട​യും മാ​ല​യും പൊ​ട്ടി​ച്ച ശേഷം അക്രമി പ്രതിമ തല്ലിത്തകർക്കാൻ ശ്രമിക്കുകയും ചെയ്തു. അ​ക്ര​മ​ത്തി​നു ശേ​ഷം അ​തി​വേ​ഗ​ത്തി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ല്‍ നി​ന്നു പു​റ​ത്തേ​ക്കോ​ടി ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കു ഇയാൾ പോവുകയായിരുന്നു. ത​ല​കു​നി​ച്ചു വ​ന്നാ​ണ് ഇ​യാ​ള്‍ താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ലെ​ത്തി കൃ​ത്യം നി​ര്‍​വ​ഹി​ച്ച​ത്. ഇ​യാ​ൾ തി​രി​ച്ചു പോ​കു​ന്ന​തി​നി​ടെ ദൃ​ക്സാ​ക്ഷി​ക​ളി​ലൊ​രാ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ചിത്രം പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. പോ​ലീ​സ് ന​ഗ​രം മു​ഴു​വ​ന്‍ അക്രമിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വി​വ​ര​മ​റി​ഞ്ഞു നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണു താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ലെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം അ​ക്ര​മി വ​ലി​ച്ചു​പൊ​ട്ടി​ച്ച മാ​ല…

Read More

ശുഹൈബ് വധക്കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു; മകനെ കൊന്നതെന്തിനാണെന്ന് അറിയണമെന്ന് ശുഹൈബിന്‍റെ പിതാവ്

കൊച്ചി: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി.ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ശുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ച് ജസ്റ്റീസ് ബി.കെമാൽപാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സർക്കാരിനെതിരേ അതിരൂക്ഷ പരാമർശങ്ങൾ നടത്തിയ കോടതി കേസിലെ പ്രതികൾക്കെതിരേ യുഎപിഎ ചുമത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സിബിഐ അന്വേഷണത്തിന് സർക്കാർ എല്ലാ സഹായവും നൽകണം. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം സിബിഐക്ക് കൈമാറണം. ഈ ഒരു വിധിന്യായം കൊണ്ടെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യമുണ്ടാകട്ടെ എന്ന ശുഭപ്രതീക്ഷയോടെയാണ് കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കേസ് അന്വേഷണം സിബിഐക്ക് വിടുന്നതിനെ എതിർത്ത് സർക്കാർ ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും കോടതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടിയുണ്ടായില്ല. അന്വേഷണത്തിന്‍റെ ഇതുവരെയുള്ള വിവരങ്ങളെല്ലാം സർക്കാർ കോടതിയെ ധരിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും ആയുധം കണ്ടെത്തിയതിന്‍റെ വിശദാംശങ്ങളും ഹൈക്കോടതിക്ക് കൈമാറി. പിന്നാലെ കേസിൽ സിബിഐ അന്വേഷണത്തിന്…

Read More

മകളുടെ കൂട്ടുകാരിയെ പലര്‍ക്കും കാഴ്ചവച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍; പീഡനത്തിനിരയാക്കിയത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ…

  ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിച്ച മധ്യ വയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ കൂട്ടുകാരിയെയാണ് ഇയാള്‍ വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഗോവിന്ദ് എന്നായാളെയാണ് ബഞ്ചാറ പൊലീസ് അറസ്റ്റ് ചെയ്തത്.ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ഇടയ്ക്ക്വെച്ച് പഠനം നിര്‍ത്തിയിരുന്നു. ഗോവിന്ദിന്റെ മകള്‍ പരാതിക്കാരിയുടെ സഹപാഠിയാണ്. സ്‌കൂളില്‍ പോകാത്തതിനാല്‍ സുഹൃത്തിനെ കാണാന്‍ പെണ്‍കുട്ടി എന്നും ഗോവിന്ദിന്റെ വീട്ടില്‍ ചെല്ലാറുണ്ട്. വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഗോവിന്ദ് പരിചയപ്പെടുന്നത്. വീട്ടില്‍ എത്തിയിരുന്ന പെണ്‍കുട്ടിയെ വശീകരിച്ച് പലര്‍ക്കും കാഴ്ച വെച്ചിരുന്നു. ഗോവിന്ദിന്റെ വീട്ടില്‍വെച്ചും പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതിനുശേഷമാണ് വേശ്യാവൃത്തി ചെയ്യാന്‍ ഗോവിന്ദ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചത്. അറസ്റ്റിലായ ഗോവിന്ദിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.      

Read More

വളരെ ആശിച്ചാണ് അവള്‍ മരണക്കിണര്‍ അഭ്യാസം കാണാന്‍ എത്തിയത്; എന്നാല്‍ അത് തനിക്ക് ‘മരണക്കെണി’ ആകുമെന്ന് അവള്‍ അറിഞ്ഞില്ല…

പട്ടാമ്പി: എക്സിബിഷന്‍ ഗ്രൗണ്ടിലെ മരണക്കിണര്‍ അഭ്യാസത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് കാണികള്‍ക്കിടയിലേക്കു പാഞ്ഞു കയറി ഒരു സ്ത്രീ മരിച്ചു. മൂന്നു കുട്ടികള്‍ക്കു പരുക്കേറ്റു. വല്ലപ്പുഴ പാറേങ്ങാട് ആനക്കോട്ടില്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ സുഹ്റയാണു (34) മരിച്ചത്. ഇന്നലെ വൈകിട്ട് ആറിനാണ് അപകടം. മരണക്കിണര്‍ അഭ്യാസത്തിനിടെ ബൈക്ക് ഓടിച്ചിരുന്ന ആള്‍ വീഴുകയും ബൈക്ക് നിയന്ത്രണം വിട്ട് ട്രാക്കിലൂടെ കറങ്ങി മുകളിലെ കാണികള്‍ക്കിടയിലേക്കു പാഞ്ഞു കയറുകയുമായിരുന്നു. പരുക്കേറ്റ ഓങ്ങല്ലൂര്‍ മുനക്കാട്ടുത്തൊടി ഫഹദ് (14), സല്‍മാന്‍ ഫാരിസ് (12), നാജില (13) എന്നിവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുഹ്റയുടെ നെഞ്ചിലൂടെ ബൈക്ക് കയറിയിറങ്ങിയതായി പറയുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ ഇവരെ പെരിന്തല്‍മണ്ണയിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സുഹ്റ മുഹമ്മദ് സുഹൈല്‍, ഷഹല തസ്നി, ഷുഹൈബ് എന്നിവരാണു സുഹ്റയുടെ മക്കള്‍. സംഭവത്തെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവച്ചു. മരണക്കിണര്‍ നടത്തിപ്പുകാരില്‍…

Read More

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ കൂടുന്നു ; ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ  മ​രി​ച്ച​ത് 250 പേ​ര്‍; കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍​ 16 പേ​രുടെ  ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ള്‍ കൂ​ടു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍ . ക​ഴി​ഞ്ഞ​വ​ര്‍​ഷം​മാ​ത്രം 250 പേ​ര്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു വൈ​ദ്യൂ​തി​അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍​മാ​ത്രം 16 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. വൈ​ദ്യു​തി ലൈ​നു​ക​ള്‍​ക്ക് സ​മീ​പ​മു​ള്ള കാ​യ്ഫ​ല​ങ്ങ​ള്‍, പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ലോ​ഹ നി​ർ​മി​ത​മാ​യ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​റി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഏ​റെ​യും ഉ​ണ്ടാ​യ​തെ​ന്ന് വൈ​ദ്യു​തി അ​പ​ക​ട നി​യ​ന്ത്ര​ണ ജി​ല്ലാ സ​മി​തി​യോ​ഗം വി​ല​യി​രു​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി​ക​ള്‍ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. മേ​യ് ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ സു​ര​ക്ഷാ​വാ​രം ആ​ച​രി​ക്കും. വി​വി​ധ​സം​ഘ​ട​ന​ക​ളെ എ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് ബോ​ധ​വ​ത്ക​ര​ണം, അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന ക്ലാ​സു​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സ്‌​കൂ​ളു​ക​ളി​ലും റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളി​ലും ന​ട​ത്തും. വൈ​ദ്യു​തി വ​കു​പ്പി​ലെ വി​ദ​ഗ്ധ​രെ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ സ​ജ്ജ​മാ​ക്കും. എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഇ​ല​ക്‌​ട്രി​ക്ക​ല്‍ എ​ര്‍​ത്ത്‌​ലീ​ക്ക് സ​ര്‍​ക്യൂ​ട്ട് ബ്രേ​ക്ക​ര്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് വൈ​ദ്യു​തി…

Read More

നിയമസഭയിൽ ഗ്രനേഡുമായി തിരുവഞ്ചൂർ; ഗ്രനേഡ് സ്ഫോടനശേഷിയുള്ളതാണെങ്കിൽ തിരുവഞ്ചൂരിന്‍റെ നടപടി ഗുരുതരമെന്ന് മുഖ്യമന്ത്രിയും

തിരുവനന്തപുരം: ശുഹൈബ് വധത്തിൽ ആരോപണ-പ്രത്യാരോപണങ്ങളും വാക്കുതർക്കങ്ങളും ഉയരുന്നതിനിടെ നിയമസഭയിൽ ഗ്രനേഡുമായി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് പ്രയോഗിച്ചതാണെന്നു പറഞ്ഞ് ഗ്രനേഡ് ഉയർത്തിക്കാട്ടിയ തിരുവഞ്ചൂർ സംസ്ഥാനത്ത് പോലീസ്‌രാജാണ് നടക്കുന്നതെന്നും ആരോപിച്ചു. ഗ്രനേഡ് സ്ഫോടനശേഷിയുള്ളതാണെങ്കിൽ തിരുവഞ്ചൂരിന്‍റെ നടപടി ഗുരുതരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതേത്തുടർന്ന് അദ്ദേഹം ഗ്രനേഡ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.

Read More

കൊല്ലം ജില്ലയിൽ മറ്റൊരു വർക്ക്ഷോപ്പിലും കൊടികുത്തൽ; നി​ല​മേ​ലി​ലാ​ണ് സി​പി​എ​മ്മി​ന്‍റെ വ​ക​യാ​യി കൊ​ടി കു​ത്തൽ;    തങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലെന്ന് സിപി എം ജില്ലാ നേതൃത്വം

കൊ​ല്ലം: ജി​ല്ല​യി​ൽ മ​റ്റൊ​രു വ​ർ​ക്ക്ഷോ​പ്പി​ലും കൊ​ടി​കു​ത്ത​ൽ. നി​ല​മേ​ലി​ലാ​ണ് സി​പി​എ​മ്മി​ന്‍റെ വ​ക​യാ​യി കൊ​ടി കു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ട​യ്ക്ക​ൽ നി​ല​മേ​ലി​ന് സ​മീ​പം മു​രു​ക്കു​മ​ണി​ല്‍ വ​ർ​ക്ക്ഷോ​പ്പി​നു മു​ന്നി​ലെ മ​ണ്ണി​ലാ​ണ് പാ​ർ​ട്ടി​യു​ടെ ചെ​ങ്കൊ​ടി കു​ത്ത​ൽ. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ന​ട​ത്തി​വ​രു​ന്ന പാ​ര്‍​ഥി​പ​ന്‍റെ വ​ര്‍​ക്‌​ഷോ​പ്പി​ന് മു​ന്നി​ലി​ലെ ത​റ നി​ര​ത്താ​നാ​ണ് മ​ണ്ണ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​മ​ണ്ണി​ലാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി കൊ​ടി​കു​ത്തി​യി​രി​ക്കു​ന്ന​ത്. വ​ർ​ക്ക്ഷോ​പ്പി​നു മു​ന്നി​ലെ ത​റ നി​ര​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ത​ണ്ണീ​ർ​ത്ത​ട നി​യ​മ​ത്തി​ന് എ​തി​രാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ണ്ണി​ലാ​ണ് നി​ല​മേ​ല്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​കു​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ത​റ നി​ക​ത്താ​നാ​യി ഇ​റ​ക്കി​യ മ​ണ്ണ് എ​ന്തു​ചെ​യ്യു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് പാ​ർ​ഥി​പ​ൻ. ഇ​തി​നെ​തി​രെ പാ​ര്‍​ഥി​പ​ന്‍ പോ​ലി​സി​നും പാ​ര്‍​ട്ടി പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്കും പ​രാ​തി ന​ല്‍​കി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന് പാ​ർ​ഥി​പ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് വാ​ഹ​ന​വ​ർ​ക് ഷോ​പ്പ് നി​ർ​മ്മി​ക്കു​ന്ന സ്ഥ​ല​ത്ത് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​കു​ത്തി​യ​തി​ലും പ​ണം​ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ലും മ​നം​നൊ​ന്ത് പു​ന​ലൂ​ർ സ്വ​ദേ​ശി…

Read More